20 മണിക്കൂർ വരെ പ്ലേബാക്ക് സമയം നൽകുന്ന റിയൽമി ബഡ്‌സ് ക്യു 2 അവതരിപ്പിച്ചു: വിലയും, സവിശേഷതകളും
റിയൽമി ബഡ്‌സ് ക്യു 2 ട്രൂ വയർലെസ് സ്റ്റീരിയോ (ടിഡബ്ല്യുഎസ്) ഇയർബഡുകൾ ഇപ്പോൾ പാകിസ്ഥാനിൽ അവതരിപ്പിച്ചു. ഇവ കഴിഞ്ഞ വർഷം അവതരിപ്പിച്ച റിയൽമി ബഡ്‌സ് ക്യൂ ഇയർബഡുകളുടെ പിൻഗാമിയാണ്. ഇത് കാലിഡോസ്‌കോപ്പ് പോലുള്ള ഫിനിഷുമായി വരികയും, മികച്ച രൂപകൽപ്പന നൽകുകയും ചെയ്യുന്നു. ചാർജിംഗ് കേസുമായി 20 മണിക്കൂർ വരെ പ്ലേബാക്ക് സമയം ഈ ഇയർബഡുകൾ വരുന്നു, ഒപ്പം കോളുകൾക്കായി എൻവയോൺമെന്റൽ നോയ്‌സ് ക്യാൻസലിങ് (ENC) സപ്പോർട്ട് ചെയ്യുകയും ചെയ്യുന്നു. തടസ്സമില്ലാത്ത കണക്റ്റിവിറ്റി നൽകുവാൻ 88 മീറ്റർ കുറഞ്ഞ ലേറ്റൻസി നൽകുന്ന ഒരു ഡെഡിക്കേറ്റഡ് ഗെയിം മോഡ് റിയൽമി ബഡ്‌സ് ക്യൂ അവതരിപ്പിക്കുന്നു.

റിയൽമി ബഡ്‌സ് ക്യു ഇയർബഡുകളുടെ വിലയും, വിൽപനയും
റിയൽമി ബഡ്‌സ് ക്യു 2 ഇയർബഡുകൾക്ക് പികെആർ 3,999 (ഏകദേശം 1,900 രൂപ) വില വരുന്നു. ഈ കിഴിവ് കാലാവധി കഴിഞ്ഞാൽ ഇയർബഡുകൾ പികെആർ 5,999 (ഏകദേശം 2,900 രൂപ) വില വരും. ആമുഖ കാലയളവ് എന്നുവരെ നിലനിൽക്കുമെന്ന കാര്യം ഇതുവരെ വ്യക്തമല്ല. ഈ ഇയർബഡുകൾ നീല, കറുപ്പ് നിറങ്ങളിൽ ലഭ്യമാണ്. ഒരു പാകിസ്ഥാൻ റീട്ടെയിൽ വെബ്സൈറ്റ് വഴി ഈ ഇയർബഡുകൾ ഇപ്പോൾ വിൽപ്പനയ്ക്കായി ലഭ്യമാക്കിയിട്ടുണ്ട്.

റിയൽമി ബഡ്‌സ് ക്യൂ ഇയർബഡുകളുടെ സവിശേഷതകൾ
റിയൽമി ബഡ്‌സ് ക്യു 20 മണിക്കൂർ വരെ പ്ലേബാക്ക് നൽകുന്ന ചാർജിംഗ് കേസുമായി വരുന്നു. ഓരോ ഇയർബഡും 5 മണിക്കൂർ പ്ലേബാക്ക് ടൈം നൽകുന്നു. 10 മിനിറ്റ് ചാർജ് 120 മിനിറ്റ് പ്ലേബാക്ക് നൽകുമെന്ന് കമ്പനി അവകാശപ്പെടുന്നു. റിയൽമി ബഡ്‌സ് ക്യു 2 ന് 10 എംഎം, ഡൈനാമിക് ഡ്രൈവറുകൾ, പോളിമർ കോമ്പോസിറ്റ് ഡയഫ്രം, പുതിയ ബാസ് ബൂസ്റ്റ് + മെച്ചപ്പെടുത്തൽ സാങ്കേതികവിദ്യ എന്നിവയുമായി സമന്വയിപ്പിക്കുന്ന ഇൻ-ഇയർ ഡിസൈൻ ഉണ്ട്.

റിയൽമി ബഡ്‌സ് ക്യു 2 ന്റെ ഗെയിം മോഡ് 88 എംഎസിന്റെ കുറഞ്ഞ ലേറ്റൻസി നൽകുന്നു. ഇത് ഓഡിയോയും വീഡിയോയും തമ്മിൽ തടസ്സമില്ലാത്ത ഒരു സിങ്ക് പ്രാപ്തമാക്കുന്നു. മ്യൂസിക് പ്ലേ ചെയ്യാനോ താൽക്കാലികമായി നിർത്താനോ കോളുകൾക്ക് മറുപടി നൽകാനോ അവസാനിപ്പിക്കാനോ ഗെയിമിംഗ് മോഡിൽ പ്രവേശിക്കാനോ പുറത്തുകടക്കാനോ ഇയർബഡുകൾ ടച്ച് കൺട്രോളുകൾ സപ്പോർട്ട് ചെയ്യുന്നു. മുൻപ് സൂചിപ്പിച്ചതുപോലെ, ഇയർബഡുകൾ കോളുകൾക്കായി എൻവയോൺമെന്റൽ നോയ്‌സ് ക്യാൻസലിങ്ങിനെ (ENC) സപ്പോർട്ട് ചെയ്യുന്നു. ഇയർബഡുകൾക്ക് സവിശേഷമായ രൂപം നൽകുന്നതിന് റിയൽമി ബഡ്‌സ് ക്യു 2 ന് കാലിഡോസ്‌കോപ്പ് പോലുള്ള സർഫേസ് ഫിനിഷുണ്ട്. ചാർജിംഗ് കേസ് ബാഡിൻറെ ആകൃതിയിലുള്ളതും ബാറ്ററി തീരാറാകുമ്പോൾ ഉപയോക്താവിനെ അറിയിക്കുന്നതിനായി എൽഇഡി സൂചകങ്ങളുമുണ്ട്.


Click it and Unblock the Notifications