സോണി ഇന്ത്യയിൽ രണ്ട് വലിയ സ്ക്രീനുള്ള പുതിയ പ്രീമിയം സ്മാർട്ട് ടിവികൾ അവതരിപ്പിച്ചു

|

സോണി ഇന്ത്യയിൽ രണ്ട് പുതിയ പ്രീമിയം, വലിയ സ്ക്രീൻ ടെലിവിഷനുകൾ അവതരിപ്പിച്ചിരിക്കുകയാണ്. അതിലൊന്ന് ബ്രാവിയ XR A80J സീരീസിലെ ഏറ്റവും വലിയ മോഡലും മറ്റൊന്ന് X85J ടിവി എന്ന മോഡലുമാണ്. സോണിയുടെ രണ്ട് പുതിയ പ്രോഡക്റ്റുകൾക്ക് ബ്രാവിയ എക്‌സ്ആർ 77A80J ഒലെഡ്, ബ്രാവിയ 85X85J തുടങ്ങിയ പേരുകളാണ് നൽകിയിരിക്കുന്നത്. രണ്ടിൻറെയും മോണിക്കറുകൾ അവയുടെ സ്ക്രീൻ വലുപ്പത്തെ സൂചിപ്പിക്കുന്നു: ആദ്യത്തേത് 77 ഇഞ്ച് വലിയ ടെലിവിഷനും മറ്റേത് 85 ഇഞ്ച് ഡയഗണലുമായി വരുന്നു. ഈ രണ്ട് പുതിയ ടെലിവിഷനുകളിൽ സോണി പ്രീ-ബുക്കിംഗ് ഓഫറുകൾ നൽകിയിട്ടുണ്ട്. സോണിയുടെ ഈ പുതിയ സ്മാർട്ട് ടിവികളെ കുറിച്ച് നമുക്ക് ഇവിടെ വിശദമായി പരിശോധിക്കാം.

 

പുതിയ സോണി ടിവികളുടെ പ്രീ-ബുക്കിംഗ്, വില, ലഭ്യത

പുതിയ സോണി ടിവികളുടെ പ്രീ-ബുക്കിംഗ്, വില, ലഭ്യത

സോണി സെന്റർ, സോണി എക്സ്ക്ലൂസീവ്, www.ShopatSC.com പോർട്ടൽ, ഇന്ത്യയിലെ പ്രമുഖ ഇലക്ട്രോണിക് സ്റ്റോറുകൾ എന്നിവയുൾപ്പെടെയുള്ള സോണി റീട്ടെയിൽ സ്റ്റോറുകളിൽ നിന്നും സോണി 85X85J ഗൂഗിൾ ടിവി ഇപ്പോൾ വിൽപ്പനയ്‌ക്കെത്തിയിട്ടുണ്ട്. ബ്രാവിയ എക്‌സ്ആർ 77A80J ഒലെഡ് ടിവി ഓഗസ്റ്റ് 25 മുതൽ റീട്ടെയിൽ സ്റ്റോറുകളിൽ നിന്നും വാങ്ങാൻ ലഭ്യമാകും. 85 ഇഞ്ച് വലിപ്പം വരുന്ന X85J മോഡലിന് 4,99,990 രൂപയും, 77 ഇഞ്ച് A80J മോഡലിന് 5,49,990 രൂപയുമാണ് റീടെയിൽ വില വരുന്നത്. എന്നാൽ, സോണി വെബ്സൈറ്റിൽ നൽകിയിരിക്കുന്ന വിലയിൽ മാറ്റമുണ്ട്. ഓഗസ്റ്റ് 16 വരെ ഈ രണ്ട് സ്മാർട്ട് ടിവികളിലും സോണി 20,000 രൂപ ക്യാഷ്ബാക്ക് നൽകുന്നുണ്ട്. അതിനാൽ പുതിയ X85J വാങ്ങുന്നവർക്കോ അല്ലെങ്കിൽ പുതിയ A80J മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്കോ നിർദ്ദേശിച്ചിട്ടുള്ള ബാങ്ക് കാർഡുകൾ ഉപയോഗിച്ച് വാങ്ങിയാൽ ക്യാഷ്ബാക്ക് ലഭിക്കും. A80J പ്രീ-ബുക്കിംഗിന് രണ്ട് വർഷത്തെ വാറന്റിയും നിങ്ങൾക്ക് നൽകും.

സോണിയുടെ രണ്ട്‌ പുതിയ പ്രീമിയം സ്മാർട്ട് ടിവികളുടെ സവിശേഷതകൾ
 

സോണിയുടെ രണ്ട്‌ പുതിയ പ്രീമിയം സ്മാർട്ട് ടിവികളുടെ സവിശേഷതകൾ

സോണിയുടെ ഈ രണ്ട് പുതിയ പ്രീമിയം സ്മാർട്ട് ടിവികളും മികച്ച നിലവാരമുള്ള പിക്ച്ചർ ക്വാളിറ്റി, വൈബ്രന്റ് കളർ, ഗൂഗിൾ ടിവിയിൽ ധാരാളം എന്റെടൈന്മെന്റ് ഓപ്ഷനുകൾ, നിരവധി ഗെയിമിംഗ് സവിശേഷതകൾ എന്നിവ നൽകുന്നു. ബ്രാവിയ എക്‌സ്ആർ A80J ലൈനപ്പിലെ ഏറ്റവും പുതിയ മോഡലായി പുതിയ 77 ഇഞ്ച് A80J സ്മാർട്ട് ടിവി വരുന്നു, ഇത് ജൂണിൽ 65 ഇഞ്ച് എഡിഷൻ അവതരിപ്പിച്ചു. സോണിയുടെ കോഗ്നിറ്റീവ് പ്രോസസ്സർ എക്‌സ്ആർ ആണ് ഈ സ്മാർട്ട് ടിവിയുടെ വ്യൂയിങ് എക്സ്‌പീരിയൻസ് കൂടുതൽ മികവുറ്റതാക്കുവാൻ ഉൾപ്പെടുത്തിയിട്ടുണ്ട്.

സോണി ഇന്ത്യയിൽ രണ്ട് വലിയ സ്ക്രീനുള്ള പുതിയ പ്രീമിയം സ്മാർട്ട് ടിവികൾ അവതരിപ്പിച്ചു

ഈ പുതിയ 77 ഇഞ്ച് ബ്രാവിയ എക്‌സ്ആർ A80J ഒലെഡ് എക്‌സ്ആർ ട്രൈലൂമിനസ് പ്രോയ്ക്ക് ഒപ്റ്റിമൽ 3 ഡി കളർ ഡെപ്ത്തിനും ടെക്സ്ചറിനുമായി വരുന്നു. ഹൈ-സ്പീഡ് രംഗങ്ങളിലെ മങ്ങൽ കുറയ്ക്കുന്നതിനായി എക്‌സ്ആർ മോഷൻ ക്ലാരിറ്റി സാങ്കേതികവിദ്യയും ഇതിൽ ഉൾപ്പെടുന്നുണ്ട്. സോണി ടിവിയിലെ സൗണ്ട് എക്സ്‌പീരിയൻസ് എക്‌സ്‌ആർ സൗണ്ട് പൊസിഷനിംഗ്, അക്കോസ്റ്റിക് സർഫേസ് ഓഡിയോ, എക്സ്ആർ സറൗണ്ട് എന്നിവ 3 ഡി സറൗണ്ട് അപ്‌സ്‌കേലിംഗ് എന്നിവയിലൂടെ സൃഷ്ടിക്കുന്നു. പുതിയ ബ്രാവിയ ടിവി ഡോൾബി വിഷൻ, ഡോൾബി അറ്റ്മോസ് എന്നിവയെ സപ്പോർട്ട് ചെയ്യുന്നു.

സോണി ഇന്ത്യയിൽ രണ്ട് വലിയ സ്ക്രീനുള്ള പുതിയ പ്രീമിയം സ്മാർട്ട് ടിവികൾ അവതരിപ്പിച്ചു

എച്ച്ഡിഎംഐ 2.1 കോംപാറ്റിബിലിറ്റി, 4കെ 120 എഫ്‌പിഎസ്, വിആർആർ, എഎൽഎൽഎം എന്നിവയുൾപ്പെടെയുള്ള ഒരു ഗെയിം മോഡ് ഇതിൽ നൽകിയിട്ടുണ്ട്. ആംബിയന്റ് ഒപ്റ്റിമൈസേഷൻ, ലൈറ്റ് സെൻസർ, അക്കോസ്റ്റിക് ഓട്ടോ-കാലിബ്രേഷൻ എന്നിവ നിങ്ങളുടെ സ്ഥാനം നിർണയിച്ച് സൗണ്ട് ഒപ്റ്റിമൈസ് ചെയ്യുന്നു. ഈ സ്മാർട്ട് ടിവിയിൽ പുതിയ A80J ഗൂഗിൾ ടിവി, ഗൂഗിൾ അസിസ്റ്റന്റ്, അലക്‌സാ സ്മാർട്ട് ഡിവൈസുകൾ, ആപ്പിൾ എയർപ്ലേയ് 2, ഹോംകിറ്റ് എന്നിവയെ സപ്പോർട്ട് ചെയ്യുന്നു. ബ്രാവിയ എക്‌സ്ആർ പ്രോസസറിന് പകരം എക്‌സ് 1 4കെ എച്ച്ഡിആർ പിക്ചർ പ്രോസസ്സറാണ് നൽകുന്നത് കൂടാതെ ട്രൈലിമിനസ് പ്രോ, ഡോൾബി അറ്റ്മോസിനൊപ്പം സാൻസ് എക്‌സ്ആർ ടെക്നോളജികളെ സപ്പോർട്ട് ചെയ്യുന്നു എന്നത് ഒഴിവാക്കിയാൽ ഈ സവിശേഷതകളിൽ ഭൂരിഭാഗവും 85 ഇഞ്ച് X85J സ്മാർട്ട് ടിവിയിൽ വരുന്നതിന് തുല്യമാണ്.

Best Mobiles in India

English summary
Sony has introduced two new premium, large-screen televisions for the country's market. One is the largest model in the Bravia XR A80J series, while the other is the X85J TV model's largest size choice.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X