ആപ്പിള്‍ എയര്‍പോഡുകള്‍ക്ക് പകരക്കാരനായി സ്ക്കൾക്യാണ്ടി ഇന്‍ഡി; റിവ്യൂ

|

ക്വാളിറ്റി ഇയര്‍ഫോണ്‍ നിര്‍മാണത്തില്‍ പേരുകേട്ട കമ്പനിയാണ് സ്ക്കൾക്യാണ്ടി. കമ്പനി ഇതിനോടകം നിര്‍മിച്ച വായേർഡ്, വയര്‍ലെസ് മോഡലുകള്‍ക്ക് ഏറെ ആവശ്യക്കാരാണ് വിപണിയിലുള്ളത്. മാര്‍ച്ച് മാസമാണ് സ്‌കള്‍ക്യാന്റി തങ്ങളുടെ ആദ്യ വയര്‍ലെസ് ഇയര്‍ഫോണായ 'പുഷ്'നെ വിപണിയിലെത്തിച്ചത്.

ആപ്പിള്‍ എയര്‍പോഡുകള്‍ക്ക് പകരക്കാരനായി സ്ക്കൾക്യാണ്ടി ഇന്‍ഡി; റിവ്യൂ

ആപ്പിള്‍ എയര്‍പോഡുകള്‍ക്ക് പകരക്കാരനാവുക ലക്ഷ്യമിട്ട് സ്ക്കൾക്യാണ്ടി. ഏറ്റവുമൊടുവില്‍ പുറത്തിറക്കിയ മോഡലാണ് 'ഇന്‍ഡി'. ആപ്പിള്‍ മോഡലിനെ അപേക്ഷിച്ച് വിലക്കുറവാണ് ഇന്‍ഡിയുടെ പ്രത്യേകത. കൂടുതലറിയാം തുടര്‍ന്നുവായിക്കൂ...

മികവുകള്‍

മികവുകള്‍

ലോംങ് ലാസ്റ്റിംഗ് ബാറ്ററി

ഐപിX4 സര്‍ട്ടിഫിക്കേഷന്‍

എയര്‍പോഡ് ഡിസൈന്‍

കുറവുകള്‍

കൂടുതല്‍ സമയം ചെവിയില്‍ ഘടിപ്പിക്കാനാവില്ല

ഇന്ത്യന്‍ വിപണിയില്‍ 7,499 രൂപയ്ക്കാണ് സ്‌കള്‍ക്യാന്റി ഇന്‍ഡി മോഡലിനെ കമ്പനി വിപണിയിലെത്തിച്ചത്. ആപ്പില്‍ എയര്‍പോഡുകള്‍ക്ക് സമാനമായ ഡിസൈനാണ് ഇന്‍ഡിക്കുള്ളത്. എയര്‍പോഡുകളെ അപേക്ഷിച്ചുള്ള വിലക്കുറവ് ഇന്‍ഡിയെ ജനപ്രീയമാക്കുമെന്നതില്‍ സംശയമില്ല. ആപ്പിളിനോടൊപ്പം സാംസ്ഗിന്റെയും പ്രധാന എതിരാളിയാകും ഇന്‍ഡി.

സവിശേഷതകള്‍

സവിശേഷതകള്‍

ബ്ലൂടൂത്ത് 5.0 കണക്ഷന്‍

16 ഓം ഇംപഡന്‍സ്

6എം.എം ഡ്രൈവര്‍ ഡയമീറ്റര്‍

20Hz-20,000KHz ഫ്രീക്വന്‍സി റെസ്‌പോണ്‍സ്

10.5 ഗ്രാം ഭാരം

ബോക്‌സിനുള്ളില്‍

ബോക്‌സിനുള്ളില്‍

ഇന്‍ഡി ട്രൂലി വയര്‍ലെസ് ഇയര്‍ബഡുകള്‍

സ്മാള്‍, മീഡിയം, ലാര്‍ജ് ഇയര്‍ജെല്‍സ്

ലാര്‍ജ് സ്റ്റെബിലിറ്റി ജെല്‍

ചാര്‍ജിംഗ് കെയിസ്

മൈക്രോ യു.എസ്.ബി ചാര്‍ജിംഗ് കേബിള്‍

യൂസര്‍ ഗൈഡ്

രണ്ടുവര്‍ഷത്തെ വാറന്റി ഗൈഡ്

ഡിസൈന്‍

ഡിസൈന്‍

നിലവില്‍ വിപണിയില്‍ ലഭ്യമായ ട്രൂലി വയര്‍ലെസ് ഇയര്‍ഫോണുകള്‍ക്ക് സമാനമായ ഡിസൈനാണ് ഇന്‍ഡിക്ക് സ്‌കള്‍ക്യാന്റി നല്‍കിയിരിക്കുന്നത്. ഹാന്റി പോളി കാര്‍ബണേറ്റ് കെയിസും ഒപ്പമുണ്ട്. ഇയര്‍ബഡുകളെ ട്രാക്ക് ചെയ്യാന്‍ ഈ കെയിസ് ഉപയോഗിക്കാവുന്നതാണ്. സ്‌കള്‍ക്യാന്റി ലോഗോ മുകള്‍ഭാഗത്തായി രേഖപ്പെടുത്തിയിരിക്കുന്നു.

മൂന്നു എല്‍.ഇ.ഡി ഇന്‍ഡിക്കേറ്ററുകളാണ് മോഡലിലുള്ളത്. താഴ്ഭാഗത്തായി മൈക്രോ യു.എസ്.ബി ചാര്‍ജിംഗ് പോര്‍ട്ടുണ്ട്. ആപ്പിള്‍ എയര്‍പോഡുകള്‍ക്കു സമാനമായ ഡിസൈനാണ് ഇയര്‍ബഡുകള്‍ക്ക് സ്‌കള്‍ക്യാന്റി നല്‍കിയിരിക്കുന്നത്. ആപ്പിളിന്റെ വിലക്കൂടിയ എയര്‍പോഡുകള്‍ വാങ്ങാന്‍ കഴിയാത്തവര്‍ക്ക് ധൈര്യമായി ഇന്‍ഡിയെ വാങ്ങാം.

ടച്ച് കണ്ട്രോളിംഗും ഇന്‍ഡി വയര്‍ലെസ് ഇയര്‍ഫോണിലുണ്ട്. പെയറിംഗിനായും ശബ്ദം നിയന്ത്രിക്കാനും പാട്ടുകള്‍ മാറ്റുന്നതിനായും ടച്ച് കണ്ട്രോള്‍ ഉപയോഗിക്കാം. സിംഗിള്‍ ടാപ്പിംഗില്‍ ഇവ നിയന്ത്രിക്കാനാകും. ഇടതുവശത്തെ ഇയര്‍ബഡില്‍ അമര്‍ത്തിയാല്‍ ശബ്ദം കുറയുകയും വലതുവശത്തെ ഇയര്‍ബഡില്‍ അമര്‍ത്തിയാല്‍ ശബ്ദം കൂട്ടാനുമാകും.

ചെവിയില്‍ കൃതയമായി ഘടിപ്പിക്കാമെങ്കിലും ഒരുപരിധിക്കപ്പുറം സമയം കഴിഞ്ഞാല്‍ അസ്വസ്ഥത അനുഭവപ്പെടുന്നുണ്ട്. ജിമ്മിലെ വര്‍ക്കൗട്ട് സമയത്തും ജോഗിംഗ് സമയത്തുമെല്ലാം സ്‌കള്‍ക്യാന്റി ഇന്‍ഡിയുടെ ഉപയോഗം ഏറെ ആവശ്യകരമാകുമെന്നുറപ്പ്.ഇതിനെല്ലാമുപരിയായി വിയര്‍പ്പ്, സ്പ്ലാഷ് എന്നിവ പ്രതിരോധിക്കാനായി ഐ.പിX4 സര്‍ട്ടിഫിക്കേഷനുമുണ്ട്.

 പെയറിംഗ്

പെയറിംഗ്

ചാര്‍ജിംഗ് കെയിസിനുള്ളില്‍ നിന്നും പുറത്തെടുത്താല്‍ ഇന്‍ഡി ഓണാകും. അഥവാ ഓണായില്ലെങ്കില്‍ വലതു ഇയര്‍ബഡ് അമര്‍ത്തിപ്പിടിച്ചാല്‍ മതിയാകും. ഇതിനുശേഷം സ്മാര്‍ട്ട്‌ഫോണിലെ ബ്ലൂടൂത്ത് ഓണാക്കിയാല്‍ താനെ പെയറാകും. സ്മാര്‍ട്ട്‌ഫോണിലെ ബ്ലൂടൂത്ത് സേര്‍ച്ച് ഓപ്ഷനില്‍ നിന്നും ഇന്‍ഡിയെ തെരഞ്ഞെടുത്തും പെയര്‍ ചെയ്യാം.

ഒരുതവണ പെയര്‍ ചെയ്താല്‍ പിന്നെ ഓണാക്കുമ്പോഴെല്ലാം ഓട്ടോമാറ്റിക്കായി പെയറിംഗ് നടക്കും. ചാര്‍ജിംഗ് കെയിസില്‍ നിന്നും പുറത്തെടുത്താല്‍ ഇയര്‍ബഡ് താനെ ഓണാവുകയും കെയിസില്‍ ഘടിപ്പിച്ചാല്‍ താനെ ഓഫാവുകയും ചെയ്യും. സ്മാര്‍ട്ട്‌ഫോണുമായി വളരെ ലളിതമായ പെയറിംഗ് രീതിയാണ് കമ്പനി അവലംബിച്ചിരിക്കുന്നത്.

പെര്‍ഫോമന്‍സ്

പെര്‍ഫോമന്‍സ്

കിടിലന്‍ ഓഡിയോ ഔട്ട്പുട്ടാണ് സ്‌കള്‍ക്യാന്റി ഇന്‍ഡി നിങ്ങള്‍ക്കായി നല്‍കുക. ക്വാളിറ്റിയുള്ള ബാലന്‍സ്ഡ് ഓഡിയോ ലഭിക്കുമെന്നാണ് കമ്പനി നല്‍കുന്ന വാഗ്ദാനം. ഇത് യാഥാര്‍ത്ഥ്യമാണെന്ന് ഉപയോഗത്തില്‍ അറിയാന്‍ കഴിഞ്ഞു. ക്രിസ്പി ലൗഡ് ഔട്ട്പുട്ടും പഞ്ചി ബാസും ഈ മോഡല്‍ നിങ്ങള്‍ക്കായി നല്‍കും. വോയിസ് കോളിംഗ് സമയത്തും മികച്ച കൃത്യതയാര്‍ന്ന ഓഡിയോ ലഭിക്കുന്നുണ്ട്.

ബാറ്ററി ലൈഫ്

ബാറ്ററി ലൈഫ്

യു.എസ്.ബി ടൈപ്പ് സി പോര്‍ട്ട് ലഭ്യമല്ല എന്നതാണ് പ്രധാന പോരായ്മ. പകരമായി മൈക്രോ യു.എസ്.ബി ചാര്‍ജിംഗ് പോര്‍ട്ടാണുള്ളത്. 4 മണിക്കൂര്‍ ചാര്‍ജ് ചെയ്താല്‍ 16 മണിക്കൂറിന്റെ ബാറ്ററി ലൈഫാണ് കമ്പനി വാഗ്ദാനം ല്‍കുന്നത്.

ചുരുക്കം

ചുരുക്കം

8,000 രൂപയ്ക്ക് താഴെ ലഭ്യമായ ഏറ്റവും മികച്ച വയര്‍ലെസ് മോഡലാണ് ഇന്‍ഡി. ഐ.പി സര്‍ട്ടിഫിക്കേഷനും മികച്ച ക്വാളറ്റി ഔട്ട്പുട്ടും മോഡലിനെ വ്യത്യസ്തമാക്കുന്നു. മികച്ച ബാറ്ററി ലൈഫും എടുത്തുപറയേണ്ട സവിശേഷതയാണ്. എയര്‍പോഡിനു സമാനമായ ഡിസൈനായതു കൊണ്ടുതന്നെ ഏവര്‍ക്കും ഇഷ്ടപ്പെടുമെന്നതില്‍ സംശയമില്ല.

പേടിഎം പോസ്റ്റ്‌പെയ്ഡ്: അപേക്ഷിക്കേണ്ടത് എങ്ങനെ? യോഗ്യത? ചെലവാക്കല്‍ പരിധി? എന്നിങ്ങനെ അറിയേണ്ടതെല്ലാംപേടിഎം പോസ്റ്റ്‌പെയ്ഡ്: അപേക്ഷിക്കേണ്ടത് എങ്ങനെ? യോഗ്യത? ചെലവാക്കല്‍ പരിധി? എന്നിങ്ങനെ അറിയേണ്ടതെല്ലാം

Best Mobiles in India

Read more about:
English summary
Skullcandy Indy review: A cheaper alternative to Apple AirPods

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X