സിഇഎസ് 2018: സാംസങ് ദി വോള്‍, 8K ടിവി, നോട്ട്ബുക്ക് 7 സ്പിന്‍ മുതലായവ പുറത്തിറക്കി

Posted By: Lekshmi S

സിഇഎസ് 2018-ല്‍ സാംസങ് നടത്തിയ പത്രസമ്മേളനം കമ്പനി തിരഞ്ഞെടുത്ത പുതിയ പാതയുടെ സൂചന നല്‍കുന്നതായിരുന്നു. പുതിയ ഉത്പന്നങ്ങളെയും സാങ്കേതികവിദ്യകളെയും കുറിച്ച് പ്രഖ്യാപനങ്ങള്‍ നടത്തുന്നതിന് പകരം അവയെ കൂടുതല്‍ സ്മാര്‍ട്ട് ആക്കുന്നതിലാണ് കമ്പനി ശ്രദ്ധയൂന്നിയത്.

സിഇഎസ് 2018: സാംസങ് ദി വോള്‍, 8K ടിവി, നോട്ട്ബുക്ക് 7 സ്പിന്‍ മുതലായവ

പരസ്പരം ഏകോപിപ്പിച്ച് പ്രവര്‍ത്തിപ്പിക്കാവുന്ന ഉപകരണങ്ങള്‍ പുറത്തിറക്കാനാണ് സാംസങ് മുന്‍കാലങ്ങളില്‍ പരിശ്രമിച്ചുകൊണ്ടിരുന്നത്. എന്നാല്‍ ഇതിന് ആവശ്യമായ ഒരു ഇക്കോസിസ്റ്റം അവതരിപ്പിക്കുന്നതില്‍ കമ്പനി പരാജയപ്പെട്ടു. ഈ വര്‍ഷം കമ്പനി സോഫ്റ്റ്‌വെയറുകളും സേവനങ്ങളും മെച്ചപ്പെടുത്തുന്നതിനാണ് ഊന്നല്‍ നല്‍കിയിരിക്കുന്നത്.

ഇതിലൂടെ ഉപകരണങ്ങള്‍ അനായാസം പ്രവര്‍ത്തിപ്പിക്കാനാകും. ഉപയോക്താക്കളെ സാംസങ് ഉത്പന്നങ്ങളോട് കൂടുതല്‍ അടുപ്പിച്ച് നിര്‍ത്താന്‍ ഇത് സഹായിക്കുമെന്നാണ് കമ്പനിയുടെ കണക്കുകൂട്ടല്‍.

കഴിഞ്ഞ വര്‍ഷം സാംസങ് പുറത്തിറക്കിയ വോയ്‌സ് അസിസ്റ്റന്റ് സംവിധാനമായ Bixby ഈ വര്‍ഷം പുറത്തിറക്കുന്ന ചില വീട്ടുപകരണങ്ങളുടെയും ടിവികളുടെയും ഭാഗമാകും. സ്മാര്‍ട്ട് തിങ്‌സ് ക്ലൗഡിനെ കുറിച്ചും സാംസങ് ചില പ്രഖ്യാപനങ്ങള്‍ നടത്തി.

സിഇഎസ് 2018-ല്‍ സാംസങ് പ്രഖ്യാപിച്ച ചില ഉത്പന്നങ്ങളെയും സേവനങ്ങളെയും അടുത്തറിയാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ദി വോള്‍

ലോകത്തിലെ ആദ്യ മൈക്രോ എല്‍ഇഡി ടിവിയായ ദി വോള്‍ സാംസങ് സിഇഎസ്-2018-ല്‍ പ്രദര്‍ശിപ്പിച്ചു. 146 ഇഞ്ച് വലുപ്പമുള്ള ടിവി നോണ്‍ ഓര്‍ഗാനിക് വസ്തുക്കള്‍ ഉപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നതെന്ന് കമ്പനി അവകാശപ്പെടുന്നു. ഇതിന് ബാക്ക്‌ലൈറ്റിംഗോ ഏതെങ്കിലും കളര്‍ ഫില്‍റ്ററോ ആവശ്യമില്ല.

നിങ്ങളുടെ ഇഷ്ടത്തിനും ബഡ്ജറ്റിനും അനുസരിച്ച് വലുപ്പവും സവിശേഷതകളും തിരഞ്ഞെടുക്കും. ലക്ഷക്കണക്കിന് സൂക്ഷ്മമായ എല്‍ഇഡികള്‍ ഉപയോഗിച്ചാണ് മൈക്രോ എല്‍ഇഡി ദൃശ്യങ്ങള്‍ സൃഷ്ടിക്കുന്നത്. സ്‌കോര്‍ബോര്‍ഡുകളിലും ജംബോ സ്‌ക്രീനുകളിലും ഉപയോഗിക്കുന്ന സാങ്കേതികവിദ്യയാണ് ഇതിലും ഉപയോഗിച്ചിരിക്കുന്നത്.

സാംസങ് Q9S 8K ടിവി

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സോട് കൂടിയ Q9S 85 ഇഞ്ച് 8K ടിവിയും സിഇഎസ് 2018-ല്‍ സാംസങ് അവതരിപ്പിച്ചു. ഹൈ എന്‍ഡ് ടിവികളുടെ ഭാവി നിശ്ചയിക്കുന്ന രൂപകല്‍പ്പനയാണ് ഇതിന്റെത്. എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന Q9S, 8K റെസല്യൂഷന്‍ ഉറപ്പാക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.

നോട്ട്ബുക്ക് 7 സ്പിന്നും 9 സ്പിന്നും

360 ഡിഗ്രി തിരിക്കാന്‍ കഴിയുന്ന നോട്ട്ബുക്ക് 7 സ്പിന്നും കമ്പനി പുറത്തിറക്കി. ഇതോടൊപ്പം നോട്ട്ബുക്ക് 9 സ്പിന്നിന്റെ രണ്ട് മോഡലുകളും കമ്പനി അവതരിപ്പിച്ചു. 15 ഇഞ്ച് നോട്ട്ബുക്ക് 9-ഉം 13.3 ഇഞ്ച് നോട്ട്ബുക്ക് 9 പ്രോയുമാണ് ഇവ. ഇത് 13.3 ഇഞ്ച് പെന്‍ ഇനേബിള്‍ഡ് കണ്‍വെര്‍ട്ടിബിള്‍ ആക്കി മാറ്റാന്‍ കഴിയും.

സിഇഎസ് 2018-ല്‍ ഗൂഗിള്‍ അസിസ്റ്റന്റോട് കൂടിയ സ്മാര്‍ട്ട് ഡിസ്‌പ്ലേയുമായി ലെനോവ

സാംസങ് സോഫ്റ്റ്‌വെയര്‍

സ്മാര്‍ട്ട്‌ഫോണുകളില്‍ സാംസങ് ഉപയോഗിച്ചിരുന്ന വോയ്‌സ് അസിസ്റ്റന്റ് Bixby ഇനി ടെലിവിഷനുകളുടെയും ഭാഗമാക്കും. ടിവിയില്‍ വോയ്‌സ് സെര്‍ച്ച് നടത്താന്‍ ഇതിലൂടെ കഴിയും.

അതായത് നിങ്ങള്‍ക്ക് ടിവിയോട് കാലാവസ്ഥ റിപ്പോര്‍ട്ട് ആവശ്യപ്പെടാം. പാട്ടുകള്‍ പ്ലേ ചെയ്യാനും ഫോട്ടോകള്‍ കാണാനും ഒരു വാക്ക് മതി!

സാംസങിന്റെ എല്ലാ ഉപകരണങ്ങളിലും സ്മാര്‍ട്ട് ഉത്പന്നങ്ങളിലും സ്മാര്‍ട്ട് തിങ്‌സ് ക്ലൗഡ് പ്രവര്‍ത്തിക്കും. കാറുമായി ബന്ധിപ്പിക്കാവുന്ന ഹര്‍മാന്‍ ഇഗ്നൈറ്റ് ക്ലൗഡ് ഇതിന്റെ ഭാഗമാക്കിയിട്ടുണ്ട്. പരിധികളില്ലാതെ ഉപകരണങ്ങള്‍ ഒന്നുചേര്‍ന്ന് പ്രവര്‍ത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സാംസങ് ഓരോ ചുവടും വയ്ക്കുന്നത്.

സ്മാര്‍ട്ട് തിങ്‌സ് ആപ്പിന്റെ സഹായത്തോടെ ടിവി വഴി വീട്ടിലെ ലൈറ്റുകള്‍, തെര്‍മോസ്റ്റാറ്റ്, സുരക്ഷാ ക്യാമറകള്‍ എന്നിവ നിയന്ത്രിക്കാനാകും. ഗിയര്‍ S3-യിലും ഈ ആപ്പ് ഈ വര്‍ഷം മുതല്‍ ലഭിക്കും. വീട്ടിലെ സ്മാര്‍ട്ട് ഉപകരണങ്ങളെ പ്രവര്‍ത്തിപ്പിക്കാന്‍ വാച്ചുപോലെ കൈയില്‍ കെട്ടാവുന്ന ഗിയര്‍ ട3 മാത്രം മതി.

സ്പീക്കറുകള്‍

സ്ലിംലൈന്‍ 3.1 ചാനല്‍ സൗണ്ട് ബാറായ NW700 സിഇഎസ് 2018-ല്‍ സാംസങ് പുറത്തിറക്കി. രണ്ടിഞ്ച് മാത്രം കനമുള്ള സൗണ്ട് ബാര്‍ ചുമരില്‍ വയ്ക്കാന്‍ കഴിയും. പുറത്തുള്ള സബ് വൂഫറിന് പകരം ഇതില്‍ ബാസ് ഡ്രൈവറാണുള്ളത്. ഡിജിറ്റല്‍ സിഗ്നല്‍ പ്രോസസ്സിംഗ് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നതിനാല്‍ ശബ്ദത്തിന് തെളിച്ചം കൂടും.

മാഗ്നറ്റിക് ഡയല്‍ ഉപയോഗിച്ച് ശബ്ദം കൂട്ടാനും കുറയ്ക്കാനും കഴിയുന്ന VL5 വയര്‍ലെസ് സ്പീക്കറും സാംസങ് പ്രഖ്യാപിച്ചു. രണ്ടടി നീളവും രണ്ടിഞ്ച് കനവും ഉള്ളതായിരിക്കും സ്പീക്കര്‍. സ്റ്റുഡിയോ ക്വാളിറ്റി ശബ്ദമാണ് VL5 വാഗ്ദാനം ചെയ്യുന്നത്. അഞ്ച് ഇഞ്ച് വൂഫറുകളും രണ്ട് ട്വീറ്ററുകളും ഉണ്ട്.

സാംസങ് നേരത്തേ പ്രഖ്യാപിച്ച എക്‌സിനോസ് 9810 പ്രോസസ്സറും സിഇഎസ് 2018-ല്‍ പ്രദര്‍ശിപ്പിച്ചു. ഈ ചിപ്‌സെറ്റിലായിരിക്കും ഗാലക്‌സി S9, S9+ എന്നിവ പുറത്തിറങ്ങുക.

മിനി സ്പീക്കര്‍, നെക്ക് ബെന്‍ഡ് സ്പീക്കര്‍, ഹാന്‍ഡി സ്പീക്കര്‍, ബ്രീത്തിംഗ് എക്‌സര്‍സൈസ് ആപ്പ് ആയ GoBreath, സ്മാര്‍ട്ട് ഗ്ലാസ് ആയ Relumino എന്നിങ്ങനെ ഒരുപിടി ഉത്പന്നങ്ങളെ കുറിച്ചും സാംസങ് പ്രഖ്യാപനങ്ങള്‍ നടത്തിയിട്ടുണ്ട്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Samsung held its press conference at CES 2018 just a couple of hours back. The company announced The Wall that is a 146-inch MicroLED TV, an 85-inch 8K TV, Notebook 7 Spin and Notebook 9 Spin, and many others. Here are all the products and services that Samsung announced at the CES 2018 tech show. Take a look.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot