റിയൽമി ബഡ്സ് എയർ പ്രോ ടിഡബ്ല്യുഎസ് ഇയർബഡ്സ് ഇന്ത്യയിൽ അവതരിപ്പിക്കും: വില, സവിശേഷതകൾ
റിയൽമി ബഡ്സ് എയർ പ്രോ ഒക്ടോബർ 7 ന് ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് കമ്പനി സ്ഥിതീകരിച്ചു. റിയൽമി ഇന്ത്യയുടെ സിഇഒ മാധവ് ഷെത്ത് 35 ഡെസിബെൽ വരെ ആക്റ്റീവ് നോയ്‌സ് ക്യാൻസലേഷനുമായി റിയൽമി ബഡ്സ് എയർ പ്രോ വരുമെന്ന് സ്ഥിരീകരിച്ചു. ഇയർബഡുകൾക്ക് വെറും 94 മില്ലിസെക്കൻഡിൽ സൂപ്പർലോ ലേറ്റൻസി ഉണ്ടായിരിക്കുമെന്നും ഷെത്ത് സൂചിപ്പിച്ചിരുന്നു. റിയൽമി ബഡ്സ് എയർ പ്രോയ്‌ക്കൊപ്പം റിയൽമി ബഡ്‌സ് വയർലെസ് പ്രോയും അതേ ദിവസം തന്നെ രാജ്യത്ത് വിപണിയിലെത്തുന്നു. 13.6 എംഎം ബാസ് ബൂസ്റ്റ് ഡ്രൈവറുകളും ബ്ലൂടൂത്ത് വി 5.0 സപ്പോർട്ടും ഇതിൽ സജ്ജീകരിച്ചിരിക്കുന്നു.

റിയൽമി ബഡ്സ് എയർ പ്രോ: ഇന്ത്യയിൽ ലോഞ്ച് വിശദാംശങ്ങൾ
ഒക്ടോബർ 7 ന് ഉച്ചയ്ക്ക് 12.30 മണിക്ക് റിയൽമി ബഡ്സ് എയർ പ്രോ ഇന്ത്യയിൽ വിപണിയിലെത്തുമെന്ന് ഷെത്ത് ട്വിറ്ററിൽ അറിയിച്ചു. ടിഡബ്ല്യുഎസ് ഇയർബഡുകളുടെ രൂപകൽപ്പന കാണിക്കുന്ന ട്വീറ്റിനൊപ്പം എക്സിക്യൂട്ടീവ് ഒരു പോസ്റ്ററും പങ്കിട്ടു. കഴിഞ്ഞ വർഷം ആപ്പിൾ ശ്രേണിയിൽ അവതരിപ്പിച്ച എയർപോഡ്സ് പ്രോ ടിഡബ്ല്യുഎസ് ഇയർബഡുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ് റിയൽമി ബഡ്സ് എയർ പ്രോയുടെ രൂപകൽപന. ഈ റിയൽമി ഇയർബഡുകൾ 35 ഡെസിബെൽ വരെ ആക്റ്റീവ് നോയ്‌സ് ക്യാൻസലേഷനെ പിന്തുണയ്‌ക്കുകയും 94 മില്ലിസെക്കൻഡ് സൂപ്പർ ലോ ലേറ്റൻസി വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു. കൂടുതൽ വിശദാംശങ്ങൾ അടുത്ത ആഴ്ച ലോഞ്ച് ദിനത്തിൽ വെളിപ്പെടുത്തും.
റിയൽമി ബഡ്‌സ് വയർലെസ് പ്രോ: ലോഞ്ച് വിശദാംശങ്ങളും സവിശേഷതകളും
ആമസോൺ ഇന്ത്യയിലെ റിയൽമി ബഡ്‌സ് വയർലെസ് പ്രോ ഇയർഫോണുകളുടെ വരവും റിയൽമി സൂചിപ്പിക്കുന്നു. ഈ വയർലെസ് നെക്ക്ബാൻഡ് ഹെഡ്‌ഫോണുകൾ ഒരേ ദിവസത്തിലും സമയത്തിലും അതായത് ഒക്ടോബർ 7 ഉച്ചയ്ക്ക് 12.30 ന് വിപണിയിലെത്തുമെന്ന് പേജ് വെളിപ്പെടുത്തുന്നു. റിയൽമി ബഡ്‌സ് വയർലെസ് പ്രോ 35 ഡെസിബെൽ വരെ ആക്റ്റീവ് നോയ്‌സ് ക്യാൻസലേഷനെ പിന്തുണയ്‌ക്കുന്നു.

സോണി എൽഡിഎസി സാങ്കേതികവിദ്യ, കണക്റ്റിവിറ്റിക്കായി ബ്ലൂടൂത്ത് വി 5.0, ലോസ്-ലെസ്സ് സൗണ്ട് ക്വാളിറ്റിക്കായി ഹൈ-റെസ് ഓഡിയോ എന്നിവയും ഈ ഹെഡ്‌ഫോണുകൾ സപ്പോർട്ട് ചെയ്യുന്നു. സൂചിപ്പിച്ചതുപോലെ, പ്രീവിയസ് ജനറേഷനെക്കാൾ ഇതിൽ 21 ശതമാനം വലുപ്പമുള്ള 13.6 എംഎം ബാസ് ബൂസ്റ്റ് ഡ്രൈവറുകളുണ്ട്.
ഒരൊറ്റ ചാർജിൽ 22 മണിക്കൂർ പ്ലേബാക്ക് വാഗ്ദാനം ചെയ്യുന്നതിനായി റിയൽമി ബഡ്‌സ് വയർലെസ് പ്രോയെ കൂടുതൽ സഹായിക്കുന്നു. എഎൻസി സൂക്ഷിച്ചാൽ ഹെഡ്‌ഫോണുകൾ 16 മണിക്കൂർ വരെ നീണ്ടുനിൽക്കുമെന്ന് പറയപ്പെടുന്നു. 5 മിനിറ്റ് ചാർജ്ജിംഗിന് 100 മിനിറ്റ് വരെ പ്ലേബാക്ക് വാഗ്ദാനം ചെയ്യാമെന്നും ഇയർഫോണുകൾ പൂർണ്ണമായി ചാർജ് ചെയ്യാൻ 1.5 മണിക്കൂർ എടുക്കുമെന്നും റിയൽമി പറയുന്നു. ഈ ഇയർബഡുകൾ 119 മില്ലിസെക്കൻഡ് സൂപ്പർ ലോ ലേറ്റൻസി വാഗ്ദാനം ചെയ്യുന്നു.


Click it and Unblock the Notifications








