ആക്റ്റീവ് നോയ്‌സ് ക്യാൻസലിങ് വരുന്ന സാംസങ് ഗാലക്‌സി ബഡ്‌സ് 2 ടിഡബ്ല്യൂഎസ് ഇയർഫോണുകൾ അവതരിപ്പിച്ചു

|

സാംസങ് ഗാലക്‌സി ഇസഡ് ഫോൾഡ് 3, ഗാലക്‌സി ഇസഡ് ഫ്ലിപ്പ് 3 5 ജി സ്മാർട്ഫോണുകൾ അവതരിപ്പിച്ചുകഴിഞ്ഞു. ഈ രണ്ട് ഫോൾഡബിൾ ഫോണുകളും ഉടൻ ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് പറയുന്നു. ഇന്നലെ നടന്ന സാംസങ് ഗാലക്‌സി ഇവന്റിൽ പുതിയ വിയറബിൾ ഡിവൈസുകളും സാംസങ് പ്രഖ്യാപിച്ചിട്ടുണ്ട്. സ്റ്റാൻഡേർഡ് വാച്ച് 4, വാച്ച് 4 ക്ലാസിക് എന്നിവ ഉൾപ്പെടുന്ന വാച്ച് 4 സീരീസ് കമ്പനി അവതരിപ്പിച്ചു. അതോടൊപ്പം, സാംസങ് പുതിയ ഗാലക്‌സി ബഡ്‌സ് 2 അവതരിപ്പിച്ചു. സാംസംഗിൽ നിന്നുള്ള ഈ പുതിയ വയർലെസ് ഇയർബഡുകൾ മുമ്പ് അവതരിപ്പിച്ച ട്രൂ ബഡ്‌സിൻറെ പിൻഗാമിയായി വരുന്നു. ഇന്നിവിടെ സാംസങ് ഗാലക്‌സി ബഡ്‌സ് 2 ൻറെ സവിശേഷതകളും, വിലയും, മറ്റ് വിശദാംശങ്ങളും നമുക്ക് ഇവിടെ വിശദമായി പരിശോധിക്കാം.

സാംസങ് ഗാലക്‌സി ബഡ്‌സ് 2 ഇയർഫോണുകളുടെ വില

സാംസങ് ഗാലക്‌സി ബഡ്‌സ് 2 ഇയർഫോണുകളുടെ വില

സാംസങ് ഗാലക്‌സി ബഡ്‌സ് 2 ന് 149,99 ഡോളർ (ഏകദേശം 11,200 രൂപ) മുതൽ വില ആരംഭിക്കുന്നു. ഇത് വൈറ്റ്, ഗ്രാഫൈറ്റ്, ഒലിവ്, ലാവെൻഡർ എന്നിങ്ങനെ നാല് നിറങ്ങളിൽ വരുന്നു. ഈ ബജറ്റ് സാംസങ് വയർലെസ് ഇയർബഡുകൾ ഓഗസ്റ്റ് 27 മുതൽ തിരഞ്ഞെടുത്ത വിപണികളിൽ വിൽപ്പനയ്‌ക്കെത്തും. മാത്രവുമല്ല, ഗാലക്‌സി ബഡ്‌സ് 2 ഉടൻ തന്നെ ഇന്ത്യയിൽ അവതരിപ്പിക്കുമെന്നും സ്ഥിതീകരിച്ചു.

സാംസങ് ഗാലക്‌സി വാച്ച് 4, വാച്ച് 4 ക്ലാസിക് എക്‌സിനോസ് ഡബ്ല്യൂ 920 SoC പ്രോസസറുമായി അവതരിപ്പിച്ചുസാംസങ് ഗാലക്‌സി വാച്ച് 4, വാച്ച് 4 ക്ലാസിക് എക്‌സിനോസ് ഡബ്ല്യൂ 920 SoC പ്രോസസറുമായി അവതരിപ്പിച്ചു

സാംസങ് ഗാലക്‌സി ബഡ്‌സ് 2 ഇയർഫോണുകളുടെ പ്രധാനപ്പെട്ട സവിശേഷതകൾ

സാംസങ് ഗാലക്‌സി ബഡ്‌സ് 2 ഇയർഫോണുകളുടെ പ്രധാനപ്പെട്ട സവിശേഷതകൾ

ഗാലക്‌സി ബഡ്‌സ് 2 ഒരു തിളങ്ങുന്ന ടെക്സ്ചറുമായി വരുന്നു. ഇതിന് ഇൻ-ഇയർ ഡിസൈനും സിലിക്കൺ ഇയർ ടിപ്പുകളുമുണ്ട്. ചാർജിംഗ് കേസിന് ഡ്യൂവൽ-ടോൺ ഫിനിഷുണ്ട്. ഓരോ ഇയർബഡിനും ഡൈനാമിക് 2-വേ സ്പീക്കറുകളുണ്ട്, അവ വ്യക്തവും ഉയർന്നതുമായ സൗണ്ടും ബാസും നൽകുന്നുവെന്ന് അവകാശപ്പെടുന്നു. പുറത്തുനിന്നുമുള്ള സൗണ്ടിൻറെ 98 ശതമാനവും കുറയ്ക്കുന്ന ആക്റ്റീവ് നോയ്‌സ് ക്യാൻസലിങ്ങിനുള്ള സപ്പോർട്ടുമായാണ് ഇത് വരുന്നത്. സാംസങ്ങിൻറെ പുതിയ ഇയർബഡുകളും മൂന്ന് വ്യത്യസ്ത തലത്തിലുള്ള ആംബിയന്റ് ശബ്ദത്തെസൗണ്ടിനെ സപ്പോർട്ട് ചെയ്യുന്നു. മെച്ചപ്പെട്ട കോളിംഗ് എക്സ്‌പീരിയൻസ് നൽകാൻ ഇയർബഡുകൾ മെഷീൻ ലേണിംഗും മൂന്ന് മൈക്കുകളും ഉപയോഗിക്കുന്നു.

ആക്റ്റീവ് നോയ്‌സ് ക്യാൻസലിങ് വരുന്ന സാംസങ് ഗാലക്‌സി ഇസഡ് 2 ടിഡബ്ല്യൂഎസ് ഇയർഫോണുകൾ അവതരിപ്പിച്ചു

സാംസങ് ഗാലക്‌സി ബഡ്‌സ് 2 ആക്റ്റീവ് നോയ്‌സ് ക്യാൻസലിങ് മോഡിൽ ഒരൊറ്റ ചാർജിൽ അഞ്ച് മണിക്കൂർ വരെ ചാർജ് നൽകുന്നു. ചാർജിംഗ് കേസ് 15 മണിക്കൂർ കൂടുതൽ ബാറ്ററി ലൈഫ് നൽകുന്നു. സെറ്റിങ്സ് ക്രമീകരിക്കുന്നതിനും ഫേംവെയർ അപ്ഡേറ്റുകൾ ഇൻസ്റ്റാൾ ചെയ്യുന്നതിനും ബഡ്‌സ് 2 ഗാലക്‌സി ബഡ്സ് ആപ്പുമായി ജോടിയാക്കാം. ഗാലക്സി ബഡ്‌സ് 2 ലെ സെൻസറുകളിൽ ആക്സിലറോമീറ്റർ, ഗൈറോസ്കോപ്പ്, പ്രോക്സിമിറ്റി സെൻസർ, ഹാൾ സെൻസർ, ടച്ച് സെൻസർ, വോയ്സ് പിക്കപ്പ് യൂണിറ്റ് (വിപിയു) എന്നിവ ഉൾപ്പെടുന്നു. ഓരോ ഗാലക്‌സി ബഡ്‌സ് 2 ഉം 17x20.9x21.1 മില്ലിമീറ്റർ അളവിൽ വരുന്നു, അഞ്ച് ഗ്രാം ഭാരമുണ്ട് ഓരോ ബഡിനും. 50x27.8x50.2 മില്ലിമീറ്റർ അളവിൽ വരുന്ന ചാർജിംഗ് കേസിന് 41.2 ഗ്രാം ഭാരമുണ്ട്.

സാംസങ് ഗാലക്‌സി അൺപാക്ക്ഡ്: ഗാലക്‌സി ഇസഡ് ഫോൾഡ് 3, ഗാലക്‌സി ഇസഡ് ഫ്ലിപ്പ് 3 അവതരിപ്പിച്ചുസാംസങ് ഗാലക്‌സി അൺപാക്ക്ഡ്: ഗാലക്‌സി ഇസഡ് ഫോൾഡ് 3, ഗാലക്‌സി ഇസഡ് ഫ്ലിപ്പ് 3 അവതരിപ്പിച്ചു

Best Mobiles in India

English summary
Samsung Galaxy Buds 2 were unveiled on August 11 during the Galaxy Unpacked event. The Galaxy Buds, which were released in February 2019, have been replaced by the new true wireless stereo (TWS) earphones from the South Korean business.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X