സോണി ഇന്ത്യയില്‍ പുതിയ നോയ്‌സ്‌ കാന്‍സലേഷന്‍ ഹെഡ്‌ഫോണുകള്‍ പുറത്തിറക്കി

By: Archana V

സോണി പുതിയ നോയ്‌സ്‌ കാന്‍സലേഷന്‍ ഹെഡ്‌ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. പുതിയ വയര്‍ലെസ്സ്‌ ഹെഡ്‌ഫോണിന്റെ പ്രാരംഭ വില 14,990 രൂപയാണ്‌.

സോണി ഇന്ത്യയില്‍ പുതിയ നോയ്‌സ്‌ കാന്‍സലേഷന്‍ ഹെഡ്‌ഫോണുകള്‍ പുറത്തിറക്ക

ഡബ്ല്യുഎച്ച്‌ -1000എക്‌സ്‌എം2, ഡബ്ല്യുഎച്ച്‌-എച്ച്‌900എന്‍, ഡബ്ല്യുഎഫ്‌-1000എക്‌സ്‌, ഡബ്ല്യുഐ -1000എക്‌സ്‌ എന്നിവയാണ്‌ സോണി പുറത്തിറക്കിയ പുതിയ നാല്‌ നോയ്‌സ്‌ കാന്‍സലേഷന്‍ വയര്‍ലെസ്സ്‌ ഹെഡ്‌ഫോണുകള്‍.

യഥാക്രമം 29,990 രൂപ, 18,990 രൂപ,14,990 രൂപ , 21,990 രൂപ എന്നിങ്ങനെയാണ്‌ പുതിയ ഹെഡ്‌ഫോണുകളുടെ വില .

ബെര്‍ലിനില്‍ നടന്ന ഐഎഫ്‌എ 2017 ലാണ്‌ ഈ പുതിയ നോയ്‌സ്‌ കാന്‍സലേഷന്‍ ഹെഡ്‌ഫോണുകള്‍ ആദ്യം അവതരിപ്പിച്ചത്‌. ഇതില്‍ ഡബ്ല്യുഎഫ്‌-1000എക്‌സിന്റെ പ്രധാന പ്രതിയോഗികള്‍ ആപ്പിള്‍എയര്‍പോഡുകള്‍ ആണ്‌.

ഡബ്ല്യുഎച്ച്‌ -1000എക്‌സ്‌ , ഡബ്ല്യുഐ-1000 എക്‌സ്‌ എന്നിവ ഇന്ത്യയില്‍ നിലവില്‍ ലഭ്യമായി തുടങ്ങിയിട്ടുണ്ട്‌. മറ്റ്‌ രണ്ട്‌ മോഡലുകള്‍ ഡിസംബര്‍ 14 മുതല്‍ വില്‍പനയ്‌ക്കെത്തും. സോണി നോയ്‌സ്‌ കാന്‍സലേഷന്‍ ഹെഡ്‌ഫോണുകള്‍ കറുപ്പ്‌ നിറത്തിലായിരിക്കും ലഭ്യമാവുക. അതേസമയം ഡബ്ല്യുഎച്ച്‌-1000 എംഎക്‌സ്‌2 ഹെഡ്‌ഫോണുകള്‍ കറുപ്പിന്‌ പുറമെ സ്വര്‍ണ നിറത്തിലും ലഭ്യമാകും.

നോക്കിയ 2 വാങ്ങാനും വാങ്ങാതിരിക്കാനുമുളള കാരണങ്ങള്‍!

സോണി ഡബ്ല്യുഎച്ച്‌- 1000 എക്‌സ്‌എം2, ഡബ്ല്യുഐ-1000എക്‌സ്‌ ഹെഡ്‌ഫോണുകള്‍ അന്തരീക്ഷമര്‍ദ്ദത്തിന്‌ അനുസൃതമായി നോയ്‌സ്‌ ഇല്ലാതാക്കാനുള്ള കഴിവ്‌ പരമാവധി പ്രകടിപ്പിക്കാന്‍ സാധിക്കുന്ന സവിശേഷതയോടു കൂടിയാണ്‌ എത്തുന്നതെന്ന്‌ സോണി ഹെഡ്‌ഫോണുകള്‍ പുറത്തിറക്കുന്ന സമയത്ത്‌ അവകാശപ്പെട്ടിരുന്നു.

ഡബ്ല്യുഎച്ച്‌-1000എക്‌സ്‌എം2, ഡബ്ല്യുഎഫ്‌്‌-1000എക്‌സ്‌ , ഡബ്ല്യുഐ-1000എക്‌സ്‌ എന്നീ മൂന്ന്‌ മോഡലുകളില്‍ സോണിയുടെ സെന്‍സ്‌ എന്‍ജിന്‍ എന്ന സംയോജിത സാങ്കേതിക വിദ്യ ഉപയോഗിച്ചിട്ടുണ്ട്‌. അന്തരീക്ഷത്തെ ആശ്രയിച്ച്‌ ചുറ്റുമുള്ള ശബ്ദം, മ്യൂസിക്‌ തുടങ്ങി എല്ലാത്തരം ശബ്ദങ്ങള്‍ക്കും പ്രത്യേക ശ്രവ്യാനുഭവം നല്‍കുന്നതിന്‌ അനുയോജ്യമായ ശബ്ദനിയന്ത്രണമാണ്‌ ഈ ടെക്‌നോളജി ലഭ്യമാക്കുന്നത്‌്‌.

സോണി ഡബ്ല്യുഎച്ച്‌ -1000എക്‌സ്‌എം2 ന്റെ ബാറ്ററി ലൈഫ്‌ കേബിള്‍ വഴിയാണെങ്കില്‍ 40 മണിക്കൂര്‍ വരെയും വയര്‍ലെസ്സ്‌ ആണെങ്കില്‍ 30 മണിക്കൂര്‍വരെയും നീണ്ടു നില്‍ക്കും. ക്യുക്‌ ചാര്‍ജ്‌ സവിശേഷതയിലൂടെ പത്ത്‌ മിനുട്ടിനുള്ളില്‍ ബാറ്ററിലൈഫിന്റെ 70 മിനുട്ട്‌ വരെ ചാര്‍ജ്‌ ചെയ്യാന്‍ ഹെഡ്‌ഫോണിനെ അനുവദിക്കും.

സോണി ഡബ്ല്യുഎഫ്‌ -1000എക്‌സ്‌ ഹെഡ്‌ഫോണിന്റെ ചാര്‍ജിങ്‌ കേസ്‌ ആപ്പിള്‍ എയര്‍പോഡിന്റേതിന്‌ സമാനമാണ്‌, ഒമ്പത്‌ മണിക്കൂര്‍ ഉപയോഗിക്കാം.

ഡബ്ല്യുഎച്ച്‌-1000എക്‌സ്‌എം2, ഡബ്ല്യുഎച്ച്‌-എച്ച്‌900എന്‍ എന്നീ രണ്ട്‌ മോഡലുകളിലെ ക്യുക്‌ അറ്റെന്‍ഷന്‍ മോഡ്‌ ഉപയോക്താക്കള്‍ യാത്രയിലായിരിക്കുമ്പോഴും ശ്രവ്യാനുഭവം നിയന്ത്രിക്കാന്‍ സഹായിക്കും.

ഈ നോയ്‌സ്‌ കാന്‍സലേഷന്‍ ഹെഡ്‌ഫോണുകള്‍ക്ക്‌ ഒപ്പം ഹെഡ്‌ഫോണ്‍സ്‌ കണക്ട്‌ എന്ന ആപ്പുമായാണ്‌ സോണി എത്തുന്നത്‌. ഉപയോക്താക്കള്‍ എത്‌ അന്തരീക്ഷിത്തിലാണ്‌ ഹെഡ്‌ഫോണുകള്‍ ഉപയോഗിക്കുന്നത്‌ എന്ന തിരിച്ചറിയാന്‍ ഈ ആപ്പിന്‌ കഴിയും.

കൂടാതെ ഉപയോക്താക്കളുടെ പ്രവൃത്തികള്‍ കണ്ടെത്താന്‍ അക്‌സെലറോമീറ്ററും ഉപയോഗിക്കുന്നുണ്ട്‌. . ഇതിലൂടെ ഉപയോക്താക്കല്‍ക്ക്‌ ഏറ്റവും മികച്ച ശ്രവ്യാനുഭവം ലഭ്യമാക്കാന്‍ ഹെഡ്‌ഫോണുകള്‍ക്ക്‌ കഴിയും.

Read more about:
English summary
Sony has announced the launch of four new noise cancellation headphones in India starting from Rs. 14,990.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot