Home
Gadgets

റിയൽമി ബഡ്‌സ് എയർ പ്രോ മാസ്റ്റർ എഡിഷൻ, റിയൽമി വാച്ച് എസ് സീരീസ് ഡിസംബർ 23ന് അവതരിപ്പിക്കും

ഡിസംബർ 23 ന് വാച്ച് എസ് സീരീസും ബഡ്സ് എയർ പ്രോ മാസ്റ്റർ എഡിഷനും ഇന്ത്യയിൽ അവതരിപ്പിക്കാൻ റിയൽമി ഒരുങ്ങുന്നു. സോഷ്യൽ മീഡിയയിലും സ്വന്തം വെബ്‌സൈറ്റിലും ഫ്ലിപ്കാർട്ടിലും പുതിയ പ്രോഡക്ടുകൾ കമ്പനി സൂചിപ്പിച്ചിരിക്കുന്നു, ഇത് പ്രോഡക്റ്റിൻറെ ചിത്രങ്ങളും പ്രധാന സവിശേഷതകളും വെളിപ്പെടുത്തി. അടുത്തിടെ പുറത്തിറക്കിയ റിയൽമി ബഡ്‌സ് എയർ പ്രോയുടെ പ്രത്യേക എഡിഷനാണ് ഇയർഫോണുകൾ എന്ന് തോന്നുമെങ്കിലും ഈ വർഷം ആദ്യം അവതരിപ്പിച്ച റിയൽ‌മി വാച്ചിനെത്തുടർന്ന് വാച്ച് എസ് സീരീസ് ഇന്ത്യയിൽ അവതരിപ്പിക്കുന്നതിനായുള്ള ഒരു പുതിയ ലോഞ്ചാണ്. വാച്ച് എസ് സീരീസിൽ അടുത്തിടെ അവതരിപ്പിച്ച റിയൽമി വാച്ച് എസ്, ഇതുവരെ പുറത്തിറക്കിയിട്ടില്ലാത്ത റിയൽമി വാച്ച് എസ് പ്രോ എന്നിവ ഉൾപ്പെടുന്നു.

പുതിയ സ്മാർട്ട് വാച്ചുകളും ട്രൂ വയർലെസ് ഇയർഫോണുകളും

2020ൽ റിയൽമിയിൽ നിന്നുള്ള അവസാന ലോഞ്ചുകളായി പുതിയ സ്മാർട്ട് വാച്ചുകളും ട്രൂ വയർലെസ് ഇയർഫോണുകളും ഡിസംബർ 23 ന് ഉച്ചയ്ക്ക് 12:30 ന് അവതരിപ്പിക്കുമെന്ന് റിയൽമി സിഇഒ മാധവ് ഷെത്തിന്റെ ട്വീറ്റിൽ വെളിപ്പെടുത്തി. ഈ വർഷം ആദ്യം മുതൽ റിയൽമിയുടെ ബ്രാൻഡ് അംബാസഡറായിരുന്ന നടി ശ്രദ്ധ കപൂർ അവതരിപ്പിക്കുന്ന സെറ്റപ്പ് പരസ്യങ്ങളിലൂടെയും മാർക്കറ്റിംഗ് പോസ്റ്ററുകളിലൂടെയുമാണ് ഈ പ്രോഡക്ടുകൾ വെളിപ്പെടുത്തിയത്.

റിയൽമി വാച്ച് എസ് പ്രോ, വാച്ച് എസ്: സവിശേഷതകൾ

റിയൽമി വാച്ച് എസ് പ്രോ, വാച്ച് എസ്: സവിശേഷതകൾ

റിയൽമി വാച്ച് എസ്, റിയൽമി വാച്ച് എസ് പ്രോ എന്നിവ ഉൾപ്പെടുന്ന റിയൽമി വാച്ച് എസ് സീരീസും ഡിസംബർ 23 ന് അവതരിപ്പിക്കും. വാച്ച് എസ് ഇതിനകം നവംബറിൽ അവതരിപ്പിച്ചുവെങ്കിലും ഈ മാസം ഇന്ത്യയിലേക്ക് വരും. അതേസമയം, കഴിഞ്ഞയാഴ്ച സൂചിപ്പിച്ച വാച്ച് എസ് പ്രോയുടെ പ്രധാന വിശദാംശങ്ങളും സവിശേഷതകളും കമ്പനി വെബ്സൈറ്റിലും ഫ്ലിപ്കാർട്ട് ടീസറുകളിലും വെളിപ്പെടുത്തിയിട്ടുണ്ട്.

റിയൽമി ബഡ്‌സ് എയർ പ്രോ മാസ്റ്റർ എഡിഷൻ

പുതിയ സ്മാർട്ട് വാച്ചുകളുടെ പ്രധാന സവിശേഷത വൃത്താകൃതിയിൽ വരുന്ന ഡിസ്പ്ലേകളാണ്. റിയൽമി വാച്ച് എസ് പ്രോയ്ക്ക് 1.39 ഇഞ്ച് റൗണ്ട് അമോലെഡ് സ്ക്രീൻ, ഡിസ്പ്ലേ റെസലൂഷൻ 454x454 പിക്സലുകൾ വരുന്നു. ബറൈറ്നെസ്സ് 450 നിറ്റുകൾ ആണെന്ന് അവകാശപ്പെടുന്നു. കോൺട്രാസ്റ് റേഷിയോ 1,00,000: 1 വരുന്നു. ജിപിഎസ്, 5 എടിഎം വാട്ടർ റെസിസ്റ്റൻസ്, ഹാർട്ട്റേറ്റ് ആൻഡ് ബ്ലഡ് ഓക്സിജൻ മോണിറ്ററിംഗ് എന്നിവയും 14 ദിവസം വരെ ചാർജ് നൽകുമെന്ന് അവകാശപ്പെടുന്ന ബാറ്ററി ലൈഫും ഇതിൽ വരുന്നു.

റിയൽമി ബഡ്‌സ് എയർ പ്രോ മാസ്റ്റർ എഡിഷൻ: സവിശേഷതകൾ

റിയൽമി ബഡ്‌സ് എയർ പ്രോ മാസ്റ്റർ എഡിഷൻ: സവിശേഷതകൾ

റിയൽമി ബഡ്‌സ് എയർ പ്രോ മാസ്റ്റർ എഡിഷനെക്കുറിച്ച് കൂടുതൽ‌ കാര്യങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. പേര് സൂചിപ്പിക്കുന്നത് പോലെ, റിയൽമി ബഡ്‌സ് എയർ പ്രോയുടെ മെച്ചപ്പെടുത്തിയ എഡിഷനായിരിക്കും ഇത്. റിയൽമി ബഡ്‌സ് എയർ പ്രോയിൽ‌ വരുന്ന ഒരു പ്രധാന സവിശേഷതയായ ആക്റ്റീവ് നോയ്‌സ് ക്യാൻസലേഷൻ ടീസറിൽ‌ പരാമർശിക്കുന്നു. അതിനാൽ‌ ഗ്രേ-സിൽ‌വർ‌ കളർ‌ ഓപ്ഷനിൽ‌ മാത്രമേ മാസ്റ്റർ‌ എഡിഷൻ ലഭ്യമാകൂകയുള്ളു. ഇയർഫോണുകളുടെ രൂപകൽപ്പനയും സ്റ്റൈലിംഗും റിയൽമി ബഡ്‌സ് എയർ പ്രോയ്ക്ക് തുല്യമാണെന്ന്‌ പറയുന്നു.

More from GizBot

Best Mobiles in India

English summary
On December 23, Realme is scheduled to launch the Watch S series and Buds Air Pro Master Version in India. With product photos and main specifications released, the company has teased the latest products through social media as well as on its own website and Flipkart.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X