കൈയ്ക്ക് ജാഡ കൂടും; സ്മാർട്ട് വാച്ചും സ്മാർട്ട് റിങ്ങും ഇറക്കി സാംസങ്; റിങ് കിക്കിടു
സാംസങ് ആരാധകർക്ക് ഒറ്റയടിക്ക് കിട്ടിയത് ഒരുഡസൻ കിടിലൻ ഡിവൈസുകൾ. സാംസങ് സ്മാർട്ട് വാച്ച്, ഫോൾഡബിൾ സ്മാർട്ട്ഫോണുകൾ, സ്മാർട്ട് റിങ്, ഗാലക്സി ബഡ്സ് 3 സീരീസ് എന്നിവയാണ് ഗാലക്സി അൺപാക്ക്ഡ് 2024 ഇവന്റിൽ ലോഞ്ച് ചെയ്തത്. സാംസങ്ങിന്റെ ആദ്യത്തെ റഗ്ഗ്ഡ് സ്മാർട്ട് വാച്ച് എന്ന പ്രതേകതയുമായിട്ടാണ് ഗാലക്സി വാച്ച് അൾട്ര എത്തിയിരിക്കുന്നത്. ഇതോടൊപ്പം എത്തിയ സ്മാർട്ട് റിങ്ങും ഏറെ ശ്രദ്ധ നേടി. നിരവധി ആരോഗ്യ നിരീക്ഷണ ഫീച്ചറുകൾ, IP68 റേറ്റിംഗ്, 7 ദിവസത്തെ ബാറ്ററി ലൈഫ് തുടങ്ങിയ നിരവധി ഫീച്ചറുകളുമായിട്ടാണ് സ്മാർട്ട് റിങ് എത്തിയിരിക്കുന്നത്.
സാംസങ് ഗാലക്സി വാച്ച് 7ന്റെ പ്രത്യേകതകൾ: ഗാലക്‌സി വാച്ച് 7-ൻ്റെ 40 എംഎം വേരിയൻ്റിൽ സഫയർ ക്രിസ്റ്റൽ ഗ്ലാസ് ഡിസ്‌പ്ലേയുള്ള 1.3 ഇഞ്ച് സൂപ്പർ അമോലെഡ് ഓൾവെയ്സ് ഓൺ-ഡിസ്‌പ്ലേ ഉണ്ട്. 44 എംഎം മോഡലിൽ കഴിഞ്ഞ വർഷം പുറത്തിറക്കിയ സാംസങ് ഗാലക്സി വാച്ച് 6 ന്റേത് പോലെ 1.5 ഇഞ്ച് ഡിസ്‌പ്ലേയാണ് ഉള്ളത്.

എക്‌സിനോസ് ഡബ്ല്യു 1000 ചിപ്‌സെറ്റാണ് ഗാലക്സി വാച്ച് 7ൽ സജ്ജീകരിച്ചിരിക്കുന്നത്. ഇത് 2 ജിബി റാമും 32 ജിബി ഇൻ്റേണൽ സ്റ്റോറേജും വാഗ്ദാനം ചെയ്യുന്നു, വെയർ ഒഎസ് 5-ൽ ആണ് ഇതിന്റെ പ്രവർത്തനം. മെച്ചപ്പെട്ട ബയോആക്ടീവ് സെൻസർ, AGEs ഇൻഡക്‌സ്, സ്ലീപ് അനാലിസിസിനായുള്ള വിപുലമായ AI അൽഗോരിതം, എഫ്ഡിഎ അംഗീകൃത സ്ലീപ്പ് അപ്നിയ ഫീച്ചർ എന്നിവ സ്മാർട്ട് വാച്ചിൽ ഉൾപ്പെടുന്നു.
അപ്‌ഗ്രേഡുചെയ്‌ത ഹാർട്ട് റേറ്റ് മോണിറ്ററിങ്, ഏട്രിയൽ ഫൈബ്രിലേഷനെ സൂചിപ്പിക്കുന്ന ക്രമരഹിതമായ ഹാർട്ട് റേറ്റ് കണ്ടെത്താൻ IHRN ഫീച്ചർ, ഇലക്‌ട്രോകാർഡിയോഗ്രാം (ഇസിജി), രക്തസമ്മർദ്ദം (ബിപി) നിരീക്ഷണ ഫീച്ചർ എന്നിവയും ഗാലക്‌സി വാച്ച് 7ൽ ഉണ്ട്. 40എംഎം വേരിയൻ്റിന് 300എംഎഎച്ച് ബാറ്ററിയും 44എംഎം വേരിയൻ്റിന് 425എംഎഎച്ച് യൂണിറ്റും ഉണ്ട്. രണ്ട് വാച്ചുകളും ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്നു.

5ATM + IP68 റേറ്റിങ് ഈ സ്മാർട്ട് വാച്ച് വാഗ്ദാനം ചെയ്യുന്നു, ഇതിൽ LTE, ബ്ലൂടൂത്ത് 5.3, NFC, Wi-Fi 2.4+5GHz, GPS (L1+L5)/ Glonass/ Beidou/ Galileo എന്നിവയും ഉൾപ്പെടുന്നു. ഗാലക്‌സി വാച്ച് 7-ൻ്റെ 40 എംഎം വേരിയൻ്റ് ഗ്രീൻ, ക്രീം നിറങ്ങളിലും 44 എംഎം വേരിയൻ്റ് സിൽവർ, ഗ്രീൻ നിറങ്ങളിലുമാണ് പുറത്തിറക്കിയിരിക്കുന്നത്.
ഗാലക്സി വാച്ച് അൾട്ര: ആപ്പിൾ വാച്ച് അൾട്ര 2ന്റെ എതിരാളി എന്ന നിലയ്ക്ക് സാംസങ് പുറത്തിറക്കിയിരിക്കുന്ന സ്മാർട്ട് വാച്ച് ആണ് ഇത്. 1.5 ഇഞ്ച് സൂപ്പർ അമോലെഡ് ഓൾവെയ്സ് ഓൺ ഡിസ്‌പ്ലേ, 47 എംഎം വലുപ്പം, 3,000 നിറ്റ് പീക്ക് ബ്രൈറ്റ്‌നെസും ഇതിലുണ്ട്.
വാച്ച് 7 ന് സമാനമായ ചിപ്‌സെറ്റും ഓപ്പറേറ്റിംഗ് സിസ്റ്റവും ഗാലക്‌സി വാച്ച് അൾട്രാ വാഗ്ദാനം ചെയ്യുന്നു. എന്നാൽ ബാറ്ററി വ്യത്യാസമുണ്ട്. അൾട്രാ വേരിയൻ്റിൽ 590 എംഎഎച്ച് ബാറ്ററിയാണുള്ളത്. ഇത് സേവിംഗ് മോഡിൽ 100 മണിക്കൂർ വരെ പവർ വാഗ്ദാനം ചെയ്യുമെന്ന് അവകാശപ്പെടുന്നു.

ഗാലക്സി വാച്ച് അൾട്ര ഒരു ടൈറ്റാനിയം ഗ്രേഡ് 4 ഫ്രെയിം അവതരിപ്പിക്കുന്നു, ഇതിന് വാച്ച് 7-ൻ്റെ അതേ 10ATM + IP68 റേറ്റിംഗും MIL-STD-810H ഉം ഉണ്ട്. ഉയർന്ന മർദ്ദത്തിലുള്ള ജല പ്രവർത്തനങ്ങൾക്കോ ഡൈവിംഗിനോ ഇത് അനുയോജ്യമല്ല. നിരവധി ആരോഗ്യ നിരീക്ഷണ ഫീച്ചറുകളും ഈ വാച്ചിലുണ്ട്. നീന്തൽ, സൈക്ലിംഗ്, ഓട്ടം തുടങ്ങിയ വ്യായാമങ്ങൾ ട്രാക്ക് ചെയ്യാൻ ഉപയോക്താക്കളെ ഇത് അനുവദിക്കുന്നു.
ഗാലക്സി റിങ്: 24/7 ആരോഗ്യ നിരീക്ഷണ ഫീച്ചറുകളുമായിട്ടാണ് ഗാലക്സി റിങ് എത്തുന്നത്. ഉറക്ക പാറ്റേണുകൾ മനസിലാക്കാനും ശീലങ്ങൾ മെച്ചപ്പെടുത്താനും സഹായിക്കുന്നതിന് ശക്തമായ AI അൽഗോരിതം ഉപയോഗിച്ച് വിപുലമായ സ്ലീപ് ട്രാക്കിങ് ഇത് വാഗ്ദാനം ചെയ്യുന്നു. സ്ലീപ്പ് സ്‌കോർ, കൂർക്കംവലി വിശകലനം, ഉറക്കത്തിനിടയിലെ ചലനം, ഉറക്കസമയം, ഹൃദയമിടിപ്പ്, ശ്വാസോച്ഛ്വാസ നിരക്ക് എന്നിവയെല്ലാം ഇത് വിശകലനം ചെയ്യുന്നു.
എഐ ഫീച്ചറുകൾ ഉള്ളതിനാൽ വിശദമായ ആരോഗ്യ റിപ്പോർട്ടുകൾ സൃഷ്ടിക്കാൻ ഗാലക്സി റിങ് ഉപയോക്താക്കളെ സഹായിക്കുന്നു. ഹൃദയമിടിപ്പ് തുടർച്ചയായി നിരീക്ഷിക്കുന്ന ഹേർട്ട് റേറ്റ് മുന്നറിയിപ്പ്, തത്സമയ ഹൃദയമിടിപ്പ് ചെക്കിങ് തുടങ്ങി നിരവധി ഫീച്ചറുകൾ ഇതിലുണ്ട്. ഗാലക്‌സി വാച്ച് അൾട്രായ്‌ക്ക് സമാനമായി ടൈറ്റാനിയം ഗ്രേഡ് 5 ഫ്രെയിമോടുകൂടിയ 10 എടിഎം, IP68 റേറ്റിംഗുകൾ ഇതിലുണ്ട്.

ഇതിലെ ബാറ്ററി റേഞ്ച് 18mAh മുതൽ 23.5mAh വരെയാണ്, ഒറ്റ ചാർജിൽ 7 ദിവസം വരെ ബാറ്ററി ലൈഫ് വാഗ്ദാനം ചെയ്യുമെന്ന് കമ്പനി അവകാശപ്പെടുന്നു. ടൈറ്റാനിയം സിൽവർ, ടൈറ്റാനിയം ഗോൾഡ്, ടൈറ്റാനിയം ബ്ലാക്ക് കളർ ഓപ്ഷനുകളിൽ സാംസങ് ഗാലക്‌സി റിങ് ലഭ്യമാകും.
വിലയും ലഭ്യതയും: സാംസങ് ഗാലക്സി വാച്ച് 7 രണ്ട് വേരിയന്റുകളുണ്ട്. 40 എംഎം, 44 എംഎം എന്നിവയാണ് അവ. ഇത് 299 ഡോളർ പ്രാരംഭ വിലയില എത്തുന്നു. വാച്ച് അൾട്രാ 47 എംഎം വേരിയന്റിന്റെ വില 649 യുഎസ് ഡോളറാണ്. ഒമ്പത് വ്യത്യസ്ത വലുപ്പങ്ങളിൽ വരുന്ന ഗാലക്സി റിങ്ങിൻ്റെ ആരംഭ വില 399 ഡോളർ (ഏകദേശം 33,200 രൂപ) ആണ്. ഇവയുടെ ഇന്ത്യൻ വില പിന്നീട് പ്രഖ്യാപിക്കും.


Click it and Unblock the Notifications








