Home
Gadgets

പുതുമകളുമായി സാംസങ്ങ് AR/VR ഹെഡ്‌സെറ്റ് ഉടന്‍ എത്തുന്നു, അറിയേണ്ടതെല്ലാം..!

By Samuel P Mohan

രണ്ട് ആഴ്ച മുന്‍പ്, CNET ആപ്പിളിന്റെ സ്വന്തം ചിപ്പ് ഉപയോഗിച്ചു കൊണ്ടുളള ഓഗ്മെന്റഡ് റിയാലിറ്റി (AR), വെര്‍ച്ച്വല്‍ റിയാലിറ്റി (VR) എന്നിവയില്‍ പ്രവര്‍ത്തിക്കുന്നതായി റിപ്പോര്‍ട്ടു ചെയ്തു. അതിനാല്‍ പരമ്പരാഗത പിസിയില്‍ അല്ലെങ്കില്‍ ഫോണിലേക്ക് പ്ലഗ് ചെയ്യേണ്ട ആവശ്യമില്ല.

പുതുമകളുമായി സാംസങ്ങ് AR/VR ഹെഡ്‌സെറ്റ് ഉടന്‍ എത്തുന്നു, അറിയേണ്ടതെല്ല

എന്നാല്‍ സാംസങ്ങ് തങ്ങളുടെ ലാബുകളില്‍ ഇതേ ആശയം തുടങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍ എത്തിയിരിക്കുന്നു. സാംസങ്ങിന്റെ സ്വന്തം പ്രോസസറും OLED സ്‌ക്രീനും ഉപയോഗിച്ച് ഒരു ശക്തമായ കോഡ്‌ലെസ് ഹെഡ്‌സെറ്റ് നിര്‍മ്മിക്കുന്നതായി കൊറിയ ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. ഇത് എആര്‍, വിആര്‍ എന്നിവ പിന്തുണയ്ക്കുന്നു. IFA 2018ല്‍ സാംസങ്ങ് ഇത് അവതരിപ്പിക്കും.

സാംസങ്ങ് ഇതിനകം തന്നെ അവതരിപ്പിച്ച ഗിയര്‍ VR ഹെഡ്‌സെറ്റും എത്താന്‍ പോകുന്ന AR/VR ഹെഡ്‌സെറ്റും തമ്മില്‍ പ്രധാനപ്പെട്ട കുറച്ചു വ്യത്യാസങ്ങള്‍ ഉണ്ട്. ഗിയര്‍ VR- പുറം ലോകത്തില്‍ നിന്നും എത്തുന്നത് മുഴുവന്‍ തടയുകയും പുതിയൊരു വെര്‍ച്ച്വല്‍ റിയാലിറ്റി പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്നു. എന്നാല്‍ AR, പുറം ലോകത്തെ കാണാനും അതിന്റെ മുകളില്‍ വെര്‍ച്ച്വല്‍ എലമന്റുകള്‍ കാണിക്കുകയും ചെയ്യുന്നു.

സാംസങ്ങ് AR ഹെഡ്‌സെറ്റുകള്‍ വിപണിയില്‍ എത്തുകയാണെങ്കില്‍ ടെക് ലോകം തന്നെ മാറിമറിയുന്നതാണ്. AR നെ സാങ്കേതികവിദ്യയിലെ അടുത്ത വലിയൊരു കാര്യമായാണ് ഏവരും കാണുന്നത്. കൂടാതെ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് പകരം ഇത് ഉപയോഗിക്കാനാകും.

പുതുമകളുമായി സാംസങ്ങ് AR/VR ഹെഡ്‌സെറ്റ് ഉടന്‍ എത്തുന്നു, അറിയേണ്ടതെല്ല

സാംസങ്ങ് എആര്‍/ വിആര്‍ ഹാന്‍സെറ്റ് എങ്ങനെയായിരിക്കും കാണാന്‍? എന്തായിരിക്കും അതിന്റെ വില?

വിആര്‍/എആര്‍ പിന്തുണയ്ക്കുന്ന ഒരു വയര്‍ലെസ് ഹെഡ്‌സെറ്റാണ് ഇത്. ഔദ്യോഗികമായി ഇതിനെ കുറിച്ച് ഒരു പ്രഖ്യാപനവും നടന്നിട്ടില്ല.
ഒരു ഉപകരണം ഇറങ്ങാന്‍ പോകുമ്പോള്‍ അതിന്റെ വിലയെ കുറിച്ച് അറിയാന്‍ ഏവരും ആകുലരായിരിക്കും. ഔദ്യോഗികമായി ഇതിന്റെ വിലയെ കുറിച്ച് ഒന്നും തന്നെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഏകദേശം ഇത് എത്രയാകുമെന്ന് പറയാന്‍ സാധിക്കും. യുഎസില്‍ സാംസങ്ങ് ഗിയര്‍ VR എത്തിയത് 129 ഡോളറിനാണ്. എന്നാല്‍ അത് ഉപയോഗിക്കാന്‍ അനുയോജ്യമായ സാംസങ്ങ് ഫോണ്‍ വേണം.

സാന്‍ഡ്‌സ്‌റ്റോണ്‍ ഒക്യുലസ് ഗോ-യുടെ വില $200/Au$300, $250/AUS$370 എന്നിവയാണ് കൂടുതല്‍ സ്‌റ്റോറേജ് വേരിയന്റിന്. ഇവയുമായി താരതമ്യം ചെയ്യുമ്പോള്‍ സാംസങ്ങിന്റെ ഈ പുതിയ ഉത്പന്നത്തിന് ഏകദേശം 500 ഡോളറാകുമെന്നു പ്രതീക്ഷിക്കാം.മൈക്രോസോഫ്റ്റുമായി ചേര്‍ന്നാണ് സാംസങ്ങിന്റെ ഈ ഉത്പന്നം പ്രവര്‍ത്തിക്കുന്നത്. അതായത് ഇതിന്റെ സോഫ്റ്റ്‌വയര്‍ മിക്കതും വിന്‍ഡോസ് മിക്‌സ്ഡ് റിയാലിറ്റിയുടെ ചില രൂപങ്ങളായിരിക്കും.

Best Mobiles in India

English summary
Samsung's Coming AR/VR Headset Could Change The Tech World
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X