Home
Gadgets

ഹാർട്ട്റേറ്റ് മോണിറ്ററിംഗ് സവിശേഷതയുമായി റിയൽ‌മി വാച്ച് എസ് അവതരിപ്പിച്ചു: വില, സവിശേഷതകൾ

കമ്പനിയുടെ ഏറ്റവും പുതിയ സ്മാർട്ട് വാച്ച് റിയൽ‌മി വാച്ച് എസ് പുറത്തിറക്കി. വൃത്താകൃതിയിലുള്ള ഡയൽ, ബ്ലഡ് ഓക്സിജൻ മോണിറ്റർ, 15 ദിവസത്തെ ബാറ്ററി ലൈഫ് എന്നിവയുമായാണ് പുതിയ റിയൽ‌മി സ്മാർട്ട് വാച്ച് വരുന്നത്. സ്‌ക്വയർ ഡയലുള്ള റിയൽ‌മി വാച്ച് മെയ് മാസത്തിൽ ഇന്ത്യയിലെത്തി അഞ്ച് മാസത്തിന് ശേഷമാണ് റിയൽ‌മി വാച്ച് എസ് അവതരിപ്പിച്ചത്. അതിന്റെ മുൻഗാമിയെപ്പോലെ തന്നെ ഇതിന് ഐപി68 സ്പ്ലാഷ് പ്രൂഫ് റേറ്റിംഗും ഒന്നിലധികം വാച്ച് ഫെയ്സുകളും സ്പോർട്ട് മോഡുകളും വരുന്നു.

റിയൽ‌മി വാച്ച് എസ്: വില

റിയൽ‌മി വാച്ച് എസ്: വില

റിയൽ‌മി വാച്ച് എസിന് പാകിസ്ഥാനിൽ പികെആർ 14,999 (ഏകദേശം 7,000 രൂപ) വില വരുന്നു. സ്മാർട്ട് വാച്ച് നിലവിൽ പാകിസ്ഥാനിൽ മാത്രമായി വിൽപന പരിമിതപ്പെടുത്തിയിരിക്കുന്നു. പികെആർ 12,499 (ഏകദേശം 5,800 രൂപ) പരിമിത കാലയളവിൽ കിഴിവുള്ള വിലയ്ക്ക് ഇത് ലഭ്യമാണ്. റിയൽ‌മി വാച്ച് ഇന്ത്യയിൽ‌ 3,999 രൂപയ്ക്ക് വിൽപനയാരംഭിച്ചു. വാച്ച് എസിന്റെ ഗ്ലോബൽ ലോഞ്ചിനെ കുറിച്ചുള്ള വിശദാംശങ്ങൾ ഇനിയും വെളിപ്പെടുത്തിയിട്ടില്ല.

റിയൽ‌മി വാച്ച് എസ്: സവിശേഷതകൾ

റിയൽ‌മി വാച്ച് എസ്: സവിശേഷതകൾ

1.3 ഇഞ്ച് വൃത്താകൃതിയിലുള്ള 360x360 പിക്‌സൽ റെസല്യൂഷനോടുകൂടിയ ഓട്ടോ-ബറൈറ്നെസ്സ് ഡിസ്‌പ്ലേയും 600 നൈറ്റ്‌സ് ബറൈറ്നെസുമാണ് റിയൽ‌മി വാച്ച് എസ് അവതരിപ്പിക്കുന്നത്. റിയൽ‌മി വാച്ചിന്റെ സ്‌ക്വയർ ഡിസ്‌പ്ലേയേക്കാൾ 157 ശതമാനം വലിയ ഡിസ്‌പ്ലേ ഏരിയയാണ് റൗണ്ട് ഡിസ്‌പ്ലേ നൽകുന്നതെന്ന് കമ്പനി അവകാശപ്പെടുന്നു. റിയൽ‌മി വാച്ച് എസിലെ ഡിസ്‌പ്ലേ 2.5 ഡി ബെൻഡ് കോർണിംഗ് ഗോറില്ല ഗ്ലാസ് 3 കൊണ്ട് പരിരക്ഷിച്ചിരിക്കുന്നു. ലൈവ് ഹാർട്ട്റേറ്റ് മോണിറ്ററിംഗിനായി പിപിജി സെൻസറും ബ്ലഡ് ഓക്‌സിജൻ ലെവൽ മോണിറ്ററിംഗിനായി ഒരു സ്‌പോ 2 സെൻസറും ഇതിലുണ്ട്. എന്നാൽ, സ്മാർട്ട് വാച്ചിൽ നിന്നുള്ള ഡാറ്റ വൈദ്യചികിത്സയ്‌ക്കോ രോഗനിർണയത്തിനോ ഉപയോഗിക്കരുതെന്ന് റിയൽ‌മി വ്യക്തമാക്കി. ഏറ്റവും പുതിയ ആപ്പിൾ വാച്ച് ഉൾപ്പെടെയുള്ള മറ്റ് ബ്ലഡ് ഓക്സിജൻ ലെവൽ മോണിറ്ററിംഗ് സ്മാർട്ട് വാച്ചുകളും സമാനമായ മുന്നറിയിപ്പ് നൽകുന്നു.

റിയൽ‌മി വാച്ച് എസ്

സ്റ്റേഷണറി ബൈക്ക്, ക്രിക്കറ്റ്, ഇൻഡോർ റൺ, ഔട്ട്‌ഡോർ സൈക്കിൾ, സ്‌ട്രെംഗ്‌ത് ട്രെയിനിംഗ്, ഫുട്‌ബോൾ, യോഗ, എലിപ്‌റ്റിക്കൽ എന്നിവ ഉൾപ്പെടെ 16 സ്‌പോർട്‌സ് മോഡുകൾ റിയൽമിയുടെ ഈ പുതിയ സ്മാർട്ട് വാച്ചിൽ വരുന്നു. ലിക്വിഡ് സിലിക്കൺ സ്ട്രാപ്പുള്ള ഈ സ്മാർട്ട് വാച്ചിന് നൂറിലധികം വാച്ച് ഫെയ്സുകൾ ഉണ്ട്. കൂടാതെ, സ്ലീപ് പാറ്റേണുകൾ ട്രാക്കുചെയ്യാനും കണക്റ്റുചെയ്‌ത ഫോണിൽ നിന്ന് നേരിട്ട് നോട്ടിഫിക്കേഷനുകൾ നൽകാനും റിയൽമി വാച്ച് എസ് പ്രാപ്തമാണ്. നിഷ്‌ക്രിയ അലേർട്ടുകളും വാട്ടർ റിമൈൻഡറുകളും നിങ്ങൾക്ക് ലഭിക്കും. ഇൻകമിംഗ് കോളുകൾ നിരസിക്കുന്നതിനും ഫോൺ അൺലോക്കുചെയ്യുന്നതിനും ഇത് ഉപയോഗിക്കാവുന്നതാണ്.

റിയൽമി വാച്ച് എസിൽ 390 എംഎഎച്ച് ബാറ്ററി

390 എംഎഎച്ച് ബാറ്ററിയാണ് റിയൽമി വാച്ച് എസിൽ വരുന്നത്. ഒരു ചാർജിൽ 15 ദിവസം വരെ ഉപയോഗിക്കുവാൻ ഇത് സഹായിക്കുന്നു. കൂടാതെ, രണ്ട് മണിക്കൂറിനുള്ളിൽ വാച്ചിൽ നിന്ന് 0 മുതൽ 100 ശതമാനം വരെ ചാർജ് ചെയ്യാം. റിയൽമി വാച്ച് എസിന്റെ ഐപി 68 റേറ്റിംഗ് അർത്ഥമാക്കുന്നത് 1.5 മീറ്റർ വരെ വാട്ടർ റെസിസ്റ്റിവിറ്റി വരുന്നുവെന്നാണ്.

Best Mobiles in India

English summary
A circular dial, a blood oxygen sensor, as well as a battery life of 15 days come with the new Realme smartwatch. More than five months after the Realme Watch, which has a square dial, came to India in May, the Realme Watch S was introduced.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X