Home
Gadgets

റിയൽമി വാച്ച് എസ് ആദ്യത്തെ വിൽ‌പന ഇന്ന് ആരംഭിക്കും: വില, സവിശേഷതകൾ‌

റിയൽമി വാച്ച് എസ്, റിയൽമി വാച്ച് എസ് പ്രോ (Realme Watch S, Realme Watch S Pro ) എന്നിവ യഥാക്രമം ഇന്നും നാളെയുമായി ഇന്ത്യയിൽ വിൽ‌പനയ്‌ക്കെത്തുമെന്ന് റിപ്പോർട്ടുകൾ സ്ഥിതീകരിച്ചു. റിയൽമി വാച്ച് എസ് അതിന്റെ ആദ്യ ഫ്ലാഷ് വിൽ‌പനയ്‌ക്ക് ഇന്ന്‌ ലഭ്യമാകുമ്പോൾ‌ പ്രോ വേരിയൻറ് നാളെ ഡിസംബർ 29 ന്‌ വിൽപ്പനയ്ക്ക് ലഭ്യമാകും. അടുത്തിടെ, റിയൽമി സ്മാർട്ട് വാച്ച് വൃത്താകൃതിയിലുള്ള ഡയൽ‌ ഡിസൈൻ‌ ഉപയോഗിച്ച് പുറത്തിറക്കി. കൂടാതെ, ഹാർട്ട്റേറ്റ് മോണിറ്ററിങ്, സ്ലീപ്പ് മോണിറ്ററിങ് തുടങ്ങിയ സവിശേഷതകളും ഇതിൽ വരുന്നു. പ്രോ വേരിയന്റിൽ ഇൻബിൽറ്റ് ജിപിഎസ് സവിശേഷതകൾ ഉണ്ട്, കൂടാതെ 14 ദിവസം വരെ ബാറ്ററി ലൈഫ് വാഗ്ദാനം ചെയ്യാൻ ഇതിന് കഴിയും. റിയൽമി വാച്ച് എസിന് 15 ദിവസം വരെ ബാറ്ററി ലൈഫും ലഭിക്കുന്നു.

റിയൽമി വാച്ച് എസ്, റിയൽമി വാച്ച് എസ് പ്രോ വില ഇന്ത്യയിൽ, ലഭ്യത

റിയൽമി വാച്ച് എസ്, റിയൽമി വാച്ച് എസ് പ്രോ വില ഇന്ത്യയിൽ, ലഭ്യത

ഇന്ത്യയിൽ 4,999 രൂപ വില വരുന്ന റിയൽമി വാച്ച് എസ് ഡിസംബർ 28ന് റിയൽമി ഡോട്ട് കോം, ഫ്ലിപ്കാർട്ട് തുടങ്ങിയ ഓൺലൈൻ വിൽപന കേന്ദ്രങ്ങൾ വഴി ഉച്ചയ്ക്ക് 12 മണിക്ക് വില്പന ആരംഭിക്കുന്നതാണ്. ബ്ലാക്ക്, ബ്ലൂ, ഗ്രീൻ, ഓറഞ്ച് എന്നീ നാല് നിറങ്ങളിൽ ഈ സ്മാർട്ട് വാച്ചിൻറെ സിലിക്കൺ സ്ട്രാപ്പുകൾ വരുന്നു. ബ്രൗൺ, ബ്ലാക്ക്, ബ്ലൂ, ഗ്രീൻ നിറങ്ങളിൽ വെഗൻ ലെതർ സ്ട്രാപ്പ് ഓപ്ഷനുകളും ഉണ്ട്. ഇന്ത്യയിൽ 9,999 രൂപ വില വരുന്ന റിയൽമി വാച്ച് എസ് പ്രോയുടെ ആദ്യത്തെ ഫ്ലാഷ് വിൽപ്പന ഡിസംബർ 29 ന് ഉച്ചയ്ക്ക് 12 മണിക്ക് റിയൽമി ഡോട്ട് കോം, ഫ്ലിപ്കാർട്ട് വഴി ആരംഭിക്കുന്നു. നോൺ-പ്രോ വേരിയൻറ് പോലെ ഈ സ്മാർട്ട് വാച്ച് സിലിക്കൺ സ്ട്രാപ്പുകളുമായി ബ്ലാക്ക്, ബ്ലൂ, ഗ്രീൻ, ഓറഞ്ച് എന്നിങ്ങനെ നാല് നിറങ്ങളിൽ ലഭ്യമാണ്. വെഗൻ ലെതർ സ്ട്രാപ്പ് ഓപ്ഷൻ ബ്രൗൺ, ബ്ലാക്ക്, ബ്ലൂ, ഗ്രീൻ നിറങ്ങളിൽ ലഭ്യമാണ്.

റിയൽമി വാച്ച് എസ്, റിയൽമി വാച്ച് എസ് പ്രോ

റിയൽമി വാച്ച് എസ്, റിയൽമി വാച്ച് എസ് പ്രോ എന്നിവ ഈ മാസം ആദ്യം ഇന്ത്യയിൽ അവതരിപ്പിച്ചു. തിരഞ്ഞെടുത്ത ക്രെഡിറ്റ് കാർഡുകൾക്കും ഫ്ലിപ്പ്കാർട്ട് വഴിയുള്ള ഇഎംഐ ഇടപാടുകൾക്കും 10 ശതമാനം തൽക്ഷണ കിഴിവ് ഈ സ്മാർട്ട് വാച്ച് വാങ്ങുമ്പോൾ നിങ്ങൾക്ക് ലഭിക്കും. റിയൽമി വാച്ച് എസ് പ്രോ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമിൽ നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനിൽ ലഭ്യമാണ്.

റിയൽമി വാച്ച് എസ്: സവിശേഷതകൾ

റിയൽമി വാച്ച് എസ്: സവിശേഷതകൾ

1.3 ഇഞ്ച് (360x360 പിക്‌സൽ) വൃത്താകൃതിയിലുള്ള ഡിസ്‌പ്ലേ 600 റിയൽ പീക്ക് ബറൈറ്നെസാണ് റിയൽമി വാച്ച് എസിൽ വരുന്നത്. 2.5 ഡി-കർവ്ഡ് കോർണിംഗ് ഗോറില്ല ഗ്ലാസ് 3 ആണ് ഇതിന്റെ ഡിസ്‌പ്ലേ പ്രൊട്ടക്റ്റ് ചെയ്യുന്നത്. ലൈവ് ഹാർട്ട്റേറ്റ് മോണിറ്ററിങ്ങിനായി പി‌പി‌ജി സെൻസറും ബ്ലഡ്-ഓക്സിജൻ ലെവൽ മോണിറ്ററിങ്ങിനായി ഒരു എസ്‌പി‌ഒ 2 സെൻസറുമാണ് റിയൽമി വാച്ച് എസ് വരുന്നത്. ഇത് സ്ലീപ്പ് പാറ്റേണുകൾ ട്രാക്കുചെയ്യുകയും IP68 റേറ്റിംഗുമായി വരികയും ചെയ്യുന്നു. അതായത് 1.5 മീറ്റർ വരെ വെയ്റ്റർ റെസിസ്റ്റൻസ് ചെയ്യുവാൻ ഇതിന് സാധിക്കും. 390 എംഎഎച്ച് ബാറ്ററി വരുന്ന ഇതിന് ഒരു ചാർജിൽ 15 ദിവസം വരെ ഉപയോഗിക്കാൻ കഴിയും.

റിയൽമി വാച്ച് എസ് പ്രോ സവിശേഷതകൾ

റിയൽമി വാച്ച് എസ് പ്രോ സവിശേഷതകൾ

1.39 ഇഞ്ച് (454x454 പിക്‌സൽ) വൃത്താകൃതിയിലുള്ള അമോലെഡ് ഡിസ്‌പ്ലേ, 326 പിപി പിക്‌സൽ ഡെൻസിറ്റി, 450 നിറ്റ്സ് ബറൈറ്നെസ്സ്, 2.5 ഡി-കോർണിംഗ് ഗോറില്ല ഗ്ലാസ് പ്രൊട്ടക്ഷൻ എന്നിവയാണ് റിയൽമി വാച്ച് എസ് പ്രോയിൽ വരുന്നത്. ഒരു വിപുലമായ ഓൺ ഡിസ്‌പ്ലേ പിന്നീട് ഒടിഎ അപ്‌ഡേറ്റ് വഴി അവതരിപ്പിക്കും. കേസ് സ്റ്റെയിൻ‌ലെസ് സ്റ്റീൽ ഉപയോഗിച്ച്‌ നിർമ്മിച്ചിരിക്കുന്ന ഈ സ്മാർട്ട് വാച്ചിൽ ഒരു എആർഎം കോർടെക്സ് എം 4 പ്രോസസറാണ് നൽകുന്നത്. ഔട്ട്‌ഡോർ റൺ, ഇൻഡോർ റൺ, ഔട്ട്‌ഡോർ സൈക്ലിംഗ്, നീന്തൽ, ക്രിക്കറ്റ് എന്നിവയുൾപ്പെടെ 15 തരം സ്‌പോർട്‌സ് മോഡുകൾ വരെ റിയൽമി വാച്ച് എസ് പ്രോ സപ്പോർട്ട് ചെയ്യുന്നു. 5ATM വാട്ടർ റെസിസ്റ്റൻസ്, 24x7-ഹാർട്ട് റേറ്റ് മോണിറ്റർ, ബ്ലഡ് ഓക്സിജൻ ലെവൽ മോണിറ്റർ എന്നിവയുണ്ട്. ഇത് ഇൻബിൽറ്റ് ഡ്യുവൽ സാറ്റലൈറ്റ് ജിപിഎസിനെയും സ്റ്റെപ്പ് മോണിറ്ററിംഗ്, സെഡന്ററി റിമൈൻഡർ, സ്ലീപ്പ് മോണിറ്ററിംഗ്, ഹൈഡ്രേഷൻ റിമൈൻഡർ, മെഡിറ്റേഷൻ റീലാക്സിങ് എന്നിവ പോലുള്ള മറ്റ് ആരോഗ്യ പ്രവർത്തനങ്ങളെയും സപ്പോർട്ട് ചെയ്യുന്നു. 420mAh ബാറ്ററിയാണ് ഈ സ്മാർട്ട് വാച്ചിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

More from GizBot

Best Mobiles in India

English summary
In India, Realme Watch S and Realme Watch S Pro will go on sale today and tomorrow, respectively. Although Realme Watch S will be available today for its first flash sale, tomorrow, December 29, the Pro model will be on sale for grabs.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X