Home
Gadgets

സാംസങ് ഗാലക്‌സി ടാബ് S6 ലൈറ്റ് ലോഞ്ച് ചെയ്യ്തു: വിശദാംശങ്ങൾ

സാംസങിന്റെ ഏറ്റവും പുതിയ ടാബ് ആയ സാംസങ് ഗാലക്‌സി ടാബ് S6 ലൈറ്റ് ഇന്തോനേഷ്യയിൽ ലോഞ്ച് ചെയ്യ്‌തെന്ന് റിപ്പോർട്ടുകൾ. പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ സാംസങ് ഗാലക്‌സി ടാബ് S6ന്റെ ലൈറ്റ് പതിപ്പാണ് പുതിയ ടാബ്. എസ് പെന്നുമായി എത്തിയ ടാബ് മൂന്ന് കളർ ഓപ്‌ഷനുകളിലും രണ്ട് സ്റ്റോറേജ് മോഡലുകളിലുമാണ് ഈ പുതിയ ടാബ് വിപണിയിൽ വരുന്നത്. സിംഗിൾ ക്യാമറയും 10.5-ഇഞ്ച് ഡിസ്‌പ്ലേയും 7,040mAh ബാറ്ററിയുമാണ് സാംസങ് ഗാലക്‌സി ടാബ് S6 ലൈറ്റിന്റെ പ്രധാന സവിശേഷതകൾ. മികച്ച സവിശേഷതകളാണ് സാംസങ് ഗാലക്‌സി ടാബ് S6 ലൈറ്റിൽ വരുന്നത്.

സാംസങ് ഗാലക്‌സി ടാബ് S6 ലൈറ്റ്

ടാബ്‌ലറ്റിന്റെ വില എത്രയാണെന്ന് സാംസങ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. 64 ജിബി, 128 ജിബി സ്റ്റോറേജ് വേരിയന്റുകളിലാണ് സാംസങ് ഗാലക്‌സി ടാബ് S6 ലൈറ്റ് എത്തുന്നത്. അംഗോറ ബ്ലൂ, ഷിഫോൺ പിങ്ക്, ഓക്സ്ഫോർഡ് ഗ്രേ കളർ ഓപ്‌ഷനുകളിലാണ് ടാബ് ലഭിക്കുക. ഇന്ത്യൻ മാർക്കറ്റിൽ എപ്പോഴാണ് ഗാലക്‌സി ടാബ് S6 ലൈറ്റ് എത്തുക എന്ന കാര്യം കമ്പനി വ്യക്തമാക്കിയിട്ടില്ല. ഗാലക്‌സി ടാബ് S6ന്റെ രണ്ട് വേരിയന്റുകളാണ് ഇന്ത്യയിൽ സാംസങ് അവതരിപ്പിച്ചത്. 44,800 രൂപയായിരുന്നു സാംസങിന്റെ ഏറ്റവും പുതിയ ടാബ് ആയ സാംസങ് ഗാലക്‌സി ടാബ് S6 ലൈറ്റിൻറെ വില വരുന്നത്.

സാംസങ് ഗാലക്‌സി ടാബ് S6 ലൈറ്റ് സവിശേഷതകൾ

സാംസങ് ഗാലക്‌സി ടാബ് S6 ലൈറ്റ് സവിശേഷതകൾ

10.4-ഇഞ്ചുള്ള WUXGA (1,200x2,000 പിക്സൽ) ടിഎഫ്ടി ഡിസ്പ്ലേ ആണ് ടാബ്‌ലറ്റിനുള്ളത്. പേരറിയാത്ത ഒക്ട-കോർ ചിപ്സെറ്റ് ആണ് ടാബ്‌ലറ്റിന് ശക്തി പകരുന്നത്. 4 ജിബി റാമുമായി ഇത് പെയർ ചെയ്തിരിക്കുന്നു. വൺ UI 2.0 അടിസ്ഥാനമാക്കിയുള്ള ആൻഡ്രോയിഡ് 10ലാണ് ടാബ്‌ലറ്റ് പ്രവർത്തിക്കുന്നത്. ഡിസ്‌പ്ലേയിലെ ഹോൾ-പഞ്ചിലാണ് 5-മെഗാപിക്സൽ സെൽഫി ക്യാമറ സജ്ജീകരിച്ചിരിക്കുന്നത്. പിൻവശത്തായി 8-മെഗാപിക്സലിന്റെ ക്യാമറ നൽകിയിട്ടുണ്ട്. 64 ജിബി, 128 ജിബി സ്റ്റോറേജ് വേരിയന്റുകളാണ് ടാബിനുള്ളത്.

സാംസങ് ഗാലക്‌സി

ഈ സ്റ്റോറേജ് ഒരു മൈക്രോഎസ്ഡി കാർഡിന്റെ സഹായത്തോടെ 1 ടിബി വരെ വർധിപ്പിക്കാനും സാധിക്കും. 3.5mm ഓഡിയോ ജാക്ക്, ഡ്യൂവൽ-ബാൻഡ് വൈഫൈ, ബ്ലൂടൂത്ത് v5.0, GPS സപ്പോർട്ട് തുടങ്ങിയ കണക്ടിവിറ്റി സൗകര്യങ്ങളാണ് ടാബിലുള്ളത്. 7,040mAh ആണ് ടാബിന്റെ ബാറ്ററി. 13-മണിക്കൂർ വീഡിയോ പ്ലേബാക്ക് ആണ് ഈ ബാറ്ററി നൽകുന്നത്. 244.5x154.3x7.0mm ആണ് സാംസങ് ഗാലക്‌സി ടാബ് S6 ലൈറ്റിന്റെ നീളം, ഭാരം 467 ഗ്രാമാണ്.

Best Mobiles in India

English summary
The Galaxy Tab S6 Lite comes with S Pen and will be offered in three colour options and two storage models. The tablet also packs a single camera on the back and 7,040mAh battery. As the name suggests, the new tablet is the Lite version of the Galaxy Tab S6 that comes with a 10.5-inch display.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X