ഇല്ലോളം വൈകിയാലും ഇത്രയും സൂപ്പർ ആകുമെന്ന് കരുതിയില്ല! സാംസങ് ഗാലക്സി ബഡ്സ് 3 സീരീസ് എത്തി
ടെക്നോളജി പ്രേമികൾക്കായി കിടിലൻ ഡിവൈസുകൾ അടങ്ങുന്ന സമ്മാനപ്പൊതിയഴിച്ച് സാംസങ്. ഗാലക്സി അൺപായ്ക്ക്ഡ് ഇവന്റ് 2024 എന്ന പേരിൽ നടന്ന ലോഞ്ച് ഇവന്റിൽ സാംസങ് ഫോൾഡബിൾ സ്മാർട്ട്ഫോണുകൾക്ക് ഒപ്പം പുതിയ സാംസങ് സ്മാർട്ട് വാച്ചുകളും ഇയർബഡ്സും സ്മാർട്ട് റിങ്ങും പുറത്തിറക്കി. ഗാലക്‌സി വാച്ച് 7, ഗാലക്സി വാച്ച് അൾട്ര എന്നിവയാണ് സ്മാർട്ട് വാച്ചുകൾ. ഇതോടൊപ്പം സാംസങ് പുതിയ ഗാലക്‌സി ബഡ്‌സ് 3 പ്രോയും ഗാലക്‌സി ബഡ്‌സ് 3യും അവതരിപ്പിച്ചു. ഇതൊക്കെയുണ്ടെങ്കിലും ലോഞ്ചിന്റെ ശ്രദ്ധാകേന്ദ്രം സാംസങ്ങിന്റെ സ്‌മാർട്ട് റിംഗ് ആയിരുന്നു.
ഗാലക്‌സി ബഡ്‌സ് 3, ഗാലക്‌സി ബഡ്സ് 3 പ്രോ എന്നിവയുടെ പ്രത്യേകതകൾ: സാംസങ് ഗാലക്സി ബഡ്‌സ് 3 പ്രോയ്ക്ക് 'കനാൽ ടൈപ്പ്' ഡിസൈൻ ഉണ്ട്, ബഡ്‌സ് 3 ന് ഓപ്പൺ ടൈപ്പ് ഡിസൈനാണ്. എഐ ഫീച്ചറുകളുടെ പിന്തുണയോടെയാണ് ഈ ഗാലക്സി ബഡ്സ് 3 സീരീസ് (Samsung Galaxy Buds 3 series) എത്തിയിരിക്കുന്നത്.

ഗാലക്സി ബഡ്സ് 3: അൾട്രാ-ഹൈ ക്വാളിറ്റി ഓഡിയോ, 24-ബിറ്റ് ഹൈ-ഫൈ, ഡയറക്‌റ്റ് മൾട്ടി-ചാനലോടുകൂടിയ 360 ഓഡിയോ എന്നിവയുള്ള സിംഗിൾ-വേ 11mm ഡൈനാമിക് ഡ്രൈവർ ഇതിലുണ്ട്. മൂന്ന് മൈക്രോഫോണുകളുള്ള ഇവ, VPU (വോയ്സ് പിക്കപ്പ് യൂണിറ്റ്) കൂടാതെ SSC (സാംസങ് സീംലെസ് കോഡെക്) ഹൈ-ഫൈ, SSC UHQ (സാംസങ് പ്രൊപ്രൈറ്ററി) AAC, SBC കോഡെക്കുകൾ എന്നിവ പിന്തുണയ്ക്കുന്നു.
ബ്ലൂടൂത്ത് 5.4 കണക്റ്റിവിറ്റി, ANC പിന്തുണ IP57 റേറ്റിങ് എന്നിവയും ഉണ്ട്. 48എംഎഎച്ച് ബാറ്ററിയും ചാർജിംഗ് കെയ്‌സിന് 515എംഎഎച്ച് ബാറ്ററിയുമുണ്ട്. അവ 24 മണിക്കൂർ വരെ (ANCഓണിൽ) അല്ലെങ്കിൽ 30 മണിക്കൂർ വരെ (ANC ഓഫിൽ) നിലനിൽക്കുമെന്ന് അവകാശപ്പെടുന്നു. ഓരോ ഗാലക്‌സി ബഡ്‌സ് 3 ഇയർബഡിനും 4.7 ഗ്രാമും ചാർജിംഗ് കെയ്‌സിന് 46.5 ഗ്രാമുമാണ് ഭാരം.

സാംസങ് ഗാലക്സി ബഡ്സ് 3 പ്രോ: 2-വേ 10.5mm ഡൈനാമിക് + 6.1mm പ്ലാന ഡ്രൈവറുകളുമായാണ് ഇത് വരുന്നത്. ഇവയിൽ 3 മൈക്രോഫോണുകളും ഒരു VPU (വോയ്സ് പിക്കപ്പ് യൂണിറ്റ്) എന്നിവയും ഉണ്ട്. ANC (ആക്റ്റീവ് നോയ്സ് റദ്ദാക്കൽ), ആംബിയൻ്റ് മോഡ്, വോയ്സ് ഡിറ്റക്ഷൻ എന്നിവ ഇതിലുണ്ട്.
ശബ്ദവും മനുഷ്യ ശബ്ദവും തമ്മിൽ വേർതിരിച്ചറിയാൻ ബഡ്സ് 3 പ്രോയിലെ ആംബിയൻ്റ് മോഡ്, വോയ്സ് ഡിറ്റക്ഷൻ എന്നിവയ്ക്ക് കഴിയും. നാം സംസാരിക്കുമ്പോൾ, അത് ആംബിയൻ്റ് മോഡിലേക്ക് താൽക്കാലികമായി മാറുകയും മീഡിയ വോളിയം കുറയ്ക്കുകയും ചെയ്യുന്നതിനാൽ നിങ്ങളുടെ ഇയർബഡുകൾ പുറത്തെടുക്കാതെ തന്നെ നിങ്ങൾക്ക് സംഭാഷണങ്ങൾ കേൾക്കാനാകുകയും ചെയ്യും.
ബഡ്‌സ് 3 പ്രോയ്ക്ക് 53എംഎഎച്ച് ബാറ്ററിയും 515എംഎഎച്ച് ബാറ്ററിയും ക്യാരി കെയ്‌സിൽ ലഭിക്കും. അവ 26 മണിക്കൂർ വരെ (ANC ഓണായിരിക്കുമ്പോൾ) അല്ലെങ്കിൽ 30 മണിക്കൂർ വരെ (ANC ഓഫിൽ) നിലനിൽക്കും. ബ്ലൂടൂത്ത് 5.4 കണക്റ്റിവിറ്റിയും കോഡെക് പിന്തുണയും ഇതിലുണ്ട്. കൂടാതെ ഒട്ടനവി എഐ ഫീച്ചറുകൾ ഈ ഇയർബഡ്സിനെ കൂടുതൽ സ്മാർട്ടാക്കുന്നു.

ഗാലക്സി ബഡ്സ് 3യ്ക്ക് 179.99 ഡോളർ ആണ് വില, അതേപോലെ ബഡ്സ് 3 പ്രോയ്ക്ക് 249.99 ഡോളർ വില നൽകണം. സിൽവർ, വൈറ്റ് നിറങ്ങളിലാണ് ഈ ഇയർബഡ്സുകൾ എത്തുന്നത്. സാംസങ് ഗാലക്സി ബഡ്സ് 3 സീരീസ് ജൂലൈ 10 മുതൽ പ്രീ-ഓർഡറിന് ലഭ്യമാകും. ഇവയുടെ ഓപ്പൺ സെയിൽ ജൂലൈ 24 മുതൽ ആരംഭിക്കും.


Click it and Unblock the Notifications








