ഇന്ത്യയിൽ പുതിയ വെള്ളി നിറത്തിൽ റിയൽമി വാച്ച് എസ് വിൽപ്പനയ്ക്കെത്തും: വിലയും, സവിശേഷതകളും
വാച്ച് എസ് പ്രോയ്‌ക്കൊപ്പം കഴിഞ്ഞ വർഷം റിയൽമി വാച്ച് എസ് അവതരിപ്പിച്ചു. സിംഗിൾ ബ്ലാക്ക് കളർ ഓപ്ഷനിൽ 4,999 രൂപയ്ക്കാണ് ഈ സ്മാർട്ട് വാച്ച് പുറത്തിറക്കിയത്. ഇപ്പോൾ, ബ്രാൻഡ് അതേ വിലയിൽ ഒരു പുതിയ സിൽവർ കളർ വേരിയൻറ് കൂടി അവതരിപ്പിച്ചിരിക്കുകയാണ്. ഈ പുതിയ വേരിയന്റിൻറെ സവിശേഷതകൾ ബ്ലാക്ക് യൂണിറ്റിന് സമാനമാണ്. റിയൽമി വാച്ച് എസിന് 600 നിറ്റ് പീക്ക് ബറൈറ്നെസ്സും 2.5 ഡി കർവേഡ് കോർണിംഗ് ഗോറില്ല ഗ്ലാസ് 3 സുരക്ഷയുമുള്ള 1.3 ഇഞ്ച് (360 x 360 പിക്‌സൽ) വൃത്താകൃതിൽ വരുന്ന ടച്ച്‌സ്‌ക്രീൻ ഡിസ്‌പ്ലേയുമുണ്ട്. 100 വാച്ച് ഫെയ്‌സുകളും സ്റ്റേഷണറി ബൈക്ക്, ക്രിക്കറ്റ്, ഇൻഡോർ റൺ, ഔട്ട്ഡോർ സൈക്കിൾ എന്നിവയും കൂടാതെ 16 സ്‌പോർട്‌സ് മോഡുകളും ഈ സ്മാർട്ട് വാച്ച് സപ്പോർട്ട് ചെയ്യുന്നു.

തത്സമയ ഹൃദയമിടിപ്പിനുള്ള പിപിജി സെൻസറും രക്തത്തിലെ ഓക്സിജൻ നില നിരീക്ഷണത്തിനായി ഒരു എസ്‌പിഒ 2 സെൻസറും വാച്ച് എസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല, കോൾ അലേർട്ടുകളും മറ്റ് അറിയിപ്പുകളും റിയൽമി വാച്ച് എസ് കാണിക്കും. ഒരു ചാർജിൽ 15 ദിവസം വരെ ബാറ്ററി ലൈഫ് നൽകുന്നുവെന്ന് അവകാശപ്പെടുന്ന 390 എംഎഎച്ച് ബാറ്ററിയാണ് ഇതിലുള്ളത്, കൂടാതെ റിയൽമി വാച്ച് എസിൻറെ മാഗ്നറ്റിക് ചാർജർ മുഴുവൻ ബാറ്ററിയും ചാർജ് ചെയ്യാൻ രണ്ട് മണിക്കൂർ മാത്രമേ സമയമെടുക്കുകയുള്ളു. റിയൽമി ലിങ്ക് അപ്ലിക്കേഷൻ വഴി ഈ സ്മാർട്ട് വാച്ച് ആൻഡ്രോയിഡ്, ഐഒഎസ് ഡിവൈസുകളുമായി പൊരുത്തപ്പെടുന്നു. ഐപി 68 റേറ്റ് ചെയ്യ്തിട്ടുള്ള ഈ സ്മാർട്ട് വാച്ച് വെള്ളത്തിനടിയിൽ 1.5 മീറ്റർ ആഴത്തിൽ വരെ പ്രവർത്തിക്കുന്നു.

റിയൽമി വാച്ച് എസ് പുതിയ സിൽവർ കളർ അവതരിപ്പിച്ചു: വിൽപനയും, ലഭ്യതയും
റിയൽമി വാച്ച് എസിൻറെ സിൽവർ കളർ വേരിയൻറ് ജൂൺ 7 മുതൽ റിയൽമി.കോം, ഫ്ലിപ്കാർട്ട് വഴി 4,999 രൂപയ്ക്ക് ഇന്ത്യയിൽ നിന്നും വാങ്ങാവുന്നതാണ്. ഫ്ലിപ്പ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡിൽ അഞ്ച് ശതമാനം അൺലിമിറ്റഡ് ക്യാഷ് ബാക്ക്, ബജാജ് ഫിൻസെർവ് ഇഎംഐ കാർഡ് ഉപയോക്താക്കൾക്ക് 4,499 രൂപയ്ക്ക് മുകളിൽ മൂല്യമുള്ള നോ-കോസ്റ്റ് ഇഎംഐ ഓപ്ഷൻ എന്നിവ ഉൾപ്പെടെ നിരവധി ഓഫറുകളും ഫ്ലിപ്കാർട്ടിലുണ്ട്.

അലുമിനിയം അലോയ്യിൽ നിന്നാണ് റിയൽമിവാച്ച് എസ് നിർമ്മിച്ചിരിക്കുന്നത്. കൂടാതെ, ദീർഘനേരം നിലനിൽക്കുന്ന ബാറ്ററി ലൈഫ്, സ്മാർട്ട് അറിയിപ്പ്, സ്മാർട്ട് കൺട്രോൾ മുതലായവ ഉൾപ്പെടെ എല്ലാ ഉപയോഗപ്രദമായ സവിശേഷതകളും നിങ്ങൾക്ക് റിയൽമിവാച്ച് എസിൽ ലഭിക്കും. എന്നാൽ, ഇൻ-ബിൽറ്റ് ജിപിഎസ്, ബോട്ട് വാച്ച് എക്സ്പ്ലോറർ, നോയ്‌സ്ഫിറ്റ് ആക്റ്റീവ് സ്മാർട്ട് വാച്ചുകൾ എന്നിവയിൽ കുറഞ്ഞ വിലയിൽ നിങ്ങൾക്ക് ഇപ്പോൾ കൂടുതൽ നൂതന സവിശേഷതകളും ലഭിക്കുന്നതാണ്.


Click it and Unblock the Notifications