ഓട്ടോമോട്ടീവ് എല്‍ഇഡിയുടെ ടെസ്റ്റിങിനായി സാംസങ് ടിയുവി എസ്‌യുവിയുമായി കൈകോര്‍ക്കുന്നു
ഓട്ടോമോട്ടീവ് എല്‍ഇഡി ഘടകങ്ങള്‍ക്കായി ടെസ്റ്റിങ് പ്രോഗ്രാം വികസിപ്പിക്കുന്നതിന് വേണ്ടി ടിയുവി എസ്‌യുഡിയുമായി സാംസങ് ഇലക്ട്രോണിക്‌സ് കൈകോര്‍ക്കുന്നു. ഇത് സംബന്ധിച്ച് കമ്പനി കഴിഞ്ഞ ദിവസം പ്രഖ്യാപനം നടത്തി.

ഉത്പന്നങ്ങളുടെ ഗുണനിലവാരം, സുരക്ഷ,സ്ഥിരത എന്നിവ മെച്ചപ്പെടുത്തുന്നതിന് വേണ്ടി സാങ്കേതിക സേവനങ്ങള്‍ ലഭ്യമാക്കുന്ന കൊറിയന്‍ സ്ഥാപനമാണ് ടിയുവി എസ്‌യുഡി. ആഗോള തലത്തില്‍ അറിയപ്പെടുന്ന ഈ ടെസ്റ്റിങ് & സെര്‍ട്ടിഫിക്കേഷന്‍ ബ്രാന്‍ഡ് സാംസങിന്റെ ഓട്ടോമോട്ടീവ് എല്‍ഇഡി കംപോണന്റുകളുടെ ഗുണനിലവാരം, പ്രകടനം, വിശ്വാസ്യത എന്നിവ പരിശോധിക്കും.
ഇതാദ്യമായ ഒരു ഓട്ടോമോട്ടീവ് എല്‍ഇഡി കംപോണന്റ് നിര്‍മാതാക്കള്‍ ടെസ്റ്റിങ് & സര്‍ട്ടിഫിക്കേഷന്‍ ദാതാക്കളുമായി സഹകരിക്കുന്നതെന്ന് സാസംങ് പറഞ്ഞു. ഇതല്ലെങ്കില്‍ സ്ഥാപനത്തിന് ഉള്ളില്‍ തന്നെയുള്ള സംവിധാനം വഴിയായിരിക്കും ടെസ്റ്റിങ് നടത്തുക.
നിലവിലെ പങ്കാളിത്തത്തിലൂടെ ഓട്ടോമോട്ടീവ് കംപോണന്റുകള്‍ക്ക് വേണ്ടിയുള്ള അന്തരാഷ്ട്ര മാനദണ്ഡമായ എഇസി-ക്യു102 അടിസ്ഥാനമാക്കിയുള്ള ടിയുവി എസ്‌യുഡിയിലൂടെ സാംസങിന്റെ ഓട്ടോമോട്ടീവ് എല്‍ഇഡി കംപോണന്റുകള്‍ പരിശോധിക്കപ്പെടും. ഇതിന് പുറമെ സാംസങ് ആവശ്യമായ കൂടുതല്‍ സുരക്ഷ പരിശോധനകളും നടത്തും.
'ഓട്ടോമോട്ടീവ് എല്‍ഇഡി കംപോണന്റുകളുടെ ഗുണനിലവാരവും വിശ്വാസ്യകതയും വീണ്ടും പരിശോധിക്കുന്നതിനും വിലയിരുത്തുന്നതിനും വേണ്ടി സാംസങ് ഇലക്ട്രോണിക്‌സ് നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാകുന്നതില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ട്. ഈ പങ്കാളിത്തം മൊത്തം ഓട്ടോമോട്ടീവ് കംപോണന്റ് മേഖലയ്ക്കും പ്രചോദനം നല്‍കുമെന്നാണ് കരുതുന്നത്.
ഇതിലൂടെ സുരക്ഷയിലും ഗുണനിലവാരത്തിലും മികച്ചു നില്‍ക്കുന്ന പുതിയ ഉത്പന്നങ്ങള്‍ ലഭ്യാക്കാന്‍ കഴിയും' ടിയുവി എസ്‌യുഡി കൊറിയയുടെ സിഇഒയും പ്രസിഡന്റുമായ സ്റ്റെഫാന്‍ റെന്റ്ഷ് പറഞ്ഞു.' ഉത്പന്നങ്ങളുടെ മികവ് പ്രകടമാക്കുന്നതിനായി മറ്റൊരു പടികൂടി കടക്കുകയാണ്, ഞങ്ങളുടെ ഓട്ടോമോട്ടീവ് എല്‍ഇഡികളുടെ ഗുണനിലവാരം, സുരക്ഷ, വിശ്വാസ്യകത എന്നിവ ടിയുവി എസ്‌യുഡി വിലയിരുത്തുന്നത് സാംസങ് എല്‍ഇഡിയുടെ മികവിന്റെ സുപ്രധാന അളവ് കോലായിരിക്കും എന്നാണ് വിശ്വസിക്കുന്നത്.
ഓട്ടോമോട്ടീവ് എല്‍ഇഡി കംപോണന്റുകളുടെ ഗുണ നിലവാരം മെച്ചപ്പെടുത്താന്‍ തുടര്‍ച്ചയായി ശ്രമിച്ചു കൊണ്ടിരിക്കും ആഗോള നിലവാരത്തിലുള്ള ഉത്പന്നങ്ങളാണ് നമ്മുടേതെന്ന ഉറപ്പ് വിതരണക്കാര്‍ക്ക് നല്‍കും' സാംസങ് ഇലക്ട്രോണിക്‌സിന്റെ എല്‍ഇഡി ക്വാളിറ്റി ടീമിന്റെ വൈസ് പ്രസിഡന്റ് സുങ്-ക്വാന്‍ ലിം പറഞ്ഞു.


Click it and Unblock the Notifications








