വരുന്നത് വിരലിലെ 'വളയം' ലോകം നിയന്ത്രിക്കുന്ന കാലം! സ്മാർട്ട് റിങ് വാങ്ങാം, ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക...
ഇപ്പോൾ ഉപകരണങ്ങൾ എല്ലാം സ്മാർട്ട് ആയിക്കൊണ്ട് ഇരിക്കുകയാണ് ഈ പട്ടികയിൽ ഏറ്റവും പുതിയ ഉപകരണമാണ് സ്മാർട്ട് റിങുകൾ. സ്മാർട്ട് വാച്ചുകളുടെ പിൻഗാമിയായി വിപണിയിലെത്തുന്ന സ്മാർട്ട് റിങുകൾ ആയിരിക്കും ഇനി ഗാഡ്ജെറ്റ് വിപണി നിയന്ത്രിക്കാൻ പോകുന്നത്. നിരവധി ഫീച്ചറുകളുള്ള ഈ റിങ്ങുകൾ സ്മാർട്ട് വാച്ചുകൾക്ക് തന്നെ ഭീഷണിയായേക്കാം.
സാംസങ്, ബോട്ട്, നോയിസ് തുടങ്ങി നിരവധി കമ്പനികളെല്ലാം തന്നെ ഇന്ത്യയിൽ അവരുടെ സ്മാർട്ട് റിങ് വിൽപനയ്ക്കെത്തിക്കും എന്ന് അറിയിച്ചിരുന്നു. പല കമ്പനികളും ഇതിന്റെ പണിപ്പുരയിലാണ്. എന്നാൽ ചില കമ്പനികൾ ഇതിനോടകം തന്നെ വിപണിയിൽ സ്മാർട്ട് റിങ്ങുകൾ എത്തിച്ചു കഴിഞ്ഞു. ആരോഗ്യപരമായ കാര്യങ്ങൾ പിന്തുടുന്നവർക്ക് ഏറെ ഉപയോഗപ്പെടുന്ന ഒന്നായിരിക്കും ഇത്തരം സ്മാർട്ട് റിങ്ങുകൾ. നമ്മുടെ ഹൃദയമിടിപ്പ്, ഉറക്കം എന്നിവയെല്ലാം ട്രാക്ക് ചെയ്യാൻ ഇവയ്ക്ക് സാധിക്കും.

നിങ്ങൾ ഒരു സ്മാർട്ട് റിങ് വാങ്ങാൻ പദ്ധതിയിട്ടിട്ടുണ്ടോ? എന്നാൽ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട് ഇവ എന്തെല്ലാമാണെന്ന് പരിശോധിക്കാം. ആദ്യത്തെ കാര്യം അളവ് തന്നെയാണ്. നിങ്ങളുടെ വിരളിന്റെ വലിപ്പത്തിന് അനുസരിച്ചുള്ള മോതിരം തന്നെ വേണം നിങ്ങൾ തിരഞ്ഞെടുക്കാൻ ഒരുപാട് വലുത് ആയതോ ചെറുത് ആയതോ തിരഞ്ഞെടുക്കേണ്ടി വന്നാൽ ഈ ഉപകരണം ഉപയോഗശൂന്യം ആയിരിക്കും. ഇതൊരു സ്‌മാർട്ട് റിങ് ആയതിനാൽ ഇതിന്റെ പ്രവർത്തനം തടസപ്പെടാതെ ഇരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം.
നിങ്ങൾ നോയിസ് എന്ന കമ്പനിയുടെ ലൂണ എന്ന സ്മാർട്ട് റിങ് വാങ്ങാൻ ആണ് പദ്ധതി ഇട്ടിരിക്കുന്നത് എങ്കിൽ ഓൺലൈൻ വഴി ഇത് സ്വന്തമാക്കാവുന്നതാണ്. ഇതിനായി ഓൺലൈനിലൂടെ ഓർഡർ നൽകിയാൽ ഒരു സൈസ് കിറ്റ് നിങ്ങൾക്ക് അയയ്ക്കുമെന്ന് കമ്പനി പറയുന്നു. ഈ ഉപകരണം ഉപയോഗിച്ച് നിങ്ങൾക്ക് നിങ്ങളുടെ വിരളിന്റെ അളവ് എടുക്കാവുന്നതാണ്. ശേഷം ഈ അളവിന് അനുസരിച്ചുള്ള മോതിരം ആയിരിക്കും നിങ്ങൾക്കായി എത്തുക.

ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് ക്വാളിറ്റി എന്നത്. മോതിരം എന്നത് നമ്മൾ സ്ഥിരമായി ധരിക്കുന്ന ഒരു ഉപരണം ആണ്. ഇത് വിരലിൽ ഇട്ട് കഴിഞ്ഞാലും കൈകൾ കൊണ്ട് നമ്മൾ നിരവധി ജോലികൾ ചെയ്യുന്നതാണ്. ആയതിനാൽ തന്നെ കൈകൾ നിരവധി പ്രതലങ്ങളിലൂടെ കടന്നുപോകും ഇവയെല്ലാം തരണം ചെയ്യാൻ സാധിക്കുന്ന ബിൽഡ് ക്വാളിറ്റി ഉള്ള മോതിരം ആയിരിക്കണം നിങ്ങൾ തിരഞ്ഞെടുക്കേണ്ടത്. അല്ലാത്ത പക്ഷം ഇവ പെട്ടെന്ന് കേടായിപോകാനുള്ള സാധ്യത കൂടുതലാണ്.
മറ്റൊരു കാര്യമാണ് ഇത്തരം സ്മാർട്ട് റിങുകൾ ജലത്തെ പ്രതിരോധിക്കേണ്ട ഒന്നായിരിക്കണം. ദിവത്തിൽ പല കാര്യങ്ങൾക്കായി നിരവധി തവണ കൈകൾ കഴുകേണ്ടി വരുന്നവരാണ് മനുഷ്യർ. എപ്പോൾ കൈ കഴുകേണ്ടി വന്നാലും മോതിരം ഊരേണ്ട ആവിശ്യം വന്നാൽ ഇത് വല്ലാത്ത ബുദ്ധിമുട്ടിന് ഇടയാക്കും ആയതിനാൽ തന്നെ വാട്ടർ റെസിസ്റ്റൻസ് ഉള്ള മോതിരം തിരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ക്വാളിറ്റിയോടൊപ്പം തന്നെ ജലത്തിന്റെ പ്രതിരോധവും പ്രധാനമാണ്.
മികച്ച ബാറ്ററി ലൈഫുള്ള മോതിരങ്ങൾ തിരഞ്ഞെടുക്കാനും ഉപഭോക്താക്കൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ദിവസവും മോതിരം ഊരി ചാർജ് ചെയ്യുക എന്നത് ബുദ്ധിമുട്ടേറിയ ഒരു കാര്യമായിരിക്കും ആയതിനാൽ തന്നെ കുറച്ചു ദിവസത്തേക്ക് ബാറ്ററി ലൈഫ് തരുന്ന സ്മാർട്ട് റിങുകൾ നിങ്ങൾ തിരഞ്ഞെടുക്കേണ്ടതാണ്. ഒരാഴ്ച വരെ ബാറ്ററിലൈഫ് തരുന്ന സ്മാർട്ട് റിങുകൾ വിപണിയിൽ ലഭ്യമാണ്. സ്മാർട്ട് റിങ് വാങ്ങാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് ആപ്പിന്റെ പുന്തുണ.
ഫോണിൽ ഇൻസ്റ്റാൾ ചെയ്തിരിക്കുന്ന ആപ്പിന്റെ പിന്തുണയോടെ ആയിരിക്കും സ്മാർട്ട് റിങുകൾ പ്രവർത്തിക്കുക. ആയതിനാൽ തന്നെ ഈ സ്മാർട്ട് റിംഗ് ആപ്ലിക്കേഷന്റെ അനുയോജ്യത വളരെ പ്രധാനമാണ്. റിങ് പ്രവർത്തിക്കുന്നത് തന്നെ ഈ ആപ്പിനെ ആശ്രയിച്ചായിരിക്കും. ഇവ റിങ് കണക്‌റ്റ് ചെയ്‌തിരിക്കുന്ന ആൻഡ്രോയിഡ്, ഐഒഎസ് എന്നിവയുമായി ആപ്പ് പൊരുത്തപ്പെടണം. ആയതിനാൽ തന്നെ മേൽപ്പറഞ്ഞ എല്ലാ കാര്യങ്ങളും ശ്രദ്ധിച്ചതിന് ശേഷം മാത്രമെ നിങ്ങൾ സ്മാർട്ട് റിങ് വാങ്ങാവു.


Click it and Unblock the Notifications








