റിയൽമി എക്‌സ് 7 മാക്‌സ് 5 ജി, 4 കെ ആൻഡ്രോയിഡ് ടിവി ഉടൻ തന്നെ ഇന്ത്യയിൽ അവതരിപ്പിക്കും
മെയ് 31 ന് ഇന്ത്യയിൽ റിയൽമി എക്‌സ് 7 മാക്‌സ് 5 ജി, ബ്രാൻഡ്-ന്യൂ സ്മാർട്ട് ടിവികൾ തുടങ്ങിയ ഡിവൈസുകൾ വിപണിയിൽ എത്തിക്കും. മികച്ച സൗണ്ട് എക്സ്‌പീരിയൻസിനായി ഡോൾബി അറ്റ്‌മോസും മെച്ചപ്പെടുത്തിയ എച്ച്ഡിആറിനായി ഡോൾബി വിഷനും ലഭിക്കുന്നതാണ്. ഈ ടെലിവിഷനുകൾ 43 ഇഞ്ച്, 50 ഇഞ്ച് എന്നിങ്ങനെ രണ്ട് വലുപ്പത്തിൽ വിപണിയിൽ അവതരിപ്പിക്കും, ഇതോടൊപ്പം റിയൽമിക്ക് വ്യത്യസ്ത വലുപ്പങ്ങളിൽ സ്മാർട്ട് ടിവികളും ഉണ്ടാകും. കഴിഞ്ഞ വർഷം, റിയൽമിയിൽ നിന്നും ആൻഡ്രോയിഡ് ടിവി ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന 32 ഇഞ്ച്, 43 ഇഞ്ച്, 55 ഇഞ്ച് സ്മാർട്ട് ടെലിവിഷനുകൾ വിപണിയിലെത്തിയിരുന്നു. കമ്പനി കുറെ ദിവസങ്ങളായി പുതിയ "ടെക് ലൈഫ്സ്റ്റെയിൽ" ബ്രാൻഡിൻറെ പ്രഖ്യാപനത്തെക്കുറിച്ച് കൂടുതൽ സൂചനകൾ നൽകുന്നു.

റിയൽമി എക്‌സ് 7 മാക്‌സ് 5 ജി, സ്മാർട്ട് ടിവി 4 കെ ലോഞ്ച് ഇവന്റ്
എക്‌സ് 31 മാക്‌സ് 5 ജി, പുതിയ ടെലിവിഷനുകൾ തുടങ്ങിയവ അവതരിപ്പിക്കുന്ന ലോഞ്ച് ഇവന്റ് മെയ് 31 ന് ഉച്ചയ്ക്ക് കൃത്യം 12.30 ന് റിയൽമി നടത്തും. തീർച്ചയായും ഇത് ഒരു ഡിജിറ്റൽ ഇവന്റ് പരിപാടിയാകും. ഈ വരാനിരിക്കുന്ന ഇവന്റിൽ പുതിയ സ്മാർട്ട്ഫോണും ടെലിവിഷനുമായി ബന്ധപ്പെട്ട എല്ലാം കാര്യങ്ങളും റിയൽമി ലോഞ്ച് ഇവന്റിൽ പ്രഖ്യാപിക്കും.

റിയൽമി എക്‌സ് 7 മാക്‌സ് 5 ജി സവിശേഷതകൾ
ഡൈമെൻസിറ്റി 1200 പ്രോസസറാണ് എക്‌സ് 7 മാക്‌സിന് കരുത്ത് പകരുന്നതെന്ന് റിയൽമി സ്ഥിരീകരിച്ചു കഴിഞ്ഞു. 700,600 ന് മുകളിലുള്ള ഡൈമെൻസിറ്റി 1200 പ്രോസസറിനായി റിയൽമി മുമ്പ് ആൻട്യു ബെഞ്ച്മാർക്ക് സ്‌കോറുകൾ പോസ്‌റ്റ് ചെയ്യ്തിരുന്നു. ഇത് ഉയർന്ന നിലവാരമുള്ള സ്മാർട്ഫോണുകളിൽ കാണുന്ന ഏറ്റവും മികച്ച പ്രോസസറുകളിൽ ഒന്നാണ്. റിയൽമി ഇതുവരെ ഈ ഹാൻഡ്‌സെറ്റിൻറെ വിലയെക്കുറിച്ച് കൂടുതലൊന്നും വ്യക്തമാക്കിയിട്ടില്ലെങ്കിലും, എക്‌സ് 7 മാക്‌സ് 5 ജി മിഡ്റേഞ്ച് വിഭാഗത്തിൽ ഉൾപ്പെടുത്തിയേക്കും.

കൂടാതെ, എക്‌സ് 7 മാക്‌സ് 5 ജിൽ അസ്ഫാൽറ്റ് 9: ലെജന്റ്സ് ഗെയിമിനെയും റിയൽമി സൂചിപ്പിക്കുന്നുണ്ട്, എന്നാൽ എക്‌സ് 7 മാക്‌സ് 5 ജിയ്ക്കായി രണ്ട് ബ്രാൻഡുകളും തമ്മിൽ എന്തെങ്കിലും തരത്തിലുള്ള പങ്കാളിത്തമുണ്ടാകുമോ എന്ന കാര്യം വ്യക്തമല്ല. ഇത് ശരിയാണെങ്കിൽ, റിയൽമി ഒരുപക്ഷേ എക്‌സ് 7 മാക്‌സിനെ ഒരു ഗെയിമിംഗ് സ്മാർട്ട്ഫോണായി മാറ്റും. തുടക്കത്തിൽ തന്നെ, റിയൽമി ആദ്യത്തെ ഡൈമെൻസിറ്റി 1200 ചിപ്സെറ്റ് നൽകുന്ന ജിടി നിയോയെ ക്യാമറ ഫോണായി തിരഞ്ഞെടുത്തു.

എക്‌സ് 7 മാക്‌സ് 5 ജി, റിയൽമി ഇന്ത്യയിൽ അവതരിപ്പിക്കുന്ന റീബ്രാൻഡഡ് ജിടി നിയോ മാത്രമാണെന്ന് ചില അഭ്യൂഹങ്ങൾ സൂചിപ്പിക്കുന്നു. റിയൽമി എക്‌സ് 7 മാക്‌സ് 5 ജി റീബ്രാൻഡഡ് ചെയ്യ്ത ജിടി നിയോ ആണെങ്കിൽ, സവിശേഷതകളിൽ 12 ജിബി വരെ എൽപിഡിഡിആർ 5 റാമും 256 ജിബി യുഎഫ്‌എസ് 3.1 സ്റ്റോറേജും ഉൾപ്പെടും. നിങ്ങൾക്ക് കൂടുതൽ സ്റ്റോറേജിനായി ഈ ഫോണിൽ ഒരു മൈക്രോ എസ്ഡി കാർഡ് ഉൾപ്പെടുത്തുവാൻ കഴിയും. ഇത് ആൻഡ്രോയിഡ് 11 അധിഷ്‌ഠിത റിയൽമി യുഐ 2.0ൽ പ്രവർത്തിക്കുന്നു. 50W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുള്ള എക്‌സ് 7 മാക്‌സ് 5 ജിയിൽ 4500 എംഎഎച്ച് ബാറ്ററി ഉൾപ്പെടുത്തിയേക്കും.

120 ഹെർട്സ് വരെ റിഫ്രഷ് റേറ്റ് സപ്പോർട്ടുമായി വരുന്ന 6.43 ഇഞ്ച് ഫുൾ എച്ച്ഡി + സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയാണ് ഈ സ്മാർട്ട്ഫോണിലുള്ളത്. നിങ്ങൾക്ക് 64 മെഗാപിക്സലിൻറെ പ്രധാന സോണി ഐഎംഎക്സ് 682 സെൻസർ, 8 മെഗാപിക്സൽ അൾട്രാ-വൈഡ് ആംഗിൾ സെൻസർ, പിന്നിൽ 2 മെഗാപിക്സൽ മാക്രോ സെൻസർ എന്നിവ ഉണ്ടായിരിക്കും. സെൽഫികൾ പകർത്തുവാൻ പഞ്ച്-ഹോൾ സെറ്റപ്പിൽ 32 മെഗാപിക്സലിൻറെ മുൻ ക്യാമറ ഉൾപ്പെടുത്തിയേക്കും.

റിയൽമി സ്മാർട്ട് ടിവി 4 കെയിൽ നിന്നും എന്തൊക്കെ പ്രതീക്ഷിക്കാം ?
വരാനിരിക്കുന്ന ഈ സ്മാർട്ട് ടെലിവിഷൻ 43 ഇഞ്ച്, 50 ഇഞ്ച് എന്നിങ്ങനെ രണ്ട് വലുപ്പങ്ങളിൽ ഉണ്ടാകുമെന്ന് റിയൽമി സ്ഥിരീകരിച്ചു. കഴിഞ്ഞ വർഷം, ഈ 43 ഇഞ്ച് ടിവി പരമാവധി 1080 പിക്‌സൽ റെസല്യൂഷൻ സപ്പോർട്ട് ചെയ്യ്തിരുന്നു, അതേസമയം 50 ഇഞ്ച് മോഡൽ ലഭ്യമല്ലായിരുന്നു. 55 ഇഞ്ച് മോഡൽ 4 കെ റെസല്യൂഷൻ ഉപയോഗിച്ച് റിയൽമി പിന്നീട് പുറത്തിറക്കി. ഈ വർഷത്തെ ടിവി മോഡലുകൾ എല്ലാം 1080 പിക്‌സൽ റെസല്യൂഷനിൽ സപ്പോർട്ട് ചെയ്യും. രണ്ട് പുതിയ റിയൽമി ടിവി മോഡലുകളിൽ ഡോൾബി വിഷൻ, ഡോൾബി അറ്റ്‌മോസ് എന്നിവയും ഉൾപ്പെടും.


Click it and Unblock the Notifications








