അലക്‌സ സപ്പോർട്ടുമായി റിയൽമി സ്മാർട്ട് പ്ലഗ് ഇന്ത്യയിൽ അവതരിപ്പിച്ചു; വില, സവിശേഷതകൾ
വിദൂര സ്മാർട്ട് വൈ-ഫൈ നിയന്ത്രണമുള്ള റിയൽമി സ്മാർട്ട് പ്ലഗ് അവതരിപ്പിച്ചു. പരമ്പരാഗത ഡിവൈസുകളെ സ്മാർട്ട് ഡിവൈസുകളാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് കമ്പനിയുടെ സമീപകാല പരിപാടിയിൽ പ്രഖ്യാപിച്ച റിയൽമി സ്മാർട്ട് പ്ലഗ് ഒക്ടോബർ 16 ന് ഇന്ത്യയിൽ ആദ്യമായി വിൽപന നടത്തുന്നത്. നിങ്ങളുടെ ഫാനുകളും ലൈറ്റുകളും വിദൂരമായി നിയന്ത്രിക്കാൻ ഇതിൽ നൽകിയിരിക്കുന്ന ഐഒടി നിങ്ങളെ അനുവദിക്കുന്നു. റിയൽമി സ്മാർട്ട് പ്ലഗിന് അലക്‌സയ്ക്കും ഗൂഗിൾ അസിസ്റ്റന്റിനും സപ്പോർട്ട് നൽകുന്നു. അതായത്, വോയ്‌സ് കമാൻഡുകൾ വഴി നിങ്ങൾക്ക് ഈ ഡിവൈസുകൾ നിയന്ത്രിക്കാൻ കഴിയും എന്നർത്ഥം.
റിയൽമി സ്മാർട്ട് പ്ലഗ്: ഇന്ത്യയിലെ വില, വിൽപന തീയതി
റിയൽമി സ്മാർട്ട് പ്ലഗ് ഒക്ടോബർ 16 ന് റിയൽമി ഡോട്ട് കോം വഴി ഇന്ത്യയിൽ വിൽപനയ്‌ക്കെത്തും. ഇതിന്റെ 799 രൂപയാണ് ഈ ഡിവൈസിന് കമ്പനി നൽകിയിരിക്കുന്ന വില. വൈറ്റ് കളർ ഓപ്ഷനിലാണ് റിയൽമി സ്മാർട്ട് പ്ലഗ് വിപണിയിൽ വരുന്നത്.

റിയൽമി സ്മാർട്ട് പ്ലഗ്: സവിശേഷതകൾ
റിയൽമി സ്മാർട്ട് പ്ലഗിന് അഞ്ച് ലെയർ സേഫ്റ്റി പ്രൊട്ടക്ഷൻ വരുന്നു. 100-250 വി വൈഡ് റേഞ്ച് ഇൻപുട്ട്, കുട്ടികൾക്കുള്ള സുരക്ഷാ ഷട്ടർ, 750 സി ° വി 0 ഫ്ലേം-റിട്ടാർഡന്റ്, ഓവർഹീറ്റ് പ്രൊട്ടക്ഷൻ, 2000 വി സർജ് പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്. റിയൽമി സ്മാർട്ട്പ്ലഗ് അലക്സാ, ഗൂഗിൾ അസിസ്റ്റൻറ് എന്നിവ വഴി നിയന്ത്രിക്കാൻ കഴിയുന്നതാണ്. അതായത് ലളിതമായ വോയ്‌സ് കമാൻഡുകളിലൂടെ നിങ്ങൾക്ക് നേരിട്ട് ഡിവൈസുകൾ നിയന്ത്രിക്കാൻ കഴിയും.

വൈ-ഫൈ വഴി പരമ്പരാഗത ഉപകരണങ്ങൾ നിയന്ത്രിക്കാൻ നിങ്ങൾക്ക് റിയൽമി ലിങ്ക് അപ്ലിക്കേഷൻ ഉപയോഗിക്കാവുന്നതാണ്. ഉദാഹരണത്തിന്, നിങ്ങൾ കിടപ്പുമുറിയിൽ ആയിരിക്കുമ്പോൾ ഈ ലിങ്ക് ഉപയോഗിച്ച് സ്വീകരണമുറിയിലെ ലൈറ്റുകൾ ഓണാക്കാനും ഓഫ് ആക്കാനും കഴിയുന്നതാണ്. റിയൽമി സ്മാർട്ട് പ്ലഗിന് 6 എ മാക്‌സിമം ഔട്ട്‌പുട്ട് വരുന്നു. ഇത് 2.4GHz Wi-Fi 802.11 b / g / n ഉപയോഗിക്കുന്നു. 3 പിൻ രൂപകൽപ്പനയിൽ വരുന്ന റിയൽമി സ്മാർട്ട് പ്ലഗിന് 44.5 x 54.5 x 32 മില്ലിമീറ്റർ കനവും 74.6 ഗ്രാം ഭാരവുമുണ്ട്.

റിയൽമി സ്മാർട്ട് പ്ലഗ് എങ്ങനെ സജ്ജമാക്കാം
റിയൽമി സ്മാർട്ട് പ്ലഗ് സജ്ജീകരിക്കുന്നതിന്, ഒരു പവർ സ്രോതസ്സിലേക്ക് ബന്ധിപ്പിക്കുക. ഇൻഡിക്കേറ്റർ ലൈറ്റ് ചുവപ്പ് മിന്നുന്നതുവരെ അഞ്ച് സെക്കൻഡ് സ്വിച്ച് അമർത്തി പിടിക്കുക. തുടർന്ന്, നിങ്ങളുടെ ഫോണുമായി സ്മാർട്ട് പ്ലഗ് ബന്ധിപ്പിക്കുന്നതിനായി റിയൽമി ലിങ്ക് അപ്ലിക്കേഷൻ തുറന്ന് ഡിവൈസ് ആഡ് ചെയ്യുക. റിയൽമി പറഞ്ഞതനുസരിച്ച്, 60 സെക്കൻഡ് വരെ ഈ സ്വിച്ച് അമത്തുന്നത് തുടരുക. അടുത്ത തവണ കൂടുതൽ ലളിതമായി തിരയുന്നതിനായി നിങ്ങൾക്ക് ഡിവൈസിന് ഒരു പേര് നൽകാവുന്നതാണ്.


Click it and Unblock the Notifications








