Home
Gadgets

സാംസങ് ലെവൽ യു 2 നെക്ക്ബാൻഡ്-സ്റ്റൈൽ വയർലെസ് ഹെഡ്‌ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു

സാംസങ് ലെവൽ യു 2 നെക്ക്ബാൻഡ് രൂപകൽപ്പനയിൽ വരുന്ന വയർലെസ് ഹെഡ്‌ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു. ഒരു തവണ ചാർജ് ചെയ്‌താൽ 500 മണിക്കൂർ വരെ സ്റ്റാൻഡ്‌ബൈ സമയം നൽകുന്ന സവിശേഷതയും ഈ പുതിയ ഹെഡ്‌ഫോണുകൾക്ക് നൽകിയിരിക്കുന്നു. 12 എംഎം ഓഡിയോ ഡ്രൈവറുകൾക്കൊപ്പം വാട്ടർ റെസിസ്റ്റൻസിനായി ഐപിഎക്സ് 2 റേറ്റഡ് ബിൽഡും സാംസങ് നൽകിയിട്ടുണ്ട്. ഒപ്റ്റിമൽ സൗണ്ട് ഔട്ട്‌പുട്ടിനായി സാംസങ്ങിൻറെ പ്രൊപ്രൈറ്ററി സ്കേലബിൾ കോഡെക് സാങ്കേതികവിദ്യയും ലഭിക്കുന്നതാണ്. സാംസങ് ലെവൽ യു 2 ഹെഡ്‌ഫോണുകൾ നവംബറിൽ ദക്ഷിണ കൊറിയയിൽ അവതരിപ്പിച്ചു. മുൻപ് ഒറിജിനൽ ലെവൽ യു ഹെഡ്‌ഫോണുകൾ 2015 ജൂലൈയിൽ അവതരിപ്പിച്ചിരുന്നു.

സാംസങ് ലെവൽ യു 2: ഇന്ത്യയിലെ വില

സാംസങ് ലെവൽ യു 2: ഇന്ത്യയിലെ വില

ഇന്ത്യയിൽ സാംസങ് ലെവൽ യു 2 വിന് 1,999 രൂപയാണ് വില വരുന്നത്. ബ്ലാക്ക് ആൻഡ് ബ്ലൂ കളർ ഓപ്ഷനുകളിൽ വരുന്ന ഈ ഹെഡ്‌ഫോണുകൾ ഫ്ലിപ്പ്കാർട്ട്, സാംസങ് ഇന്ത്യ ഓൺലൈൻ സ്റ്റോർ എന്നിവയിലൂടെ മാത്രമായി വാങ്ങാൻ ഇപ്പോൾ ലഭ്യമാക്കിയിരിക്കുകയാണ്.

സാംസങ് ലെവൽ യു 2: സവിശേഷതകൾ

സാംസങ് ലെവൽ യു 2: സവിശേഷതകൾ

32 ഓംസ് ഇം‌പെഡൻസും 20,000 ഹെർട്സ് ഫ്രീക്വൻസി റെസ്പോൺസുമുള്ള 12 എംഎം ഡ്രൈവറുകളാണ് സാംസങ് ലെവൽ യു 2 ഹെഡ്‌ഫോണുകളിൽ വരുന്നത്. ബ്ലൂടൂത്ത് 5.0 കണക്റ്റിവിറ്റിയും രണ്ട് മൈക്രോഫോണുകളും ഈ ഹെഡ്‌ഫോണുകളിൽ ഉണ്ട്. കൂടാതെ, എ‌എസി, എസ്‌ബി‌സി, സ്കേലബിൾ കോഡെക് എന്നിവയ്ക്കുള്ള സപ്പോർട്ടുമുണ്ട്. ലെവൽ യു 2 ഹെഡ്‌ഫോണുകൾ നിങ്ങളുടെ കഴുത്തിൽ ഇരിക്കാൻ അനുവദിക്കുന്ന ഒരു നെക്ക്ബാൻഡ് ഡിസൈൻ സാംസങ് നൽകിയിട്ടുണ്ട്. ചെവിയുടെ വലുപ്പത്തിൻറെ രീതിൽ ഉൾപ്പെടുത്താൻ കഴിയുന്ന എർണോണോമിക് ഇയർ ടിപ്പുകളും ഇതിലുണ്ട്.

സാംസങ് ലെവൽ യു 2 ഹെഡ്‌ഫോണുകൾ

കണക്റ്റുചെയ്‌ത ഫോൺ പുറത്തെടുക്കാതെ തന്നെ കോളുകൾ സ്വീകരിക്കാനും നിശബ്ദമാക്കാനും നിരസിക്കാനും ഉപയോക്താക്കളെ അനുവദിക്കുന്നതിനായുള്ള ഫിസിക്കൽ ബട്ടണുകളുമായാണ് സാംസങ് ലെവൽ യു 2 ഹെഡ്‌ഫോണുകൾ വരുന്നത്. ഒരു തവണ ചാർജ് ചെയ്‌താൽ 500 മണിക്കൂർ സ്റ്റാൻഡ്‌ബൈ സമയം, 18 മണിക്കൂർ മ്യൂസിക് പ്ലേബാക്ക് അല്ലെങ്കിൽ 13 മണിക്കൂർ ടോക്ക് ടൈം എന്നിവ വാഗ്ദാനം ചെയ്യുന്ന ഇൻബിൽറ്റ് ബാറ്ററിയും ഈ ഹെഡ്‌ഫോണുകളിൽ ഉൾപ്പെടുന്നു. കൂടാതെ, ഈ ഓഡിയോ ഡിവൈസ് ചാർജ് ചെയ്യുന്നതിനായി ഒരു യുഎസ്ബി ടൈപ്പ്-സി പോർട്ടും നൽകിയിട്ടുണ്ട്. ഈ ഹെഡ്‌ഫോണുകൾക്ക് 41.5 ഗ്രാം ഭാരമാണ് വരുന്നത്.

Best Mobiles in India

English summary
In India, Samsung Level U2 neckband-style wireless headphones were introduced. The new headphones are marketed to have up to 500 hours on a single charge of standby time.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X