Home
Gadgets

റിയൽമി വാച്ച് 2 പ്രോയ്ക്കൊപ്പം റിയൽമി ബഡ്‌സ് വയർലെസ് 2, പോക്കറ്റ് ബ്ലൂടൂത്ത് സ്പീക്കർ അവതരിപ്പിച്ചു

കമ്പനിയുടെ പുതിയ എയോട്ട് ലൈനപ്പിൻറെ ഭാഗമായി റിയൽ‌മി വാച്ച് 2 പ്രോ, റിയൽ‌മി ബഡ്‌സ് വയർ‌ലെസ് 2, റിയൽ‌മി പോക്കറ്റ് ബ്ലൂടൂത്ത് സ്പീക്കർ എന്നിവ മലേഷ്യയിൽ അവതരിപ്പിച്ചു. റിയൽ‌മി വാച്ച് 2 പ്രോ, പേര് സൂചിപ്പിക്കുന്നത് പോലെ, കഴിഞ്ഞ മാസം മലേഷ്യയിൽ അവതരിപ്പിച്ച റിയൽ‌മി വാച്ച് 2 ൻറെ അപ്ഗ്രേഡഡ് എഡിഷനാണ്. ആക്റ്റീവ് നോയ്‌സ് ക്യാൻസലിങ് (ANC) സവിശേഷതയുള്ള നെക്ക്ബാൻഡ്-സ്റ്റൈൽ വയർലെസ് ഇയർഫോണുകളാണ് റിയൽ‌മി ബഡ്‌സ് വയർ‌ലെസ് 2. ആറ് മണിക്കൂർ ബാറ്ററി ലൈഫ് നൽകുന്ന കോം‌പാക്റ്റ് വാട്ടർ റെസിസ്റ്റന്റ് സ്പീക്കറാണ് റിയൽ‌മി പോക്കറ്റ് ബ്ലൂടൂത്ത് സ്പീക്കർ.

റിയൽ‌മി വാച്ച് 2 പ്രോ, റിയൽ‌മി ബഡ്‌സ് വയർ‌ലെസ് 2, റിയൽ‌മി പോക്കറ്റ് വില

റിയൽ‌മി വാച്ച് 2 പ്രോ, റിയൽ‌മി ബഡ്‌സ് വയർ‌ലെസ് 2, റിയൽ‌മി പോക്കറ്റ് വില

റിയൽ‌മി വാച്ച് 2 പ്രോയ്ക്ക് എംവൈആർ 299 (ഏകദേശം 5,300 രൂപ) വിലയുണ്ട്. മെറ്റാലിക് സിൽവർ, സ്‌പേസ് ഗ്രേ കളർ ഓപ്ഷനുകളിൽ ബ്ലാക്ക്, ലൈറ്റ് ഗ്രേ എന്നീ രണ്ട് സ്ട്രാപ്പ് നിറങ്ങളിലാണ് ഈ സ്മാർട്ട് വാച്ച് വിപണിയിൽ വരുന്നത്. മെയ് 29 മുതൽ ഇത് മലേഷ്യയിൽ വിൽപ്പനയ്‌ക്കെത്തും. കാൻഡി ഗ്രേ, കാൻഡി യെല്ലോ എന്നീ രണ്ട് കളർ ഓപ്ഷനുകൾക്കായി റിയൽ‌മി ബഡ്‌സ് വയർലെസ് 2 വില എംവൈആർ 129 (ഏകദേശം 2,300 രൂപ) വിലയ്ക്ക് വിൽപ്പന നടത്തുന്നു.

റിയൽ‌മി പോക്കറ്റ് ബ്ലൂടൂത്ത് സ്പീക്കർ

ഷോപ്പി.കോം വഴി അവ നിലവിൽ രാജ്യത്ത് വിൽപ്പനയ്‌ക്കെത്തിക്കുന്നു. റിയൽ‌മി പോക്കറ്റ് ബ്ലൂടൂത്ത് സ്പീക്കറിന് എംവൈആർ 79 (ഏകദേശം 1,400 രൂപ) വിലയുണ്ട്. ക്ലാസിക് ബ്ലാക്ക്, ഡെസേർട്ട് ഗ്രേ എന്നിങ്ങനെ രണ്ട് നിറങ്ങളിൽ റിയൽ‌മി പോക്കറ്റ് ബ്ലൂടൂത്ത് സ്പീക്കർ വിപണിയിൽ വരുന്നു. എന്നാൽ, ബ്ലൂടൂത്ത് സ്പീക്കറിനുള്ള ലഭ്യത ഇതുവരെ വ്യക്തമാക്കിയിട്ടില്ല. എന്നാൽ, ഇത് ഉടൻ ഷോപ്പി.കോം വെബ്സൈറ്റ് വഴി വിൽക്കും. ഇതുവരെ, ഈ പറഞ്ഞിരിക്കുന്ന മൂന്ന് പ്രോഡക്റ്റുകളിൽ ഒന്നിൻറെയും അന്താരാഷ്ട്ര ലഭ്യതയെക്കുറിച്ച് ഒരു വിവരവും റിയൽ‌മി നൽകിയിട്ടില്ല.

റിയൽ‌മി വാച്ച് 2 പ്രോ സവിശേഷതകൾ

റിയൽ‌മി വാച്ച് 2 പ്രോ സവിശേഷതകൾ

റിയൽ‌മി വാച്ച് 2 പ്രോയിൽ 1.75 ഇഞ്ച് ചതുരാകൃതിയിലുള്ള ടച്ച് കളർ ഡിസ്‌പ്ലേ, 320x385 പിക്‌സൽ റെസല്യൂഷനും 600 നിറ്റ്സ് പീക്ക് ബ്രൈറ്റ്നെസും ഉണ്ട്. റിയൽ‌മി ലിങ്ക് ആപ്ലിക്കേഷനിലൂടെ കണക്റ്റിവിറ്റിക്കായി ഇത് ബ്ലൂടൂത്ത് വി 5 സപ്പോർട്ട് ചെയ്യുന്നു. ഒരു ചാർജിൽ 24 മണിക്കൂർ ഹാർട്ട്റേറ്റ് മോണിറ്ററിങ് ഒണാക്കികൊണ്ട് 14 ദിവസം വരെ നീണ്ടുനിൽക്കുന്ന 390 എംഎഎച്ച് ബാറ്ററിയാണ് സ്മാർട്ട് വാച്ചിൽ നൽകിയിരിക്കുന്നത്. 90 സ്‌പോർട്‌സ് മോഡുകൾക്കൊപ്പം ഇൻബിൽറ്റ് ഹാർട്ട്റേറ്റ് സെൻസറും ത്രീ-ആക്‌സിസ് ആക്‌സിലറോമീറ്ററും റിയൽ‌മി വാച്ച് 2 പ്രോയിൽ ഉണ്ട്.

ഐ 68 ഡസ്റ്റ് ആൻഡ് ആൻഡ് വാട്ടർ റെസിസ്റ്റൻസ്

റെസ്റ്റിംഗ് ഹാർട്ട്റേറ്റ്, വ്യായാമം ചെയ്യുമ്പോഴുള്ള ഹാർട്ട്റേറ്റ്, രക്തത്തിലെ ഓക്സിജൻ അളക്കൽ, സ്ലീപ്പ് ഡിറ്റക്ഷൻ എന്നിവയും ഇതിന് നിരീക്ഷിക്കാൻ കഴിയും. സ്പോർട്സ് ആക്റ്റിവിറ്റി ട്രാക്കിംഗ് കണക്കിലെടുക്കുമ്പോൾ, ഔട്ട്‌ഡോർ ഓട്ടം, സ്ട്രെങ്ത്ത് ട്രെയിനിങ്, ഫുട്ബോൾ, ബാസ്കറ്റ്ബോൾ, യോഗ, ക്രിക്കറ്റ് എന്നിവയും നിരീക്ഷിക്കാൻ റിയൽ‌മി വാച്ച് 2 പ്രോയ്ക്ക് കഴിയും. ഒരു സ്മാർട്ട് വാച്ച് ആയതിനാൽ, റിയൽ‌മി വാച്ച് 2 പ്രോയ്ക്ക് അറിയിപ്പുകളും അലാറങ്ങളും കാണിക്കാനും, റിമൈൻഡറുകൾ ക്രമീകരിക്കുവാനും എന്ന് തുടങ്ങി നിരവധി കാര്യങ്ങൾക്കും കഴിയും. ഐ 68 ഡസ്റ്റ് ആൻഡ് ആൻഡ് വാട്ടർ റെസിസ്റ്റൻസ് വരുന്ന ഈ ഡിവൈസിന് 40 ഗ്രാം ഭാരമുണ്ട്.

റിയൽ‌മി ബഡ്‌സ് വയർ‌ലെസ് 2 സവിശേഷതകൾ‌

റിയൽ‌മി ബഡ്‌സ് വയർ‌ലെസ് 2 സവിശേഷതകൾ‌

റിയൽ‌മി ബഡ്‌സ് വയർലെസ് 2 13.6 എംഎം ബാസ് ബൂസ്റ്റ് ഡ്രൈവറുകളും കണക്റ്റിവിറ്റിക്കായി ബ്ലൂടൂത്ത് വി 5 ഉം നൽകുന്നു. ഇത് LDAC Hi-Res, AAC, SBC ഓഡിയോ കോഡെക്കുകളെ സപ്പോർട്ട് ചെയ്യുന്നു. നെക്ക്ബാൻഡ്-സ്റ്റൈൽ ഇയർഫോണുകളിൽ കോളുകൾക്കായി എഎൻസി, വോക്ക്പ്ലസ് എഐ നോയ്‌സ് കാൻസൽ എന്നിവ ഉൾപ്പെടുന്നു. അവയിൽ ഐപിഎക്സ് 5 വാട്ടർ റെസിസ്റ്റൻസ്, മാഗ്നറ്റിക് ഇയർബഡുകൾ എന്നിവ ഉൾപ്പെടുന്നു. നിങ്ങളുടെ മുന്നിലുള്ള ഒരാളുമായി എളുപ്പത്തിൽ സംസാരിക്കുന്നതിനായി പുറത്തുള്ള ശബ്‌ദം അനുവദിക്കുന്ന ട്രാന്സ്പരെന്റ് മോഡും ഇതിൽ ഉണ്ട്. ഗെയിമിംഗിനായി 88 മില്ലിസെക്കൻഡ് കുറഞ്ഞ ലേറ്റൻസിയും ഇതിലുണ്ട്.

റിയൽ‌മി ബഡ്‌സ് വയർ‌ലെസ് 2

50 ശതമാനം വോളിയത്തിൽ എഎൻസി ഓണാക്കി ബഡ്സ് വയർലെസ് 2 18 മണിക്കൂർ വരെ നീണ്ടുനിൽക്കുമെന്ന് റിയൽ‌മി പറയുന്നു. എഎൻസി ഓഫുചെയ്‌താൽ, ബാറ്ററി ആയുസ്സ് 22 മണിക്കൂർ വരെ നീട്ടാനാകും. ഈ നമ്പറുകൾ എഎൻസി ഗുണനിലവാരമുള്ള ഓഡിയോ ഉപയോഗിച്ച് റെക്കോർഡുചെയ്‌തു. ഇയർബഡുകൾ 50 മിനിറ്റിനുള്ളിൽ പൂർണ്ണമായി ചാർജ് ചെയ്യാനാകും. 10 മിനിറ്റ് ചാർജ് ചെയ്യുമ്പോൾ 12 മണിക്കൂർ പ്ലേടൈം നിങ്ങൾക്ക് ലഭിക്കും.

റിയൽ‌മി പോക്കറ്റ് സ്‌പീക്കർ സവിശേഷതകൾ‌

റിയൽ‌മി പോക്കറ്റ് സ്‌പീക്കർ സവിശേഷതകൾ‌

റിയൽ‌മി പോക്കറ്റ് സ്പീക്കറിൽ ബ്ലൂടൂത്ത് വി 5, എ‌എസി, എസ്‌ബി‌സി കോഡെക്കുകൾ എന്നിവയ്ക്കുള്ള സപ്പോർട്ടുണ്ട്. സ്പീക്കറിന് ഐപിഎക്സ് 5 വാട്ടർ റെസിസ്റ്റൻസ് ഉണ്ട്. 3W ഓഡിയോ ഔട്ട്‌പുട്ടുള്ള ഇതിന് 600mAh ബാറ്ററിയുടെ സപ്പോർട്ടുണ്ട്. വോളിയത്തെയും ഓഡിയോ കണ്ടെന്റിനെയും ആശ്രയിച്ച് ഇത് ആറ് മണിക്കൂർ വരെ നീണ്ടുനിൽക്കുമെന്ന് റിയൽ‌മി അവകാശപ്പെടുന്നു. റിയൽ‌മി പോക്കറ്റ് ബ്ലൂടൂത്ത് സ്പീക്കറിന് 2.5 മണിക്കൂറിനുള്ളിൽ പൂർണ്ണമായും ചാർജ് ചെയ്യാൻ കഴിയും. ഇതിന് 110Hz മുതൽ 18,000Hz വരെ ഫ്രീക്യുൻസി റെസ്പോൺസ് റേഞ്ച് ഉണ്ട്. ഈ സ്പീക്കറിന്റെ ഭാരം വെറും 113 ഗ്രാമാണ്. ചാർജ് ചെയ്യുന്നതിന് യുഎസ്ബി ടൈപ്പ്-സി പോർട്ടുമുണ്ട്.

More from GizBot

Best Mobiles in India

English summary
The Realme Watch 2 Pro, Realme Buds Wireless 2, and Realme Pocket Bluetooth speaker have all been released in Malaysia. The Realme Watch 2 Pro is an updated version of the Realme Watch 2 that was released last month in Malaysia.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X