Home
Gadgets

ഇതൊരെണ്ണം മേടിച്ചോ... ഉപകാരപ്പെടും! റെഡ്മി പാഡ് എസ്ഇ 4ജി ഇന്ത്യയിൽ എത്തി

ഈ വർഷം ആദ്യം ആദ്യമായി റെഡ്മി പാഡ് എസ്ഇ അവതരിപ്പിച്ചതിന് ശേഷം, കമ്പനി വാഗ്ദാനം ചെയ്തത് പോലെ, കമ്പനിയുടെ ഏറ്റവും പുതിയ ടാബ്‌ലെറ്റായ റെഡ്മി പാഡ് എസ്ഇ 4ജി, ഷവോമി അതിൻ്റെ ഓൺലൈൻ ഇവൻ്റിൽ അവതരിപ്പിച്ചു . 90Hz റിഫ്രഷ് റേറ്റുള്ള 8.7 ഇഞ്ച് HD+ LCD സ്‌ക്രീനുള്ള ഇതിന് സ്‌നാപ്ഡ്രാഗൺ 680ന് പകരം MediaTek Helio G85 SoC ആണ് നൽകുന്നത്. ഇതിന് സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്‌മോസ്, 8.8 എംഎം സ്ലീക്ക് ഡിസൈൻ എന്നിവയുണ്ട്.

റെഡ്മി പാഡ് എസ്ഇ 4ജിക്ക് 6650mAh ബാറ്ററി ആണ് നൽകിയിരിക്കുന്നത്. എന്നാൽ യുഎസ്ബി Type-C പോർട്ട് വഴി 10W ഫാസ്റ്റ് ചാർജിംഗ് മാത്രമേ സപ്പോർട്ട് ചെയ്യൂ. ഇതിന് വോയ്‌സ് കോളിംഗ് ചെയ്യാനുള്ള കഴിവ് ഉണ്ട്. കൂടാതെ മൈക്രോ എസ്ഡി എക്സ്പാൻഷൻ സ്ലോട്ടും ഉണ്ട്.

ഇതൊരെണ്ണം മേടിച്ചോ ഉപകാരപ്പെടും! റെഡ്മി പാഡ് എസ്ഇ 4ജി ഇന്ത്യയിൽ എത്തി

റെഡ്മി പാഡ് എസ്ഇ 4ജി സവിശേഷതകൾ: 8.7-ഇഞ്ച് (1340 x 800 പിക്‌സൽ) HD+ ഡിസ്‌പ്ലേ, 90Hz റിഫ്രഷ് റേറ്റ്, 180Hz ടച്ച് സാംപ്ലിംഗ് നിരക്ക്, 2048 ലെവലുകളുടെ ബ്രൈറ്റ്നസ്സ് അഡ്ജസ്റ്റ്മെന്റ്സ്, HBM മോഡിൽ 600 nits വരെ പീക്ക് ബ്രൈറ്റ്നസ്സ്, TÜV Rheinland സർട്ടിഫൈഡ് TÜV Rheinland of TÜVhet Blue Lighter ഫ്രീ സർട്ടിഫിക്കേഷൻ, കോർണിംഗ് ഗൊറില്ല ഗ്ലാസ് 3 സംരക്ഷണം എന്നിവയാണ് പ്രധാന സവിശേഷതകൾ.

1000MHz വരെ ARM Mali-G52 2EEMC2 GPU ഉള്ള Octa Core MediaTek Helio G85 12nm പ്രൊസസർ (ഡ്യുവൽ 2GHz Cortex-A75 + Hexa 2GHz 6x Cortex-A55 CPU) ആണ് ടാബിന് കരുത്ത് പകരുന്നത്. 4 ജിബി LPDDR4x റാം, 64 ജിബി / 128 ജിബി eMMC 5.1 സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 2 ടിബി വരെ വികസിപ്പിക്കാവുന്ന മെമ്മറി എന്നിവയാണ് സ്റ്റോറേജ് സവിശേഷത.

ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി) ഓപ്‌ഷനും ഈ ടാബിൽ ഉണ്ട്. ഹൈപ്പർ ഒഎസിനൊപ്പം ആൻഡ്രോയിഡ് 14 ആണ് ടാബിന്റെ ശക്തി. എഫ്/2.0 അപ്പേർച്ചറുള്ള 8 എംപി ബാക്ക് ക്യാമറ, എൽഇഡി ഫ്ലാഷ്, f/2.2 അപ്പേർച്ചർ ഉള്ള 5 എംപി ഫ്രണ്ട് ഫേസിംഗ് ക്യാമറ എന്നിവയാണ് ക്യാമറ സവിശേഷതകൾ. ഫേസ് അൺലോക്ക് സിസ്റ്റവും ടേബിൾ നൽകിയിട്ടുണ്ട്.

211.58x125.48x8.8mm നീളവും 370 ഗ്രാം ഭാരവുമാണ് റെഡ്മി പാഡ് എസ്ഇ 4ജിക്ക് ഉള്ളത്. പൊടി, സ്പ്ലാഷ് എന്നിവ പ്രതിരോധിക്കാൻ IP53 റേറ്റിങ്ങും നൽകിയിട്ടുണ്ട്. 3.5എംഎം ഹെഡ്‌ഫോൺ ജാക്ക്, സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്‌മോസ് എന്നിവയും ഇതിന്റെ പ്രത്യേകത ആണ്. കണക്ടിവിറ്റിയുടെ കാര്യത്തിലേക്ക് വരുമ്പോൾ 4ജി voLTE, Wi-Fi 802.11 ac, ബ്ലൂടൂത്ത് 5.3, USB ടൈപ്പ്-C 10W ചാർജിംഗുള്ള 6650mAh (സാധാരണ) ബാറ്ററി എന്നിവയാണ് സപ്പോർട്ട് ചെയ്യുന്നത്.

വിലയും ലഭ്യതയും: ഫോറസ്റ്റ് ഗ്രീൻ, ഓഷ്യൻ ബ്ലൂ, അർബൻ ഗ്രേ എന്നീ നിറങ്ങളിൽ വരുന്ന റെഡ്മി പാഡ് എസ്ഇ 4ജിയുടെ വില 4 ജിബി + 64 ജിബി മോഡലിന് 10,999 രൂപയും 4 ജിബി + 128 ജിബി മോഡലിന് 11,999 രൂപയുമാണ് വില. റെമി പാഡ് എസ്ഇ 4ജി കവറിന് 999 രൂപ ആണ് ഇന്ത്യൻ വില.

ഫ്ലിപ്കാർട്ട്, mi.com, ഷവോമി റീട്ടെയിൽ എന്നിവിടങ്ങളിൽ നിന്ന് ഓഗസ്റ്റ് 8 മുതൽ റെഡ്മി പാഡ് എസ്ഇ 4ജി ടാബ്‌ലെറ്റ് ലഭ്യമാകും. ഓഫറുകൾ നോക്കുകയാണെങ്കിൽ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡുകളും ക്രെഡിറ്റ് കാർഡ് ഇഎംഐയും ഉപയോഗിച്ച് 1000 രൂപ തൽക്ഷണ കിഴിവ് ലഭിക്കും.

ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന ഉറപ്പാണ്.

More from GizBot

Best Mobiles in India

English summary
Xiaomi has unveiled the company's latest tablet, the Redmi Pad SE 4G, at its online event, as promised by the company. It has an 8.7-inch HD+ LCD screen with 90Hz refresh rate and is powered by MediaTek Helio G85 SoC instead of Snapdragon 680. It has stereo speakers, Dolby Atmos and a sleek 8.8mm design.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X