സാംസങ് ഗാലക്‌സി വാച്ച് 4, വാച്ച് 4 ക്ലാസിക് എക്‌സിനോസ് ഡബ്ല്യൂ 920 SoC പ്രോസസറുമായി അവതരിപ്പിച്ചു

|

സാംസങ് ഗാലക്‌സി ഇസഡ് ഫോൾഡ് 3, ഗാലക്‌സി ഇസഡ് ഫ്ലിപ്പ് 3 5 ജി സ്മാർട്ഫോണുകൾ അവതരിപ്പിച്ചുകഴിഞ്ഞു. അണ്ടർ-ഡിസ്പ്ലേ ക്യാമറ അവതരിപ്പിക്കുന്ന സാംസങ്ങിൻറെ ആദ്യത്തെ സ്മാർട്ട്ഫോണാണ് ഇസഡ് ഫോൾഡ് 3. അൺപാക്ക്ഡ് 2021 ഇവന്റിൽ സാംസങ് പുതിയ ഗാലക്‌സി വാച്ച് 4 സീരീസിൽ സ്റ്റാൻഡേർഡ് ഗാലക്‌സി വാച്ച് 4 നൊപ്പം സാംസങ് വാച്ച് 4 ക്ലാസിക്കും പുറത്തിറക്കി. ഈ രണ്ട് സ്മാർട്ട് വാച്ചുകളും ഒരു സർക്കുലർ ഡയലിൽ വരികയും മിനിമലിസ്റ്റിക് ഡിസൈൻ നൽകുകയും ചെയ്യുന്നു. വാച്ച് 4 ക്ലാസിക്കിൽ കറങ്ങുന്ന ബെസൽ ഉണ്ട്. സാംസങ് ഗാലക്‌സി വാച്ച് 4, വാച്ച് 4 ക്ലാസിക് എന്നിവയുടെ സവിശേഷതകളും, വിലയും, മറ്റ് വിശദാംശങ്ങളും നമുക്ക് ഇവിടെ വിശദമായി പരിശോധിക്കാം.

സാംസങ് ഗാലക്‌സി വാച്ച് 4, വാച്ച് 4 ക്ലാസിക് എന്നിവയുടെ വില

സാംസങ് ഗാലക്‌സി വാച്ച് 4, വാച്ച് 4 ക്ലാസിക് എന്നിവയുടെ വില

ബ്ലൂടൂത്ത്, എൽടിഇ ഓപ്ഷനുകളിലാണ് ഗാലക്‌സി വാച്ച് 4 വരുന്നത്. 40 എംഎം, 44 എംഎം എന്നിങ്ങനെ രണ്ട് വലുപ്പത്തിലാണ് ഇത് പുറത്തിറക്കിയിരിക്കുന്നത്. യുഎസിൽ ഈ സ്മാർട്ട് വാച്ചിന് 249.99 ഡോളർ (ഏകദേശം 18,600 രൂപ) മുതൽ വില ആരംഭിക്കുന്നു. ഇത് ബ്ലാക്ക്, സിൽവർ കളർ ഓപ്ഷനുകളിൽ വിപണിയിൽ വരുന്നു. ഗ്രീൻ കളർ ഓപ്ഷൻ 44 എംഎം വേരിയന്റിന് മാത്രമുള്ളതാണ്, അതേസമയം 40 എംഎം വേരിയന്റിന് എക്സ്ക്ലൂസീവ് പിങ്ക് ഗോൾഡ് നിറവും ലഭിക്കുന്നു. ബ്ലൂടൂത്ത്, എൽടിഇ ഓപ്ഷനുകളിലും 42 എംഎം, 46 എംഎം വലിപ്പത്തിലും വാച്ച് 4 ക്ലാസിക് വരുന്നു. 42 മില്ലിമീറ്റർ ബ്ലൂടൂത്ത് വേരിയന്റിന് 349.99 ഡോളർ (ഏകദേശം 26,050 രൂപ) മുതൽ വില ആരംഭിക്കുന്നു. ഇത് ബ്ലാക്ക്, സിൽവർ കളർ ഓപ്ഷനുകളിൽ വിപണിയിൽ വരുന്നു.

സാംസങ് ഗാലക്‌സി വാച്ച് 4, ഗാലക്‌സി വാച്ച് 4 ക്ലാസിക് എന്നിവയുടെ സവിശേഷതകൾ

സാംസങ് ഗാലക്‌സി വാച്ച് 4, ഗാലക്‌സി വാച്ച് 4 ക്ലാസിക് എന്നിവയുടെ സവിശേഷതകൾ

സ്റ്റാൻഡേർഡ് വാച്ച് 40 എംഎം, 44 എംഎം സ്ക്രീൻ വലുപ്പങ്ങളിൽ വരുന്നു. 40 എംഎം വേരിയന്റിന് 396 x 396 റെസല്യൂഷനുള്ള 1.19 ഇഞ്ച് ഡിസ്പ്ലേയുണ്ട്. മറുവശത്ത് 44 എംഎം വേരിയന്റിൽ 450 x 450 റെസല്യൂഷനോടുകൂടിയ 1.36 ഇഞ്ച് ഡിസ്പ്ലേയുമുണ്ട്. സാംസങ് ഗാലക്‌സി വാച്ച് 4 ൻറെ ക്ലാസിക് വേരിയന്റിന് 42 എംഎം വേരിയന്റിൽ 1.19 ഇഞ്ച് സ്ക്രീനും 46 എംഎം വേരിയന്റിൽ 1.36 ഇഞ്ച് ഡിസ്പ്ലേയുമാണ് വരുന്നത്. ഇവ രണ്ടും തമ്മിലുള്ള ഏറ്റവും പ്രധാന വ്യത്യാസമെന്ന് പറയുന്നത് ക്ലാസിക് എഡിഷനിൽ കറങ്ങുന്ന ബെസൽ ഉണ്ട്, അത് മെനുവിലൂടെ നാവിഗേറ്റ് ചെയ്യാൻ ഉപയോഗിക്കാം. സ്റ്റെയിൻലെസ് സ്റ്റീൽ കേസിലും ഈ ക്ലാസിക് എഡിഷൻ വരുന്നു, അതേസമയം സ്റ്റാൻഡേർഡ് വാച്ച് 4 ന് അലുമിനിയം കെയ്സ് നൽകിയിരിക്കുന്നു.

സാംസങ് ഗാലക്‌സി വാച്ച് 4, വാച്ച് 4 ക്ലാസിക് എക്‌സിനോസ് ഡബ്ല്യൂ 920 SoC പ്രോസസറുമായി അവതരിപ്പിച്ചു

1.5 ജിബി റാമും 16 ജിബി ഇന്റേണൽ സ്റ്റോറേജുമായി ജോടിയാക്കിയിരിക്കുന്ന സാംസങ്ങിൻറെ പുതിയ 5nm Exynos W920 ചിപ്പിനൊപ്പം ഈ രണ്ട് സ്മാർട്ട് വാച്ചുകളും വരുന്നു. 40 എംഎം/ 42 എംഎം വേരിയന്റുകളിൽ 247 എംഎഎച്ച് ബാറ്ററിയും 44 എംഎം/ 46 എംഎം വേരിയന്റുകളിൽ 361 എംഎഎച്ച് ബാറ്ററിയും ഉണ്ട്. സാംസങ് മൂന്ന് ഹെൽത്ത് സെൻസറുകളുടെ ജോലി ചെയ്യുന്ന ഒരു പുതിയ ബയോ ആക്റ്റീവ് സെൻസറും അവതരിപ്പിച്ചു. ഇതിൽ ഒപ്റ്റിക്കൽ ഹാർട്ട് റേറ്റ് സെൻസർ, ഇസിജി, ബയോ ഇലക്ട്രിക്കൽ ഇംപെഡൻസ് അനാലിസിസ് സെൻസർ എന്നിവ ഉൾപ്പെടുന്നു. ബോഡി കമ്പോസിഷൻ എന്ന ഫീച്ചറുമായി ഇത് വരുന്നു, അത് നിങ്ങളുടെ ബോഡി മാസ് ഇൻഡക്സ് (ബിഎംഐ) കുറിച്ചുള്ള ഒരു ഉൾക്കാഴ്ചകൾ നൽകുന്നു.

സാംസങ് ഗാലക്‌സി വാച്ച് 4, വാച്ച് 4 ക്ലാസിക് എക്‌സിനോസ് ഡബ്ല്യൂ 920 SoC പ്രോസസറുമായി അവതരിപ്പിച്ചു

വാച്ച് 4 സീരീസിൽ സ്നോറിംഗ് ഡിറ്റക്ഷൻ, SpO2 ട്രാക്കിംഗ്, സ്ലീപ്പ് സ്കോർ സവിശേഷതകൾ എന്നിവയുണ്ട്. ഗൂഗിളുമായി സംയുക്തമായി വികസിപ്പിച്ച കസ്റ്റം OneUI ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഈ സ്മാർട്ട് വാച്ച് 4 സീരീസിൽ വരുന്നത്. മാത്രവുമല്ല, സ്മാർട്ട് വാച്ച് ഗൂഗിൾ, സാംസങ് ആപ്പുകളുമായി വരുന്നു. വിവിധ തേർഡ്-പാർട്ടി ആപ്പുകളും ഇതിൽ സപ്പോർട്ട് ചെയ്യുന്നു. വാച്ച് 4 സീരീസ് ഒറ്റ ചാർജിൽ 40 മണിക്കൂർ വരെ ബാറ്ററി ലൈഫ് നൽകുന്നു, 30 മിനിറ്റ് ചാർജിൽ 10 മണിക്കൂർ വരെയും ചാർജ് നൽകുന്നു.

Best Mobiles in India

English summary
Samsung also unveiled the new Galaxy Watch 4 series during the Unpacked 2021 event. Along with the normal Galaxy Watch 4, Samsung has released the Watch 4 Classic. Both smartwatches have a basic design with a round dial. A rotating bezel is included with the Watch 4 Classic.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X