അടുത്ത് വാ..അടുത്ത് വന്നാട്ടെ! കാണാതെ പോയ പലതും കണ്ടുപിടിക്കാം; പുതിയ ഗാലക്‌സി റിംഗ് ഫീച്ചർ
സാംസങ്ങിൻ്റെ അടുത്ത ഗാലക്‌സി അൺപാക്ക്ഡ് ഇവൻ്റ് ജൂലൈ 10ന് നടക്കുമെന്ന് ആണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വരാനിരിക്കുന്ന അൺപാക്ക്ഡ് ഇവൻ്റിൽ, ആഗോള വിപണികളിലും ഇന്ത്യയിലും സാംസങ് ഗാലക്‌സി റിംഗ് അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഫെബ്രുവരിയിൽ, സാംസങ് പുതിയ ആരോഗ്യ-കേന്ദ്രീകൃത (health-focused) ധരിക്കാവുന്ന ഗാലക്‌സി റിംഗിൻ്റെ ഒരു ദൃശ്യം പുറത്ത് വിട്ടിരുന്നു. എന്നാൽ വിലയും പ്രവർത്തന ക്ഷമതയും പോലുള്ള പ്രധാന വിശദാംശങ്ങൾ രഹസ്യമായി സൂക്ഷിച്ചിരിക്കുകയായിരുന്നു കമ്പനി. എന്നാൽ പുതിയ റിപ്പോർട്ട് സൂചിപ്പിക്കുന്നത് ഗാലക്‌സി റിംഗ് അതിൻ്റെ എതിരാളികളിൽ നിന്ന് വേറിട്ട് നിൽക്കുന്ന ചില നഷ്ടം തടയുന്നതിനും (loss prevention) സുരക്ഷാ കഴിവുകളുമുള്ള റിംഗ് ആണെന്ന് ആണ്.
നിങ്ങളുടെ മിസ്‌പ്ലെയ്‌സ് ആയിരിക്കുന്ന അഥവാ എവിടെയാണെന്ന് കണ്ടുപിടിക്കാൻ പറ്റാത്ത സ്മാർട്ട്‌ഫോണുകൾ, ടാബ്‌ലെറ്റുകൾ, വാച്ചുകൾ, ഇയർബഡുകൾ, എസ് പേനകൾ എന്നിവ പോലുള്ള ഗാലക്‌സി ഉപകരണങ്ങൾ കണ്ടെത്താൻ ഉപയോക്താക്കളെ സഹായിക്കുന്ന സാംസങ് ഫൈൻഡ് ആപ്പിലെ സമീപകാല അപ്‌ഡേറ്റിന് ശേഷം ആൻഡ്രോയിഡ് അതോറിറ്റി കോഡിനുള്ളിലെ സൂചനകൾ കണ്ടെത്തി. ഈ സൂചനകൾ ഗ്യാലക്‌സി റിങ്ങിനായി "ലോസ്റ്റ് മോഡ്" എന്ന് വിളിക്കപ്പെടുന്ന ഒരു സാധ്യതയുള്ള സവിശേഷതയിലേക്ക് വിരൽ ചൂണ്ടുന്നു.

എക്‌സ്‌ട്രാക്‌റ്റ് ചെയ്‌ത സ്‌ട്രിംഗുകൾ അനുസരിച്ച്, ആപ്പ് വഴി ലോസ്‌റ്റ് മോഡ് സജീവമാക്കാനുള്ള കഴിവ് ഉപയോക്താക്കൾക്ക് ഉണ്ടെന്ന് തോന്നുന്നു. മോതിരം തെറ്റായി സ്ഥാപിക്കപ്പെടുമ്പോൾ, അത് കണ്ടെത്താൻ സഹായം ആവശ്യമായി വരുമ്പോൾ, റിങ്ങിനുള്ളിൽ നൽകിയിരുന്ന ഒരു ലൈറ്റ് സജീവമാക്കാനുള്ള ഓപ്ഷൻ ആപ്പ് വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. മാത്രമല്ല, ലൈറ്റ് ശരിക്കും മിന്നിമറയുന്നുണ്ടോ അല്ലെങ്കിൽ ആക്റ്റിവേഷൻ തടയുന്ന കണക്റ്റിവിറ്റി പ്രശ്‌നങ്ങളുണ്ടോ എന്നും മറ്റും ആപ്പ് ഉപയോക്താവിന് ഫീഡ്‌ബാക്ക് നൽകും.
കൂടാതെ, ലോസ്റ്റ് മോഡ് അധിക സുരക്ഷാ നടപടികൾ വാഗ്ദാനം ചെയ്യുന്നതായി തോന്നുന്നു. ഇത് ഉപയോക്താക്കളെ അവരുടെ സാംസങ് അക്കൗണ്ടുകൾ ആപ്പിൽ നിന്ന് നേരിട്ട് ലോക്ക് ചെയ്യാൻ അനുവദിക്കുന്നു. ഈ മുൻകരുതൽ അനധികൃത വ്യക്തികൾക്ക് ഗാലക്‌സി റിംഗ് ഉപയോഗിക്കാനോ ഉപയോക്താവിൻ്റെ അക്കൗണ്ടുമായി ലിങ്ക് ചെയ്‌തിരിക്കുന്ന സെൻസിറ്റീവ് വിവരങ്ങൾ ആക്‌സസ് ചെയ്യാനോ കഴിയില്ലെന്ന് ഉറപ്പാക്കും.
തങ്ങളുടെ സ്‌മാർട്ട് റിംഗ് തെറ്റായി സ്ഥാപിക്കുന്ന നിർഭാഗ്യകരമായ സാഹചര്യത്തിൽ സ്വയം കണ്ടെത്താൻ സാധിക്കുന്ന ലോസ്റ്റ് മോഡ് ഫീച്ചർ ഉപയോക്താക്കൾക്ക് തീർച്ചയായും വിലപ്പെട്ട ഒരു സ്വത്താണ്. മിന്നുന്ന ലൈറ്റ് സജീവമാക്കാനും സാംസങ് അക്കൗണ്ട് സുരക്ഷിതമാക്കാനുമുള്ള അതിൻ്റെ കഴിവും ഒരു അധിക സൗകര്യവും സുരക്ഷിതത്വവും കൂടി ആണ്. എന്നിരുന്നാലും, ഈ ഫീച്ചർ ഔദ്യോഗികമായി ഉപയോക്താക്കൾക്ക് എപ്പോഴാണ് ലഭ്യമാക്കുന്നത് എന്നത് അറിയില്ല.
ഈ ഉപകരണത്തിൽ ഉപയോഗിച്ച മെറ്റീരിയലുകൾ നോക്കുകയാണെങ്കിൽ ഗാലക്‌സി റിംഗ് പ്ലാസ്റ്റിക്ക് നിർമ്മിതമാണെന്നാണ് കിംവദന്തികൾ സൂചിപ്പിക്കുന്നത്. മെറ്റീരിയലുകളിലെ ഈ നിലവാരം ഉപഭോക്താക്കൾക്ക്, പ്രത്യേകിച്ച് സമാനമായ വില നിലവാരത്തിൽ ഉള്ള റിംഗ് ലഭിക്കുന്ന സാഹചര്യത്തിൽ, മൂല്യനിർണ്ണയത്തെ കുറിച്ചുള്ള ചോദ്യങ്ങൾ ഉയർത്തിയേക്കാം. എന്നാൽ ഇവ കൂടുതൽ ഉപകാരപ്പെടുന്നത് ഈ പറഞ്ഞവയിൽ ഒന്നുമല്ല. സാംസങ് ഹെൽത്ത്, സാംസങ് ഫിറ്റ്‌നസ്, വെൽനസ് പ്ലാറ്റ്‌ഫോം എന്നിവയുമായി സബ്‌സ്‌ക്രിപ്‌ഷൻ സംയോജിപ്പിച്ചേക്കാം.
അതായത്, റിംഗ് ശേഖരിക്കുന്ന ആരോഗ്യ ഡാറ്റയെ അടിസ്ഥാനമാക്കി പേഴ്സണലൈസ്ഡ് മീൽ പ്ലാനും ടാർഗറ്റ് ചെയ്‌ത ഭക്ഷണ ഉപദേശങ്ങളും (targeted dietary advice) പോലുള്ള കൂടുതൽ വിപുലമായ ഫീച്ചറുകൾ അൺലോക്ക് ചെയ്യാൻ സബ്‌സ്‌ക്രിപ്‌ഷനിലൂടെ കഴിയും. ഒഫീഷ്യലായി വിശദാംശങ്ങൾ ഒന്നും കമ്പനി പുറത്ത് വിട്ടിട്ടില്ലെങ്കിലും ലീക്കഡ് റിപ്പോർട്ട് സൂചിപ്പിക്കുന്നത് പ്രകാരം പ്രതിമാസം ഏകദേശം 832 രൂപയിൽ ($10) താഴെയായിരിക്കും സബ്‌സ്‌ക്രിപ്‌ഷൻ വില എന്നാണ് കരുതുന്നത്.
ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ഫോൺ ലോഞ്ചുകൾ എന്നിവ എല്ലാം അറിയാൻ gizbot മലയാളം പേജ് നിരന്തരം ഫോളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന ഉറപ്പാണ്.


Click it and Unblock the Notifications








