എച്ച്ഡിആർ 10 സപ്പോർട്ടുള്ള സാംസങ് എസ് 8, എസ് 7, എസ് 6 സീരീസ് ഹൈ-റെസല്യൂഷൻ മോണിറ്ററുകൾ അവതരിപ്പിച്ചു

|

സാംസങ് എസ് 8, എസ് 7, എസ് 6 സീരീസ് മോണിറ്ററുകൾ 2021 ൽ പ്രഖ്യാപിച്ചു. ഉയർന്ന റസൊല്യൂഷൻ വരുന്ന ഡിസ്പ്ലേകൾ, എച്ച്ഡിആർ 10 സപ്പോർട്ട്, 178 ഡിഗ്രി വ്യൂ ആംഗിളുകൾ എന്നിവയുമായാണ് ഇവ വരുന്നത്. 27 ഇഞ്ച്, 32 ഇഞ്ച് സ്‌ക്രീൻ വലുപ്പങ്ങളിൽ വരുന്ന എസ് 80 യുഎ, എസ് 80 എ എന്നിവ സാംസങ് എസ് 8 സീരീസിൽ ഉൾപ്പെടുന്നു. ഒരേ സ്ക്രീൻ വലുപ്പമുള്ള എസ് 70 എയിൽ എസ് 7 സീരീസ് ഉൾപ്പെടുന്നുണ്ട്. 24 ഇഞ്ച്, 27 ഇഞ്ച്, 32 ഇഞ്ച്, 34 ഇഞ്ച് സ്‌ക്രീൻ വലുപ്പങ്ങളുള്ള എസ് 65 യുഎ, എസ് 60 യുഎ, എസ് 60 എ എന്നിവ സാംസങ് എസ് 6 സീരീസിൽ ഉൾപ്പെടുന്നു. അവയെല്ലാത്തിനും മൂന്ന് വശങ്ങളുള്ള ബോർഡ്‌ലെസ്സ് ഡിസൈനാണ് വരുന്നത്.

 

സാംസങ് എസ് 8, എസ് 7, എസ് 6 സീരീസ് വില

സാംസങ് എസ് 8, എസ് 7, എസ് 6 സീരീസ് വില

എസ് 8, എസ് 7, എസ് 6 സീരീസുകളിലെ എല്ലാ മോഡലുകൾക്കും സാംസങ് കൃത്യമായ വില നൽകിയിട്ടില്ല. എന്നാൽ, ദക്ഷിണ കൊറിയൻ ന്യൂസ് റൂം പേജ് അനുസരിച്ച്, കെ‌ആർ‌ഡബ്ല്യു 450,000 (ഏകദേശം 28,900 രൂപ) ൽ ആരംഭിച്ച് കെ‌ആർ‌ഡബ്ല്യു 670,000 വരെ (ഏകദേശം 43,000 രൂപ) വില വന്നേക്കാം. നിലവിൽ, ഈ മോണിറ്ററുകളുടെ ലഭ്യതയെക്കുറിച്ച് ഒരു വിവരവുമില്ല. അവ ഇന്ത്യയിൽ ലഭ്യമാകുമോ എന്ന കാര്യവും ഇതുവരെ വ്യക്തമല്ല.

ഐഫോൺ 12 സീരിസിൽ ചാർജർ നൽകാത്തതിന് ആപ്പിളിന് ബ്രസീലിൽ 20 ലക്ഷം ഡോളർ പിഴഐഫോൺ 12 സീരിസിൽ ചാർജർ നൽകാത്തതിന് ആപ്പിളിന് ബ്രസീലിൽ 20 ലക്ഷം ഡോളർ പിഴ

സാംസങ് എസ് 8 സീരീസ് സവിശേഷതകൾ
 

സാംസങ് എസ് 8 സീരീസ് സവിശേഷതകൾ

മോഡൽ നമ്പർ S27A800U വരുന്ന 27 ഇഞ്ച് സിംഗിൾ മോണിറ്ററുള്ള S80UA സീരീസ് സാംസങ് എസ് 8 സീരീസിൽ ഉൾപ്പെടുന്നു. എസ് 80 എ സീരീസിൽ 27 ഇഞ്ച് ഡിസ്പ്ലേയുള്ള എസ് 27 എ 800, 32 ഇഞ്ച് ഡിസ്പ്ലേയുള്ള എസ് 32 എ 800 എന്നിവ വരുന്നു. അവയെല്ലാം യുഎച്ച്ഡി (3,840x2,160 പിക്സൽ) റെസല്യൂഷനും എസ്ആർജിബി കളർ സ്പേസിന്റെ 99 ശതമാനം കവറേജും നൽകുന്നു. രണ്ട് 27 ഇഞ്ച് ഓപ്ഷനുകൾ ഐപിഎസ് പാനലുകളും, 32 ഇഞ്ച് ഓപ്ഷൻ വിഎ പാനലുമായി വരുന്നു. അവയെല്ലാം എച്ച്ഡിആർ 10 നെ സപ്പോർട്ട് ചെയ്യുന്നുണ്ട്. 16: 9 ആസ്പെക്റ്റ് റേഷിയോ, 1,000: 1 സാധാരണ കോൺട്രാസ്റ്റ് റേഷിയോ, 5 എം‌എസ് റെസ്പോൺസ് ടൈം, 300 നിറ്റ് പീക്ക് ബറൈറ്നെസ്സ് എന്നിവയുണ്ട്.

സാംസങ് എസ് 7 സീരീസ് സവിശേഷതകൾ

സാംസങ് എസ് 7 സീരീസ് സവിശേഷതകൾ

S27A700NEW 27 ഇഞ്ച് മോണിറ്ററും S32A700 32-ഇഞ്ച് മോണിറ്ററും ഉള്ള S70A സീരീസ് സാംസങ് എസ് 7 സീരീസിൽ ഉൾപ്പെടുന്നു. എച്ച്ഡിആർ 10 സപ്പോർട്ടുള്ള 4 കെ (3,840x2,160 പിക്‌സൽ) ഡിസ്‌പ്ലേ, 5 എംഎസ് റെസ്പോൺസ് ടൈം, 16: 9 ആസ്പെക്റ്റ് റേഷിയോ, 300 നിറ്റ് പീക്ക് ബറൈറ്നെസ്സ് എന്നിവ രണ്ടും നൽകുന്നു. എസ് 27 എ 700 ന്യൂ മോഡലിന് 1,000: 1 സാധാരണ കോൺട്രാസ്റ്റ് റേഷ്യോയുള്ള ഐപിഎസ് പാനലും എസ് 32 എ 700 മോഡലിന് 2,500: 1 സാധാരണ കോൺട്രാസ്റ്റ് റേഷ്യോ വരുന്ന വിഎ പാനലും ഉണ്ട്. രണ്ടിലും നിങ്ങൾക്ക് 178 ഡിഗ്രി വ്യൂയിങ് അംഗിൾസ് ലഭിക്കും.

സാംസങ് എസ് 6 സീരീസ് സവിശേഷതകൾ

സാംസങ് എസ് 6 സീരീസ് സവിശേഷതകൾ

ഡബ്ല്യൂക്യുഎച്ച്ഡി (3,440x1,440 പിക്സലുകൾ) റെസല്യൂഷനോടുകൂടിയ S34A650UNEW 34-ഇഞ്ച് വളഞ്ഞ അൾട്രാ-വൈഡ് മോണിറ്റർ ഉൾപ്പെടുന്ന S65UA സീരീസ് സാംസങ് S6 സീരീസിൽ ഉൾപ്പെടുന്നു. ഇതിന് 21: 9 ആസ്പെക്റ്റ് റേഷിയോ, 1000 കർവെച്ചർ , 4,000: 1 സാധാരണ ദൃശ്യതീവ്രത അനുപാതം, എച്ച്ഡിആർ 10 പിന്തുണ എന്നിവയുണ്ട്. 300 നിറ്റ്സ് പീക്ക് ബറൈറ്നെസ്സ്, 5 എം‌എസ് റെസ്പോൺസ് ടൈം, 178 ഡിഗ്രി വ്യൂ ആംഗിളുകൾ എന്നിവയും ഇതിലുണ്ട്. എസ് 60 ജിഎ സീരീസിന് 24 ഇഞ്ച്, 27 ഇഞ്ച്, 32 ഇഞ്ച് ഓപ്ഷനുകളുണ്ട്. സ്റ്റാൻഡ് ഉയരം, സ്വിവൽ, ടിൽറ്റ്, പിവറ്റ് അഡ്ജസ്റ്റ്മെന്റ് എന്നിവ ലഭ്യമാക്കുന്നതായും സാംസങ് പറയുന്നു.

Best Mobiles in India

English summary
Samsung has launched the S8, S7, and S6 monitor series for 2021. High-resolution displays, HDR10 support, and 178-degree viewing angles are included. Samsung's S8 series includes the S80UA and S80A, which come in 27-inch and 32-inch screen sizes, respectively.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X