സാൻഡിസ്ക് എക്‌സ്ട്രീം, സാൻഡിസ്ക് എക്‌സ്ട്രീം പ്രോ പോർട്ടബിൾ എസ്എസ്ഡികൾ ഇന്ത്യയിൽ അവതരിപ്പിച്ച: വില, സവിശേഷതകൾ

|

സാൻഡിസ്ക് എക്‌സ്ട്രീം, സാൻഡിസ്ക് എക്‌സ്ട്രീം പ്രോ പോർട്ടബിൾ എസ്എസ്ഡികൾ വെസ്റ്റേൺ ഡിജിറ്റൽ തുടങ്ങിയ ഹാർഡ്‍ഡിസ്ക് മോഡലുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു. ഈ എസ്എസ്ഡികൾക്ക് 4 ടിബി വരെ സ്റ്റോറേജ് കപ്പാസിറ്റിയും, കൂടാതെ ഇതിൻറെ പ്രോ മോഡലിൽ കനത്ത ജോലി ഭാരത്തിൻറെ സമ്മർദ്ദത്തിൽ പോലും ചൂട് നിയന്ത്രിക്കുവാൻ ഫോർജ്ഡ് അലുമിനിയം ചേസിസ് അവതരിപ്പിക്കുന്നു. പാസ്‌വേഡ് പ്രൊട്ടക്ഷൻ ഉപയോഗിച്ച് കണ്ടെന്റ് സുരക്ഷിതമായി സൂക്ഷിക്കാനും ഈ ഡ്രൈവുകൾ സഹായിക്കുന്നു. സാൻഡിസ്ക് എക്‌സ്ട്രീം, സാൻഡിസ്ക് എക്‌സ്ട്രീം പ്രോ പോർട്ടബിൾ എസ്എസ്ഡികൾ 256-ബിറ്റ് എഇഎസ് ഹാർഡ്‌വെയർ എൻക്രിപ്ഷൻ ഉപയോഗിക്കുന്നു. പുതിയ പോർട്ടബിൾ സാൻഡിസ്ക് എക്‌സ്ട്രീം പ്രോ എസ്എസ്ഡി 2000 എംബിപിഎസ് വരെ റീഡ് സ്പീഡും 2000 എംബിപിഎസ് വരെ റൈറ്റ് സ്പീഡും നിങ്ങൾക്ക് നൽകുന്നു.

സാൻഡിസ്ക് എക്‌സ്ട്രീം, സാൻഡിസ്ക് എക്‌സ്ട്രീം പ്രോ എസ്എസ്ഡികളുടെ വില ഇന്ത്യയിൽ

സാൻഡിസ്ക് എക്‌സ്ട്രീം, സാൻഡിസ്ക് എക്‌സ്ട്രീം പ്രോ എസ്എസ്ഡികളുടെ വില ഇന്ത്യയിൽ

1 ടിബി, 2 ടിബി, 4 ടിബി ഓപ്ഷനുകളിൽ പുതിയ സാൻഡിസ്ക് എക്സ്ട്രീം പ്രോ പോർട്ടബിൾ എസ്എസ്ഡി ലഭ്യമാക്കി. 1 ടിബി മോഡലിന് 19,999 രൂപയും, 2 ടിബി മോഡലിന് 34,999 രൂപയുമാണ് വില വരുന്നത്. 4 ടിബി മോഡലിൻറെ വില ഇതുവരെ കമ്പനി വ്യക്തമാക്കിയിട്ടില്ല. ഈ ഗാഡ്‌ജറ് വിപണിയിൽ എപ്പോൾ ലഭിക്കുമെന്ന കാര്യം അടുത്ത മാസം നിശ്ചയിക്കും.

സാൻഡിസ്ക് എക്‌സ്ട്രീം

അതുപോലെ, പുതിയ സാൻഡിസ്ക് എക്‌സ്ട്രീം പോർട്ടബിൾ എസ്എസ്ഡി 500 ജിബി, 1 ടിബി, 2 ടിബി, 4 ടിബി മോഡലുകളിൽ ലഭ്യമാണ്. 500 ജിബി മോഡലിന് 7,999 രൂപയും, 1 ടിബി മോഡലിന് 12,999 രൂപയും, 2 ടിബി മോഡലിന് 27,499 രൂപയുമാണ് വില വരുന്നത്. 4 ടിബി മോഡലിൻറെ വില ഇതുവരെ വ്യക്തമാക്കിയിട്ടില്ല, മാത്രമല്ല ഇതിൻറെ ലഭ്യത 2021 ഏപ്രിലിൽ നിശ്ചയിക്കും. ഈ എസ്എസ്ഡികൾ ആമസോണിലും ഫ്ലിപ്കാർട്ടിലും വിൽപ്പനയ്‌ക്കെത്തിക്കുന്നു. ഇതിൽ സാൻഡിസ്ക് എക്‌സ്ട്രീം 500 ജിബിയ്ക്ക് 600 രൂപ കിഴിവും, സാൻഡിസ്ക് എക്‌സ്ട്രീം പ്രോ എസ്എസ്ഡി 1 ടിബി വേരിയന്റിന് നിശ്ചിത സമയത്തേക്ക് 1,000 രൂപയുമാണ് കിഴിവ് വരുന്നത്.

സാൻഡിസ്ക് എക്‌സ്ട്രീം, സാൻഡിസ്ക് എക്‌സ്ട്രീം പ്രോ എസ്എസ്ഡി സവിശേഷതകൾ
 

സാൻഡിസ്ക് എക്‌സ്ട്രീം, സാൻഡിസ്ക് എക്‌സ്ട്രീം പ്രോ എസ്എസ്ഡി സവിശേഷതകൾ

സാൻഡിസ്ക് എക്‌സ്ട്രീം പ്രോ എസ്എസ്ഡി 2,000 എംബിപിഎസ് വരെ റീഡ് സ്പീഡും 2,000 എംബിപിഎസ് വരെ റൈറ്റ് സ്പീഡും വാഗ്ദാനം ചെയ്യുന്നു. ഇതിന് ഒരു ഫോർജ്ഡ് അലുമിനിയം ചേസിസ് ഉണ്ട്. അത് പോർട്ടബിൾ ഫോം ഫാക്ടറിൽ ഉയർന്ന വേഗത നിലനിർത്താൻ ഒരു ഹീറ്റ്സിങ്കായി പ്രവർത്തിക്കുന്നു. ഡ്രൈവിൽ വരുന്ന ഫോർജ്ഡ് അലുമിനിയം ചേസിസ് സിലിക്കൺ ഷെൽ ഡിസൈൻ പോർട്ടബിൾ എസ്എസ്ഡിക്ക് പ്രീമിയം എക്സ്‌പീരിയൻസ് നൽകും.

സാൻഡിസ്ക് എക്‌സ്ട്രീം, സാൻഡിസ്ക് എക്‌സ്ട്രീം പ്രോ പോർട്ടബിൾ എസ്എസ്ഡികൾ ഇന്ത്യയിൽ

1,050 എംബിപിഎസ് വരെ റീഡ് സ്പീഡും 1,000 എംബിപിഎസ് വരെ റൈറ്റ് സ്പീഡും സാൻഡിസ്ക് എക്‌സ്ട്രീം എസ്എസ്ഡിയിൽ ഉണ്ട്. ഇതിന് മോടിയുള്ള സിലിക്കൺ ഷെൽ മനോഹരവും അധിക സുരക്ഷയും നൽകുന്നു. രണ്ട് എസ്എസ്ഡികളും പാസ്‌വേഡ് സുരക്ഷയോടെയാണ് ഉപയോഗിക്കുന്നത്. എഇഎസ് ഹാർഡ്‌വെയർ എൻക്രിപ്ഷനിലേക്ക് അപ്‌ഗ്രേഡുചെയ്‌ത വിൻഡോസ്, മാക്, യുഎസ്ബി ടൈപ്പ്-സി ഫോണുകൾക്കും ഉപയോഗിക്കുവാൻ അനുയോജ്യമാണ്. പാസ്‌വേഡ് സുരക്ഷാ 256 ബിറ്റ് എഇഎസ് എൻ‌ക്രിപ്ഷൻ ഉപയോഗിക്കുന്നു. ഇത് വിൻഡോസ് 8, വിൻഡോസ് 10, മാകോസ് വി 10.9 + എന്നിവ സപ്പോർട്ട് ചെയ്യുന്നു. രണ്ട് മീറ്റർ ഡ്രോപ്പ് പ്രൊട്ടക്ഷൻ വരെ അതിജീവിക്കാൻ ഇതിന് കഴിയും, ഒപ്പം IP55 റേറ്റിംഗും ഉണ്ട്. സാൻഡിസ്ക് എക്‌സ്ട്രീം, സാൻഡിസ്ക് എക്‌സ്ട്രീം പ്രോ പോർട്ടബിൾ എസ്എസ്ഡികൾക്ക് പരിമിതമായ അഞ്ച് വർഷത്തെ വാറണ്ടിയുണ്ട്.

Best Mobiles in India

English summary
Western Digital has released the SanDisk Extreme and SanDisk Extreme Pro portable SSDs in India. The SSDs have capacities of up to 4TB, and the Pro model has a forged aluminium frame for efficient heat dissipation even when under load.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X