കഴിഞ്ഞയാഴ്ച വിപണിയിൽ എത്തിയ മികച്ച ഗാഡ്ജറ്റുകൾ

|

ടെക്ക് ഇൻഡസ്ട്രിയുടെ തലവര മാറ്റുന്ന വർഷമായിരിക്കും 2022 എന്ന് നേരത്തെ തന്നെ വിലയിരുത്തലുകൾ ഉണ്ട്. അത് ശരിയാണെന്ന് തെളിയിക്കുന്ന കാഴ്ചകളാണ് ഇപ്പോൾ കാണുന്നതും. നാല് മാസങ്ങൾ പിന്നിടുമ്പോഴേക്കും അത്രയധികം സ്മാർട്ട്ഫോണുകളും ഗാഡ്ജറ്റുകളും അക്സസറികളും വിപണിയിൽ എത്തിയിട്ടുണ്ട്. സ്മാർട്ട്‌ഫോണുകളുടെ കാര്യം മാറ്റി നിർത്തിയാൽ ലാപ്‌ടോപ്പ്, ഓഡിയോ ആക്‌സസറികൾ, സ്‌മാർട്ട് ടിവികൾ, മറ്റ് ഐഒടി ഡിവൈസുകൾ എന്നിങ്ങനെ ധാരാളം ഗാഡ്‌ജറ്റുകൾ വിപണിയിൽ എത്തി. ഹെഡ്‌ഫോണുകൾ, ലാപ്‌ടോപ്പുകൾ, സ്‌മാർട്ട് ടിവികൾ എന്നിവ പോലെയുള്ള നിരവധി ഡിവൈസുകകൾ കഴിഞ്ഞയാഴ്ചയും വിപണിയിൽ എത്തിയിരുന്നു. 2022ലെ 14ാം ആഴ്ചയിൽ ലോഞ്ച് ആയ ഗാഡ്ജറ്റുകളെക്കുറിച്ച് വിശദമായി മനസിലാക്കാൻ തുടർന്ന് വായിക്കുക.

 

ഗാഡ്ജറ്റുകൾ

കഴിഞ്ഞയാഴ്ട ലോഞ്ച് ആയ ഗാഡ്ജറ്റുകളിൽ റിയൽമി പാഡ് മിനി, ബോസ് ക്വയറ്റ്കംഫർട്ട് ഹെഡ്ഫോൺസ്, അസൂസ് ആർഒജി സെഫ്യറസ് എം16 2022 ലാപ്ടോപ്പ് , മിവി ഫോർട്ട് എസ്60, എസ്100 മെയ്ഡ്, വൺപ്ലസ് ടിവി 43 വൈ1എസ് പ്രോ, ബോൾട്ട് ഓഡിയോ എയർബാസ് എക്സ്പോഡ്സ് പ്രോ, റൈഗർ റാപ്പിഡ്‌ലിങ്ക് 200 20W പിഡി അഡാപ്റ്റർ എന്നിവയെക്കുറിച്ചാണ് നാം സംസാരിക്കുന്നത്. ഈ ഗാഡജറ്റുകളെക്കുറിച്ച് കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

ബോസ് ക്വയറ്റ്കംഫർട്ട് ഹെഡ്ഫോൺസ്
 

ബോസ് ക്വയറ്റ്കംഫർട്ട് ഹെഡ്ഫോൺസ്

പ്രധാന ഫീച്ചറുകൾ

• പ്രീമിയം കംഫർട്ടിനായി കനംകുറഞ്ഞ മെറ്റീരിയലിലെ ബിൽഡ്.

• വ്യക്തതയുളള ശബ്ദത്തിനായി പ്രൊപ്രൈറ്ററി അക്കോസ്റ്റിക് ടെക്‌നോളജി.

• ഹൈ ഫിഡിലിറ്റി ഓഡിയോ - ട്രൈപോർട്ട് അക്കോസ്റ്റിക് ആർക്കിടെക്ചർ.

• വോളിയം-ഒപ്റ്റിമൈസ് ചെയ്ത ആക്റ്റീവ് ഇക്യു.

• ഫുൾ നോയ്‌സ് ക്യാൻസലിംഗിനായി ക്വയറ്റ് മോഡ്.

• നിങ്ങളുടെ പരിസ്ഥിതിയും സംഗീതവും ഒരേ സമയം കേൾക്കാൻ അവയർ മോഡ്.

• ഓവർ ഇയർ ഹെഡ്‌ഫോണുകൾ ദിവസം മുഴുവൻ ധരിക്കാൻ അനുയോജ്യം.

• 24 മണിക്കൂർ വരെ ബാറ്ററി ലൈഫ്.

• 15 മിനിറ്റ് നേരം ചാർജ് ചെയ്താൽ 3 മണിക്കൂർ യൂസ് ചെയ്യാം.

• വയർഡ് മോഡിൽ ഓഡിയോ കേബിൾ യൂസ് ചെയ്ത് കൂടുതൽ നേരം ഉപയോഗിക്കാം.

മോട്ടോ ജി22, സാംസങ് ഗാലക്സി എം53 5ജി ഉൾപ്പെടെ കഴിഞ്ഞ വാരം വിപണിയിലെത്തിയ സ്മാർട്ട്ഫോണുകൾമോട്ടോ ജി22, സാംസങ് ഗാലക്സി എം53 5ജി ഉൾപ്പെടെ കഴിഞ്ഞ വാരം വിപണിയിലെത്തിയ സ്മാർട്ട്ഫോണുകൾ

അസൂസ് ആർഒജി സെഫ്യറസ് എം16 2022

അസൂസ് ആർഒജി സെഫ്യറസ് എം16 2022

പ്രധാന ഫീച്ചറുകൾ

• പ്രോസസർ: 12th ജനറേഷൻ ഇന്റൽ കോർ ഐ9 12900എച്ച്, 2.5 ഗിഗാ ഹെർട്സ് ബേസ് സ്പീഡ്, 5.0 ഗിഗാ ഹെർട്സ് വരെ ടർബോ സ്പീഡ്, 14 കോറുകൾ.

• ഉയർന്ന നിലവാരമുള്ള 100ൽ അധികം പിസി ഗെയിമുകൾ കളിക്കാൻ കഴിയും.

• മെമ്മറി: 32 ജിബി (16 ജിബി എസ്ഒ-ഡിഐഎംഎം *2) ഡിഡിആർ5 4800 മെഗാ ഹെർട്സ്, 48 ജിബി വരെ സപ്പോർട്ട് | സ്റ്റോറേജ്: 1 ടിബി എസ്എസ്ഡി.

• ഗ്രാഫിക്സ്: എൻവിഡിയ ജിഫോഴ്സ് ആർടിഎക്സ് 3070.

• ഡിസ്പ്ലേ: ആർഒജി നെബുല ഡിസ്പ്ലെ, 16 ഇഞ്ച്, WQXGA (2560 x 1600) 16:10, ഐപിഎസ്-ലെവൽ, ആന്റി-ഗ്ലെയർ പാനൽ, 165 ഹെർട്സ് റിഫ്രഷ് റേറ്റ്.

• ഓപ്പറേറ്റിങ് സിസ്റ്റം: ആജീവനാന്ത വാലിഡിറ്റിയോടെ ലോഡ് ചെയ്തിരിക്കുന്ന വിൻഡോസ് 11 ഹോം.

മിവി ഫോർട്ട് എസ്60, എസ്100 മെയ്ഡ്

മിവി ഫോർട്ട് എസ്60, എസ്100 മെയ്ഡ്

പ്രധാന ഫീച്ചറുകൾ

• ടൈപ്പ്: സൗണ്ട്ബാർ

• കോൺഫിഗറേഷൻ: 2.2

• പവർ സോഴ്സ്: ഡിസി അഡാപ്റ്റർ

• പവർ ഔട്ട്പുട്ട് (ആർഎംഎസ്): 60 വാട്ട് | 100 വാട്ട്

• നിറം: കറുപ്പ്

• വയർഡ്/വയർലെസ്: വയർലെസ്

• വാൾ മൗണ്ടബിൾ സാറ്റലൈറ്റ്: യെസ്

• ഹെഡ്‌ഫോൺ ജാക്ക്: യെസ്

• കൺട്രോൾസ്: വോളിയം, പ്ലേ, പോസ്, ട്രാക്ക് കൺട്രോൾ എന്നിവ

• സെയിൽസ് പാക്കേജ്: സൗണ്ട്ബാർ, റിമോട്ട്, പവർ അഡാപ്റ്റർ, യൂസർ മാനുവൽ, വാറന്റി കാർഡ്

• ഇക്വൂ മോഡുകൾ: സിനിമകൾ, സംഗീതം, വാർത്തകൾ

• ബ്ലൂടൂത്ത് പതിപ്പ്: 5.1

• വയർലെസ് പരിധി: 10 മീ

• കണക്റ്റിവിറ്റി: യുഎസ്ബി, ബ്ലൂടൂത്ത്, ഓക്സ്, എച്ച്ഡിഎംഐ, കോക്സിയൽ

വൺപ്ലസ് ടിവി 43 വൈ1എസ് പ്രോ

വൺപ്ലസ് ടിവി 43 വൈ1എസ് പ്രോ

പ്രധാന ഫീച്ചറുകൾ

• 43 ഇഞ്ച് (3840 x 2160 പിക്സൽ) എൽഇഡി ഡിസ്പ്ലെ

• ഗാമാ എഞ്ചിൻ

• 64-ബിറ്റ് മീഡിയടെക് എംടി9216 പ്രോസസർ

• 2 ജിബി റാം, 8 ജിബി സ്റ്റോറേജ്

• ആൻഡ്രോയിഡ് ടിവി 10 ബേസ്ഡ് ഓക്സിജൻപ്ലേ 2.0

• ഗൂഗിൾ അസിസ്റ്റന്റ് ബിൽറ്റ്-ഇൻ

• വൈഫൈ 802.11 എസി, 2.4 ഗിഗാഹെർട്സ് + 5 ഗിഗാഹെർട്സ്, ബ്ലൂടൂത്ത് 5.0 എൽഇ, 3എക്സ് എച്ച്ഡിഎംഐ (എച്ച്ഡിഎംഐ1 സപ്പോർട്ട് എആർസി), 2എക്സ് യുഎസ്ബി, ഒപ്റ്റിക്കൽ, ഇഥർനെറ്റ്

• 24 വാട്ട് സ്പീക്കർ, ഡോൾബി ഓഡിയോ

കരണ്ട് ബില്ല് കൂടാതെ എസി ഉപയോഗിക്കാനുള്ള വഴികൾകരണ്ട് ബില്ല് കൂടാതെ എസി ഉപയോഗിക്കാനുള്ള വഴികൾ

ബോൾട്ട് ഓഡിയോ എയർബാസ് എക്സ്പോഡ്സ് പ്രോ

ബോൾട്ട് ഓഡിയോ എയർബാസ് എക്സ്പോഡ്സ് പ്രോ

പ്രധാന ഫീച്ചറുകൾ

• കറുപ്പും വെളുപ്പും നിറങ്ങളിൽ ലഭ്യമാണ്

• ജ്യാമിതീയ ടെക്സ്ചർ ഡിസൈൻ

• ബ്ലൂടൂത്ത് വി5.1

• 13 എംഎം ഡ്രൈവറുകൾ

• ഇഎൻസി ഉള്ള ക്വാഡ് മൈക്ക് (നോയിസ് ക്യാൻസലേഷൻ)

• ടച്ച് കൺട്രോൾസ്

• യുഎസ്ബി സി ഫീച്ചർ ചെയ്യുന്ന ഫാസ്റ്റ് ചാർജിങ് സപ്പോർട്ട്

• 24 മണിക്കൂർ വരെയുള്ള മ്യൂസിക് പ്ലേബാക്ക്

• വാട്ടർ റെസിസ്റ്റൻസ് ഐപിഎക്സ്5

• വോയ്‌സ് അസിസ്റ്റന്റ് സപ്പോർട്ട്

റൈഗർ റാപ്പിഡ്‌ലിങ്ക് 200 20W പിഡി അഡാപ്റ്റർ

റൈഗർ റാപ്പിഡ്‌ലിങ്ക് 200 20W പിഡി അഡാപ്റ്റർ

പ്രധാന ഫീച്ചറുകൾ

• സപ്പോർട്ട് ചെയ്യുന്ന ഡിവൈസുകൾ: ആൻഡ്രോയിഡ്, ഐഒഎസ് ഡിവൈസുകൾ, ടാബ്‌ലെറ്റുകൾ

• കണക്റ്റർ ടൈപ്പ്: യുഎസ്ബി ടൈപ്പ് സി

• പ്രത്യേക ഫീച്ചർ: ഭാരം കുറഞ്ഞ ഡിസൈൻ, ഫാസ്റ്റ് ചാർജിംഗ്

• മൊത്തം യുഎസ്ബി പോർട്ടുകൾ: 1

• വാട്ടേജ്: 20 വാട്ട്സ്

• ഇൻപുട്ട് വോൾട്ടേജ്: 5 വോൾട്ട്

• നിറം: റാപ്പിഡ് ലിങ്ക് 200 - വൈറ്റ്

• പവർ സോഴ്സ്: കോർഡഡ് ഇലക്ട്രിക്

റിയൽമി പാഡ് മിനി

റിയൽമി പാഡ് മിനി

പ്രധാന ഫീച്ചറുകൾ

• 8.7 ഇഞ്ച് (1340×800 പിക്സൽ) WXGA+ LCD സ്ക്രീൻ

• 2 ഗിഗാഹെർട്സ് യുണിസോക് ടി616 ഒക്റ്റാ കോർ 12എൻഎം പ്രൊസസർ, മാലി ജി-57 ജിപിയു

• 3 ജിബി റാം 32 ജിബി സ്റ്റോറേജ് / 4 ജിബി റാം 64 ജിബി സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 1 ടിബി വരെ വികസിപ്പിക്കാവുന്ന മെമ്മറി

• ആൻഡ്രോയിഡ് 11 ബേസ്ഡ് റിയൽമി യുഐ

• 8 എംപി പിൻ ക്യാമറ

• 5 എംപി 105° ഫ്രണ്ട് ക്യാമറ

• ഡ്യൂവൽ സ്പീക്കറുകൾ, ഒറ്റ മൈക്ക്

• 4ജി എൽടിഇ, വൈഫൈ 802.11 എസി (2.4 ഗിഗാഹെർട്സ് / 5 ഗിഗാഹെർട്സ്), ബ്ലൂടൂത്ത് 5.0

• 6400 എംഎഎച്ച് ബാറ്ററി

മോട്ടറോളയും വൺപ്ലസും അടക്കം ഏറ്റവും കൂടുതൽ റേഡിയേഷൻ പുറപ്പെടുവിക്കുന്ന ഫോണുകൾമോട്ടറോളയും വൺപ്ലസും അടക്കം ഏറ്റവും കൂടുതൽ റേഡിയേഷൻ പുറപ്പെടുവിക്കുന്ന ഫോണുകൾ

Best Mobiles in India

English summary
There are already predictions that 2022 will be the zodiac year of the tech industry. What we see now are views that prove it to be true. Aside from smartphones, there are many gadgets on the market such as laptops, audio accessories, smart TVs and other IoT devices.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X