Just In
- 43 min ago
10,000 രൂപയിൽ താഴെ വിലയിൽ സ്മാർട്ട്ഫോൺ അന്വേഷിക്കുകയാണോ? ഇൻഫിനിക്സ് നോട്ട് 12ഐ എത്തി കേട്ടോ!
- 57 min ago
ഇനി മലയാളികൾക്കും പണി കിട്ടും; പാത്തും പതുങ്ങിയും നിരക്ക് വർധിപ്പിച്ച് എയർടെൽ | Airtel
- 2 hrs ago
ബിഎസ്എൻഎൽ ഇഴച്ചിലിന്റെ പര്യായപദം; കൂടെ ആളെപ്പറ്റിക്കുന്ന സൂത്രപ്പണികളും, പിന്നെങ്ങനെ നന്നാകുമെന്ന് ജനം
- 4 hrs ago
സംസ്ഥാനത്തെ 12 ഓളം നഗരങ്ങളിൽ 5ജിയെത്തി; എന്നിട്ടും കേരളത്തിന്റെ കെ-ഫോൺ ഇഴഞ്ഞ് തന്നെ | KFON
Don't Miss
- Movies
ഇവനെയാക്കെ മലയാള സിനിമ വെച്ചോണ്ടിരിക്കാമോ? ജിം ട്രെയ്നറിനുള്ള പണവും നിർമാതാവ് കൊടുക്കണം; ശാന്തിവിള
- Travel
പെരുമ്പളം: ആലപ്പുഴ കാഴ്ചകളിലെ പുതിയ താരം! കായലിനു നടുവിലെ സ്വർഗ്ഗം, കേരളത്തിലെ ഏക ദ്വീപ് പഞ്ചായത്ത്
- News
ബിബിസി ഡോക്യുമെന്ററി പ്രദര്‍ശനം; ജാമിയയില്‍ നിരവധി വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്ത് പോലീസ്
- Lifestyle
ചാണക്യനീതി: ശത്രുവിനേക്കാള്‍ അപകടകാരികള്‍; ഈ 7 തരം ആള്‍ക്കാരെ കുടിച്ച വെള്ളത്തില്‍ വിശ്വസിക്കരുത്
- Sports
സച്ചിനെ ചെയ്യും, പക്ഷെ അസ്ഹറുദ്ദീനെ പാക് ടീം സ്ലെഡ്ജ് ചെയ്യില്ല-കാരണം പറഞ്ഞ് മുന്‍താരം
- Automobiles
ബൈക്കിലെ മിറർ ഊരിവെക്കരുതേ... ഇതിന് ഗുണങ്ങൾ ഏറെയുണ്ട്
- Finance
ഉറപ്പായ വരുമാനവും മരണാനന്തര ആനുകൂല്യങ്ങളും; അറിയണം എല്‍ഐസി ധന് സഞ്ചയ് പോളിസിയെ കുറിച്ച്
Realme: റിയൽമി വാച്ച് 3, ബഡ്‌സ് എയർ 3 നിയോ, ബഡ്സ് വയർലെസ് 2എസ് ഇന്ത്യയിലെത്തി
റിയൽമി വാച്ച് 3 സ്മാർട്ട് വാച്ച്, ബഡ്‌സ് എയർ 3 നിയോ ട്രൂ വയർലെസ് ഇയർഫോൺ, ബഡ്‌സ് വയർലെസ് 2എസ് നെക്ക്ബാൻഡ് വയർലെസ് ഇയർഫോൺ എന്നിവ ഇന്ത്യയിൽ ലോഞ്ച് ചെയ്തു. റിയൽമി സ്മാർട്ട്ഫോണുകൾക്ക് ഒപ്പം മികച്ച എക്സ്പീരിയൻസ് ഓഫർ ചെയ്യുന്ന ഈ അക്സസറികളും ഗാഡ്ജറ്റും താങ്ങാൻ കഴിയുന്ന പ്രൈസ് റേഞ്ചിലുമാണ് വരുന്നത് (Realme).

റിയൽമി വാച്ച് 3യിൽ ബ്ലൂടൂത്ത് കോളിങ് ഫീച്ചറും കൊണ്ട് വന്നിട്ടുണ്ട്. റിയൽമി ബഡ്സ് എയർ 3 നിയോയിൽ ഡോൾബി അറ്റ്‌മോസ് ഓഡിയോ സപ്പോർട്ട് ഫീച്ചറും നൽകിയിരിക്കുന്നു. റിയൽമി ബഡ്‌സ് വയർലെസ് 2എസ് നെക്ക്ബാൻഡിൽ ബ്ലൂടൂത്ത് 5.3യും ഫീച്ചർ ചെയ്തിരിക്കുന്നു. മറ്റ് രണ്ട് ഡിവൈസുകൾ കൂടി റിയൽമി ഇന്ത്യയിൽ ലോഞ്ച് ചെയ്തിട്ടുണ്ട്.

റിയൽമി ഫ്ലാറ്റ് മോണിറ്റർ, റിയൽമി പാഡ് എക്സ് ടാബ്‌ലെറ്റ് എന്നിവയാണ് ഈ ഡിവൈസുകൾക്ക് ഒപ്പം അവതരിപ്പിച്ചിരിക്കുന്നത്. ഈ പുതിയ ഡിവൈസുകളെല്ലാം അടുത്ത ദിവസങ്ങളിൽ തന്നെ വിൽപ്പനയ്ക്ക് എത്തും. റിയൽമിയുടെ ഓഫീഷ്യൽ റീട്ടെയിൽ ചാനലുകളിലുടനീളം ഇവ ലഭ്യമാകുമെന്നാണ് കമ്പനി പറയുന്നത്. ഈ പുതിയ ഡിവൈസുകളെപ്പറ്റി കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

റിയൽമി വാച്ച് 3 വിലയും ലഭ്യതയും
3,499 രൂപ പ്രൈസ് ടാഗിലാണ് റിയൽമി വാച്ച് 3 ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. നിലവിൽ ഇൻട്രൊഡക്ടറി പ്രൈസ് എന്ന നിലയിൽ 2,999 രൂപയ്ക്ക് റിയൽമി വാച്ച് 3 വാങ്ങാൻ കഴിയും. റിയൽമി വാച്ച് 3 ഓഗസ്റ്റ് 3 മുതൽ വിൽപ്പനയ്ക്ക് എത്തും. റിയൽമി ഓൺലൈൻ സ്‌റ്റോർ, ഫ്ലിപ്പ്കാർട്ട്, മറ്റ് സെലക്റ്റഡ് ആയിട്ടുള്ള സ്റ്റോറുകൾ എന്നിവിടങ്ങളിൽ നിന്നും റിയൽമി വാച്ച് 3 വാങ്ങാൻ കഴിയും.

റിയൽമി ബഡ്സ് എയർ 3 നിയോ, ബഡ്സ് വയർലെസ് 2എസ് വിലയും ലഭ്യതയും
1,999 രൂപ പ്രൈസ് ടാഗിലാണ് റിയൽമി ബഡ്സ് എയർ 3 നിയോ ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. ബഡ്സ് വയർലെസ് 2എസ് നെക്ക്ബാൻഡ് 1,499 രൂപ വിലയിലും വരുന്നു. രണ്ട് ഇയർഫോണുകളും നിലവിൽ ഇൻട്രൊഡക്ടറി പ്രൈസിൽ വാങ്ങാൻ കഴിയും. റിയൽമി ബഡ്സ് എയർ 3 നിയോ 1,699 രൂപയ്ക്കും ബഡ്സ് വയർലെസ് 2എസ് 1,299 രൂപയ്ക്കുമാണ് ലഭ്യമാകുന്നത്.

റിയൽമി ബഡ്സ് എയർ 3 നിയോയുടെ വിൽപ്പന ജൂലൈ 27 മുതൽ ആരംഭിക്കും. റിയൽമി വെബ്സൈറ്റ്, ഫ്ലിപ്കാർട്ട്, ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവയിൽ നിന്നൊക്കെ റിയൽമി ബഡ്സ് എയർ 3 നിയോ വാങ്ങാൻ കഴിയും. ബഡ്‌സ് വയർലെസ് 2എസ് ഇപ്പോൾ തന്നെ വിൽപ്പനയ്ക്ക് എത്തിയിട്ടുണ്ട്. റിയൽമി വെബ്സൈറ്റ്, ഫ്ലിപ്കാർട്ട്, ആമസോൺ, ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവിടങ്ങളിൽ നിന്നൊക്കെ ബഡ്‌സ് വയർലെസ് 2എസ് വാങ്ങാൻ സാധിക്കും.

റിയൽമി വാച്ച് 3 സ്പെക്സ് & ഫീച്ചേഴ്സ്
റിയൽമിയുടെ ഏറ്റവും പുതിയ സ്മാർട്ട് വാച്ചാണ് വാച്ച് 3. വാച്ച് 3യുടെ പ്രധാന ആകർഷണം ബ്ലൂടൂത്ത് കോളിങ് ഫീച്ചർ തന്നെയാണ്. ബിൽറ്റ് ഇൻ മൈക്രോഫോണും സ്പീക്കർ സിസ്റ്റവുമായിട്ടാണ് ഈ വാച്ച് വരുന്നത്. സ്മാർട്ട്ഫോണുമായി പെയർ ചെയ്ത് റിയൽമി വാച്ച് 3 ഉപയോഗിച്ച് കോളുകൾ ആൻസർ ചെയ്യാനും മറ്റും സാധിക്കും. കൂടാതെ, റിയൽമി വാച്ച് 3യിൽ 1.8 ഇഞ്ച് ടിഎഫ്ടി എൽസിഡി ടച്ച് സ്ക്രീനും നൽകിയിരിക്കുന്നു. 240x286 പിക്‌സൽ റെസലൂഷനും റിയൽമി വാച്ച് 3 ഓഫർ ചെയ്യുന്നു.

IP68 റേറ്റിങ് ഉള്ള ഡസ്റ്റ്, വാട്ടർ റെസിസ്റ്റൻസ് ഫീച്ചറും റിയൽമി വാച്ച് 3യിൽ ഉണ്ട്. ഹാർട്ട് റേറ്റ് മോണിറ്ററിങ്, SpO2 മോണിറ്ററിങ്, സ്റ്റെപ്പ്, സ്ലീപ്പ് ട്രാക്കിങ് എന്നിങ്ങനെയുള്ള നിരവധി ഫീച്ചറുകളും സെൻസറുകളും റിയൽമി വാച്ച് 3യിൽ നൽകിയിരിക്കുന്നു. വർക്ക്ഔട്ട് ട്രാക്കിങിനായി 110ൽ അധികം ഫിറ്റ്നസ് മോഡുകളും റിയൽമി വാച്ച് 3 പായ്ക്ക് ചെയ്യുന്നു.

340 mAh ബാറ്ററിയാണ് റിയൽമി വാച്ച് 3യ്ക്ക് ഊർജം പകരുന്നത്. ഓരോ ചാർജിലും ഏഴ് ദിവസം വരെ ബാറ്ററി ലൈഫാണ് കമ്പനി അവകാശപ്പെടുന്നത്. 100ൽ കൂടുതൽ വാച്ച് ഫേസുകളും റിയൽമി വാച്ച് 3യിൽ ലഭ്യമാണ്. കൂടുതൽ വാച്ച് ഫേസുകൾ വേണമെന്ന് ഉള്ളവർക്ക് കമ്പാനിയൻ ആപ്പ് വഴി അവ ഡൗൺലോഡ് ചെയ്യാനും കഴിയും.

റിയൽമി ബഡ്സ് എയർ 3 നിയോ, ബഡ്സ് വയർലെസ് 2എസ് സ്പെക്സ് & ഫീച്ചേഴ്സ്
റിയൽമി ബഡ്സ് എയർ 3 നിയോ, നേരത്തെ പുറത്തിറക്കിയ റിയൽമി ബഡ്സ് എയർ 3യുടെ അഫോർഡബിൾ വേർഷനാണ്. പതിപ്പാണ്. ബഡ്സ് എയർ 3യിൽ നിന്നും അൽപ്പം വ്യത്യസ്തമായ ഫീച്ചറുകളുമായാണ് ബഡ്‌സ് എയർ 3 നിയോ വരുന്നത്. നിയോ ഹെഡ്‌സെറ്റിൽ ആക്റ്റീവ് നോയ്സ് ക്യാൻസലേഷൻ ഫീച്ചർ ഇല്ല. എന്നാൽ എൻവിയോൺമെന്റ് നോയ്സ് ക്യാൻസലേഷൻ ഫീച്ചർ എയർ 3 നിയോ ഓഫർ ചെയ്യുന്നു. പുതിയ ഇയർഫോണുകളിൽ ഡോൾബി അറ്റ്‌മോസ് സപ്പോർട്ട് റെഡ്മി ഓഫർ ചെയ്യുന്നു.

ചാർജിംഗ് കേസിൽ അർദ്ധ സുതാര്യമായ ലിഡും നൽകിയിരിക്കുന്നു. ഇയർപീസുകളിൽ ചെറിയ സ്റ്റെമ്മാണ് നൽകിയിരിക്കുന്നത് എന്നിങ്ങനെയുള്ള ശ്രദ്ധേയമായ ചില ഡിസൈൻ മാറ്റങ്ങളും കൊണ്ട് വന്നിട്ടുണ്ട്. റിയൽമി ബഡ്സ് എയർ നിയോ 3യിൽ 10 എംഎം ഡൈനാമിക് ഡ്രൈവറുകൾ, ടച്ച് കൺട്രോളുകൾ എന്നിവയും നൽകിയിരിക്കുന്നു.

റിയൽമി ബഡ്സ് എയർ നിയോ 3യുടെ ഇയർപീസുകൾക്ക് ഏഴ് മണിക്കൂർ വരെ ബാറ്ററി ലൈഫാണ് കമ്പനി അവകാശപ്പെടുന്നത്. ചാർജിങ് കേസിനൊപ്പം എന്ന നിലയിൽ പരിഗണിച്ചാൽ ബാറ്ററി ലൈഫ് 30 മണിക്കൂർ ആയി കൂടും. യുഎസ്ബി ടൈപ്പ് സി ചാർജറാണ് റിയൽമി ബഡ്സ് എയർ നിയോ 3 കേസ് ചാർജ് ചെയ്യാൻ ഉപയോഗിക്കുന്നത്.

റിയൽമി ബഡ്‌സ് വയർലെസ് 2എസ് രണ്ട് നിറങ്ങളിലാണ് യൂസേഴ്സിന് ലഭിക്കുന്നത്. ബ്ലാക്ക് യെല്ലോ കോമ്പോയും നീല നിറത്തിലും. 11.2mm ഡൈനാമിക് ഡ്രൈവറുകളും റിയൽമി ബഡ്‌സ് വയർലെസ് 2എസിൽ ഉണ്ട്. കണക്റ്റിവിറ്റിക്കായി ബ്ലൂടൂത്ത് 5.3, കോളുകൾക്ക് ഇഎൻസി, ഡ്യുവൽ ഡിവൈസ് ഫാസ്റ്റ് സ്വിച്ചിംഗ്, ആപ്പ് സപ്പോർട്ട് എന്നിവയും ലഭ്യമാണ്.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470