Home
Gadgets

തീ പിടിക്കുന്ന വേഗവും എറിഞ്ഞാലും പൊട്ടാത്ത ഉറപ്പും; സാംസങ് ടി7 ഷീൽഡ് 4 ടിബി വേരിയന്റ് റിവ്യൂ

ഹാർഡ് ഡിസ്കുകളും എസ്എസ്ഡികളുമൊക്കെ നാം ഉപയോഗിക്കുന്നത് ഫയലുകൾ സൂക്ഷിച്ച് വയ്ക്കാൻ വേണ്ടിയാണ്. ഇത്തരം ഡിവൈസുകൾക്ക് രണ്ട് തരം പോരായ്മകൾ എപ്പോഴുമുണ്ടാകാറുണ്ട്. സ്റ്റോറേജ് കപ്പാസിറ്റി ലിമിറ്റും എസ്എസ്ഡികളും ഹാർഡ് ഡിസ്കുകളുമൊക്കെ പെട്ടെന്ന് നശിച്ച് പോകാനുള്ള സാധ്യതയും. ഈ പ്രശ്നങ്ങൾക്കുള്ള പരിഹാരമാണ് സാംസങിന്റെ ടി7 ഷീൽഡ് 4 ടിബി വേരിയന്റ്.

കൈയ്യിൽ നിന്നൊന്ന് താഴെ വീണാലോ കുറച്ച് നനവ് പറ്റിയാലോ ഒക്കെ തകരാറിലാകുന്ന, ജിബികൾ മാത്രം സ്റ്റോറേജ് കപ്പാസിറ്റിയുള്ളവയ്ക്കിടയിൽ വേറെ ലെവൽ എന്നൊക്കെ വിളിക്കാവുന്ന എസ്എസ്ഡികളാണ് ടി7 ഷീൽഡ് സീരീസിലുള്ളത്. ടി7 ഷീൽഡിലെ ഏറ്റവും സ്റ്റോറേജ് കപ്പാസിറ്റിയുള്ള എസ്എസ്ഡിയാണ് 4ടിബി സ്റ്റോറേജ് വേരിയന്റ്. ഇന്ത്യയിൽ ലോഞ്ച് ചെയ്ത ടി7 പോർട്ടബിൾ 4 ടിബി എസ്എസ്ഡി ഉപയോഗിക്കാനും അതിന്റെ ശേഷികളും കമ്പനിയുടെ അവകാശവാദങ്ങളും വിലയിരുത്താനും ഗിസ്ബോട്ട് മലയാളത്തിന് സാധിച്ചു.

സാംസങ് ടി7 ഷീൽഡ് 4 ടിബി വേരിയന്റ് റിവ്യൂ

സാംസങ് ടി7 ഷീൽഡിന്റെ കാര്യത്തിൽ രണ്ട് വശങ്ങളാണ് വിശദമായി പരിശോധിക്കേണ്ടിയിരുന്നത്. ഒന്ന് അതിന്റെ സമാനകളില്ലാത്ത സ്റ്റോറേജ് കപ്പാസിറ്റിയും ഫയൽ ട്രാൻസ്ഫർ സ്പീഡും. മറ്റൊന്ന് എത്ര അലസമായും ഉപയോഗിക്കാമെന്ന അവകാശവാദവും. സാംസങ് ടി7 ഷീൽഡ് പോർട്ടബിൾ എസ്എസ്ഡി റിവ്യൂവിന് ശേഷം മനസിലാക്കിയ കാര്യങ്ങൾ നിങ്ങളുമായി ഷെയർ ചെയ്യുകയാണ് ഈ ലേഖനത്തിലൂടെ. ഒറ്റ വാചകത്തിൽ പറഞ്ഞാൽ അത്യാവശ്യം കാശ് മുടക്കാനുണ്ടെങ്കിൽ വിപണിയിൽ സാംസങ് ടി7 ഷീൽഡിനെക്കാളും മികച്ച എസ്എസ്ഡികളൊന്നും ഇപ്പോൾ ലഭ്യമല്ലെന്നതാണ് യാഥാ‍ർഥ്യം.

സാംസങ് ടി7 ഷീൽഡിന്റെ 4 ടിബി വേരിയന്റ് അടിസ്ഥാനപരമായി ഒരു യുഎസ്ബി 3.2 10ജിബിപിഎസ് ഹൗസിങിനുള്ളിൽ സ്ഥിതിചെയ്യുന്ന ഒരു എൻവിഎംഇ എസ്എസ്ഡിയാണ്. 59 x 88 x 13mm എന്നീ അളവുകളിൽ വരുന്ന എസ്എസ്ഡിയ്ക്ക് 98 ഗ്രാം ഭാരം മാത്രമാണുള്ളത്. സിലിക്കോൺ പ്രൊട്ടക്റ്റീവ് സ്ലീവിൽ പൊതിഞ്ഞാണ് എസ്എസ്ഡി വരുന്നത്. നീല, ബീജ്, ബ്ലാക്ക് കളറുകളിലും സാംസങ് ടി7 ഷീൽഡ് 4 ടിബി വേരിയന്റ് ലഭ്യമാകും.

സാംസങ് ടി7 ഷീൽഡ് 4 ടിബി വേരിയന്റ് റിവ്യൂ

Samsung T7 Shield-ൽ ടൈപ്പ് സി യുഎസ്ബി കണക്റ്ററാണ് നൽകിയിരിക്കുന്നത്. യുഎസ്ബി ടൈപ്പ് എ ടു ടൈപ്പ് സി കേബിളും ടൈപ്പ് സി ടു ടൈപ്പ് സി കേബിളും എസ്എസ്ഡിയ്ക്കൊപ്പം ലഭിക്കും. 3 വർഷത്തെ വാറന്റിയും സാംസങ് ടി7 ഷീൽഡിന് ലഭ്യമാക്കിയിട്ടുണ്ട്. മിക്കവാറും എല്ലാ ഡിവൈസുകൾക്കൊപ്പവും ടി7 ഷീൽഡ് ഉപയോഗിക്കാനും കഴിയും. ടി7 ഷീൽഡിൽ കമ്പനി നടത്തിയ അവകാശവാദങ്ങൾ പരീക്ഷിച്ച് നോക്കിയതിനേക്കുറിച്ചാണ് ഇനി പറയാനുള്ളത്.

വിവിധ ഉയരങ്ങളിൽ നിന്നും എസ്എസ്ഡി പലപ്പോഴും താഴേക്കിട്ടു. തുറന്ന് വച്ച ടാപ്പിൽ നിന്നുള്ള വെള്ളത്തിൽ മിനുറ്റുകളോളം പിടിച്ചു. മണ്ണും പൊടിയുമാക്കി. ഇതിനെല്ലാം ശേഷവും ടി7 ഷീൽഡിന്റെ പെർഫോമൻസിൽ ഏതെങ്കിലും തരത്തിലുള്ള കുറവുകൾ ഉണ്ടായിട്ടില്ലെന്നത് അത്ഭുതപ്പെടുത്തിയെന്ന് തന്നെ പറയാം. ഡ്രോപ്പ് ടെസ്റ്റ് നടത്തിയപ്പോൾ എസ്എസ്ഡിയുടെ ഔട്ടർ കവർ അകത്തുള്ള അലൂമിനിയം ഹൌസിങിനെ നല്ല രീതിയിൽ പ്രൊട്ടക്റ്റ് ചെയ്യുന്നുണ്ട്.

സാംസങ് ടി7 ഷീൽഡ് 4 ടിബി വേരിയന്റ് റിവ്യൂ

അത് പോലെ കൈയ്യിൽ പിടിക്കുമ്പോഴും ടേബിളിൽ വയ്ക്കുമ്പോഴും എസ്എസ്ഡിയ്ക്ക് നല്ല ഗ്രിപ്പ് കിട്ടാനും ഈ ഔട്ടർ ലെയറും അതിന്റെ ഡിസൈനും സഹായിക്കുന്നു. ടാപ്പിൽ നിന്നുള്ള വെള്ളത്തിൽ മുക്കിയിട്ടും വെള്ളം സ്പ്രേ ചെയ്തിട്ടും ഡിവൈസിലെ ഐപി65 റേറ്റിങ് ഹോൾഡ് ചെയ്തുവെന്ന് പറയാം. ഇത്രയധികം അലസമായും മറ്റ് എസ്എസ്ഡികളെ വച്ച് പറയുകയാണെങ്കിൽ അപകടകരമായും യൂസ് ചെയ്തിട്ടും സാംസങ് ടി7 ഷീൽഡിന് ഒരു കുലുക്കവും ഉണ്ടായിട്ടില്ലെന്നതാണ് യാഥാർഥ്യം.

ആപ്പിൾ ഐമാക്കിനോടൊപ്പവും വിൻഡോസ് കമ്പ്യൂട്ടറിനൊടൊപ്പവുമെല്ലാം ടി7 ഷീൽഡ് ഞങ്ങൾ ഉപയോഗിച്ചു നോക്കിയിരുന്നു. കമ്പനി അവകാശപ്പെടുന്ന 1,050 എംബിപിഎസ് റീഡിങ് സ്പീഡിനോടും 1,000 എംബിപിഎസ് റൈറ്റിങ് സ്പീഡിനോടും അടുത്ത് നിൽക്കുന്ന ഫയൽ ട്രാൻസ്ഫർ സ്പീഡ് എസ്എസ്ഡി ഉറപ്പ് നൽകുന്നുണ്ട്. ഞങ്ങളുടെ പാളിപ്പോയ ബെഞ്ച്മാർക്കിങ് ടെസ്റ്റ് ഇവിടെ വിശദീകരിക്കുന്നില്ല. ടി7 ഷീൽഡ് നിലവിൽ ലഭ്യമായ ഏറ്റവും വേഗതയേറിയ 10 ജിബിപിഎസ് എക്സ്റ്റേണൽ എസ്എസ്ഡിയാണെന്നതാണ് റിവ്യൂവിന് ശേഷം ഞങ്ങളെത്തിച്ചേ‍ർന്ന നി​ഗമനം.

4 ടിബി വേരിയന്റ് ധാരാളം ഫയലുകളും മറ്റും കൈകാര്യം ചെയ്യുന്നവർക്കാണ് ഏറ്റവും അനുയോജ്യം. സ്റ്റോറേജ് കപ്പാസിറ്റിയും ഡിസൈനും സേഫ്റ്റി ഫീച്ചറുകളും പരിഗണിക്കുമ്പോൾ ഇതിലും മികച്ചൊരു എസ്എസ്ഡി നിങ്ങൾക്ക് വാങ്ങാൻ കിട്ടില്ലെന്നതാണ് യാഥാർഥ്യം. 35,000 രൂപ വില വരുന്ന ടി7 ഷീൽഡ്, സാംസങിന്റെ ഓൺലൈൻ ഓഫ്ലൈൻ സ്റ്റോറുകളിലും ആപ്പിലും മറ്റ് ഓൺലൈൻ ഓഫ്ലൈൻ സ്റ്റോറുകളിലും ലഭ്യമാകും.

More from GizBot

Best Mobiles in India

English summary
We use hard disks and SSDs to store files. Such devices always have two types of drawbacks. Storage capacity limits and the risk of sudden failure of SSDs and hard disks The solution to these problems is Samsung T7 Shield 4TB variant.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X