TRENDING ON ONEINDIA
-
രണ്ട് വര്ഷത്തിനിടെ സര്ക്കാര് സ്കൂളില് എത്തിയത് രണ്ടര ലക്ഷം വിദ്യാര്ത്ഥികള്
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന് പുരയ്ക്കല്!
-
ഇന്ത്യന് ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര് ജയിക്കുന്നത്'; ന്യൂസിലന്ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള് ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്പ്പന കുറഞ്ഞ 10 കാറുകള്
ഈ വാലന്റയിന്സ് ദിനത്തില് സമ്മാനമായി നല്കാം 6000 രൂപയ്ക്കുളളിലെ ഈ ഗാഡ്ജറ്റുകള്..!
ഫെബ്രുവരി 14നാണ് വാലന്റയിന്സ് ദിനം. ലോകമെങ്ങും ആഘോഷപൂര്വ്വം വരവേല്ക്കുന്ന ഈ ദിനത്തില് സ്നേഹിക്കുന്നവര്ക്ക് സമ്മാനങ്ങള് നല്കാം. ഇങ്ങനെയുളള ഈ അവസരത്തില് ഏതു സമ്മാനം നല്കാം എന്ന ആശയക്കുഴപ്പത്തിലാകും നിങ്ങളില് പലരും.
എന്നാല് ഇത്തവണ ആരേയും ആകര്ഷിക്കുന്ന ഒരു കൂട്ടം ഗാഡ്ജറ്റുകളുടെ ലിസ്റ്റുമായാണ് ഗിസ്ബോട്ടിന്റെ ഈ ലേഖനം. 6000 രൂപയ്ക്കുളളിലെ ഈ ഗാഡ്ജറ്റുകള് നിങ്ങള് ഏറെ ഇഷ്ടപ്പെടും.
All-new Echo Dot
നിങ്ങളുടെ പ്രീയപ്പെട്ടയാള്ക്ക് സമ്മാനമായി നല്കാന് ഇത് ഏറ്റവും മികച്ചതാണ്. ഒരു ലളിതമായ വോയിസ് കമാന്റിലൂടെ നിങ്ങളുടെ ഏതൊരു ചോദ്യത്തിനും ഉത്തരം നല്കാന് ഇതിനു കഴിയും. ഇതില്
സംഗീതം ആസ്വദിക്കാം, ചോദ്യങ്ങള് ചോദിക്കാം, കാലാവസ്ഥ പരിശോധിക്കാം അങ്ങനെ ഒട്ടനവധി ഉപയോഗങ്ങള് ഉണ്ട്. ആമസോണ് പ്രൈം മ്യൂസിക്, ട്യൂണ്ഇന്, ഹങ്കാമ എന്നിവയിലൂടെ പാട്ടുകള് കേട്ട് ആസ്വദിക്കാം. ആമസോണ്.ഇന് ലൂടെ 4,499 രൂപയ്ക്ക് ഇത് നിങ്ങള്ക്ക് വാങ്ങാവുന്നതാണ്.
Kindle E-reader
കിണ്ടര് ഇ-റീഡര് ഒരു വിലപ്പെട്ട സമ്മാനമായിരിക്കും. ഇത് കനം കുറഞ്ഞതും അതു പോലെ ഭാരം കുറഞ്ഞതുമാണ്. കറുപ്പ്, വെളള എന്നീ നിറങ്ങളില് ഇത് ലഭ്യമാണ് ഒപ്പം ദീര്ഘകാല ബാറ്ററിയാണ് ഉള്പ്പെടുത്തിയിരിക്കുന്നത്. ഇതിലെ ഉയര്ന്ന ദൃശ്യതീവ്രത ടച്ച് സ്ക്രീന് ഡിസ്പ്ലേ ഉളളതിനാല് നേരിട്ടുളള സൂര്യപ്രകാശം ഒഴിവാക്കുന്നു. 5,999 രൂപയാണ് ഇതിന്റെ വില.
Fire TV Stick
അലെക്സ വോയിസ് റിമോട്ടോടു കൂടിയ ഫയര് ടിവി സ്റ്റിക്കാണ് അടുത്തത്. ഒരു HDTV യിലേക്ക് ആമസോണ് ഫയര് ടിവി സ്റ്റിക് ഘടിപ്പിക്കുക, പവര് കേബിള് അറ്റാച്ച് ചെയ്യുക, വൈ-ഫൈയിലേക്ക് കണക്ട് ചെയ്യുക. ഈ എളുപ്പത്തില് ഉപയോഗിക്കാവുന്നതും ശക്തമായതുമായ ഉപകരണം നിങ്ങളുടെ ടിവി മികച്ചതാക്കുന്നു. നിങ്ങള്ക്ക് ആയിരക്കണക്കിന് സിനിമകള് സ്ട്രീം ചെയ്യാം, ടിവി ഷോകള്, ആപ്സ്, ഗെയിംസ്, കുട്ടികളുടെ ഉളളടക്കം, നെറ്റ്ഫ്ളിക്സ്, യൂട്യൂബ് തുടങ്ങിയ ഒട്ടേറെ കാര്യങ്ങള് ചെയ്യാം. 3,999 രൂപയാണ് ഇതിന്റെ വില.
Fujifilm Insta Mini 8 Instant Film Camera
ഇന്ന് ഏവരും സ്മാര്ട്ട്ഫോണുകളില് ഫോട്ടോ എടുക്കാനാണ് ഏറെ ആഗ്രഹിക്കുന്നത്. ഫ്യൂജിഫിലിം ഇന്സ്റ്റാക് മിനി 8 ഇന്സ്റ്റന്റ് ഫിലിം ക്യാമറ നിങ്ങളുടെ ദൈനംദിന ജീവിതം ഒരോ നിമിഷവും പകര്ത്തുന്നു. ഫോട്ടോകള് എടുക്കാന് ഏറ്റവും മികച്ച തെളിച്ചം ഇത് തന്നെ സ്വപ്രേരിതമായി നിര്ണ്ണയിക്കുന്നു. കൂടാതെ മ്യദുലമായ ഇംപ്രേഷനുകള് ഉപയോഗിച്ച് ഹൈ-കീമോഡ് സവിശേഷതയില് ചിത്രങ്ങള് എടുക്കാനും നിങ്ങള്ക്കു സാധിക്കും. 3,628 രൂപയാണ് ഇതിന്റെ വില.
Mivi Saxo Wireless Bluetooth Earphone
വയര്ലെസ് ഇയര്ഫോണുകളാണ് ഇപ്പോഴത്തെ താരം. നിങ്ങളുടെ പ്രിയന് സംഗീത പ്രേമിയാണെങ്കില് വാലന്റയിന്സ് ദിനത്തില് ഇതൊരു സമ്മാനമായി കൊടുക്കാം. 17 മണിക്കൂര് നിലനില്ക്കുന്ന ബാറ്ററിയാണ് ഇതില്. 2,999 രൂപയാണ് ഇതിന്റെ വില.
Oakter Basic smart home kit
നിങ്ങളുടെ വാലന്റയിന് ഒരു സാങ്കേതിക വിദഗ്ദ്ധന് ആണെങ്കില് ഇത് അയാള്ക്ക് മികച്ചൊരു സമ്മാനമായിരിക്കും. Oakter സ്മാര്ട്ട് ഹോം കിറ്റ് നിങ്ങളുടെ വീട്ടിലെ ഗീസര്, മോട്ടോര്, എസി എന്നിവ നിയന്ത്രിക്കാന് സഹായിക്കുന്നു. 5,823 രൂപയാണ് ഇതിന്റെ വില.
രണ്ടുമാസം 'വീട്ടിലിരുന്ന് ജോലി' ചെയ്ത് ഇരുപത്തിയാറുകാരൻ നേടിയത് 36 ലക്ഷം