Home
Gadgets

ഗാലക്സി ടാബ് എസ് 9 സീരീസ്, ​ഗാലക്സി 6 വാച്ച് എന്നിവ പുറത്തിറക്കി സാംസങ്; സവിശേഷതകളും വിലയും അറിയാം

സാംസങിന്റെ ഏറ്റവും പുതിയ ടാബ്ലെറ്റ് ആയ സാംസങ് ​ഗാലക്സി ടാബ് എസ് 9 സീരീസ് ലോഞ്ച് ചെയ്തു. ടാബിനൊപ്പം സാംസങ് ​ഗാലക്സി Z ഫ്ലിപ് 5, ഗാലക്സി Z 5 ഫോൾഡ് എന്നീ സ്മാർട്ട് ഫോണുകളും ഗാലക്സി വാച്ച് 6 സീരീസും ലോഞ്ച് ചെയ്തിട്ടുണ്ട്.

സൗത്ത് കൊറിയയിലെ സിയോളിൽ വെച്ച് നടന്ന ചടങ്ങിലാണ് പുതിയ ഉത്പന്നങ്ങൾ സാംസങ് ലോഞ്ച് ചെയ്തത്. ഫോൾഡബിൾ സ്മാർട്ട്‌ഫോണുകളിൽ മികച്ച ക്യാമറകളും ബാറ്ററി ശേഷിയുമുള്ള മെച്ചപ്പെട്ട ചിപ്‌സെറ്റുകൾ സാംസങ് അവതരിപ്പിച്ചിട്ടുണ്ട്. ടാബ് സീരീസിൽ മൂന്ന് പുതിയ ടാബ്ലെറ്റുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. ഗാലക്സി ടാബ് എസ് 9, ഗാലക്സി ടാബ് എസ് 9 പ്ലസ്, ഗാലക്സി ടാബ് എസ് 9 അൾട്രാ എന്നിവയാണ് പുതിയ മോഡലുകൾ.

ഗാലക്സി ടാബ് എസ് 9 സീരീസ്, ​ഗാലക്സി 6 വാച്ച് എന്നിവ പുറത്തിറക്കി

ഇന്ത്യൻ വിപണിയിൽ ഏകദേശം 65,700 രൂപയാണ് ടാബ് എസ് 9ന് പ്രതീക്ഷിക്കുന്നത്. ഇതിന്റെ യഥാർത്ഥ വില 799.99 ഡോളറാണ്. ടാബ് എസ്9 പ്ലസിനാകട്ടെ 82,100 രൂപയും പ്രതീക്ഷിക്കുന്നുണ്ട്. ടോപ് എൻഡ് വേരിയന്റായ ടാബ് എസ്9 അൾട്രക്കാകട്ടെ 98,500 രൂപയാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യൻ മാർക്കറ്റിലെ ഉത്പന്നങ്ങളുടെ വില ഔദ്യോ​ഗികമായി നാളെ അറിയാൻ സാധിക്കും.

ഇന്ന് മുതൽ അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ പുതിയ ഉത്പന്നങ്ങൾ പ്രീ ഓർഡർ ചെയ്യാവുന്നതാണ്. ഓഗസ്റ്റ് 11 മുതൽ പുതിയ ഉത്പന്നങ്ങൾ വാങ്ങാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബീജ്, ഗ്രാഫൈറ്റ് എന്ന രണ്ട് കളർ ഓപ്ഷനുകളിലാണ് മൂന്ന് ടാബ്‌ലെറ്റുകളും പുറത്തിറങ്ങുക. 120Hz പുതുക്കൽ നിരക്കുള്ള 14.6-ഇഞ്ച് ഡൈനാമിക് അമോലെഡ് 2X ഡിസ്‌പ്ലേയിലാണ് എസ് 9 അൾട്രാ വരുന്നത്.

ഗാലക്സി ടാബ് എസ് 9 സീരീസ്, ​ഗാലക്സി 6 വാച്ച് എന്നിവ പുറത്തിറക്കി

ക്വാൽകോം സ്നാപ്ഡ്രാ​ഗൺ 8 Gen 2 SoC ആണ് എസ് 9 അൾട്രായുടെ പ്രൊസസർ. 12GB + 256GB, 12GB + 512GB, 16GB + 1TB റാം സ്റ്റോറേജ് വേരിയന്റുകളിൽ എസ് 9 അൾട്രാ ലഭിക്കുന്നതാണ്. 13MP AF + 8MP റിയർ ഡുവൽ ബാക്ക് ക്യാമറയും സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 12MP + 12MP അൾട്രാ വൈഡ് ഫ്രണ്ട് ക്യാമറകളും ഉണ്ടായിരിക്കുന്നതാണ്.

11,200mAh ആണ് എസ് 9 അൾട്രായുടെ ബാറ്ററി. ആയതിനാൽ തന്നെ വളരെ മികച്ച ബാറ്ററി ലൈഫ് ഈ ടാബിൽ ഉണ്ടായിരിക്കും എന്ന് പ്രതീക്ഷിക്കാം. എസ് 9 പ്ലസ് ടാബിൽ ആകട്ടെ 120Hz പുതുക്കൽ നിരക്കുള്ള 12.4-ഇഞ്ച് ഡൈനാമിക് അമോലെഡ് 2X ഡിസ്‌പ്ലേ ഉണ്ടായിരിക്കുന്നതാണ്. എസ് 9 അൾട്രായുടെ ക്വാൽകോം സ്നാപ്ഡ്രാ​ഗൺ 8 Gen 2 SoC പ്രൊസസർ തന്നെയായിരിക്കും എസ് 9 പ്ലസിലും ഉണ്ടായിരിക്കുക.

12GB + 256GB, 12GB + 512GB റാം സ്റ്റോറേജ് വേരിയന്റുകളിൽ എസ് 9 പ്ലസ് ടാബുകൾ ഉപഭോക്താക്കൾക്ക് ലഭിക്കുന്നതാണ്. മെമ്മറി കാർഡുകൾ ഉപയോ​ഗിച്ച് ടാബിന്റെ സ്റ്റോറേജ് 1 ടിബി വരെ ഉയർത്താനും സാധിക്കുന്നതാണ്. എസ് 9 പ്ലസിന്റെ ക്യാമറയിലേക്ക് വന്നാൽ 13MP AF + 8MP അൾട്രാ വൈഡ് ആയിരിക്കും ബാക്ക് ക്യാമറകൾ. ഫ്രണ്ട് ക്യാമറ ആകട്ടെ 12MP അൾട്രാ വൈഡ് ആയിരിക്കും.

10,090mAh ബാറ്ററി കപ്പാസിറ്റിയും എസ് 9 പ്ലസിന് ഉണ്ടായിരിക്കുന്നതാണ്. പുതിയ സീരിസിലെ ബേസ് മോഡൽ ടാബ്ലെറ്റായ ​ഗാലക്സി ടാബ് എസ് 9ന്റെ സവിശേഷതകൾ പരിശോധിച്ചാൽ 120Hz പുതുക്കൽ നിരക്കുള്ള 11 ഇഞ്ച് ഡൈനാമിക് അമോലെഡ് 2X ഡിസ്‌പ്ലേ നമ്മുക്ക് ഇതിൽ കാണാൻ സാധിക്കും. മൂന്ന് മോഡലുകളിലും ഒരേ പ്രോസസർ തന്നെയാണ് ഉപയോ​ഗിച്ചിരിക്കുന്നത്.

8GB + 128GB, 12GB + 256GB റാം സ്റ്റോറേജ് വേരിയന്റുകളിൽ നമ്മുക്ക് ടാബ് എസ് 9 ലഭിക്കുന്നതാണ്. പിന്നിലായി 13എംപി എഎഫ് ക്യാമറയും മുന്നിലായി 12എംപി അൾട്രാ വൈഡ് ഫ്രണ്ട് ക്യാമറയും സ്ഥാനം പിടിച്ചിട്ടുണ്ട്. 8,400mAh ആയിരിക്കും എസ് 9ന്റെ ബാറ്ററി. അതേ സമയം ഗാലക്സി വാച്ച് 6 സീരീന്റെ വിശേഷങ്ങൾ നോക്കിയാൽ രണ്ട് വാച്ചുകളാണ് പുതിയതായി സാംസങ് പുറത്തിറക്കിയിരിക്കുന്നത്

ഗാലക്‌സി വാച്ച് 6, ഗാലക്‌സി വാച്ച് 6 ക്ലാസിക് എന്നിങ്ങനെയാണ് വാച്ചുകളുടെ പേര്. രണ്ട് വാച്ചുകളുടെയും അടിസ്ഥാന വേരിയന്റിൽ 1.3 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേ ഉണ്ടായിരിക്കുന്നതാണ്. ഇതിൽ ഏറ്റവും ഉയർന്ന വേരിയന്റിന്റെ ഡിസ്പ്ലേ വലുപ്പം1.5 ഇഞ്ച് ആണ്. വാച്ച് 6 ഗ്രാഫൈറ്റ്, സിൽവർ ഓപ്ഷനുകളിൽ ലഭിക്കുന്നതാണ്. ഗാലക്‌സി വാച്ച് 6 ക്ലാസിക് വാച്ച് ആകട്ടെ ബ്ലാക്ക്, സിൽവർ നിറങ്ങളിൽ ലഭ്യമാകും.

രണ്ട് വാച്ചുകൾക്കും Exynos W930 ഡ്യുവൽ കോർ ചിപ്‌സെറ്റിൽ നിന്ന് 2GB റാമും 16GB ഇന്റേണൽ സ്റ്റോറേജും ഉണ്ടായിരിക്കുന്നതാണ്. എന്നാൽ രണ്ട് മോഡലിന്റെയും ബാറ്ററി വലുപ്പത്തിൽ വ്യത്യാസം ഉണ്ട്. അടിസ്ഥാന വേരിയന്റിൽ 300mAh ബാറ്ററിയും ടോപ്പ് മോഡലിൽ 425mAh ബാറ്ററിയും ഉൾക്കൊള്ളിച്ചിട്ടുണ്ട്. അതിവേ​ഗ ചാർജിം​ഗ് സപ്പോർട്ട് ചെയ്യുന്നവയാണ് രണ്ട് മോഡലുകളും. ഗൂഗിളിന്റെ WearOS 4 അടിസ്ഥാനമാക്കിയുള്ള Samsung One UI 5 ആണ് വാച്ചിന്റെ മറ്റൊരു സവിശേഷത.

മറ്റെല്ലാ സ്മാർട്ട് വാട്ടുകൾ പോലെ നിങ്ങളുടെ ആരോ​ഗ്യവുമായി ബന്ധപ്പെട്ട ഹൃദയമിടിപ്പ്, ഉറക്കം എന്നിവയെല്ലാം ട്രാക്ക് ചെയ്യുന്നു. ഫോൺകോളുകളും സന്ദേശങ്ങളും വാച്ചിന്റെ സഹായത്തടെ സ്വീകരിക്കാവുന്നതാണ്. വാട്ട്‌സ്ആപ്പ്, ജിമെയിൽ, ഗൂഗിൾ കലണ്ടർ എന്നിവയുൾപ്പെടെ ഗൂഗിൾ പ്ലേയിൽ വരുന്ന പുതിയ ആപ്പുകളും വാച്ചിന്റെ സഹായത്തോടെ ഉപഭോക്താക്കൾക്ക് ഉപയോ​ഗിക്കാവുന്നതാണ്. നാളെയായിരിക്കും പുതിയ ഉത്പന്നങ്ങളുടെ ഇന്ത്യയിലെ വില അറിയാൻ സാധിക്കു.

More from GizBot

Best Mobiles in India

English summary
Samsung has launched its latest tablet, the Samsung Galaxy Tab S9 series. Along with the Tab, Samsung has launched the Galaxy Z Flip 5 and Galaxy Z 5 Fold smartphones and the Galaxy Watch 6 series. Samsung launched the new products at a ceremony held in Seoul, South Korea. Know the features of new products.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X