Home
Gadgets

എത്ര ആഴത്തിൽ മുങ്ങിയാലും പശുപാലന്റെ വാച്ചിന് ഇനി വെള്ളം പേടിക്കേണ്ട! ഭർത്താവിന് രശ്മി നൽകിയ പിറന്നാൾ സമ്മാനം

സാമൂഹികമാധ്യമങ്ങൾ ഉപയോഗിക്കുന്നവർക്ക് ഏറെ പരിചിതമായ പേരാണ് രശ്മി ആർ നായരുടേത്. മോഡൽ, ഫെമിനിസ്റ്റും, ആക്ടിവിസ്റ്റ് എന്നിങ്ങനെ പല നിലകളിൽ രശ്മി മലയാളികൾക്കിടയിൽ പ്രശസ്തയാണ്. കേരളത്തിൽ ഏറെ കോളിളക്കം ഉണ്ടാക്കിയ ചുംബന സമരത്തിലൂടെയാണ് രശ്മി ആർ നായർ മലയാളി പൊതു സമൂഹത്തിനിടയിൽ പ്രശസ്തയാകുന്നത്. തുടർന്നിങ്ങോട്ട് കൂടുതൽ ആളുകൾ രശ്മിയെ ശ്രദ്ധിക്കാനും സാമൂഹികമാധ്യമ അ‌ക്കൗണ്ടുകളിലൂടെ പിന്തുടരാനും തുടങ്ങി. ഫോട്ടോഷൂട്ടുകളിലൂടെയും ചിത്രങ്ങളിലൂടെയും ഒരു ഹോട്ട് ബിക്കിനി താരം എന്ന പരിവേഷവും രശ്മിക്ക് ഉണ്ട്. രശ്മി മാത്രമല്ല, രശ്മിയുടെ ഭർത്താവ് രാഹുൽ പശുപാലനും ചുംബന സമരത്തിന്റെ മുഖമായി മലയാളികൾക്കിടയിൽ പ്രശസ്തനാണ്.

സാമൂഹിക മാധ്യമങ്ങൾ വഴി നിരവധി പേർ രശ്മി ആർ നായരെ പിന്തുടരുന്നു. അ‌തിനാൽത്തന്നെ രശ്മി തന്റെ വിശേഷങ്ങൾ പോസ്റ്റുകളിലൂടെ ഫോളോവേഴ്സിനെ അ‌റിയിക്കുകയും ചെയ്തുവരുന്നു. അ‌ത്തരത്തിൽ രശ്മി ഇപ്പോൾ പങ്കുവച്ച ഒരു പോസ്റ്റ് സ്മാർട്ട്​വാച്ച് പ്രേമികളെ ഏറെ ആകർഷിക്കുന്നു. ഭർത്താവിന് പിറന്നാൾ സമ്മാനമായി നൽകിയ വാച്ചിന്റെ ചിത്രമാണ് രശ്മി തന്റെ ഫെയ്സ്ബുക്ക് അ‌ക്കൗണ്ട് വഴി പങ്കുവച്ചത്.

എത്ര ആഴത്തിൽ മുങ്ങിയാലും പശുപാലന്റെ വാച്ചിന് ഇനി വെള്ളം പേടിക്കേണ്ട!

''ഇവന് ഗിഫ്റ്റ് വാങ്ങാൻ മാത്രം എന്ത് വാങ്ങും എന്ന കൺഫ്യൂഷൻ ആവശ്യമില്ല . എന്നാലും എന്റെ ജീവിതത്തിൽ ആദ്യമായാകും ഒരു സാധനം തപ്പി ഇത്രയധികം ഷോറൂമുകൾ കയറി ഇറങ്ങുന്നതും ഫോൺ വിളിക്കുന്നതും .
Belated Happy Birthday Dear Husband . Cherish your collection with "edox delfin mecano 60th anniversary limited edition" - എന്നാണ് രശ്മിയുടെ പോസ്റ്റിൽ കുറിച്ചിരിക്കുന്നത്.

ഫെയ്സ്ബുക്ക് കുറിപ്പിനൊപ്പം വാച്ചിന്റെ ചിത്രങ്ങളും രശ്മി പങ്കുവച്ചിട്ടുണ്ട്. എന്താണ് രശ്മി വാങ്ങിയ ഈ സ്പെഷൽ എഡിഷൻ വാച്ചിന്റെ പ്രത്യേകത എന്ന് പരിചയപ്പെടാം. വാച്ചുകളുടെ രംഗത്തെ ശ്രദ്ധേയമായ പേരുകളിൽ ഒന്നാണ് എഡോക്സ്. മികച്ച ജലപ്രതിരോധ ശേഷിയുമായി എത്തുന്നതിനാൽ വാട്ടർ ചാമ്പ്യൻ എന്നാണ് കമ്പനി സ്വയം വിശേഷിപ്പിക്കുന്നത്. 1961 മുതൽ ഈ രംഗത്ത് തങ്ങൾ സജീവമാണ് എന്ന് എഡോക്സ് അ‌വകാശപ്പെടുന്നു.

അറുപത് വർഷങ്ങൾക്ക് മുമ്പ്, എഡോക്സ് ഒരു ഡെൽഫിൻ 'സൂപ്പർ വാച്ച്' - നിർമിച്ച് വാച്ച് നിർമ്മാണ ലോകത്തെ അമ്പരപ്പിച്ചരുന്നു. ഷോക്ക്-പ്രൂഫ്, പേറ്റൻ്റ് നേടിയ ഡബിൾ ഒ-റിംഗ് സിസ്റ്റവും റൈൻഫോഴ്‌സ്ഡ്, പ്രഷർ-റെസിസ്റ്റൻ്റ് കെയ്‌സും ഉള്ളതിനാൽ, ഒട്ടും പേടിക്കാതെ ഏത് തിരമാലയിലേക്കും ​ഡൈവ് ചെയ്യാൻ ഡെൽഫിന് കഴിയും. 200 മീറ്റർ വരെ ആഴത്തിൽ ജലത്തെ പ്രതിരോധിക്കാൻ ഡെൽഫിന് കഴിഞ്ഞിരുന്നു.

അ‌ന്നത്തെ ആ ചരിത്രത്തെ പുതിയ ഒരു സ്പെഷൽ എഡിഷൻ സ്മാർട്ട് വാച്ചിലൂടെ എഡോക്സ് ആദരിക്കുന്നു. അ‌താണ് എഡോക്സിന്റെ ഡെൽഫിൻ മെക്കാനോ 60-ാം വാർഷിക ലിമിറ്റഡ് പതിപ്പ് ( Edox DELFIN MECANO 60TH ANNIVERSARY LIMITED EDITION). ജലത്തെ പ്രതിരോധിക്കുന്നതിനായി ഈ എഡോക്സ് വാച്ചിൽ നിരവധി ഫീച്ചറുകൾ ഉണ്ട്.

പുതിയ ലിമിറ്റഡ് എഡിഷൻ വാച്ചിന് 1961​ലെ ഒറിജിനലിനേക്കാൾ (ഇത്തവണ 300 മീറ്റർ വാട്ടർ റെസിസ്റ്റൻസ്) ആഴത്തിൽ ജലത്തെ പ്രതിരോധിക്കാൻ കഴിയും മാത്രമല്ല, തിളങ്ങുന്ന ആകർഷകമായ ഡി​സൈനും ടെക്നോളജി പരമായ നവീകരണങ്ങളും ചേർന്ന് ഈ ലിമിറ്റഡ് എഡിഷൻ വാച്ചിനെ ആളുകളുടെ കണ്ണിലുണ്ണിയാക്കി മാറ്റുന്നു.

എത്ര ആഴത്തിൽ മുങ്ങിയാലും പശുപാലന്റെ വാച്ചിന് ഇനി വെള്ളം പേടിക്കേണ്ട!

സ്വിസ് നിർമിത മെക്കാനിക്കൽ 'എഞ്ചിനുമായി' ചേരുന്ന സെലിറ്റ കാലിബർ 853 ആണ് ഈ വാച്ചിന്റെ ഹൃദയം. അവിശ്വസനീയമായ സാങ്കേതിക വൈദഗ്ധ്യവും മികച്ച ഫിനിഷിംഗും ഈ വാച്ചിൽ കാണാൻ കഴിയും. ഡയലിന് ചുറ്റും 12-വശങ്ങളുള്ള ബെസെൽ ഉണ്ട്, ഇത് 1973-ൽ എഡോക്സ് തങ്ങളുടെ വാച്ചുകളിൽ ആദ്യമായി അവതരിപ്പിച്ച ഒരു വ്യത്യസ്ത ഡിസൈനിന്റെ ആവർത്തനമാണ്.

ബെസലിൻ്റെ ഓരോ വശവും ഒരു മണിക്കൂർ ഇൻക്രിമെൻ്റുകളെ പ്രതിനിധീകരിക്കുന്നു. വാച്ച് കെയ്‌സ് നിർമ്മിച്ചിരിക്കുന്നത് കടുപ്പമേറിയ സ്റ്റെയിൻലെസ് സ്റ്റീൽ കൊണ്ടാണ്, സുതാര്യവും പൂർണ്ണമായും സ്ക്രൂ ചെയ്തതുമായ കേസ് ബാക്ക് (സ്ക്രാച്ച്-റെസിസ്റ്റൻ്റ് ആൻ്റി-റിഫ്ലെക്റ്റീവ് സഫയർ ക്രിസ്റ്റൽ ഉപയോഗിച്ച് പ്രൊട്ടക്ഷ് ചെയ്തിരിക്കുന്ന ഡയൽ പോലെ) വാച്ചിൻ്റെ ആകർഷണമായി മാറുന്നുണ്ട്.

ഡെൽഫിൻ മെക്കാനോ 60-ാം വാർഷിക ലിമിറ്റഡ് എഡിഷൻ വാച്ചിന്റെ പ്രധാന പ്രത്യേകതകൾ: 43 മി.മീ വ്യാസം, ചാരനിറത്തിലുള്ള പിവിഡി കോട്ടിംഗുള്ള സ്റ്റെയിൻലെസ് സ്റ്റീൽ കേസ്, ഗ്ലാസിന്റെ ഇരുവശത്തും ആൻ്റി-റിഫ്ലെക്റ്റീവ് കോട്ടിംഗ്, 200 മീറ്റർ / 20 എ.ടി.എം ജല പ്രതിരോധം, കൂടുതൽ വലിപ്പമുള്ള പുഷർ, ലുമിനസെൻ്റ് കൈകളും സൂചികകളും, സുതാര്യമായ കെയ്‌സ്ബാക്ക്, ഡബിൾ ഓറിംഗ്.

എത്ര ആഴത്തിൽ മുങ്ങിയാലും പശുപാലന്റെ വാച്ചിന് ഇനി വെള്ളം പേടിക്കേണ്ട!

ബ്ലാക്ക് ഡയൽ, റബ്ബർ സ്ട്രാപ്പ് എന്നിവയും ഇതിലുണ്ട്. ഡെൽഫിൻ മെക്കാനോ 60-ാം വാർഷിക ലിമിറ്റഡ് എഡിഷൻ, ഡെൽഫിൻ ഇതിഹാസത്തിലേക്ക് ഉജ്ജ്വലമായ ഒരു പുതിയ അധ്യായം ചേർക്കുന്നു-. ഇതിന്റെ ക്രെഡിറ്റ് വാട്ടർ ചാമ്പ്യനായ എഡോക്സിന് മാത്രം അ‌വകാശപ്പെട്ടതാണ്. ഇത്രയും പ്രത്യേകതകളുള്ള ലിമിറ്റഡ് എഡിഷൻ വാച്ച് ആണ് രശ്മി തന്റെ പ്രിയപ്പെട്ട ഭർത്താവിനായി ഇപ്പോൾ പിറന്നാൾ സമ്മാനമായി നൽകിയിരിക്കുന്നത്.

ഡെൽഫിൻ മെക്കാനോ 60-ാം വാർഷിക ലിമിറ്റഡ് എഡിഷൻ വാച്ചിന്റെ 600 യൂണിറ്റുകൾ മാത്രമാണ് ലോകമെമ്പാടുമായി വിൽപ്പനയ്ക്ക് എത്തിയിട്ടുള്ളത്. ഇന്ത്യയിൽ 1,75000 രൂപയാണ് ഈ ലിമിറ്റഡ് എഡിഷൻ വാച്ചിന്റെ വില. തലമുറകൾ ​കൈമാറി ഉപയോഗിക്കാൻ കഴിയും വിധം ശക്തമാണ് എഡോക്സ് ഡെൽഫിൻ വാച്ചുകൾ. 1960-കളിൽ വിൽക്കപ്പെട്ട നിരവധി ഐതിഹാസിക എഡോക്സ് ഡെൽഫിൻ വാച്ചുകൾ ഇന്നും മികച്ച പ്രകടനം കാഴ്ചവെക്കുന്നു.

Image Credit: Rashmi R Nair Facebook Profile

More from GizBot

Best Mobiles in India

English summary
Malayali model Rashmi R Nair gifted DELFIN MECANO 60TH ANNIVERSARY LIMITED EDITION watch to her husband as a birthday present. Only 600 units of the Delphine Meccano 60th Anniversary Limited Edition watch have gone on sale worldwide. This limited edition watch is priced at Rs 1,75,000 in India.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X