Home
Gadgets

പുതിയ ഡിസ്‌പ്ലേ ടെക്നോളജിയുമായി ഒരു കോടി രൂപയുടെ 110 ഇഞ്ച് മൈക്രോലെഡ് ടിവി സാംസങ് അവതരിപ്പിച്ചു

സാംസങ് പുറത്തിറക്കിയ പുതിയ 110 ഇഞ്ച് മൈക്രോലെഡ് ടിവി ഇപ്പോൾ നോർത്ത് കൊറിയയിൽ പ്രീ-സെയിലിൽ ലഭ്യമാണ്. പുതിയ ടെലിവിഷൻ മുമ്പത്തെ സൂപ്പർ-സൈസ് ടിവി ഓപ്ഷനുകളിൽ നിന്ന് വ്യത്യസ്തമാണ്. ഇതിനുള്ള കാരണം മുൻകൂട്ടി നിർമ്മിച്ചതും മോഡുലാർ അല്ലാത്തതുമാണ് എന്നതുതന്നെ. അതിനാൽ മറ്റേതൊരു ടിവിയേയും പോലെ ഇതിൽ ഇൻസ്റ്റാളേഷൻ സാധ്യമാണ്. ഈ ടിവിക്ക് അൾട്രാ എച്ച്ഡി റെസൊല്യൂഷൻ എച്ച്ഡിആർ മൈക്രോലെഡ് സ്‌ക്രീൻ വരുന്നു. പുതിയ ഡിസ്‌പ്ലേ ടെക്നോളജി ഉപയോഗിച്ച് വലുപ്പത്തിൽ ആദ്യമായി നിർമ്മിക്കുന്ന ഒരു ടിവിയാണ് ഇത്. ഈ ടിവിക്ക് കെ‌ആർ‌ഡബ്ല്യു 170 ദശലക്ഷം (ഏകദേശം 1.15 കോടി രൂപ) വില വരുന്നു.

മൈക്രോലെഡ് ഡിസ്പ്ലേ ടെക്നോളജി

ഈ ടെലിവിഷനിൽ മൈക്രോലെഡ് ഡിസ്പ്ലേ ടെക്നോളജി വരുന്നു. ഇത് ബാക്ക്ലൈറ്റുകളുടെയും കളർ ഫിൽട്ടറുകളുടെയും ആവശ്യകത മാറ്റിസ്ഥാപിക്കാൻ മൈക്രോമീറ്റർ വലുപ്പമുള്ള എൽഇഡി ലൈറ്റുകൾ ഉപയോഗിച്ചിരിക്കുന്നു. ഒ‌എൽ‌ഇഡി ടിവികൾ എങ്ങനെ പ്രവർത്തിക്കുന്നു എന്നതിന് സമാനമാണ് ഇതിൻറെ പ്രവർത്തനവും. പക്ഷേ, ദശലക്ഷക്കണക്കിന് ഇൻഓർഗാനിക് എൽ‌ഇഡി ലൈറ്റുകളുടെ ഉപയോഗം എൽ‌ഇഡി ടെക്നോളജിയുടെ ബറൈറ്നെസുമായി ബന്ധപ്പെട്ട ഫീച്ചറുകൾ നിലനിർത്തുന്നുവെന്ന് ഉറപ്പാക്കുന്നു, അതേസമയം ഇല്ല്യൂമിനേഷൻ പിക്സൽ സ്ട്രക്ച്ചറും വർഷങ്ങൾ നിലനിൽക്കുകയും ചെയ്യും.

സാംസങ് 110 ഇഞ്ച് മൈക്രോലെഡ് ടിവി

അടുത്ത കാലത്താണ് സാംസങ് ഈ സാങ്കേതികവിദ്യയ്ക്ക് തുടക്കമിട്ടിട്ടുണ്ട്. ചെറിയ സ്‌ക്രീൻ വലുപ്പങ്ങൾ വരുന്ന ടിവിയുടെ വൻതോതിലുള്ള ഉൽ‌പാദനത്തിനായുള്ള സാങ്കേതികവിദ്യ മികച്ചതാക്കാനുള്ള ശ്രമത്തിലാണ് ഇപ്പോൾ കമ്പനി. സാംസങ് 110 ഇഞ്ച് മൈക്രോലെഡ് ടെലിവിഷനിൽ ഉൾപ്പെടുത്തിയിരിക്കുന്ന മജസ്റ്റിക് സൗണ്ട് സിസ്റ്റം ടിവിയിൽ നിന്നും നേരിട്ട് 5.1-ചാനൽ സറൗണ്ട് ശബ്‌ദം നൽകുന്നു. കൂടാതെ, ഇതിൽ വരുന്ന ഒബ്ജക്റ്റ് ട്രാക്കിംഗ് സൗണ്ട് പ്രോ ശബ്‌ദത്തെ കൂടുതൽ മികച്ചതാക്കുന്നു.

മൾട്ടി-വ്യൂ എന്ന സവിശേഷത

മൾട്ടി-വ്യൂ എന്ന സവിശേഷത 110 ഇഞ്ച് ടെലിവിഷനെ ഒരേസമയം നാല് വ്യത്യസ്ത വ്യൂവിങ് ബോക്‌സുകളാക്കുന്നു. ഇവ 55 ഇഞ്ച് വരെയുള്ള വലുപ്പങ്ങളിൽ വരികയും അതുവഴി സ്‌ക്രീനിന് ലഭിച്ചിരിക്കുന്ന വലിയ വലുപ്പം നന്നായി ഉപയോഗപ്പെടുത്തുവാനും കഴിയുന്നു. സാംസങ് 110 ഇഞ്ച് മൈക്രോലെഡ് ടിവി 2021 ന്റെ ആദ്യ പകുതിയിൽ ആഗോളവിപണിയിൽ ലഭ്യമാകും. ഇപ്പോൾ കൊറിയയിൽ മാത്രമാണ് പ്രീ-സെയിൽ നടക്കുന്നത്. 8 കെ ടിവികൾ, പ്രൊജക്ടറുകൾ, സൗണ്ട്ബാറുകൾ, കൂടാതെ സിഇഎസ് 2021 ലെ ടെലിവിഷനുകൾ തുടങ്ങിയവയിൽ കമ്പനി കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് സാം മൊബൈലിന്റെ റിപ്പോർട്ടിൽ പറയുന്നു.

More from GizBot

Best Mobiles in India

English summary
Samsung introduced a new 110-inch MicroLED TV, which for now is only available for pre-sale in the company's South Korean home market. The new TV differs from Samsung's previous super-sized TV choices, as it is pre-fabricated and not modular, and can therefore be built like any other TV.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X