Home
Gadgets

6 എംഎം ഡ്രൈവറുകൾ, മൂന്ന് കളർ ഓപ്ഷനുകളുമായി സ്‌കൽകാൻഡി ഡൈം ടിഡബ്ല്യുഎസ് ഇയർബഡുകൾ അവതരിപ്പിച്ചു

സ്‌കൾ‌കാൻ‌ഡി ഡൈം ട്രൂ വയർ‌ലെസ് ഇയർ‌ബഡുകൾ‌ ഇന്ത്യയിൽ‌ അവതരിപ്പിച്ചു. മിതമായ നിരക്കിൽ‌ ശ്രദ്ധേയമായ സവിശേഷതകളുമായാണ് ഈ വയർ‌ലെസ് ഇയർ‌ബഡുകൾ‌ വിപണിയിൽ വരുന്നത്. ബജറ്റ് ഫ്രണ്ട്‌ലി ട്രൂ വയർലെസ് സ്റ്റീരിയോ (ടിഡബ്ല്യുഎസ്) ഇയർബഡുകൾ മൂന്ന് കളർ ഓപ്ഷനുകളിലാണ് വിപണനം നടത്തുന്നത്. കൂടാതെ, ഭാരം കുറഞ്ഞ ഫോം ഫാക്ടറുമുണ്ട്. ഒരൊറ്റ ചാർജിൽ മൊത്തം ബാറ്ററി ലൈഫിൻറെ 12 മണിക്കൂർ വരെ സ്‌കൾകാൻഡി ഡൈം ട്രൂ വയർലെസ് ഇയർബഡുകൾ നൽകുന്നു. അവയ്‌ക്ക് ഷോർട്ട് സ്റ്റെം പോലുള്ള രൂപകൽപ്പനയുണ്ട്. ഈ ഇയർബഡുകൾ മറ്റേതൊരു ടിഡബ്ല്യുഎസ് ഇയർഫോണുകളെയും പോലെ സ്വതന്ത്രമായി ഉപയോഗിക്കാവുന്നതാണ്. സ്‌കൽ‌കാൻ‌ഡി ഡൈം ട്രൂ വയർ‌ലെസ് ഇയർ‌ബഡ്സ് ഓരോ ഇയർ‌ബഡിലും ഫിസിക്കൽ കൺട്രോളുകൾ നൽ‌കുന്നു.

സ്കൽ‌കണ്ടി ഡൈം ട്രൂ വയർലെസ് ഇയർബഡ്സ്: ഇന്ത്യയിലെ വിലയും, ലഭ്യതയും

സ്കൽ‌കണ്ടി ഡൈം ട്രൂ വയർലെസ് ഇയർബഡ്സ്: ഇന്ത്യയിലെ വിലയും, ലഭ്യതയും

2,249 രൂപ വിലവരുന്ന സ്‌കൾ‌കാൻ‌ഡി ഡൈം ട്രൂ വയർ‌ലെസ് ഇയർ‌ബഡുകൾ ഡാർക്ക് ബ്ലൂ/ ഗ്രീൻ, ലൈറ്റ് ഗ്രേ / ബ്ലൂ, ട്രൂ ബ്ലാക്ക് നിറങ്ങളിൽ വിപണിയിൽ വരുന്നു. ഏപ്രിൽ 4 മുതൽ ഡെലിവറി ആരംഭിക്കുന്ന ടി‌ഡബ്ല്യുഎസ് ഇയർഫോണുകൾ സ്കൽ‌കണ്ടി ഇന്ത്യയുടെ വെബ്‌സൈറ്റിൽ നിന്നും വാങ്ങാൻ ലഭ്യമാണ്.

സ്‌കൾ‌കാൻ‌ഡി ഡൈം ട്രൂ വയർ‌ലെസ് ഇയർ‌ബഡ്സ് സവിശേഷതകൾ‌

സ്‌കൾ‌കാൻ‌ഡി ഡൈം ട്രൂ വയർ‌ലെസ് ഇയർ‌ബഡ്സ് സവിശേഷതകൾ‌

സ്‌കൽകാൻഡിയിൽ നിന്നുള്ള ഡൈം ട്രൂ വയർലെസ് ഇയർബഡുകൾ 6 എംഎം ഡ്രൈവറുകൾ അവതരിപ്പിക്കുന്നു, കൂടാതെ 20Hz മുതൽ 20,000Hz വരെയുള്ള ഫ്രിക്യുൻസി റെസ്പോൺസ് റേഞ്ചുമുണ്ട്. കണക്റ്റിവിറ്റിക്കായി ഇതിൽ ബ്ലൂടൂത്ത് 5.0 ഉപയോഗിക്കുന്നു, ഒപ്പം ഓരോ ഇയർബഡിലും ഫിസിക്കൽ ബട്ടണുകളും ഉണ്ട്. നിങ്ങളുടെ ഇയർഫോൺ പുറത്തെടുക്കാതെ തന്നെ നിങ്ങൾക്ക് വോളിയം നിയന്ത്രിക്കാനും ട്രാക്കുകൾ മാറ്റാനും ഇയർബഡുകളിൽ നിന്ന് കോളുകൾ എടുക്കാനും കഴിയും. സ്‌കൽകാൻഡി ഡൈം ട്രൂ വയർലെസ് ഇയർബഡുകൾക്ക് ഓരോ ഇയർബഡിലും 20 എംഎഎച്ച് ബാറ്ററിയും കോംപാക്റ്റ് ചാർജിംഗ് കേസിൽ 150 എംഎഎച്ച് ബാറ്ററിയും ഉണ്ട്. ഇയർബഡുകൾക്ക് 3.5 മണിക്കൂർ സമയം വരെ നീണ്ടുനിൽക്കും. ഇതിൻറെ കേസ് 8.5 മണിക്കൂർ ബാറ്ററി ലൈഫ് വാഗ്ദാനം ചെയ്യുന്നു. ഒരു ചാർജിൽ മൊത്തം 12 മണിക്കൂർ വരെയാണ് പ്രവർത്തനസമയം നൽകുന്നത്. കേസ് ചാർജ് ചെയ്യുന്നതിനായി ഒരു മൈക്രോ-യുഎസ്ബി പോർട്ടും ഉൾപ്പെടുത്തിയിട്ടുണ്ട്.

ഐ‌പി‌എക്സ് 4 വാട്ടർ ആൻഡ് സ്വെറ്റ്‌ റെസിസ്റ്റൻസ്

ഓരോ ഇയർബഡിലും ഒരു മൈക്രോഫോൺ ഉണ്ട്. സ്‌കൽകാൻഡി ഡൈം ട്രൂ വയർലെസ് ഇയർബഡുകൾ വ്യക്തിഗതമായി ഉപയോഗിക്കാൻ അനുവദിക്കുന്നു. ഐ‌പി‌എക്സ് 4 വാട്ടർ ആൻഡ് സ്വെറ്റ്‌ റെസിസ്റ്റൻസ് വരുന്ന ഇവയ്ക്ക് സുരക്ഷിതമായ സൗണ്ട്-ഇൻസുലേറ്റിംഗ് ഫിറ്റ് ഉണ്ട്. ഇയർബഡുകളുടെ ഭാരം 32 ഗ്രാം, ചാർജിംഗ് കേസ് ഒരു കാർ കീ ഫോബിൻറെ വലുത്തിലാണ് വരുന്നത്. സ്കൽ‌കണ്ടി ഡൈം ട്രൂ വയർലെസ് ഇയർബഡ്സ് ചാർജിംഗ് കേസിൽ ഒരു അറ്റാച്ചുചെയ്ത ലാനിയാർഡും ഉണ്ട്. അതുവഴി നിങ്ങളുടെ കീചെയിൻ സെറ്റിലേക്ക് ഇത് ചേർക്കാൻ കഴിയും.

More from GizBot

Best Mobiles in India

English summary
The Skullcandy Dime True Wireless Earbuds have been released in India, and they come with amazing specs at a reasonable price. True wireless stereo (TWS) earbuds with three color choices and a lightweight design are available for a low price.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X