Home
Gadgets

എഴുതൂ...എഴുതൂ.. എഴുതിക്കൊണ്ടേ ഇരിക്കൂ.. ഇനി സ്മാർട്ട് ആയി എഴുതൂ..സ്മാർട്ട് നോട്ട്ബുക്കിലൂടെ

നിങ്ങൾ പേപ്പറിലോ ബുക്കിലോ എഴുതാൻ മടിയുള്ളവർ ആണോ? ഡിജിറ്റൽ യുഗത്തിൽ ഡിജിറ്റൽ നോട്ട്ബുക്ക് ഉണ്ടെങ്കിലോ? ഒരു ഹൈബ്രിഡ് ഓപ്‌ഷൻ എന്ന നിലയിൽ, നിങ്ങൾക്ക് പാഡിൻ്റെയും പേപ്പറിൻ്റെയും ഫിസിക്കൽ പ്രെസെൻസ് ആവശ്യമില്ലെങ്കിൽ നോട്ട് ആക്‌സസിബിലിറ്റിക്കായി ഗൃഹാതുരമായ പേൻ-ടു-പേപ്പർ ഫീൽ തരുന്ന ഒരു സ്‌മാർട്ട് നോട്ട്ബുക്ക് ട്രൈ ചെയ്താലോ?

അപ്പോൾ നിങ്ങളുടെ മനസ്സിൽ ഉണ്ടായേക്കാവുന്ന കൺഫ്യൂഷൻ ആണ് ഇപ്പോൾ ലഭിക്കാവുന്ന ഏറ്റവും മികച്ച സ്മാർട്ട് നോട്ട്ബുക്ക് ഏതാണ്? ഏത് സ്മാർട്ട് നോട്ട്ബുക്കുകളാണ് നല്ലതെന്ന് തീരുമാനിക്കാൻ അവയുടെ ചില ഫീച്ചറുകൾ നോക്കേണ്ടതുണ്ട്. നോട്ട്ബുക്ക് ഫീൽ, സ്റ്റോറേജ് സ്പേസ്, ഓപ്ഷനുകൾ, പ്രത്യേക സ്‌പെഷ്യൽ ഫീച്ചറുകൾ, വില എന്നിവ കണക്കിലെടുത്ത് വേണം സ്മാർട്ട് നോട്ട്ബുക്കുകളേ വിലയിരുത്താൻ.

എഴുതൂ...എഴുതൂ.. എഴുതിക്കൊണ്ടേ ഇരിക്കൂ..

zdnet മീഡിയയുടെ റിപ്പോർട്ട് അനുസരിച്ച്, മികച്ച സ്മാർട്ട് നോട്ട്ബുക്ക് ആയി തിരഞ്ഞെടുത്തത് റോക്കറ്റ്ബുക്ക് ഫ്യൂഷൻ സ്മാർട്ട് നോട്ട്ബുക്ക് (Rocketbook Fusion Smart Notebook) ആണ്. യൂസർ ഫ്രണ്ട്‌ലി ആയ രൂപകൽപ്പനയും ഐ ക്‌ളൗഡ്‌ (iCloud) സംയോജനവും തന്നെയാണ് ഈ സ്മാർട്ട് നോട്ട്ബുക്കിനെ മികച്ചതാകുന്നത്.

റോക്കറ്റ്ബുക്ക് ഫ്യൂഷൻ സ്മാർട്ട് നോട്ട്ബുക്കിൻ്റെ വില, റേറ്റിംഗുകൾ, വേർസ്റ്റയിൽ പേജ്, ടെംപ്ലേറ്റ് ഓപ്ഷനുകൾ എന്നിവ ഉപയോക്താക്കളേ കൂടുതൽ ആകർഷിക്കുന്നവയാണ്. നോട്ട്ബുക്കിൻ്റെ സന്തറ്റിക് പേപ്പർ ഉൾപ്പെടുത്തിയിരിക്കുന്ന പൈലറ്റ് ഫ്രിക്സിയോൺ പേന ഉപയോഗിച്ച് എഴുതാൻ സാധിക്കും. തുടർന്ന് വീണ്ടും വീണ്ടും ഉപയോഗിക്കുന്നതിന് പേജ് നനഞ്ഞ തുണി ഉപയോഗിച്ച് തുടക്കുക മാത്രം ആണ് ചെയ്യേണ്ടത്.

പേജുകൾ പിന്നീട് ആവശ്യമായി വരുമ്പോൾ ഓപ്പൺ ആക്കാനായി പേജിൻ്റെ ചുവടെയുള്ള ഐക്കണിൽ നിങ്ങളുടെ പേന ടാപ്പ് ചെയ്ത് റോക്കറ്റ്ബുക്ക് ആപ്പിൻ്റെ ക്ലൗഡിലേക്ക് നിങ്ങളുടെ പേജുകൾ സേവ് ചെയ്യാൻ സാധിക്കും. വീക്കിലി പ്ലാനർ,മന്ത്‌ലി പ്ലാനർ, ഗോൾ സെറ്റിംഗ്സ്, ടാസ്‌ക് ട്രാക്കറുകൾ, ഐഡിയാസ് പേജ്, ഡോട്ട് ഗ്രിഡുകൾ, ലയിൻഡ് പേജുകൾ എന്നിങ്ങനെയുള്ള വ്യത്യസ്ത പേജ് ടൈപ്പുകൾ തിരഞ്ഞെടുക്കാൻ സാധിക്കും. അതുകൊണ്ട് തന്നെ പല നോട്ട്ബുക്കുകൾക്ക് പകരം ഒരു സ്മാർട്ട് നോട്ട്ബുക്കിൻ്റെ ആവശ്യമേ ഉണ്ടാകുകയുള്ളൂ.

സ്മാർട്ട് നോട്ട്ബുക്കിനേ ഒരു ടാബ്‌ലെറ്റായും ഉപയോഗിക്കാൻ സാധിക്കുന്ന ഉപകരണത്തിൻറെ ഉത്തമ ഉദാഹരണമാണ് കിൻഡിൽ സ്‌ക്രൈബ് (Kindle Scribe). 300ppi ഗ്ലെയർ ഫ്രീ സ്‌ക്രീൻ, ആഴ്ചകളോളം ബാറ്ററി ലൈഫ്, ക്രമീകരിക്കാവുന്ന വാം ലൈറ്റ് എന്നിങ്ങനെ ഉപയോക്താക്കൾക്ക് ഉപകാരപ്പെടുന്ന നിരവധി ഫീച്ചറുകൾ കിൻഡിലിലുണ്ട്. ഇത് ആമസോണിൻ്റെ ബേസിക് അല്ലെങ്കിൽ പ്രീമിയം പേനയെ സപ്പോർട്ട് ചെയ്യുന്നവയാണ്. അതിനാൽ നിങ്ങൾക്ക് ഹാൻഡ്റിട്ടേൺ നോട്സ് ഉണ്ടാക്കാനും അല്ലെങ്കിൽ നിങ്ങൾ വായിക്കുന്ന പുസ്തകത്തിൽ പ്രധാനപ്പെട്ട പോയിന്റുകളിൽ അടിവരയിടാനുമെല്ലാം സാധിക്കും.

കൂടാതെ, നിങ്ങൾ തയ്യാറാക്കിയ നോട്ടുകൾ ഇമെയിൽ വഴി ബ്രൗസ് ചെയ്യാനും റിവ്യൂ ചെയ്യാനും ഷെയർ ചെയ്യാനും കഴിയും. നോട്ട്ബുക്കുകൾ, ജേണലുകൾ, ലിസ്റ്റുകൾ എന്നിവ സൃഷ്‌ടിക്കാൻ നിങ്ങളെ സഹായിക്കുന്നതിന് പ്രീസെറ്റ് ടെംപ്ലേറ്റുകളും കിൻഡിൽ സ്‌ക്രൈബിൽ ഉണ്ട്. കൂടാതെ നിങ്ങൾക്ക് മൈക്രോസോഫ്റ്റ് വെർഡിലും മറ്റ് അനുയോജ്യമായ വേഡ് ഡോക്യുമെൻ്റുകളിലും സ്റ്റിക്കി നോട്ടുകൾ സൃഷ്‌ടിക്കാനും സാധിക്കും.

മോൾസ്‌കൈൻ ( Moleskine): നോട്ട്ബുക്കുകളുടെ രൂപവും ഭാവവും നിങ്ങൾ വിലമതിക്കുന്നുവെങ്കിൽ, മോൾസ്‌കൈൻ പെൻ+ സ്‌മാർട്ട് റൈറ്റിംഗ് സെറ്റ് നിങ്ങൾക്ക് അനുയോജ്യമായ സ്‌മാർട്ട് നോട്ട്‌ബുക്കായിരിക്കും. നോട്ട്ബുക്കിൽ പേപ്പർ ടാബ്‌ലെറ്റ് ഫോർമാറ്റിൽ സിഗ്നേച്ചർ ഡോട്ടഡ് മോൾസ്കൈൻ പേജ് ഫീച്ചർ ഉണ്ട്. നോട്ട്ബുക്കിനുള്ളിൽ എവിടെയാണ് കഴ്സർ എന്ന് തിരിച്ചറിയാനും നിങ്ങളുടെ എല്ലാ ഫ്രീഹാൻഡ് കുറിപ്പുകളും തത്സമയം പേജിൽ നിന്ന് സ്‌ക്രീനിലേക്ക് കൈമാറാനും ഒപ്പമുള്ള സ്‌മാർട്ട് പേന സഹായിക്കും.

ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ അറിയാനും ടെക്ക് ടിപ്‌സുകൾ അറിയാനും gizbot മലയാളം പേജ് നിരന്തരം ഫോളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന ഉറപ്പാണ്.

More from GizBot

Best Mobiles in India

English summary
To decide which smart notebooks are good, you need to look at some of their features. Smart notebooks should be evaluated based on notebook feel, storage space, options, special features and price. This article lists the best smart notebooks currently available.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X