Just In
- 1 hr ago നോക്കിയയുടെ മുറത്തിൽ കയറി കൊത്തി ഐടെൽ! നാട്ടുകാർക്ക് കിട്ടിയത് 1799 രൂപയ്ക്ക് കിടിലൻ ഫോൺ
- 3 hrs ago കേറി വാടാ മക്കളെ! എത്തി സാംസങ് ഗാലക്സി F15 5G പുതിയ വേരിയന്റ്
- 5 hrs ago മോനേ... ജാഡ കാണിക്കാൻ ഇത്രേം പറ്റിയ ഐറ്റം വേറെയില്ല! ഐഫോൺ 15 പ്രോയ്ക്ക് ഡിസ്കൗണ്ട്
- 8 hrs ago ആവശ്യക്കാർ തേടിപ്പിടിച്ചെത്തുന്ന 2 BSNL പ്ലാനുകൾ; രണ്ടും സ്പെഷലിസ്റ്റുകളാണ്, രണ്ട് കാര്യങ്ങളിൽ!
Don't Miss
- Sports IPL 2024: സിഎസ്കെയ്ക്കു പിഴയ്ക്കുന്നതെവിടെ? കുഴപ്പം ഒന്നും രണ്ടുമല്ല! ഇവയ്ക്കു ഉത്തരം വേണം
- Finance 55 ശതമാനം വരെ റിട്ടേൺ, നികുതി ഇളവും ഉറപ്പാണ്, ഇപ്പോൾ നിക്ഷേപിക്കാൻ 5 മ്യൂച്വൽ ഫണ്ടുകൾ
- Automobiles പരസ്യം കൊടുക്കാൻ കിയ കഴിഞ്ഞേ ആളുള്ളൂ, സെൽറ്റോസിന്റെ പ്രചാരണത്തിന് ഇനി ബോബി ഡിയോളും
- News തിരഞ്ഞെടുപ്പിന് ഉപയോഗിക്കുന്നത് എത്ര കുപ്പി മഷിയെന്ന് അറിയുമോ? പൊട്ടിച്ച് ഒഴിച്ചാല്‍ മഷിപ്പുഴയാകും
- Movies ദീപികയും രണ്‍വീറും ഒന്നിച്ചതിന് ഞാനും ഒരു കാരണമാണ്; വിധി എന്നൊന്നുണ്ട്; കരീന കപൂര്‍ പറയുന്നു
- Lifestyle ചാണക്യനീതി; പുരുഷന് ഭാര്യയല്ലാതെ മറ്റ് സ്ത്രീകളോട് താല്പര്യം തോന്നുന്നതിന് 5 കാരണം
- Travel ബാംഗ്ലൂരിലെ ഐടി ടെക്ക് പാർക്കുകൾ! പോകാന്‍ പറ്റില്ലെങ്കിലും അറിഞ്ഞിരിക്കാം
സ്ക്വയർ ഡിസ്പ്ലേയുള്ള റെഡ്മി വാച്ച് മെയ് 13 ന് അവതരിപ്പിക്കും: പ്രതീക്ഷിക്കുന്ന വില, സവിശേഷതകൾ
റെഡ്മി നോട്ട് 10 എസ് രാജ്യത്ത് വിപണിയിലെത്തിക്കാൻ ഷവോമി ഒരുങ്ങുന്നു. ഈ സ്മാർട്ട്‌ഫോൺ മെയ് 13 ന് ഇന്ത്യയിൽ വിപണിയിലെത്തും. രാജ്യത്ത് വരാനിരിക്കുന്ന ഇവന്റിൽ അവതരിപ്പിക്കുന്ന ഒരേയൊരു റെഡ്മി ഡിവൈസ് റെഡ്മി നോട്ട് 10 എസിൽ മാത്രമായി ഒതുങ്ങില്ല. #WearYourVibe എന്ന ഹാഷ്‌ടാഗുമായി ഒരു ടീസർ പങ്കിടാൻ റെഡ്മി ഇന്ത്യ ട്വിറ്റർ സന്ദർശിക്കുകയുണ്ടായി. റെഡ്മിയിൽ നിന്നും വരാനിരിക്കുന്ന ഈ സ്മാർട്ട് വാച്ചിൻറെ ഒരു കാഴ്ച ടീസർ കാണിക്കുന്നുണ്ട്. ഇന്ത്യയിൽ റെഡ്മി ബ്രാൻഡിംഗിന് കീഴിൽ വരുന്ന രണ്ടാമത്തെ പ്രോഡക്റ്റ് ആണിത്. റെഡ്മി കഴിഞ്ഞ വർഷം രാജ്യത്ത് ആദ്യമായി ധരിക്കാവുന്ന റെഡ്മി ബാൻഡ് പുറത്തിറക്കിയിരുന്നു. വരാനിരിക്കുന്ന ഈ സ്മാർട്ട് വാച്ച് റെഡ്മി വാച്ച്, എംഐ വാച്ച് ലൈറ്റ് എന്നിങ്ങനെ ചില വിപണികളിൽ ലഭ്യമാണ്. ഇന്ത്യയിൽ റെഡ്മി വാച്ചിന് പ്രതീക്ഷിക്കുന്ന വില, സവിശേഷതകൾ എന്നിവയെ കുറിച്ച് നമുക്ക് ഇവിടെ വിശദമായി പരിശോധിക്കാം.
Get ready to #WearYourVibe peeps! 😎#Redmi's FIRST
— Redmi India - #RedmiNote10 Series (@RedmiIndia) May 4, 2021is all set to arrive with the #SavageBeast #RedmiNote10S on 13/05/21! 🥳
Got what it takes to pass that #vibecheck? ✅
Keep your eyes on our page! 👀
Get Notified: https://t.co/YHvH7ZBIgR
RT if we got you vibin! pic.twitter.com/Lf7uHcyWdn
ഇന്ത്യയിൽ റെഡ്മി വാച്ചിന് പ്രതീക്ഷിക്കുന്ന വില
ചൈനയിൽ റെഡ്മി വാച്ചിന് ഏകദേശം ആർഎംബി 269 (ഏകദേശം 3,029 രൂപ) വിലയ്ക്ക് വിൽപ്പന നടത്തുന്നു. എംഐ വാച്ച് ലൈറ്റിന് തായ്‌ലൻഡ് പോലുള്ള മറ്റ് വിപണികളിൽ ഏകദേശം 3,400 രൂപ വില വരുന്നു. റെഡ്മി വാച്ചിന് ഇന്ത്യൻ വിപണിയിൽ ഏകദേശം 3000-3500 രൂപ വരെ ചിലവ് വരുമെന്ന് പ്രതീക്ഷിക്കാവുന്നതാണ്. എന്നാൽ, ഇത് യഥാർത്ഥ വിലയായി നിങ്ങൾ കണക്കാക്കേണ്ടതില്ല.
15,000 രൂപയിൽ താഴെ വിലയുള്ള പുതിയ സ്മാർട്ട്‌ഫോണുകൾ
റെഡ്മി വാച്ചിൻറെ സവിശേഷതകൾ
ചതുരാകൃതിയിലുള്ള ഡയലിൽ 1.4 ഇഞ്ച് എൽഇഡി ടച്ച് സ്‌ക്രീൻ ഡിസ്‌പ്ലേയാണ് നൽകിയിട്ടുള്ളത്. ഡിസ്പ്ലേ യൂണിറ്റ് 320 × 320 പിക്സൽ റെസല്യൂഷൻ, 323 പിപിഐയുടെ പിക്സൽ ഡെൻസിറ്റി, 60% എൻടിഎസ്‌സി കളർ ഗാമറ്റ് എന്നിവയുമായി വരുന്നു. ഈ സ്മാർട്ട് വാച്ച് വാട്ടർ റെസിസ്റ്റൻസ് ഫീച്ചറുമായാണ് വരുന്നത്. റെഡ്മി വാച്ചിൽ 24 മണിക്കൂർ ലൈവ് ഹാർട്ട്റേറ്റ് മോണിറ്ററിങ് സെൻസർ ഉണ്ട്. ഇത് സ്ലീപ്പ് മോണിറ്ററിംഗിനെയും സപ്പോർട്ട് ചെയ്യുന്നു. ഇതിനിടയിൽ സ്‌ക്രീനിൽ നിന്ന് തന്നെ മ്യൂസിക് ട്രാക്കുകളിലേക്ക് പോകുവാൻ അനുവദിക്കുകയും ചെയ്യുന്നു. കൂടാതെ, റെഡ്മി വാച്ചിലും നോട്ടിഫിക്കേഷൻ സപ്പോർട്ട് ലഭിക്കുന്നു. സ്‌പോർട്‌സ് മോഡ് ട്രാക്കിംഗിലേക്ക് വരുന്ന ഇതിന് നടത്തം, ട്രെക്കിംഗ്, ഓട്ടം, ട്രെഡ്‌മിൽ, സൈക്ലിംഗ്, നീന്തൽ, ക്രിക്കറ്റ് എന്നിങ്ങനെ 11 സ്പോർട്സ് മോഡുകൾ ലഭ്യമാണ്.
റെഡ്മി വാച്ച് സാധാരണ ഉപയോഗത്തിൽ 9 ദിവസം വരെ ബാറ്ററി ലൈഫ് നൽകുന്നു. ഇൻബിൽറ്റ് 230 എംഎഎച്ച് ബാറ്ററിയുടെ തുടർച്ചയായ ജിപിഎസ് ഉപയോഗത്തിൽ ഇത് 10 മണിക്കൂർ സമയം വരെ നീണ്ടുനിൽക്കും. ആൻഡ്രോയിഡ് 5.0 അല്ലെങ്കിൽ അതിന് ശേഷം വരുന്ന സോഫ്റ്റ്‌വെയർ പ്ലാറ്റ്‌ഫോമിൽ പ്രവർത്തിക്കുന്ന ഡിവൈസുകളെ വാച്ചുമായി ബന്ധിപ്പിക്കുന്നതിന് ബ്ലൂടൂത്ത് 5.0 കണക്റ്റിവിറ്റി ഓപ്ഷനും ഉൾപ്പെടുന്നു. 3 ആക്സിസ് ആക്സിലറോമീറ്റർ, 3 ആക്സിസ് ഗൈറോസ്കോപ്പ്, ബാരോമീറ്റർ (അൽട്ടിമീറ്റർ), ഒരു കോമ്പസ് സെൻസർ എന്നിവയും ഈ റെഡ്മി വാച്ചിൽ നൽകിയിട്ടുണ്ട്. ഇത് ജിപിഎസ്, എ-ജിപിഎസ്, ഗ്ലോനാസ് എന്നിവയും സപ്പോർട്ട് ചെയ്യുന്നു. 41x35x10.9 മില്ലിമീറ്റർ അളവിൽ വരുന്ന റെഡ്മി വാച്ച് സ്ട്രാപ്പിനൊപ്പം 35 ഗ്രാം ഭാരം, സ്ട്രാപ്പ് ഇല്ലാതെ 21 ഗ്രാം ഭാരം വരെ കുറയുന്നു.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470