മനസാക്ഷിയുള്ള 4 കണ്ടുപിടുത്തങ്ങള്‍

Written By:

പലപ്പോഴും തലപോകുന്ന പ്രശ്നങ്ങളുടെയും ഉത്തരങ്ങള്‍ വളരെ ചെറുതായിരിക്കും. അതുപോലെയുള്ള 4 കുഞ്ഞ് കണ്ടുപിടുത്തങ്ങളെ നമുക്ക് പരിചയപെടാം. കേള്‍ക്കുമ്പോള്‍ കുഞ്ഞാണെന്ന് തോന്നിയാലും ഈ കണ്ടുപിടുത്തങ്ങള്‍ നിരവധി ആളുകളുടെ ജീവന്‍ രക്ഷിക്കാന്‍ പ്രാപ്തമായവയാണ്. ആളുകളെയും അവരുടെ പ്രശ്നങ്ങളെയും മനസിലാക്കുന്ന ഈ കണ്ടുപിടുത്തങ്ങളെ അത്രയ്ക്ക് നിസ്സാരമായ് കാണാന്‍ കഴിയില്ല.

മൊബൈലുകളുടെ മുഖം മാറ്റാന്‍ 'ഗൂഗിള്‍ അറ'

ഈ കണ്ടുപിടുത്തങ്ങളെ പരിചയപ്പെടാന്‍ സ്ലൈഡറിലൂടെ നീങ്ങൂ:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

മനസാക്ഷിയുള്ള 4 കണ്ടുപിടുത്തങ്ങള്‍

പെറുവിലെ യൂണിവേര്‍‌സിറ്റി ഓഫ് ടെക്നോളജി ആന്‍ഡ്‌ എഞ്ചിനിയറിംഗാണ് ഈ അന്തരീക്ഷവായു ശുദ്ധമാക്കുന്ന ബില്‍ബോര്‍ഡ് കണ്ടുപിടിച്ചത്.

മനസാക്ഷിയുള്ള 4 കണ്ടുപിടുത്തങ്ങള്‍

ഇതില്‍ പുറത്തെ മലിനമായ വായു വെള്ളം നിറച്ച ടാങ്കിലേക്ക് വലിച്ചെടുക്കും. അതിലൂടെ പൊടിപടലങ്ങള്‍ വെള്ളത്തില്‍ തങ്ങിനില്‍ക്കുകയും ശുദ്ധീകരിച്ച വായു പുറത്തേക്ക് വിടുകയും ചെയ്യും.

മനസാക്ഷിയുള്ള 4 കണ്ടുപിടുത്തങ്ങള്‍

ഫിലിപ്പൈസിലെ ലാസ് പിനാസ് എന്ന സ്ഥലത്തെ ഒരു ഡിസൈന്‍ ഏജന്‍സിയാണ് ഈ കൈയിലൊതുങ്ങുന്ന ഫയര്‍ എസ്റ്റിഗ്യുഷര്‍ നിര്‍മ്മിച്ചത്. വെറും 60രൂപയാണ് ഇതിന്‍റെ നിര്‍മാണചിലവ്.

മനസാക്ഷിയുള്ള 4 കണ്ടുപിടുത്തങ്ങള്‍

ഈ കുഞ്ഞ് ഫയര്‍ എസ്റ്റിഗ്യുഷറില്‍ വിനാഗിരിയും ഒരു കാപ്സ്യൂള്‍ ബേക്കിംഗ് സോഡയുമാണുള്ളത്. ഇത് തമ്മില്‍ ചേരുമ്പോഴുണ്ടാകുന്ന കാര്‍ബണ്‍ഡയോക്‌സയ്ഡ് തീ പടരുന്നത് ചെറുക്കും.

മനസാക്ഷിയുള്ള 4 കണ്ടുപിടുത്തങ്ങള്‍

മലേറിയ ബാധിച്ച രോഗികള്‍ക്ക് ഇടയ്ക്കിടെ രക്തം പരിശോധിക്കേണ്ടതായ് വരും. രക്തത്തിന്‍റെ സാമ്പിള്‍ എടുക്കാന്‍ എളുപ്പമാണ്. പക്ഷേ ഒരു മൈക്രോസ്കോപ്പ് വാങ്ങുകയെന്നത് ചിലവേറിയ കാര്യമാണ്. അപ്പോഴാണ്‌ 20രൂപയുടെ പേപ്പര്‍ മൈക്രോസ്കോപ്പുമായി മനു പ്രകാശ് എന്ന സ്റ്റാന്‍ഫോര്‍ഡിലെ ബയോഎന്‍ജിനിയര്‍.

മനസാക്ഷിയുള്ള 4 കണ്ടുപിടുത്തങ്ങള്‍

ഫോള്‍ഡ്‌സ്കോപ്പ് എന്നുപേരുള്ള ഈ മൈക്രോസ്കോപ്പ് സാമ്പിളിനെ 2000 മടങ്ങ്‌ വലുതായി കാണിക്കും. 20മിനുട്ടുകൊണ്ട് നമുക്ക് അസ്സെമ്പിള്‍ ചെയ്യാന്‍ കഴിയുന്ന ഈ ലൈറ്റ് വെയിറ്റ് മൈക്രോസ്കോപ്പ് 3നില കെട്ടിടത്തിന്‍റെ മുകളില്‍ നിന്ന് വീണാല്‍ പോലും ഒന്നും സംഭവിക്കില്ല.

മനസാക്ഷിയുള്ള 4 കണ്ടുപിടുത്തങ്ങള്‍

ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണിലെ മെഡിക്കല്‍ ഉപകരണങ്ങളുടെ ഡിസൈനറായ രതുല്‍ നരൈനാണ് ഈ തെര്‍മോമീറ്റര്‍ കണ്ടുപിടിച്ചത്. ഇത് നവജാത ശിശുകളെ ഹൈപ്പോതെര്‍മിയയില്‍(Hypothermia) നിന്ന് രക്ഷിക്കാന്‍ സഹായിക്കുന്നു.

മനസാക്ഷിയുള്ള 4 കണ്ടുപിടുത്തങ്ങള്‍

റിസ്റ്റ്ബാന്‍ഡിന്‍റെ രൂപത്തിലുള്ള ഈ തെര്‍മോമീറ്റര്‍ കുട്ടികളുടെ ശരീരത്തിന്‍റെ താപനില എപ്പോഴും അളന്നുകൊണ്ടിരിക്കും. താപനില ക്രമാതീതമായ് കുറഞ്ഞാല്‍ അതിലുള്ള അലാറമടിച്ച് മുതിര്‍ന്നവരുടെ ശ്രദ്ധക്ഷണിക്കും.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Small inventions which are capable to save millions.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot