Home
Gadgets

കൈയ്യിൽ കെട്ടി നടന്നാൽ പോര, സ്മാർട്ട് വാച്ചിലെ ഈ ഫീച്ചറുകൾ ഉപയോഗപ്പെടുത്തണം | Smartwatch

സ്മാർട്ട് വാച്ചുകൾ ഇന്ന് ഇന്ത്യക്കാരുടെ ഏറ്റവും പ്രിയപ്പെട്ട ഗാഡ്ജറ്റുകളിൽ ഒന്നാണ്. വെയറബിൾ ഗാഡ്ജറ്റ് വിപണിയിൽ 100 ശതമാനം വളർച്ച കാണിക്കുന്ന സെഗ്മെന്റ് കൂടിയാണ് സ്മാർട്ട് വാച്ചുകൾ. ജനപ്രിയ ഡിവൈസുകളാണെങ്കിലും ഒരു ഫാഷൻ ഐറ്റം എന്നതിനപ്പുറം അതൊരു ഗാഡ്ജറ്റ് എന്ന നിലയിൽ ഉപയോഗപ്പെടുത്താത്തവരാണ് ഭൂരിപക്ഷവും യൂസേഴ്സ്.

സ്മാർട്ട് വാച്ചുകളിൽ ലഭ്യമായ ഫീച്ചറുകളെക്കുറിച്ചുള്ള അറിവില്ലായ്മയാണ് ഇതിനൊരു കാരണം. ബ്ലൂടൂത്ത് കോളിങ് ഫീച്ചർ മുതൽ ക്യാമറ കൺട്രോൾസും ഹെൽത്ത് സെൻസറുകളും വരെയുള്ള സൌകര്യങ്ങൾ ഇന്നത്തെ സ്മാർട്ട് വാച്ചുകളിൽ ലഭ്യമാണ്. ശരിയായ വിധത്തിൽ ഉപയോഗപ്പെടുത്തിയാൽ ഇവയെല്ലാം നമ്മുടെ ദൈനംദിന ജീവിതത്തിൽ ഏറെ ഉപകാരപ്പെടുകളും ചെയ്യും. ഏതൊരു സ്മാർട്ട് വാച്ചിലും ലഭ്യമായ ഏതാനും ചില ഫീച്ചറുകളെക്കുറിച്ച് വിശദമായി അറിയാൻ തുടർന്ന് വായിക്കുക.

സ്മാർട്ട് വാച്ചിലെ ഈ ഫീച്ചറുകൾ ഉപയോഗപ്പെടുത്തണം

ബ്ലൂടൂത്ത് കോളിങ് : ഇന്ന് പുറത്തിറങ്ങുന്ന മിക്കവാറും സ്മാർട്ട് വാച്ചുകളിലും നിങ്ങൾക്ക് ബ്ലൂടൂത്ത് കോളിങ് ഫീച്ചർ ലഭ്യമാകും. ബജറ്റ് റേഞ്ചിലെ വാച്ചുകൾ പോലും ബിൽറ്റ് ഇൻ സ്പീക്കറുകളും മൈക്രോഫോണും പായ്ക്ക് ചെയ്താണ് വരുന്നത്. ഫോൺ കോളുകൾ കൈത്തണ്ടയിൽ ആൻസ്വർ ചെയ്യാമെന്നതാണ് ഫീച്ചറിന്റെ പ്രത്യേകത. കോൾ വരുമ്പോൾ ഫോണെടുത്ത് കൈയ്യിൽ പിടിക്കേണ്ടി വരില്ലെന്നത് കാര്യങ്ങൾ എളുപ്പമാക്കുന്നു.

മ്യൂസിക് കൺട്രോൾ : നമ്മുടെ ഫോണിൽ പ്ലേ ചെയ്ത് കൊണ്ടിരിക്കുന്ന മ്യൂസിക് പ്ലേബാക്ക് വയർലെസ് ആയി നിയന്ത്രിക്കാൻ സഹായിക്കുന്ന ഫീച്ചറാണിവ. ഫോണെടുക്കാതെ തന്നെ പാട്ട് മാറ്റാനും നിർത്താനുമൊക്കെ മ്യൂസിക് കൺട്രോൾസ് ഫീച്ചർ യൂസേഴ്സിനെ സഹായിക്കുന്നു. വർക്ക് ഔട്ട് ചെയ്യുമ്പോഴും മറ്റും ഏറെ ഉപകാരപ്പെടുന്ന ഫീച്ചറുകളിൽ ഒന്നാണിവ. ക്യാമറ കൺട്രോൾസും ഇത് പോലെ തന്നെ ഏറെ യൂസർ ഫ്രണ്ട്ലിയായ ഫീച്ചറാണ്.

സ്മാർട്ട് വാച്ചിലെ ഈ ഫീച്ചറുകൾ ഉപയോഗപ്പെടുത്തണം

ക്യാമറ കൺട്രോൾസ് ഫീച്ചർ : റിമോട്ട് ഷട്ടർ എന്നാണ് ഈ ഫീച്ചർ പൊതുവെ അറിയപ്പെടുന്നത്. മ്യൂസിക് കൺട്രോൾ ഫീച്ചർ പോലെ തന്നെ ഫോണിന്റെ ക്യാമറ ഷട്ടർ, Smartwatch ഉപയോഗിച്ച് നിയന്ത്രിക്കാൻ ഈ ഫീച്ചർ സഹായിക്കുന്നു. ഫോൺ ദൂരെ വച്ചിട്ട് ഗ്രൂപ്പ് ഫോട്ടോയും മറ്റും പകർത്താൻ ക്യാമറ കൺട്രോൾസ് ഉപയോഗപ്പെടുത്താം. ചില പ്രീമിയം സ്മാർട്ട് വാച്ചുകളാകട്ടെ ലെൻസ് കൺട്രോൾസ്, സൂമിങ് മുതലായ സൌകര്യങ്ങളും ഓഫർ ചെയ്യുന്നു.

ഫൈൻഡ് മൈ ഫോൺ : ഫോൺ എവിടെയെങ്കിലും വച്ച് മറക്കുമ്പോൾ ഉപയോഗപ്പെടുത്താവുന്ന ഫീച്ചർ ആണിത്. ഒരു തവണയെങ്കിലും ഫോൺ നഷ്ടപ്പെട്ടവരായിരിക്കും നമ്മൾ എല്ലാവരും. അതിനാൽ തന്നെ ഈ ഫീച്ചർ എന്നെങ്കിലും ഉപയോഗപ്പെടുകയും ചെയ്യും. നിലവിൽ വളരെക്കുറച്ച് സ്മാർട്ട് വാച്ചുകളിൽ മാത്രമാണ് ഈ ഫീച്ചർ ലഭ്യമാകുന്നത്. അധികം വൈകാതെ ഫൈൻഡ് മൈ ഫോൺ ഫീച്ചറുള്ള ധാരാളം സ്മാർട്ട് വാച്ചുകൾ വിപണിയിൽ എത്തുമെന്ന കാര്യത്തിലും തർക്കമില്ല.

സ്മാർട്ട് വാച്ചിലെ ഈ ഫീച്ചറുകൾ ഉപയോഗപ്പെടുത്തണം

വുമൺസ് ഹെൽത്ത് ട്രാക്കിങ് ഫീച്ചർ : സ്മാർട്ട് വാച്ചുകളിൽ ലഭ്യമായ വുമൺസ് ഹെൽത്ത് ട്രാക്കിങ് ഫീച്ചർ വളരെക്കുറച്ച് മാത്രം ഉപയോഗപ്പെടുത്തുന്ന ഫീച്ചറുകളിൽ ഒന്നാണ്. ആർത്തവ ചക്രം, സ്ത്രീകളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങൾ എന്നിവയെല്ലാം നിരീക്ഷിക്കാൻ ഫീച്ചർ സഹായിക്കുന്നു. ബജറ്റ് സ്മാർട്ട് വാച്ചുകളിൽ പോലും സൌകര്യം ലഭ്യമാണ്. ഓരോന്നിലും ലഭ്യമായ ഓപ്ഷനുകൾ വ്യത്യസ്തമായിരിക്കുമെന്ന് മാത്രം.

ബ്ലഡ് ഓക്സിജൻ & ഹാർട്ട് റേറ്റ് മോണിറ്ററിങ്ങ് : കൊവിഡ് കാലം മുതൽ എല്ലാ സ്മാർട്ട് വാച്ചുകളിലും ഓക്സിമീറ്ററുകൾ ലഭ്യമാണ്. മറ്റൊരു ഡിവൈസിന്റെ ആവശ്യമില്ലാതെ തന്നെ രക്തത്തിലെ ഓക്സിജന്റെ അളവ് എപ്പോഴും അറിയാമെന്നതാണ് പ്രത്യേകത. മിക്കവാറും എല്ലാ സ്മാർട്ട് വാച്ചുകളിലും ഹാർട്ട് റേറ്റ് മോണിറ്ററിങും ലഭ്യമാണ്. ചില വാച്ചുകൾ ഹാർട്ട് റേറ്റിലുണ്ടാകുന്ന അപകടരമായ വേരിയേഷനുകളെക്കുറിച്ച് അലർട്ടും നൽകുന്നു.

Best Mobiles in India

English summary
Smartwatches are one of the most popular gadgets among Indians today. Smartwatches are also the segment showing 100 percent growth in the wearable gadget market. Despite being popular devices, most of the users do not use them as gadgets other than as fashion items.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X