Home
Gadgets

ജോലി, എന്റർടെയ്ൻമെന്റ്- രണ്ടും ഒരിടത്ത് നടക്കും! സാംസങ് ഗാലക്സി A9, A9+ ടാബുകൾ ഇന്ത്യയിലെത്തി; വില...

ആളുകളുടെ ​ദൈനംദിന ജീവിതം കൂടുതൽ സൗകര്യപ്രദമാക്കാൻ ലക്ഷ്യമിട്ട് സാംസങ് നിർമിച്ച ഗാലക്സി എ9, എ9+ ടാബുകൾ ( Samsung Galaxy A9, A9+) ഇന്ത്യൻ വിപണിയിൽ ലോഞ്ച് ചെയ്തു. ഗാലക്സി ടാബ് എ8, എ7 ​ലൈറ്റ് എന്നിവയുടെ പിൻഗാമിയായിട്ടാണ് പുതിയ ടാബ്ലെറ്റുകളുടെ വരവ്.

ശക്തമായ പ്രകടനം, അതിശയിപ്പിക്കുന്ന ഡിസ്പ്ലേകൾ, തടസ്സമില്ലാത്ത കണക്റ്റിവിറ്റി, ഇമ്മേഴ്‌സീവ് സൗണ്ട് എന്നിവ വാഗ്ദാനം ചെയ്യുന്ന ഈ പുതിയ ടാബുകൾ ഒരേസമയം പഠനത്തിനും ബ്രൗസിംഗിനും അനുയോജ്യമാണ്. ജോലി സംബന്ധമായ കാര്യങ്ങളും എന്റർടെയ്ൻമെന്റ് ആവശ്യങ്ങളും നിറവേറ്റാൻ ഈ ഒറ്റ ഡി​വൈസ് ധാരാളമാണ് എന്നാണ് കമ്പനി പറയുന്നത്.

സാംസങ് ഗാലക്സി A9, A9+ ടാബുകൾ ഇന്ത്യയിലെത്തി; വില...

സാംസങ് ഗാലക്സി എ9, എ9 പ്ലസ് ടാബുകളുടെ പ്രധാന ഫീച്ചറുകൾ: ഗാലക്‌സി ടാബ് A9+ 90Hz റിഫ്രഷ് റേറ്റുള്ള 11 ഇഞ്ച് LCD ഡിസ്‌പ്ലേ അവതരിപ്പിക്കുന്നു, ഇത് മികച്ചതും ആഴത്തിലുള്ളതുമായ കാഴ്ചാനുഭവം ഉറപ്പാക്കുന്നു. 8.7 ഇഞ്ച് എൽസിഡി ഡിസ്‌പ്ലേയാണ് ഗാലക്‌സി ടാബ് എ9ൽ ഉള്ളത്.

മുൻഗാമികളെക്കാൾ മികച്ച ഡിസ്പ്ലേയാണ് ടാബ്എ9 പ്ലസ് നൽകുന്നത്. 570 നിറ്റ്സ് വരെ ​ബ്രൈറ്റ്നസ് വാഗ്ദാനം ചെയ്യുന്നതോടൊപ്പം വലുതും കൂടുതൽ ഊർജ്ജസ്വലവുമായ ഒരു ഡിസ്പ്ലേ എന്ന നിലയിൽ ഇത് ഏറെ വേറിട്ടുനിൽക്കുന്നു. കൂടാതെ, ടാബ് A9+ ൽ ഡോൾബി അറ്റ്‌മോസ് മെച്ചപ്പെടുത്തിയ ക്വാഡ് സ്പീക്കറുകൾ സജ്ജീകരിച്ചിരിക്കുന്നു.

സാംസങ് ഗാലക്സി A9, A9+ ടാബുകൾ ഇന്ത്യയിലെത്തി; വില...

മികച്ച ഓഡിയോയും ​വലിപ്പമുള്ളതും മിനുസമാർന്നതുമായ മികച്ച ഡിസ്പ്ലേയും ചേർന്ന് ഈ ടാബിനെ എന്റർടെയ്ൻമെന്റ് ആവശ്യങ്ങൾ നിറവേറ്റാൻ അ‌നുയോജ്യമായ മികച്ച ഓപ്ഷനാക്കി മാറ്റുന്നു. ക്വാൽകോം സ്‌നാപ്ഡ്രാഗൺ ആണ് ഗാലക്‌സി ടാബ് എ9 പ്ലസിന്റെ കരുത്ത്. ഗാലക്സി ടാബ് എ9ന് കരുത്താകാൻ മീഡിയടെക് ഹീലിയോ പ്രോസസർ നൽകിയിരിക്കുന്നു.

മൾട്ടിടാസ്കിംഗ്, സുഗമമായ ആപ്പ് നാവിഗേഷൻ, തടസ്സമില്ലാത്ത ഗെയിമിംഗ് അനുഭവങ്ങൾ എന്നിവ സാധ്യമാകും വിധത്തിലാണ് ഈ ടാബുകൾ അ‌വതരിപ്പിച്ചിരിക്കുന്നത്. ഗാലക്സി ടാബ് എ9 പ്ലസിൽ ഹൈപ്പർ-ഫാസ്റ്റ് 5G കണക്റ്റിവിറ്റി ഉൾപ്പെടുത്തിയിരിക്കുന്നു. ഇത് ഓൺ​ലൈൻ കണ്ടന്റുകൾ സ്ട്രീം ചെയ്യാനും വലിയ ഫയലുകൾപോലും വളരെ വേഗം ഡൗൺലോഡ് ചെയ്യാനും ഉപയോക്താക്കളെ അനുവദിക്കുന്നു.

മെച്ചപ്പെടുത്തിയ മൾട്ടി-ആക്ടീവ് വിൻഡോ പോലെയുള്ള സവിശേഷതകൾ ഒന്നിലധികം സ്‌ക്രീനുകളിൽ എളുപ്പത്തിൽ നാവിഗേറ്റ് ചെയ്യുന്നതിലൂടെ മികച്ച പെർഫോമൻസ് സാധ്യമാകുന്നു. അസാധാരണമായ ഡിസ്പ്ലേകൾ, മികച്ച പ്രകടനം, കണക്റ്റിവിറ്റി ഓപ്ഷനുകൾ എന്നിവ ഉൾക്കൊള്ളുന്ന ഒരു ഹോളിസ്റ്റിക് പാക്കേജ് ഈ സാംസങ് ടാബുകൾ രണ്ടും വാഗ്ദാനം ചെയ്യുന്നു.

സാംസങ് ഗാലക്സി A9, A9+ ടാബുകൾ ഇന്ത്യയിലെത്തി; വില...

രണ്ട് ടാബ്‌ലെറ്റുകളും ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള വൺ യുഐ 5.1-ൽ പ്രവർത്തിക്കുന്നു. ടാബ് എ9 പ്ലസ് 4 ജിബി റാം+ 64 ജിബി ഇന്റേണൽ സ്റ്റോറേജ്, 8 ജിബി റാം+ 128 ജിബി സ്റ്റോറേജ് എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ ലഭ്യമാണ്. എ9 4 ജിബിറാമും 64 ജിബി സ്റ്റോറേജുമാണ് ഉള്ളത്.

മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് വഴി ഇവയിലെ സ്റ്റോറേജ് 1 ടിബി വരെ വർധിപ്പിക്കാൻ സാധിക്കും. രണ്ട് ടാബ്‌ലെറ്റുകളും 15W ചാർജിംഗിനെ പിന്തുണയ്ക്കുന്നു. എ9ൽ 5,100mAh ബാറ്ററിയും എ9 പ്ലസ് മോഡലിന് 7,040mAh ബാറ്ററിയുമാണ് നൽകിയിരിക്കുന്നത്. രണ്ട് ടാബ്‌ലെറ്റുകളിലും ഓട്ടോഫോക്കസോടുകൂടിയ 8 എംപി പിൻ ക്യാമറയുണ്ട്.

സെൽഫി ക്യാമറകളിലേക്ക് വന്നാൽ, ടാബ് എ 9 ന് 2 എംപി സെൽഫി ഷൂട്ടറും ടാബ് എ 9 പ്ലസിന് 5 എംപി സെൽഫി സെൻസറും ആണ് ഉള്ളത്. ഗ്രാഫൈറ്റ്, സിൽവർ, നേവി എന്നിങ്ങനെ മൂന്ന് കളർ ഓപ്ഷനുകളിൽ ഈ ടാബുകൾ ലഭ്യമാകും.

സാംസങ് ഗാലക്സി ടാബ് A9 ന് 12,999 രൂപയാണ് വില. ടാബ് A9 പ്ലസ് 18,999 രൂപ വിലയിലെത്തുന്നു. ഈ പുതിയ ഗാലക്‌സി ടാബ് എ സീരീസ് ഡി​വൈസുകൾ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്നും ആമസോണിൽ നിന്നും വാങ്ങാൻ ലഭ്യമാണ്. ലോഞ്ച് ഓഫർ എന്ന നിലയിൽ 3000 രൂപയുടെ ബാങ്ക് ഡിസ്കൗണ്ടും ലഭ്യമാണ്.

More from GizBot

Best Mobiles in India

English summary
Galaxy A9 and A9+ Tabs manufactured by Samsung have been launched in the Indian market. The arrival of the new tablets is the successor of the Galaxy Tab A8 and A7 Lite. Samsung Galaxy Tab A9 is priced at Rs 12,999. The Tab A9 Plus is priced at Rs 18,999. These new Galaxy Tab A series devices are available for purchase from the official website and Amazon.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X