മൃഗങ്ങളോട് സംസാരിക്കാന്‍ പെറ്റ് ട്രാന്‍സ്ലേറ്റര്‍ എത്തുന്നു

By Archana V

  അടുത്ത കാലത്തായി സാങ്കേതിക വിദ്യ നമ്മുടെ ജീവിതത്തില്‍ വരുത്തിയ പുരോഗതി വളരെ വലുതാണ്. എന്നാലിപ്പോഴും മനുഷ്യര്‍ക്ക് അവരുടെ വളര്‍ത്തു മൃഗങ്ങളുടെ ഭാഷ മനസിലാക്കുന്നതില്‍ പരമിതികള്‍ ഉണ്ട്. ഇതിന് മാറ്റം വരാന്‍ പോവുകയാണ്.

  മൃഗങ്ങളോട് സംസാരിക്കാന്‍ പെറ്റ് ട്രാന്‍സ്ലേറ്റര്‍ എത്തുന്നു

   

  യുഎസില്‍ നിന്നുള്ള ഒരു കൂട്ടം ശാസ്ത്രജ്ഞന്‍മാര്‍ ആണ് മൃഗഭാഷ മനുഷ്യന് മനസ്സിലാകുന്ന ഭാഷയിലേക്ക് തര്‍ജ്ജിമ ചെയ്യാന്‍ വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. . മൃഗങ്ങളുടെ ശബ്ദവും മുഖഭാവവും മനസിലാക്കി ഇംഗ്ലീഷിലേക്ക് തര്‍ജ്ജിമ ചെയ്യുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ വികസിപ്പെച്ചടുക്കാനുള്ള ശ്രമത്തിലാണ് ഇവര്‍.

  പത്ത് വര്‍ഷത്തിനുള്ളില്‍ വളര്‍ത്തുമൃഗങ്ങള്‍ക്ക് അവരുടെ ഉടമകളുമായി പെറ്റ് ട്രാന്‍സ്ലേറ്റര്‍ ഉപയോഗിച്ച് സംസാരിക്കാന്‍ കഴിയും എന്നാണ് മൃഗസ്വഭാവ വിദഗ്ധനായ പ്രൊഫസര്‍ കോണ്‍ സ്ലോബോദ് ചികോഫിന്റെ നിരീക്ഷണം.

  മറ്റ് പഠനങ്ങളില്‍ നിന്നുള്ള കണ്ടെത്തലുകള്‍ക്ക് ഒപ്പം തന്റെ ഗവേഷണത്തിലൂടെ ഇത് സാധ്യമാകുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം . മുപ്പതിലേറെ വര്‍ഷങ്ങളായി പ്രെയ്‌റി നായയുടെ സങ്കീര്‍ണമായ ആശയവിനിമയ രീതി സംബന്ധിച്ച് അദ്ദേഹം പഠനം നടത്തി വരികയാണ്.

  നായകളുടെ കുരയ്ക്കല്‍, മുരളല്‍, ഓലിയിടല്‍ എന്നിങ്ങനെ വിവിധ തരത്തിലുള്ള സ്വഭാവങ്ങളും പഠനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നായകളുടെ ആശയവിനിമയം മനസിലാക്കാന്‍ ഇത്തരം സ്വഭാവങ്ങള്‍ എല്ലാം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ ഉപയോഗിക്കുന്നുണ്ട്.

  ആധാര്‍ കാര്‍ഡിലെ സ്വകാര്യത കൂടുതല്‍ സംരക്ഷിക്കുന്നതിന് 'ഫേസ് റെകഗ്നിഷനുമായി'

  വളര്‍ത്തു മൃഗങ്ങളുടെ സ്വഭാവം പഠിക്കുന്ന മെഷീനുകള്‍ ഉപയോഗിക്കുന്നതിലൂടെ കമ്പ്യൂട്ടറുകള്‍ക്ക് അവ മുരളുന്നത് എന്തിനാണന്നും , വാലാട്ടുന്നത് എന്തിനാണന്നും മറ്റും പറഞ്ഞ് തരാന്‍ കഴിയം എന്നാണ് അദ്ദേഹത്തിന്റെ പ്രതീക്ഷ.

  മൃഗങ്ങള്‍ക്ക് യഥാര്‍ത്ഥത്തില്‍ എന്താണ് വേണ്ടതെന്ന് മനസ്സിലാക്കാന്‍ കഴിയുകയാണെങ്കില്‍ ഭാവിയില്‍ മനുഷ്യര്‍ക്ക് വളര്‍ത്തുമൃഗങ്ങളുമായി കൂടുതല്‍ ഇണങ്ങാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.

  നായക്ക്‌ളെ അകറ്റി നിര്‍ത്തുന്നതിന് പകരം അവയ്ക്ക് കൂടുതല്‍ ഇടം നല്‍ ഈ വിവരങ്ങള്‍ സഹായിക്കുമെന്നും അദ്ദേഹം പറയുന്നു.

  നോര്‍ത്തേണ്‍ അരിസോണ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറായ സ്ലോബോദ്ചികോഫ് മൃഗളുടെ ഭാഷ സംബന്ധിച്ച നടത്തിയ പഠനം 2013 ല്‍ പ്രസിദ്ധീകരിച്ചിരുന്നു. പത്ത് വര്‍ഷത്തിനുള്ളില്‍ മനുഷ്യനും മൃഗങ്ങള്‍ക്കും ഫലപ്രദമായി പരസ്പരം ആശയവിനിമയം നടത്താന്‍ കഴിയുമെന്നാണ് അദ്ദേഹം ഇതില്‍ അവകാശപ്പെടുന്നുണ്ട്.

  ഈ പഠനത്തെ അധിഷ്ഠതമാക്കി സ്ലോബോദ്ചികോഫും സഹപ്രവര്‍ത്തകരും വികസിപ്പിച്ചെടുത്ത അല്‍ഗോരിതമാണ് പ്രെയ്‌റി ഡോഗിന്റെ ഭാഷ ഇംഗ്ലീഷിലേക്ക് തര്‍ജ്ജിമ ചെയ്യുന്നതിലേക്ക് എത്തിയത്. മനുഷ്യര്‍ക്ക് മൃഗങ്ങളുമായി കൂടുതല്‍ മനസിലാകുന്ന തരത്തില്‍ ആശയവിനിമയം സാധ്യമാക്കുന്ന കൂടുതല്‍ സാങ്കേതിക വിദ്യകള്‍ വികസിപ്പിച്ചെടുക്കുന്നതിനായി സൂലിഗ്വ എന്നൊരു കമ്പനിയും അവര്‍ സ്ഥാപിച്ചിട്ടുണ്ട്.

  ആശയവിനിമയത്തിന് സങ്കീര്‍ണമായ സ്വന്തം ഭാഷ ഉപയോഗിക്കുന്ന പ്രെയറി ഡോഗുകളിലും മൃഗങ്ങളിലും പഠനം നടത്താനാണ് ഗവേഷകര്‍ കൂടുതല്‍ സമയെ ചെലവഴിക്കുന്നത്. മറ്റുള്ളവര്‍ക്ക് എതിരാളിയെ സംന്ധിച്ചുള്ള സൂചന നല്‍കാന്‍ പ്രെയറി ഡോഗും മറ്റും സ്വന്തമായ ഭാഷ ഉപയോഗിക്കുന്നുണ്ടൈന്നാണ് ഇവരുടെ കണ്ടെത്തല്‍.

  എതിരാളിയുടെ തരവും വലുപ്പവും അനുസരിച്ച് ഇവര്‍ നല്‍കുന്ന സൂചനകളും വ്യത്യാസപ്പെട്ടിരിക്കും . ആശയവിനിമയത്തിനായി ഇത്തരം സൂചനകള്‍ സംയോജിപ്പിച്ചും പ്രെയറി ഡോഗുകള്‍ ഉപയോഗിക്കാറുണ്ട്. സമീപത്തുള്ള മനുഷ്യരുടെ വസ്ത്രങ്ങളുടെ നിറത്തിന്റെ സൂചനകള്‍ പോലും ഇവയ്ക്ക് ഇങ്ങനെ നല്‍കാന്‍ കഴിയും.

  പ്രെയറി നായകളെ ഉപയോഗിച്ച് ഇത് ചെയ്യാന്‍ കഴിയുകയാണെങ്കില്‍ തീര്‍ച്ചയായും നായകളിലും പൂച്ചകളിലും ഇത് ചെയ്യാന്‍ കഴിയുമെന്ന് സ്ലോബോദ്ചികോഫ് പറഞ്ഞു.

   

  നായകളുടെ വിവിധ തരത്തിലുള്ള കുരകളും ശരീര ചലനങ്ങളും വിലയിരുത്തുന്നതിനായി ആയിരകണക്കിന് വീഡിയോകളാണ് സ്ലോബോദ്ചികോഫും സംഘവും പരിശോധിക്കുന്നത്. ഈ ആശയവിനിമയ സൂചനകള്‍ സംബന്ധിച്ചുള്ള എഐ അല്‍ഗോരിതം പഠിപ്പിക്കുന്നതിനായി ഈ വീഡിയോകള്‍ ഉപയോഗിക്കും.

  നായകളുടെ സ്വഭാവം മനസ്സിലാക്കുന്നതിന് ഇത്തരം ടെക്‌നോളജികള്‍ മനുഷ്യരെ സഹായിക്കും. നായകളെ അകറ്റി നിര്‍ത്തുന്നതിന് പകരം ഇത്തരം വിവരങ്ങള്‍ ഉപയോഗിച്ച് വളര്‍ത്ത് മൃഗങ്ങള്‍ക്ക് കൂടുതല്‍ ഇടം നല്‍കുക എന്നും സ്ലോബോദ്ചികോഫ് പറയുന്നു.

  Read more about:
  English summary
  Scientists in the US are working on an instrument that would use artificial intelligence (AI) to learn and translate animal's vocalizations and facial expressions into simple English.
  X

  ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot

  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more