Home
Gadgets

ടാബ് പ്രേമികൾ ഇവിടെ കമോൺ! റിയൽമി പാഡ് 2 ലൈറ്റ് ലോഞ്ചിന് ഒരുങ്ങുന്നു

റിയൽമി (Realme) അതിൻ്റെ വരാനിരിക്കുന്ന ടാബ്‌ലെറ്റായ പാഡ് 2 ലൈറ്റിൻ്റെ (Pad 2 Lite) ലോഞ്ച് ഔദ്യോഗികമായി പ്രഖ്യാപിച്ചു. അത് റിയൽമി P2 പ്രോ 5ജിയ്‌ക്കൊപ്പം (Realme P2 Pro 5G) സെപ്റ്റംബർ 13ന് ലോഞ്ച് ചെയ്യും. ഓൺലൈൻ ലോഞ്ച് ഇവൻ്റ് ഉച്ചയ്ക്ക് ആരംഭിക്കും. വരാനിരിക്കുന്ന ടാബ്‌ലെറ്റിനെ കുറിച്ച് നിങ്ങൾ അറിയേണ്ടതെല്ലാം ഈ ലേഖനത്തിൽ പറയുന്നുണ്ട്. ആദ്യം റിയൽമി പാഡ് 2 ലൈറ്റിന്റെ പ്രധാന സവിശേഷതകൾ എന്തൊക്കെ ആണെന്ന് നോക്കാം. റിയൽമി പാഡ് 2 ലൈറ്റിനെ കുറിച്ചുള്ള കൗതുകകരമായ ചില വിശദാംശങ്ങൾ റിയൽമി ഇതിനകം പങ്കുവെച്ചിട്ടുണ്ട്.

സുഗമമായ 90Hz റിഫ്രഷ് റേറ്റുള്ള 2K റെസല്യൂഷൻ ഡിസ്‌പ്ലേ ആണ് റിയൽമി പാഡ് 2 ലൈറ്റ് ടാബ്‌ലെറ്റിൽ ഉണ്ടാവുക. ഇത് ശക്തമായ 8,300mAh ബാറ്ററിയാണ് നൽകുന്നത്. ഇത് വിപുലീകൃത ഉപയോഗം ഉറപ്പാക്കും. ലാവെൻഡർ, ഡീപ് ഗ്രേ എന്നീ രണ്ട് കളർ ഓപ്ഷനുകളിൽ പാഡ് 2 ലൈറ്റ് ലഭ്യമാകുമെന്ന് ടീസറുകൾ വെളിപ്പെടുത്തുന്നു. പിന്നിൽ ഒരു റൗണ്ട് മൊഡ്യൂളിൽ സ്ഥാപിച്ചിരിക്കുന്ന ഡ്യുവൽ ക്യാമറ സജ്ജീകരണത്തോടെ ആണ് ഇത് വരുന്നത്.

ടാബ് പ്രേമികൾ ഇവിടെ കമോൺ! റിയൽമി പാഡ് 2 ലൈറ്റ് ലോഞ്ചിന് ഒരുങ്ങുന്നു

ഫ്ലിപ്പ്കാർട്ടിലൂടെയും റിയൽമിയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെയും റിയൽമി പാഡ് 2 ലൈറ്റ് ടാബ്‌ലെറ്റ് വില്പനയ്ക്ക് ലഭ്യമാകും. ഈ ടാബ്ലെറ്റിന്റെ വിലയെ കുറിച്ച് റിയൽമി കമ്പനി ലോഞ്ച് സമയത്ത് മാത്രമേ പറയുകയുള്ളൂ എങ്കിലും പ്രതീക്ഷിക്കുന്ന റിയൽമി പാഡ് 2 ലൈറ്റിന്റെ വിലയെ കുറിച്ച് വിശദീകരിക്കാം.

നേരത്തെ പറഞ്ഞത് പോലെ, റിയൽമി ഇത് വരെ കൃത്യമായ വില പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, റിയൽമി പാഡ് 2ൻ്റെ വില 19,000 മുതൽ 22,000 രൂപ വരെ ആയിരുന്നതിനാൽ റിയൽമി പാഡ് 2 ലൈറ്റിന് 15,000 മുതൽ 20,000 രൂപ വരെ വില പ്രതീക്ഷിക്കുന്നു.

റിയൽമി P2 പ്രോ 5ജിയിൽ ഇത് കൂടാതെ എന്തെല്ലാം ആണ് പ്രതീക്ഷിക്കേണ്ടത് എന്ന് നോക്കാം. പാഡ് 2 ലൈറ്റിനൊപ്പം, റിയൽമി P2 പ്രോ 5ജിയും പുറത്തിറക്കും. വരാനിരിക്കുന്ന ഉപകരണത്തിൽ 80W ഫാസ്റ്റ് ചാർജിംഗും 120Hz വളഞ്ഞ AMOLED ഡിസ്പ്ലേയും ഉണ്ടാകും. അതിൻ്റെ മുൻഗാമിയായ റിയൽമി P1പ്രോ 5ജി, 25,000 രൂപയിൽ താഴെ വില ഉള്ളതിനാൽ, P2 പ്രോ 5ജി സമാനമായ വില നിർണ്ണയ രീതി പിന്തുടരാൻ സാധ്യത ഉണ്ട്.

വരാനിരിക്കുന്ന റിയൽമി പാഡ് 2 ലൈറ്റ് സെപ്റ്റംബർ 13ന് ഇന്ത്യൻ സമയം ഉച്ചക്ക് 12 മണിക്ക് നടക്കുന്ന ലോഞ്ച് ഇവന്റിൽ ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു. റിയൽമി P2 പ്രോയും ഇതേ ഇവന്റിൽ ലോഞ്ച് ചെയ്യുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ റിയൽമി P2 പ്രോയുടെ സ്പെസിഫിക്കേഷൻ ഷീറ്റ് ഇത് വരെ റിയൽമി വിശദമാക്കിയിട്ടില്ല.

എന്നിരുന്നാലും ഇത് 120Hz വളഞ്ഞ AMOLED ഡിസ്‌പ്ലേയും 80W ചാർജിംഗ് പിന്തുണയുമായി ഷിപ്പ് ചെയ്യുമെന്ന് സ്ഥിരീകരിച്ചു. ഡ്യുവൽ ബോൾ ക്യാമറകളുള്ള ഒരു പച്ച നിറത്തിലുള്ള ഓപ്ഷനിൽ ഇത് ലഭ്യമാകുമെന്ന് ടീസർ സൂചിപ്പിക്കുന്നുണ്ട്. ഉപകരണത്തിനായുള്ള ലാൻഡിംഗ് പേജിൽ കമ്പനി പോസ്റ്റ് ചെയ്ത വിശദാംശങ്ങൾ അനുസരിച്ച്, റിയൽമി പാഡ് 2 ലൈറ്റ് ഒരു MediaTek Helio G99 ചിപ്‌സെറ്റാണ് നൽകുന്നത് കമ്പനി പറയുന്നു.

ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന് ഉറപ്പാണ്.

More from GizBot

Best Mobiles in India

English summary
Realme has officially announced the launch of its upcoming tablet Pad 2 Lite. It will launch on September 13 alongside the Realme P2 Pro 5G. The online launch event will begin at noon. This article tells you everything you need to know about the upcoming tablet. First let's see what are the key features of Realme Pad 2 Lite. Realme has already shared some interesting details about the Realme Pad 2 Lite.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X