Home
Gadgets

കിടിലൻ ഫീച്ചറുകൾ; റെഡ്മി വാച്ച് 3 ആക്ടീവ്, സ്മാർട് ടിവി എക്സ് എന്നിവ പുറത്തിറക്കി ഷവോമി

റെഡ്മി വാച്ച് 3 ആക്ടീവ്, ഷവോമി സ്മാർട് ടിവി എക്സ്, റെഡ്മി 12 സീരീസ് എന്നിവ ഇന്ത്യയിൽ അവതരിപ്പിച്ച് പ്രമുഖ ഇലക്ട്രോണിക് ​ഗാഡ്ജറ്റ് നിർമ്മാതാക്കളായ ഷവോമി. 1.83 ഇഞ്ച് വലിയ ഡിസ്‌പ്ലേയോടെയാണ് ഷവോമിയുടെ പുതിയ സ്മാർട്ട് വാച്ച് എത്തുന്നത്. ആപ്പിൾ വാച്ചുകളുമായി വളരെ അധികം സാ​ദൃശ്യം തോന്നുന്ന വാച്ചുകളാണ് ഷവോമി പുറത്തിറക്കിയിരിക്കുന്നത്.

ഒരു ഫുൾ ചാർജിൽ 12 ദിവസത്തോളം വാച്ച് പ്രവർത്തിക്കുമെന്നാണ് ഷവോമി അവകാശപ്പെടുന്നത്. നാല് ഡിസ്പ്ലേ വലുപ്പങ്ങളിലാണ് സ്മാർട് ടിവി എക്സ് എത്തുന്നത്. 43-ഇഞ്ച്, 50-ഇഞ്ച്, 55-ഇഞ്ച്, 65-ഇഞ്ച് എന്നിങ്ങനെയാണ് ഡിസ്പ്ലേയുടെ വലുപ്പം. എച്ച്ഡിആർ 10, ഡോൾബി വിഷൻ സപ്പോർട്ട് എന്നിവയാണ് ടിവിയുടെ എടുത്തുപറയേണ്ട മറ്റ് സവിശേഷതകൾ. ഷവോമിയുടെ ഉത്പന്നങ്ങളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാം.

റെഡ്മി വാച്ച് 3 ആക്ടീവ്, സ്മാർട് ടിവി എക്സ് എന്നിവ പുറത്തിറക്കി ഷവോമി

റെഡ്മി വാച്ച് 2 ലൈറ്റുമായി റെഡ്മി വാച്ച് 3 ആക്ടീവിന് വലിയ സാദൃശ്യം ഉണ്ട്. പക്ഷെ പഴയ മോഡലിനെ അപേക്ഷിച്ച് നോക്കുമ്പോൾ ധാരാളം അപ്ഡേറ്റുകളും പുതിയ വാച്ചിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 450 നിറ്റ് തെളിച്ചമുള്ള വലിയ 1.85 ഇഞ്ച് എൽസിഡി ഡിസ്‌പ്ലേ തന്നെയാണ് പുതിയ വാച്ചിന്റെ ഏറ്റവും വലിയ സവിശേഷതകളിൽ ഒന്ന്. പ്ലാസ്റ്റിക്കിലാണ് ഭൂരിഭാ​ഗം ഫ്രെയിമും നിർമ്മിച്ചിരിക്കുന്നത് എങ്കിലും പ്രീമിയം ലുക്ക് നൽകുന്നതിന് നോൺ-കണ്ടക്റ്റീവ് വാക്വം മെറ്റലൈസേഷൻ കോട്ടിംഗും നൽകിയിട്ടുണ്ട്.

മികച്ച സ്ക്രോളിം​ഗ് അനുഭവം ആയിരിക്കും വാച്ച് ഉപഭോക്താക്കൾക്ക് നൽകുക. ഐഫോണുകളിലും ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകളിലും റെഡ്മി വാച്ച് 3 ആക്റ്റീവ് പ്രവർത്തിപ്പിക്കാൻ സാധിക്കുന്നതാണ്. Mi ഫിറ്റ്നസ് ആപ്പ് ഉപയോഗിച്ചാണ് പ്രധാനമായും വാച്ച് പ്രവർത്തിപ്പിക്കേണ്ടത്. ബ്ലൂടൂത്ത് 5.3 വഴി വാച്ചിലേക്ക് കണക്ട് ചെയ്യാൻ സാധിക്കും. 200-ലധികം വാച്ച് ഫെയ്‌സുകളാണ് കമ്പനി വാ​ഗ്ദാനം ചെയ്യുന്നത്. ഹൃദയമിടിപ്പ് മോണിറ്റർ, സ്റ്റെപ്പ് ട്രാക്കർ, SpO2, സ്ട്രെസ് കാൽക്കുലേറ്റർ എന്നീ ഫീച്ചറുകളും വാച്ചിൽ ഉണ്ടായിരിക്കുന്നതാണ്.

റെഡ്മി വാച്ച് 3 ആക്ടീവ്, സ്മാർട് ടിവി എക്സ് എന്നിവ പുറത്തിറക്കി ഷവോമി

ഇതിന് പുറമെ സ്ത്രീകൾക്ക് ഏറെ ഉപകാരപ്പെടുന്ന ആർത്തവ ചക്രം ട്രാക്ക് ചെയ്യാനുള്ള സൗകര്യവും ഷിവോമി വാ​ഗ്ദാനം ചെയ്യുന്നുണ്ട്. ഒട്ടുമിക്ക സ്മാർട്ട് വാച്ചുകൾ പോലെ ബ്ലൂടൂത്ത് കോളിംഗും ഇതിൽ ഉണ്ടായിരിക്കുന്നതാണ്. സൈഡ് ബട്ടൺ മൂന്ന് തവണ അമർത്തി SOS കോളുകൾ വിളിക്കാനും റെഡ്മി വാച്ച് 3 ആക്ടീവ് സഹായിക്കുന്നുണ്ട്. ആപ്പ് വഴി എമർജൻസി കോൺടാക്റ്റും കൺട്രോൾ ചെയ്യാൻ സാധിക്കുന്നതാണ്.

12 ദിവസം വരെ വാച്ചിൽ ബാറ്ററി ചാർജ് നിൽക്കും എന്നതാണ് വാച്ചിന്റെ ഏറ്റവും വലിയ സവിശേഷത. ആയതിനാൽ തന്നെ ആഴ്ചയിൽ ഒരിക്കൽ മാത്രം വാച്ച് ചാർജ് ചെയ്താൽ മതിയാകും. 1 മണിക്കൂർ 40 മിനിറ്റിനുള്ളിൽ വാച്ച് ഫുൾ ചാർജ് ആകുമെന്നും ഷവോമി അവകാശപ്പെടുന്നു. കാന്തിക ചാർജിംഗ് കേബിൾ വഴിയാണ് വാച്ച് ചാർജ് ചെയ്യേണ്ടത്. ആക്റ്റീവ് ദ്രുത ചാർജിംഗിനെ പിന്തുണക്കുന്ന വിധത്തിലാണ് വാച്ച് നിർമ്മിച്ചിരിക്കുന്നത്.

ആ​ഗസ്ത് മൂന്ന് മുതൽ വിവിധ ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ നിന്ന് വാച്ച് വാങ്ങാൻ സാധിക്കുമെന്ന് ഷവോമി അറിയിച്ചിട്ടുണ്ട്. 2,999 രൂപ മുതൽ വാച്ച് ലഭ്യമാകുന്നതാണ്. അതേ സമയം ഷവോമി സ്മാർട്ട് ടിവി എക്സ്-സീരീസിന്റെ സവിശേഷതയിലേക്ക് കടന്നാൽ നേരത്തെ സൂചിപ്പിച്ചത് പോലെ നാല് ഡിസ്പ്ലേ വലുപ്പങ്ങളിലാണ് ടിവി എത്തുന്നത്. ഡിസ്പ്ലേക്ക് പുറമെ ചില സവിശേഷതകളിലും ടിവികൾ വ്യത്യസ്തമായി നിൽക്കുന്നുണ്ട്.

3840x2160 റെസലൂഷനും ഡോൾബി വിഷനും ഈ ടിവികൾ വാ​ഗ്ദാനം ചെയ്യുന്നുണ്ട്. വിവിഡ് പിക്ചർ എഞ്ചിൻ ആണ് ടിവിയിൽ ഉപയോ​ഗിച്ചിരിക്കുന്നത്. ഗൂഗിൾ ടിവി ഒഎസിൽ പ്രവർത്തിക്കുന്ന ഒരു ക്വാഡ് കോർ ചിപ്‌സെറ്റിലാണ് ഇത് പ്രവർത്തിക്കുന്നത്. ആയതിനാൽ മികച്ച ദൃശ്യങ്ങൾക്ക് നല്ല തെളിച്ചവും തീവ്രതയും ഉണ്ടായിരിക്കുമെന്ന് ഷവോമി അവകാശപ്പെടുന്നു. സൗണ്ട് സിസ്റ്റം 30W ഔട്ട്‌പുട്ട് നൽകുമെന്നും ഇവർ പറയുന്നു.

ഡ്യുവൽ-ബാൻഡ് വൈ-ഫൈ, രണ്ട് യുഎസ്ബി-എ പോർട്ടുകൾ, മൂന്ന് എച്ച്ഡിഎംഐ പോർട്ടുകൾ എന്നിവയാണ് ഷവോമി സ്മാർട് ടിവി എക്സിന്റെ മറ്റ് പ്രധാന സവിശേഷതകൾ. 43 ഇഞ്ച് ടിവിക്ക് 26,999 രൂപയാണ് വില. 50 ഇഞ്ച് ടിവിക്ക് 32,999 രൂപയും 55 ഇഞ്ചിന് 37,499 രൂപയും മുടക്കേണ്ടി വരും. ടോപ് എൻഡ് മോഡലായ 65 ഇഞ്ച് ടിവിക്ക് ആകട്ടെ 58,999യാണ് വിലയായി നിശ്ചയിച്ചിരിക്കുന്നത്. ഓ​ഗസ്ത് നാല് മുതലാണ് ടിവിയുടെ വിൽപന ആരംഭിക്കുന്നത്.

More from GizBot

Best Mobiles in India

English summary
Leading electronic gadget maker Xiaomi has launched the Redmi Watch 3 Active, Xiaomi Smart TV X, and Redmi 12 series in India. Xiaomi's new smartwatch comes with a large 1.83-inch display. Xiaomi claims that the watch can last up to 12 days on a full charge. The Smart TV X comes in four display sizes.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X