ലോകത്തിലെ ആദ്യത്തെ എ.ഐ സവിശേഷതയുള്ള മിറർലെസ്സ് ക്യാമറ ഇന്ത്യയിൽ

|

സോണിയുടെ പുതിയ ക്യാമറയായ A6400 ഇന്ത്യയിൽ അവതരിപ്പിക്കപ്പെട്ടു. ഒട്ടനവധി സവിശേഷതകളാണ് സോണിയുടെ പുതിയ ക്യാമറയായ A6400 കാഴ്ചവയ്ക്കുന്നത്. A6300- നും A6500- നും ഇടയിലുള്ള മറ്റൊരു ക്യാമറയാണ് ഇത്. റിയൽ ടൈം ഇ.വൈ, എ.എഫ് ട്രാക്കുചെയ്യൽ എന്നിവയെക്കാളും മികച്ച സവിശേഷതകളാണ് ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. 0.02 സെക്കൻഡുള്ള ലോകത്തിലെ തന്നെ ഏറ്റവും വേഗതയേറിയ ഓട്ടോഫോക്കസ് സംവിധാനം സോണിക്കുണ്ട്.

ലോകത്തിലെ ആദ്യത്തെ എ.ഐ സവിശേഷതയുള്ള മിറർലെസ്സ് ക്യാമറ ഇന്ത്യയിൽ

 

ഫെബ്രുവരി 8 മുതൽ ഈ പുതിയ ക്യാമറ സോണിയുടെ ഔട്ട്ലെറ്റിലും, ആൽഫ സ്റ്റോറിലും കൂടാതെ മറ്റുള്ള ഇലക്ട്രോണിക് ഉത്പന്നങ്ങൾ വിൽക്കുന്ന കടയിലും ഇത് ലഭ്യമാകും. 75,990 രൂപയാണ് ഇതിന്റെ വില, എന്നാൽ നിങ്ങൾക്ക് ഇത് 85,990 രൂപയ്ക്ക് 16-50mm ലെൻസോട് കൂടിയ കിറ്റ് ആയി ലഭിക്കും. അല്ലെങ്കിൽ 18-135 എം.എം ലെൻസ് 1,09,990 രൂപയുടെ കിറ്റിലും ലഭിക്കുന്നതാണ്.

സ്മാര്‍ട്ട്‌ഫോണ്‍ വൈ-ഫൈ ഹോട്ട്‌സ്‌പോട്ടായി ഉപയോഗിക്കുന്നത് എങ്ങനെ?

സോണി A6400 ക്യാമറ

സോണി A6400 ക്യാമറ

സോണിന്റെ ഈ പുതിയ ക്യാമറ A6300 എ.പി.എസ്.സി എന്ന മിറർലെസ് ക്യാമറയുടെ പിൻഗാമിയാണ്, എന്നാൽ കമ്പനിയുടെ ഫ്ളാഗ്ഷിപ്പിൽ വരുന്നതല്ല. ഡിസംബറിൽ ഇന്ത്യയിൽ അവതരിപ്പിക്കപ്പെട്ട A6500 ഈ സ്ഥാനം ഇതിനകം ഏറ്റെടുത്തിരിക്കുകയാണ്. സോണി A6400-യുടെ ബോഡ് സ്റ്റെബിലൈസ് ആയതിനാൽ ഇതിന് മറ്റു സവിശേഷതകൾ കുറവാണ്.

A6400 ലെൻസ്

A6400 ലെൻസ്

പഴയ ക്യാമറയെക്കാളും ഇതിന്റെ ഓട്ടോഫോക്കസ് സവിശേഷത വളരെ വേഗതയേറിയതാണ്, ഇതിന് നന്ദി പറയേണ്ടത് 425 ഫേസ് ഡിറ്റക്ഷനോടാണ്. ഇത് ലഭ്യമായതുകൊണ്ടുതന്നെ ഫോട്ടോ പകർത്താൻ എടുക്കുന്ന ചിത്രത്തിന്റെ 84 ശതമാനവും ലഭിക്കും. 'ബിയോൺസ് എക്‌സ് ഇമേജ് പ്രോസസ്സർ' റോട് കൂടിയ ഈ ക്യാമറ 0.02 സെക്കൻഡ് വേഗതയിൽ ഫോക്കസ് ചെയ്യാൻ സാധിക്കും.

വേഗതയേറിയ ഓട്ടോഫോക്കസ്
 

വേഗതയേറിയ ഓട്ടോഫോക്കസ്

ഇത് ഉപയോക്താക്കളെ കണ്ടെത്തുന്നതിന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിക്കുന്ന ഒരു പുതിയ റിയൽ എ.എഫ് സവിശേഷതയോട് കൂടിയ ക്യാമറയാണ്. ഷട്ടർ ബട്ടൺ അമർത്തിയാൽ ഉടൻ തന്നെ നിങ്ങൾ എ.എഫ് മോഡിൽ പ്രവർത്തിപ്പിക്കുവാൻ സാധിക്കുമെന്ന് സോണി പറയുന്നു. ഒബ്ജക്റ്റ് റെക്കഗ്നിഷനായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിക്കുന്ന ഒരു പുതിയ റിയൽ-ടൈം ട്രാക്കിംഗ് സവിശേഷതയും ഇതിൽ ഉണ്ട്.

സോണി

സോണി

32,000 പിക്സൽ ബിന്നിങ് ഇല്ലാതെ 4K വീഡിയോ റെക്കോർഡിംഗ്, ഒരു ഓ.എൽ.ഇ.ഡി വ്യൂഫൈൻഡർ, 11എഫ്‌.പി.എസ് ബേസ്റ്റ് ഷൂട്ട്, 3 ഡി ഇഞ്ച് ടച്ച് സ്ക്രീൻ എൽ.സി.ഡി, 180 ഡിഗ്രി ടിൽറ്റ് ഫങ്ഷണാലിറ്റി, ബിൽറ്റ്- വൈ-ഫൈ, ബ്ലൂടൂത്ത്, എൻ.എഫ് .സി എന്നിവയും ഇതിന്റെ സവിശേഷതകളാണ്.

Most Read Articles
Best Mobiles in India

Read more about:
English summary
The camera will be available from February 8 across Sony Centre outlets, Alpha stores, and other major electronic outlets. The body is priced at Rs. 75,990 but you'll be able to get it as a kit with a 16-50mm lens for Rs. 85,990 or with a 18-135mm lens for Rs. 1,09,990.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more