100 വാച്ച് ഫേസുകളുമായി റിയൽമി വാച്ച് 2 പ്രോ ജൂലൈ 23 ന് ഇന്ത്യയിൽ അവതരിപ്പിക്കും
ഇന്ത്യയിൽ ഏറ്റവും പുതിയ ഒരു പ്രോഡക്റ്റ് കൂടി റിയൽമി അവതരിപ്പിക്കുവാൻ ഒരുങ്ങുന്നു. അടുത്തിടെ, റിയൽമി വാച്ച് 2 പ്രോയുടെ ലോഞ്ച് റിയൽമിയുടെ ഫോറത്തിലെ ഒരു മോഡറേറ്ററെ സൂചിപ്പിക്കുകയുണ്ടായി. ഇപ്പോൾ, ആമസോൺ റിയൽമി വാച്ച് 2 പ്രോയുടെ ലോഞ്ച് തീയതി ജൂലൈ 23 ന് ഉച്ചയ്ക്ക് കൃത്യം 12:30 മണിക്ക് നടത്തുമെന്നുള്ള കാര്യം വെളിപ്പെടുത്തി. എന്നാൽ, ഈ ബ്രാൻഡ് ഏതെങ്കിലും ലോഞ്ച് ഇവന്റിന് നടത്തുമോ അതോ ഓൺലൈൻ വെബ്സൈറ്റിൽ വിൽപ്പനയ്ക്കായി പട്ടികപ്പെടുത്തുമോ എന്നതിനെക്കുറിച്ച് ഇതുവരെ ഒരു വിവരവുമില്ല. ആമസോൺ പ്രൈം ഡെയ്‌സ് വിൽപ്പന സമയത്ത് ഈ സ്മാർട്ട് വാച്ച് വിൽപ്പനയ്‌ക്കെത്തുമെന്ന് പ്രതീക്ഷിക്കുന്നു. റിയൽമി വാച്ച് 2 പ്രോ യഥാർത്ഥത്തിൽ മെയ് മാസത്തിൽ റിയൽമി ബഡ്‌സ് വയർലെസ് 2, റിയൽമി പോക്കറ്റ് ബ്ലൂടൂത്ത് സ്പീക്കർ എന്നിവയ്‌ക്കൊപ്പം അവതരിപ്പിച്ചു.

റിയൽമി വാച്ച് 2 പ്രോയുടെ പ്രധാനപ്പെട്ട സവിശേഷതകൾ
റിയൽമി വാച്ച് 2 പ്രോയ്ക്ക് 320 x 385 പിക്‌സൽ റെസല്യൂഷനും 600 നിറ്റ്സ് പീക്ക് ബറൈറ്നെസുമുള്ള 1.75 ഇഞ്ച് ടച്ച് കളർ ഡിസ്‌പ്ലേയാണ് നൽകിയിട്ടുള്ളത്. ഇതിന് ജിപിഎസ് സപ്പോർട്ടും ഒരു എസ്‌പിഒ 2 സെൻസറും സ്ലീപ്പ് ട്രാക്കിംഗ്, ഹാർട്ട്റേറ്റ് സെൻസർ തുടങ്ങിയ സവിശേഷതകളുമുണ്ട്. റിയൽമി വാച്ച് 2 പ്രോ 100+ വാച്ച് ഫെയ്‌സുകളും ഫുട്‌ബോൾ, ബാസ്‌ക്കറ്റ്ബോൾ, ക്രിക്കറ്റ്, യോഗ, ഔട്ട്‌ഡോർ ഓട്ടം, നടത്തം, എന്നിവയുൾപ്പെടെ 90 ലധികം സ്‌പോർട്‌സ് മോഡുകളും സപ്പോർട്ട് ചെയ്യുന്നു.

റിയൽമി വാച്ച് 2 പ്രോയ്ക്ക് 390 എംഎഎച്ച് ബാറ്ററിയുണ്ട്. ഇത് ഒരൊറ്റ ചാർജിൽ 14 ദിവസം വരെ നീണ്ടുനിൽക്കുമെന്ന് അവകാശപ്പെടുന്നു. കൂടാതെ, സ്മാർട്ട് നോട്ടിഫിക്കേഷനുകൾ, അലാറങ്ങൾ, ബ്രീത്ത് കൺട്രോൾ, റിമൈൻഡറുകൾ ക്രമീകരിക്കുക തുടങ്ങിയ സവിശേഷതകളും ഈ സ്മാർട്ട് വാച്ച് സപ്പോർട്ട് ചെയ്യുന്നു. ബ്ലൂടൂത്ത് വി 5 കണക്റ്റിവിറ്റി വഴി റിയൽമി ലിങ്ക് ആപ്പ് വഴി ഇത് ആക്സസ് ചെയ്യാൻ കഴിയും. വാച്ച് 2 പ്രോ ഐപി 68 വാട്ടർ ആൻഡ് ഡസ്റ്റ് റെസിസ്റ്റൻസ് സവിശേഷതയുള്ളതാണ്.

റിയൽമി വാച്ച് 2 പ്രോ ഇന്ത്യയിൽ
അന്താരാഷ്ട്ര വേരിയന്റിൻറെ വില കണക്കിലെടുക്കുമ്പോൾ ഈ സ്മാർട്ട് വാച്ചിന് 5,000 രൂപയിൽ താഴെ വില വരുമെന്ന് പ്രതീക്ഷിക്കുന്നു. മെറ്റാലിക് സിൽവർ, സിൽവർ ഗ്രേ കളർ ഓപ്ഷനുകളിൽ ഇത് ലഭ്യമാണ്. 14 ദിവസത്തെ ബാറ്ററി, ജിപിഎസ് സപ്പോർട്ട് മുതലായ സവിശേഷതകളുമായി ഈ റിയൽമി വാച്ച് വിപണിയിൽ അവതരിപ്പിക്കും. കൂടാതെ, അടുത്തിടെ പുറത്തിറക്കിയ 4,499 രൂപ വിലയുള്ള നോയ്‌സ് കളർഫിറ്റ് അൾട്രയ്‌ക്കെതിരെ റിയൽമിയുടെ ഈ സ്മാർട്ട് വാച്ച് 2 പ്രോ മത്സരിക്കുമെന്ന് പറയുന്നു. എന്നാൽ, നോയ്‌സ് വാച്ചിൽ ഒരു കോൾ അല്ലെങ്കിൽ എസ്എംഎസ് റിപ്ലൈ ഫീച്ചറുണ്ട്, അത് റിയൽമി വാച്ച് 2 പ്രോയിൽ ലഭ്യമല്ല.


Click it and Unblock the Notifications








