സ്‌കാഗന്‍ ഫാള്‍സ്റ്റര്‍ 2 സ്മാര്‍ട്ട് വാച്ച് റിവ്യൂ

|

ഇന്ത്യന്‍ സ്മാര്‍ട്ട് വെയറബിള്‍ വിപണി ദ്രുതഗതിയില്‍ വികസിച്ചുകൊണ്ടിരിക്കുകയാണ്. തേഡ് പാര്‍ട്ടി ആപ്പുകള്‍ ഉപയോഗിക്കാന്‍ കഴിയുന്ന സ്മാര്‍ട്ട് വാച്ചുകളും ഫിറ്റ്‌നസ്സ് ട്രാക്കറുകളും തന്നെയാണ് വിപണി കീഴടക്കിയിരിക്കുന്നത്. 41 ശതമാനം വിപണി വിഹിതവുമായി ഷവോമിയാണ് കമ്പിനകളില്‍ മുന്നില്‍. ഗോക്കി, ടൈറ്റന്‍, സാംസങ് എന്നിവ യഥാക്രമം രണ്ട്, മൂന്ന്, നാല് സ്ഥാനങ്ങളിലുണ്ട്. ഫോസില്‍ ഗ്രൂപ്പാണ് അഞ്ചാംസ്ഥാനത്ത്.

 
സ്‌കാഗന്‍ ഫാള്‍സ്റ്റര്‍ 2 സ്മാര്‍ട്ട് വാച്ച് റിവ്യൂ

വില: 19995- 21995 രൂപ


കമ്പനി ഫോസില്‍, സ്‌കാഗന്‍, ഡീസല്‍, മിഖേല്‍ കോര്‍സ് എന്നീ ബ്രാന്‍ഡുകളില്‍ ഇന്ത്യയില്‍ സ്മാര്‍ട്ട് വാച്ചുകള്‍ അവതരിപ്പിച്ചിരുന്നു. ഇതില്‍ സ്‌കാഗന്‍ ഫാള്‍സ്റ്റര്‍ 2 ഏറ്റവും പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന മനോഹരമായ സ്മാര്‍ട്ട് വാച്ചാണ്. കാര്യമായ മിനുക്കുപണികള്‍ക്ക് ശേഷമാണ് സ്‌കാഗന്‍ ഫാള്‍സ്റ്റര്‍ 2 കമ്പനി പുറത്തിറക്കിയിരിക്കുന്നത്. 20000 രൂപ മുടക്കി ഈ ഡാനിഷ് സ്മാര്‍ട്ട് വാച്ച് വാങ്ങേണ്ടതുണ്ടോ? നമുക്ക് നോക്കാം.

1989-ല്‍ സ്ഥാപിതമായ ഫോസില്‍ ഗ്രൂപ്പിന്റെ കീഴിലുള്ള ബ്രാന്‍ഡാണ് സ്‌കാഗന്‍. ഡാനിഷ് തീരപട്ടണത്തിന്റെ പേരില്‍ നിന്ന് കടംകൊണ്ടതാണ് സ്‌കാഗന്‍ എന്ന ബ്രാന്‍ഡ് നാമം. രൂപകല്‍പ്പനയിലെ ലാളിത്യമാണ് ഉത്പന്നങ്ങളുടെ സവിശേഷത. സ്മാര്‍ട്ട് വാച്ചുകള്‍ക്ക് പുറമെ സാധാരണ വാച്ചുകള്‍, ആഭരണങ്ങള്‍, തുകല്‍ ഉത്പന്നങ്ങള്‍ എന്നിവയും കമ്പനി പുറത്തിറക്കുന്നുണ്ട്.

സ്‌കാഗന്‍ ഫാള്‍സ്റ്റര്‍ 2

രൂപകല്‍പ്പനയിലെ ലാളിത്യവും മനോഹാരിതയുമാണ് സ്‌കാഗന്‍ ഫാള്‍സ്റ്റര്‍ 2-ന്റെ പ്രധാന ആകര്‍ഷണം. വലിയ ആഡംബരങ്ങളൊന്നുമില്ലാത്തതിനാല്‍ ഇത് സാധാരണ വാച്ചുപോലെ തന്നെ ഉപയോഗിക്കാം. ഫോര്‍മല്‍ വസ്ത്രങ്ങള്‍ക്കൊപ്പം ധരിക്കാനും അനുയോജ്യമാണ്. സ്റ്റീല്‍-മെഷ് മോഡല്‍ ഓഫീസ് അന്തരീക്ഷത്തിന് നന്നായി ചേരും. കറുപ്പ് സ്ട്രാപ്പോട് കൂടിയ മോഡലും ദൈനംദിന ഉപയോഗത്തിന് യോജിച്ചതാണ്.


മാഗ്നെറ്റിക് സ്റ്റീല്‍ മെഷ് സ്ട്രാപ്പ്

ഫാള്‍സ്റ്റര്‍ 2 രണ്ട് മോഡലുകളില്‍ ലഭ്യമാണ്. ഇതില്‍ മെഗ്നെറ്റിക് സ്റ്റീല്‍ മെഷ് സ്ട്രാപ്പോട് കൂടിയ സ്മാര്‍ട്ട് വാച്ച് പ്രീമിയം ലുക്ക് നല്‍കുന്നു. കറുപ്പും സില്‍വറും ചേര്‍ന്ന ഡയലും സുന്ദരമാണ്. മാഗ്നെറ്റിക് സ്റ്റീല്‍ മെഷ് സ്ട്രാപ്പിന്റെ ഒരു പോരായ്മ പറയാതെവയ്യ. കൈ അനക്കുകയും മറ്റും ചെയ്യുമ്പോള്‍ ഇത് അയഞ്ഞുപോകുന്നു. അതുകൊണ്ട് തന്നെ പലതവണ ഇറുക്കിയിടേണ്ടിവരും.

കറുപ്പ് സ്ട്രാപ്പോട് കൂടിയ മോഡലിന് ഈ പ്രശ്‌നമില്ല. ഇതും കാഴ്ചയില്‍ മനോഹരമാണ്.

ആകര്‍ഷകമായ OLED ഡിസ്‌പ്ലേ

1.19 ഇഞ്ച് OLED സ്‌ക്രീനാണ് ഫാള്‍സ്റ്റര്‍ 2-ല്‍ ഉള്ളത്. നിറങ്ങള്‍ മിഴിവോടെ പ്രദര്‍ശിപ്പിക്കാന്‍ ഇതിന് കഴിയുന്നുണ്ട്. ബെസെല്‍സ് ചെറുതാക്കിയതിനാല്‍ ഡയലിന് കൂടുതല്‍ വലുപ്പം തോന്നിക്കുന്നു. സ്പര്‍ശനത്തോട് മികച്ചരീതിയില്‍ പ്രതികരിക്കുന്ന സ്‌ക്രീനിന്റെ റെസല്യൂഷന്‍ 320x320 പിക്‌സല്‍സ് ആണ്.


ബട്ടണുകളും കണ്‍ട്രോളുകളും

മുന്‍ മോഡലില്‍ നിന്ന് വ്യത്യസ്തമായി ഫാള്‍സ്റ്റര്‍ 2-ല്‍ ക്രൗണ്‍ ബട്ടണ് പുറമെ രണ്ട് ബട്ടണുകള്‍ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രധാന മെനു എടുക്കുന്നതിനും മുകളിലേക്കും താഴേക്കും സ്‌ക്രോള്‍ ചെയ്യുന്നതിനും ക്രൗണ്‍ ബട്ടണ്‍ ഉപയോഗിക്കണം. മറ്റ് രണ്ട് ബട്ടണുകള്‍ ആവശ്യാനുസരണം ഉപയോഗിക്കാവുന്നതാണ്. ഇഷ്ടപ്പെട്ട ആപ്പുകളും ഷോര്‍ട്ട്കട്ടുകളും എടുക്കുന്നതിന് ഇവ പ്രയോജനപ്പെടുത്തുക.


ഫാള്‍സ്റ്റര്‍ 2-ന്റെ പ്രവര്‍ത്തനം ലളിതമാണ്. വാച്ച് ഫെയ്‌സുകള്‍ മാറിമാറിയെടുക്കുന്നതിന് ഡിസ്‌പ്ലേയില്‍ അമര്‍ത്തിപ്പിടിച്ചാല്‍ മതിയാകും. താഴേക്ക് സൈ്വപ് ചെയ്ത് ക്വിക്ക് സെറ്റിംഗ്‌സ് പാനല്‍ എടുക്കാം. ഇതില്‍ നിന്ന് വൈ-ഫൈ, പവര്‍ സേവര്‍, എയര്‍പ്ലെയ്ന്‍ മോഡ് മുതലായവയില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ നടത്താന്‍ സാധിക്കും. നോട്ടിഫിക്കേഷനുകള്‍ എടുക്കുന്നതിന് താഴെ നിന്ന് മുകളിലേക്ക് സൈ്വപ് ചെയ്യണം. ഇടത്-വലത് വശങ്ങളിലേക്ക് സൈ്വപ് ചെയ്താല്‍ നോട്ടിഫിക്കേഷനുകള്‍ ക്ലിയറാകും. ഏതെങ്കിലും പ്രത്യേക നോട്ടിഫിക്കേഷനില്‍ അമര്‍ത്തി ആ സന്ദേശം മുഴുവന്‍ വായിക്കാന്‍ കഴിയും. ക്രൗണ്‍ ബട്ടണിന്റെ സഹായത്തോടെയും ഇതെല്ലാം ചെയ്യാനാകും.

 

എത്രമാത്രം സ്മാര്‍ട്ടാണ് ഫാള്‍സ്റ്റര്‍ 2?

ഹാര്‍ട്ട് റേറ്റ്, എന്‍എഫ്‌സി, ജിപിഎസ്, അള്‍ട്ടീമീറ്റര്‍, ആക്‌സിലറോമീറ്റര്‍, ജൈറോസ്‌കോപ്പ്, ആംബിയന്റ് ലൈറ്റ് സെന്‍സറുകളും മൈക്രോഫോണും ഫാള്‍സ്റ്റര്‍ 2-ല്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബില്‍റ്റ്-ഇന്‍ ജിപിഎസ് ആണ് സ്മാര്‍ട്ട് വാച്ചിന്റെ മറ്റൊരു ആകര്‍ഷണം. ഇത് സഞ്ചരിച്ച ദൂരം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ക്ക് കൃത്യത നല്‍കുന്നു.

ഗൂഗിള്‍ അസിസ്റ്റന്റ് ഉളളതിനാല്‍ നിങ്ങള്‍ക്ക് വാച്ചിനോട് ചോദ്യങ്ങള്‍ ചോദിക്കാം, നിര്‍ദ്ദേശങ്ങള്‍ നല്‍കാം. ഗൂഗിള്‍ ഫിറ്റ് ഫാള്‍സ്റ്റര്‍ 2-നെ ആരും കൊതിക്കുന്ന സ്മാര്‍ട്ട് വാച്ചാക്കി മാറ്റുന്നു. നമ്മള്‍ എത്രദൂരം നടന്നു, ശ്വാസഗതിയുടെ സവിശേഷത, ഹൃദയമിടിപ്പിന്റെ നിരക്ക്, ചെയ്യേണ്ട വ്യായാമങ്ങള്‍ എന്നിവയെക്കുറിച്ചൊക്കെ നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ ഇതിന് കഴിയുന്നുണ്ട്. 30 മീറ്റര്‍ വരെ വാട്ടര്‍പ്രൂഫ് ആയതിനാല്‍ നീന്തുമ്പോഴും ഇത് ധൈര്യപൂര്‍വ്വം ധരിക്കാം. സെന്‍സറുകളുടെ പ്രവര്‍ത്തനവും പ്രകടനവും മികച്ചതാണ്.

ഹാര്‍ഡ്‌വെയറും സോഫ്റ്റ്‌വെയറും

ആപ്പുകള്‍ ഓപ്പണ്‍ ചെയ്യുമ്പോഴും സ്‌ക്രീനില്‍ ഡാറ്റ ലോഡ് ചെയ്യുമ്പോഴും ചെറിയൊരു ഇഴച്ചില്‍ അനുഭവപ്പെടുന്നുണ്ട്. ഇത് ഉപയോക്താവിനെ നിരാശപ്പെടുത്താം. സ്‌നാപ്ഡ്രാഗണ്‍ വെയര്‍ 2100 ചിപ്‌സെറ്റാണ് കമ്പനി ഫാള്‍സ്റ്റര്‍ 2-ല്‍ ഉപയോഗിച്ചിരിക്കുന്നത്. ഇത് വളരെ പഴയ സിപിയു ആണെന്ന് പറയാതിരിക്കാന്‍ കഴിയുകയില്ല. ഫീച്ചറുകളാല്‍ സമ്പന്നമായ ഗൂഗിള്‍ വെയര്‍ OS2.6-ല്‍ ആണ് സ്മാര്‍ട്ട് വാച്ച് പ്രവര്‍ത്തിക്കുന്നത്.

മികച്ച ജലപ്രതിരോധ ശേഷിയുള്ളതിനാല്‍ വാച്ച് ദീര്‍ഘനാള്‍ കേടുകൂടാതിരിക്കുമെന്ന് കരുതാം. ആന്‍ഡ്രോയ്ഡ് 4.4ന് ശേഷമുള്ള ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സ്മാര്‍ട്ട്‌ഫോണുകളിലും ഇത് ഉപയോഗിക്കാനാകും. ഗോ എഡിഷനില്‍ ഉപയോഗിക്കാന്‍ സാധിക്കില്ല. iOS9.3-ക്ക് ശേഷമുള്ള ആപ്പിള്‍ ഉപകരണങ്ങളുമായും ഇത് ബന്ധിപ്പിക്കാം.

ബാറ്ററി

300 mAh ബാറ്ററിയാണ് സ്മാര്‍ട്ട് വാച്ചില്‍ ഉപയോഗിച്ചിരിക്കുന്നത്. ബ്ലൂടൂത്ത്, ജിപിഎസ്, ഹാര്‍ട്ട് റേറ്റ് മോണിറ്റര്‍ എന്നിവ പ്രവര്‍ത്തനക്ഷമമാക്കിയിരുന്നാല്‍ ബാറ്ററി ഒരു ദിവസം നില്‍ക്കും. പവര്‍സേവിംഗ് മോഡ് വഴി ബാറ്ററിയുടെ ആയുസ്സ് 1-2 മണിക്കൂര്‍ ദീര്‍ഘിപ്പിക്കാന്‍ കഴിയും. മാഗ്നെറ്റിക് ചാര്‍ജര്‍ ഉപയോഗിച്ച് വളരെ വേഗത്തില്‍ ചാര്‍ജ് ചെയ്യാന്‍ സാധിക്കും.

ഫാഷനും സാങ്കേതികവിദ്യയും ഒത്തുചേര്‍ന്ന സ്മാര്‍ട്ട് വാച്ചാണ് സ്‌കാഗന്‍ ഫാള്‍സ്റ്റര്‍ 2. ലളതിവും സുന്ദരവുമായ രൂപകല്‍പ്പന, ഒരു സ്മാര്‍

ട്ട് വാച്ചില്‍ നിന്ന് പ്രതീക്ഷിക്കുന്ന ഫീച്ചറുകള്‍ എന്നിവ ഇതിനെ മികച്ചതാക്കുന്നു. ആകെയുള്ള പോരായ്മ ബാറ്ററിയാണ്. 25000 രൂപയില്‍ താഴെ വിലയ്ക്ക് സ്വന്തമാക്കാവുന്ന മികച്ച സ്മാര്‍ട്ട് വാച്ച് തന്നെയാണ് സ്‌കാഗന്‍ ഫാള്‍സ്റ്റര്‍ 2.

Best Mobiles in India

Read more about:
English summary
Skagen Falster 2 Smartwatch Review

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X