ഗ്ലോസി ഡിസൈനുള്ള റിയൽമി ബഡ്സ് എയർ പ്രോ മാസ്റ്റർ എഡിഷൻ ഇന്ത്യയിൽ അവതരിപ്പിച്ചു: വില, സവിശേഷതകൾ
റിയൽമി ബഡ്സ് എയർ പ്രോ മാസ്റ്റർ എഡിഷൻ (Realme Buds Air Pro Master Edition) റിയൽമി വാച്ച് എസ്, റിയൽമി വാച്ച് എസ് പ്രോ സ്മാർട്ട് വാച്ചുകൾ എന്നിവയ്‌ക്കൊപ്പം ട്രൂ വയർലെസ് സ്റ്റീരിയോ (ടിഡബ്ല്യുഎസ്) ഇയർബഡുകൾ പുറത്തിറക്കി. ജനപ്രിയ ആർട്ടിസ്റ്റ് ജോസ് ലെവിയാണ് ഈ ഇയർബഡുകൾ രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. റിയൽമി ബഡ്സ് എയർ പ്രോ ബ്ലാക്ക്, വൈറ്റ് കളർ ഓപ്ഷനുകളിൽ ലഭ്യമാണ്. പുതിയ മിറർ ഫിനിഷിന് പുറമെ, റിയൽമി ബഡ്സ് എയർ പ്രോ മാസ്റ്റർ എഡിഷൻറെ സവിശേഷതകൾ ഒക്ടോബറിൽ അവതരിപ്പിച്ച റിയൽമി ബഡ്സ് എയർ പ്രോയ്ക്ക് സമാനമാണ്. ആക്റ്റീവ് നോയ്‌സ് ക്യാൻസലിങ്, 94 മില്ലിസെക്കൻഡ് സൂപ്പർ ലോ ലേറ്റൻസി, കോളുകൾക്കായി ഡ്യുവൽ-മൈക്ക് നോയ്‌സ് ക്യാൻസലിങ്തുടങ്ങിയ സവിശേഷതകളുമായാണ് ഇയർബഡുകൾ വരുന്നത്.

റിയൽമി ബഡ്സ് എയർ പ്രോ എഡിഷൻ: ഇന്ത്യയിലെ വില, വിൽപന തീയതി
റിയൽമി ബഡ്സ് എയർ പ്രോ മാസ്റ്റർ എഡിഷന് ഇന്ത്യയിൽ 4,999 രൂപയാണ് വിലവരുന്നത്. ഈ പുതിയ ഇയർബഡുകളുടെ ആദ്യ വിൽപ്പന ജനുവരി 8 ന് ഉച്ചയ്ക്ക് 12 മണിക്ക് നടക്കും. ഇത് ഫ്ലിപ്കാർട്ട്, റിയൽമി.കോം, ഓഫ്‌ലൈൻ സ്റ്റോറുകൾ വഴി നിങ്ങൾക്ക് വാങ്ങാവുന്നതാണ്. കമ്പനി സൈറ്റിലെ ‘ന്യൂ വേവ് സിൽവർ' കളർ ഓപ്ഷനായി റിയൽമി ബഡ്സ് എയർ പ്രോ മാസ്റ്റർ എഡിഷൻ പട്ടികപ്പെടുത്തിയിട്ടുണ്ട്.

റിയൽമി ബഡ്സ് എയർ പ്രോ മാസ്റ്റർ എഡിഷൻ: സവിശേഷതകൾ
കണക്റ്റിവിറ്റിക്കായി ബ്ലൂടൂത്ത് വി 5 അവതരിപ്പിക്കുന്ന പുതിയ റിയൽമി ബഡ്സ് എയർ പ്രോ മാസ്റ്റർ എഡിഷന് 10 എംഎം ഡൈനാമിക് ഡ്രൈവറുകളാണ് വരുന്നത്. 35 ഡിബി വരെ ശബ്ദം കുറയ്ക്കുന്നതിലൂടെ ഇവ ആക്റ്റീവ് നോയ്‌സ് ക്യാൻസലിങ് ചെയ്യുന്നു. വോയിസ് കോളുകക്കായി ഡ്യൂവൽ -മൈക്രോഫോൺ സിസ്റ്റം വരുന്നു. റിയൽമി ബഡ്സ് എയർ പ്രോ മാസ്റ്റർ എഡിഷനിൽ 94 എംഎസ് കുറഞ്ഞ ലേറ്റൻസി മോഡും ആംബിയന്റ് ശബ്‌ദം അനുവദിക്കുന്നതിനുള്ള ട്രാൻസ്പരൻസി മോഡും ഉൾപ്പെടുന്നു. റിയൽമി ബഡ്സ് എയർ പ്രോ മാസ്റ്റർ എഡിഷൻ 25 മണിക്കൂർ വരെ ബാറ്ററി ലൈഫ് വാഗ്ദാനം ചെയ്യുന്നുവെന്ന് അവകാശപ്പെടുന്നു, കേസിലെ വലിയ 486 എംഎഎച്ച് ബാറ്ററിയാണ് വരുന്നത്. കേസ് ഉപയോഗിച്ച് നിങ്ങൾക്ക് 20 മണിക്കൂർ വരെ ചാർജ് ലഭിക്കുമെന്ന് റിയൽമി പറയുന്നു. കൂടാതെ, 15 മിനിറ്റ് ചാർജ് ഉപയോഗിച്ച് ഏഴ് മണിക്കൂർ പ്ലേബാക്ക് വാഗ്ദാനം ചെയ്യുന്ന ഫാസ്റ്റ് ചാർജിംഗിനെ സപ്പോർട്ട് ചെയ്യുമെന്നും പറയുന്നു.

ഐപിഎക്സ് 4 വാട്ടർ റെസിസ്റ്റൻസുമായി പുതിയ ഇയർബഡുകൾ വരുന്നു. ഇന്റെലിജന്റ് നോയ്‌സ് ക്യാൻസലിങ്ങിനായി ഒരു റിയൽമി എസ് 1 ചിപ്പും ഇതിൽ ഉണ്ട്. തീക്ഷ്ണവും വ്യക്തവുമായ കോളുകൾക്കായി ഡ്യൂവൽ-മൈക്ക് നോയ്‌സ് ക്യാൻസലിങ്ങുമുണ്ട്. ഈ കേസിന് സവിശേഷമായ ഒരു കോബിൾ രൂപകൽപ്പനയാണ് കമ്പനി നൽകിയിരിക്കുന്നത്. ഈ ഇയർബഡുകളുടെ ഭാരം വെറും 5 ഗ്രാം വീതമാണ്. സ്മാർട്ട് വെയർ ഡിറ്റക്ഷൻ, ടച്ച് കൺഡ്രോളുകൾ, വോയ്‌സ് അസ്സിസ്റ്റൻസ് എന്നിവ പോലുള്ള സവിശേഷതകലുമായി സംയോജിപ്പിച്ചിരിക്കുന്നു. സ്മാർട്ട്‌ഫോണുകളുമായി ബന്ധിപ്പിക്കുന്നതിന് റിയൽമി ലിങ്ക് അപ്ലിക്കേഷനുമായി റിയൽമി ബഡ്സ് എയർ പ്രോ മാസ്റ്റർ എഡിഷൻ ജോടിയാക്കുന്നു.


Click it and Unblock the Notifications








