ഗെയിമർമാർക്കായി വയർലെസ് ചാർജിങ് സപ്പോർട്ടുള്ള റെഡ്‌മി എയർഡോട്ട്സ് 3 പ്രോ ഇയർബഡ്സ് അവതരിപ്പിച്ചു
റെഡ്മി എയർ ഡോട്ട്സ് 3 പ്രോ ട്രൂ വയർലെസ് സ്റ്റീരിയോ (ടിഡബ്ല്യുഎസ്) ഇയർബഡുകൾ ചൈനയിൽ റെഡ്മി നോട്ട് 10 പ്രോ 5 ജി സ്മാർട്ട്‌ഫോണിനൊപ്പം ഷവോമി അവതരിപ്പിച്ചു. ഫെബ്രുവരിയിൽ ചൈനയിൽ അവതരിപ്പിച്ച റെഡ്മി എയർഡോട്ട്സ് 3 യുടെ അപ്ഗ്രേഡഡ് എഡിഷനാണ് പുതിയ ടിഡബ്ല്യുഎസ് ഇയർബഡുകൾ. പ്രോ വേരിയൻറ് രണ്ട് നിറങ്ങളിൽ വിപണിയിൽ ലഭ്യമാക്കുന്നു, കൂടാതെ ആക്റ്റീവ് നോയ്‌സ് ക്യാൻസലിങ് (എഎൻസി) സവിശഷതയും നൽകുന്നു. റെഡ്മി എയർഡോട്ട്സ് 3 പ്രോ ഇയർബഡുകൾക്ക് വളരെ കുറഞ്ഞ ലേറ്റൻസി ലിസണിംഗ് മോഡും രണ്ട് ഡിവൈസുകളുമായി ഒരേസമയം കണക്റ്റ് ചെയ്യുവാനും സാധിക്കും.

റെഡ്മി എയർഡോട്ട്സ് 3 പ്രോ ഇയർബഡുകളുടെ വില എത്രയാണ് ?
റെഡ്മി എയർഡോട്ട്സ് 3 പ്രോ ഇയർബഡുകൾക്ക് സിഎൻവൈ 299 (ഏകദേശം 3,400 രൂപ) വിലയുണ്ട്. ഐസ് ക്രിസ്റ്റൽ ആഷ്, ഒബ്സിഡിയൻ ബ്ലാക്ക് നിറങ്ങളിൽ ഇവ വിൽപ്പന നടത്തുന്നു. ടിഡബ്ല്യുഎസ് ഇയർബഡുകൾ നിലവിൽ ജെഡി.കോം വഴി പ്രീ-ഓർഡറിനായി ലഭ്യമാണ്. ജൂൺ 11 മുതൽ ഈ ഇയർബഡുകൾ ചൈനയിൽ വിൽപ്പനയ്‌ക്കെത്തും. റെഡ്മി എയർഡോട്ട്സ് 3 പ്രോയുടെ അന്താരാഷ്ട്ര ലഭ്യതയെക്കുറിച്ച് ഇതുവരെ ഒരു വിവരവും ഷവോമി വ്യക്തമാക്കിയിട്ടില്ല.

റെഡ്മി എയർഡോട്ട്സ് 3 പ്രോ ഇയർബഡുകളുടെ സവിശേഷതകൾ
9 എംഎം മൂവബിൾ കോയിൽ ഡ്രൈവറുകളാണ് റെഡ്മി എയർഡോട്ട്സ് 3 പ്രോയ്ക്ക് കരുത്തേകുന്നത്. റെഡ്മി എയർഡോട്ട്സ് 3 ന് സമാനമായ കോംപാക്റ്റ് ഡിസൈനാണ് ഇവയ്ക്കുള്ളത്, പക്ഷേ ചാർജിംഗ് കേസിന് വ്യത്യസ്ത ആകൃതിയുണ്ട്. റെഡ്മി എയർഡോട്ട്സ് 3 പ്രോയിൽ മൂന്ന് മൈക്കുകളുള്ള ആക്റ്റീവ് നോയ്‌സ് ക്യാൻസലിങ്ങും കൂടാതെ 35 ഡിബി വരെ ശബ്ദം കുറയ്ക്കാൻ കഴിയുമെന്നും കമ്പനി അവകാശപ്പെടുന്നു. ബ്ലൂടൂത്ത് വി 5.2 കണക്റ്റിവിറ്റിയുള്ള ആൻഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളുമായി ഇയർബഡുകൾ സംയോജിക്കുന്നു. ടിഡബ്ല്യുഎസ് ഇയർബഡുകളും ഒരേസമയം രണ്ട് ഡിവൈസുകളുമായി ബന്ധിപ്പിക്കാൻ കഴിയും.

റെഡ്മി എയർഡോട്ട്സ് 3 പ്രോയ്ക്ക് ഒരൊറ്റ ചാർജിൽ ആറ് മണിക്കൂർ വരെ ബാറ്ററി ലൈഫ് നൽകുമെന്ന് കമ്പനി അവകാശപ്പെടുന്നു. ചാർജിംഗ് കേസ് മൊത്തം ബാറ്ററി ചാർജ് മൊത്തം 28 മണിക്കൂർ നൽകുന്നു. ഇതിൻറെ കേസ് ചാർജ് ചെയ്യുവാൻ യുഎസ്ബി ടൈപ്പ്-സി പോർട്ട് നൽകിയിട്ടുണ്ട്. മുൻവശത്ത് ഒരു പെയറിങ് ബട്ടൺ ഉണ്ട്. മൂന്ന് മണിക്കൂർ പ്ലേടൈം നൽകുന്ന 10 മിനിറ്റ് ചാർജുള്ള ക്വി വയർലെസ് ചാർജിംഗിനെ ഇത് സപ്പോർട്ട് ചെയ്യുന്നു. കോളുകൾ എടുക്കുന്നതിനും മീഡിയകൾ നിയന്ത്രിക്കുന്നതിനും നിങ്ങൾക്ക് ടച്ച് കൺട്രോളുകൾ ലഭിക്കുന്നതാണ്. ഗെയിമിംഗിന് മികച്ച 69 എംഎസ് ലേറ്റൻസിയുള്ള ലോ ലേറ്റൻസി ഓഡിയോയാണ് പ്രോ മോഡലുകളിൽ ഉള്ളതെന്ന് ഷവോമി പറയുന്നു. റെഡ്മി എയർഡോട്ട്സ് 3 പ്രോയിൽ വെയർ ഡിറ്റെക്ഷൻ ഉണ്ട്. ടിഡബ്ല്യുഎസ് ഇയർബഡുകൾക്ക് ഐപിഎക്സ് 4 വാട്ടർ റെസിസ്റ്റൻസും ഉണ്ട്.


Click it and Unblock the Notifications








