സാംസങ് ഗാലക്‌സി വാച്ച് 4 സീരീസ്, ഗാലക്‌സി ബഡ്സ് 2 ഇന്ത്യയിൽ അവതരിപ്പിച്ചു: വിലയും, സവിശേഷതകളും

|

സാംസങ് ഗാലക്‌സി വാച്ച് 4 സീരീസും സാംസങ് ഗാലക്‌സി ബഡ് 2 ടിഡബ്ല്യുഎസ് ഇയർബഡുകളും ഗ്ലോബൽ ലോഞ്ച് നടത്തി ആഴ്ചകൾക്ക് ശേഷം ഇന്ത്യയിൽ അവതരിപ്പിച്ചു. നെക്സ്റ്റ് ജനറേഷൻ സ്മാർട്ട് വാച്ച് സീരീസിൽ സാംസങ് ഗാലക്‌സി വാച്ച് 4 സ്റ്റാൻഡേർഡ് എഡിഷനും ഗാലക്‌സി വാച്ച് 4 ക്ലാസിക് എഡിഷനും ഉൾപ്പെടുന്നു, അതിൽ സ്റ്റെയിൻലെസ് സ്റ്റീൽ കേസ് ഉണ്ട്. രണ്ട് എഡിഷനുകളും വ്യത്യസ്ത ഡയൽ വലുപ്പങ്ങളിൽ ലഭ്യമാണ്. എല്ലാ മോഡലുകൾക്കും ബ്ലൂടൂത്ത്, എൽടിഇ വേരിയന്റുകൾ ലഭ്യമാണ്. പുതിയ സാംസങ് ഗാലക്‌സി ബഡ് 2 ടിഡബ്ല്യൂഎസ് ഇയർബഡുകൾ എഎസി, എസ്ബിസി കോഡെക്ക് സപ്പോർട്ടുള്ള ബ്ലൂടൂത്ത് 5.2 ഫീച്ചർ ചെയ്യുന്നു. ഇയർബഡുകൾ ഇന്ത്യയിൽ മൂന്ന് കളർ ഓപ്ഷനുകളിലാണ് വിപണിയിൽ വരുന്നത്.

 

സാംസങ് ഗാലക്‌സി വാച്ച് 4 സീരീസ്, ഗാലക്‌സി ബഡ്സ് 2 ഇന്ത്യയിൽ അവതരിപ്പിച്ചു

ഗാലക്‌സി വാച്ച് 4 സീരീസിൽ വരുന്ന ഗാലക്‌സി 4 ൻറെ ഇന്ത്യയിലെ 40 എംഎം ബ്ലൂടൂത്ത് വേരിയന്റ് 23,999 രൂപ മുതലും എൽടിഇ മോഡലിന് 28,999 രൂപ മുതലും വില ആരംഭിക്കുന്നു. ഈ രണ്ട് മോഡലുകളും പിങ്ക് ഗോൾഡ്, ബ്ലാക്ക്, സിൽവർ കളർ ഓപ്ഷനുകളിൽ വരുന്നു. അതേ വാച്ചിൻറെ 44 എംഎം ബ്ലൂടൂത്ത് വേരിയന്റിന് 26,999 രൂപയും എൽടിഇ ഓപ്ഷന് 31,999 രൂപയുമാണ് വില വരുന്നത്. രണ്ട് മോഡലുകളും ബ്ലാക്ക്, ഗ്രീൻ, സിൽവർ ഫിനിഷിലാണ്. ഗാലക്‌സി വാച്ച് 4 ക്ലാസിക്ക് മോഡലിൻറെ 42 എംഎം ബ്ലൂടൂത്ത് ഓപ്ഷന് 31,999 രൂപയും എൽടിഇ മോഡലിന് 36,999 രൂപയുമാണ് വില വരുന്നത്. 46 എംഎം ബ്ലൂടൂത്ത് വേരിയന്റിന് 34,999 രൂപയും എൽടിഇ ഓപ്ഷന് 39,999 രൂപയുമാണ് വില നൽകിയിട്ടുള്ളത്. ഗാലക്‌സി വാച്ച് 4 ക്ലാസിക്കിൻറെ നാല് മോഡലുകളും കറുപ്പ്, വെള്ളി നിറങ്ങളിൽ വിപണിയിൽ വരും. സാംസങ് ഗാലക്‌സി ബഡ്സ് 2 നിങ്ങൾക്ക് 11,999 രൂപയ്ക്ക് ഗ്രാഫൈറ്റ്, വൈറ്റ്, ഒലിവ് ഗ്രീൻ, ലാവെൻഡർ തുടങ്ങിയ കളർ ഓപ്ഷനുകളിൽ ലഭ്യമാണ്.

സാംസങ് ഗാലക്‌സി വാച്ച് 4 സീരീസ്, ഗാലക്‌സി ബഡ്സ് 2 ഇന്ത്യയിൽ അവതരിപ്പിച്ചു
 

ഉപഭോക്താക്കൾക്ക് ഗാലക്‌സി വാച്ച് 4 ക്ലാസിക്, ഗാലക്‌സി വാച്ച് 4, ഗാലക്‌സി ബഡ്‌സ് 2 എന്നിവ സാംസങ് ഇന്ത്യ വെബ്‌സൈറ്റ് വഴിയും മുൻനിര ഓൺലൈൻ, ഓഫ്‌ലൈൻ റീട്ടെയിൽ സ്റ്റോറുകളിലൂടെയും ആഗസ്റ്റ് 30 മുതൽ മുൻകൂട്ടി ബുക്ക് ചെയ്യാം. സെപ്റ്റംബർ 10 ന് വിൽപ്പന ഇതിൻറെ ആരംഭിക്കും. മോഡലുകൾക്ക് 6,000 രൂപയുടെ ഇ-വൗച്ചർ ലഭിക്കും. ഗാലക്സി ബഡ്സ് 2 മുൻകൂട്ടി ബുക്ക് ചെയ്യുമ്പോൾ, ഉപഭോക്താക്കൾക്ക് 3,000 രൂപയുടെ ഇ-വൗച്ചറിന് അർഹതയുണ്ടായിരിക്കും. ഗാലക്സി വാച്ച് 4 സീരീസ് മുൻകൂട്ടി ബുക്ക് ചെയ്യുമ്പോൾ 3,000 രൂപയുടെ ക്യാഷ്ബാക്ക് ഓഫറും തിരഞ്ഞെടുത്ത ബാങ്കുകളിൽ ഗാലക്സി ബഡ്സ് 2 മുൻകൂട്ടി ബുക്ക് ചെയ്യുമ്പോൾ 1,200 രൂപയും ക്യാഷ്ബാക്ക് ഓഫറും ലഭിക്കുന്നതാണ്.

സാംസങ് ഗാലക്‌സി വാച്ച് 4 സീരീസ്, ഗാലക്‌സി ബഡ്സ് 2 ഇന്ത്യയിൽ അവതരിപ്പിച്ചു: വിലയും, സവിശേഷതകളും

സാംസങ് ഗാലക്സി വാച്ച് 4, സാംസങ് ഗാലക്‌സി വാച്ച് 4 ക്ലാസിക് എന്നിവ പുതിയ വെയർ ഒഎസിനെ അടിസ്ഥാനമാക്കി വൺ യുഐ വാച്ച് 3 ൽ പ്രവർത്തിക്കുന്നു. 1.5 ജിബി റാമുമായി ജോടിയാക്കിയ സ്മാർട്ട് വാച്ചുകൾക്കായി സാംസങ് ഫോക്കസ്ഡ് എക്സിനോസ് W920 SoC ഉപയോഗിച്ചിരിക്കുന്നു. ഈ സ്മാർട്ട് വാച്ചുകളിൽ 16 ജിബി ഓൺബോർഡ് സ്റ്റോറേജും ഉണ്ട്. ഡിസ്പ്ലേ മുൻവശത്ത്, ഗാലക്‌സി വാച്ച് 4 (40 എംഎം), ഗാലക്‌സി വാച്ച് 4 ക്ലാസിക് (42 എംഎം) രണ്ടും 1.2 ഇഞ്ച് അമോലെഡ് ഡിസ്പ്ലേകൾ 396 x 396 പിക്സൽ റെസല്യൂഷൻ വരുന്നതാണ്. ഗാലക്‌സി വാച്ച് 4 (44 എംഎം), ഗാലക്‌സി വാച്ച് 4 ക്ലാസിക് (46 എംഎം), മറുവശത്ത്, 1.4 ഇഞ്ച് (450x450 പിക്സലുകൾ) അമോലെഡ് ഡിസ്പ്ലേകളുമായാണ് വരുന്നത്. രണ്ട് ഡിസ്പ്ലേ വലുപ്പത്തിലും നിങ്ങൾക്ക് ഗൊറില്ല ഗ്ലാസ് ഡിഎക്സ് സുരക്ഷ ലഭിക്കും.

Most Read Articles
Best Mobiles in India

English summary
Weeks after their global debut, Samsung's Galaxy Watch 4 series and Galaxy Bud 2 TWS earphones have finally arrived in India. Samsung Galaxy Watch 4 Standard Edition and Galaxy Watch 4 Classic Edition, both with stainless steel cases, are part of the next-generation smartwatch line.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X