മൂന്ന് രീതിയിൽ ക്രമീകരിക്കാവുന്ന മൈക്രോഫോണുള്ള സോണി പിസിഎം-എ 10 വോയ്‌സ് റെക്കോർഡർ അവതരിപ്പിച്ചു

|

ഇത് ഉയർന്ന നിലവാരമുള്ള ഓഡിയോ റെക്കോർഡിംഗുകൾ നിങ്ങൾക്ക് സമ്മാനിക്കുന്ന സോണി പിസിഎം-എ 10 വോയ്‌സ് റെക്കോർഡർ ഇന്ത്യയിൽ പുറത്തിറക്കി. ഈ ഡിവൈസ് നിങ്ങൾക്ക് ഒരു സ്മാർട്ഫോൺ ഉപയോഗിച്ച് നിയന്ത്രിക്കുവാൻ സാധിക്കുന്നതാണ്. വൈവിധ്യമാർന്ന റെക്കോർഡിംഗ് സാഹര്യങ്ങൾക്ക് അനുയോജ്യമായ രീതിയിൽ ക്രമീകരിക്കാവുന്ന മൈക്രോഫോണുകളുണ്ട്. മാത്രമല്ല, ഇത് ഭാരം കുറഞ്ഞതുമാണ്. 15 മണിക്കൂർ വരെ ബാറ്ററി ലൈഫ് നൽകുന്ന ഈ റെക്കോർഡർ ഒന്നിലധികം പ്ലേബാക്ക് നിങ്ങൾക്ക് ആവശ്യമായ ഫോർമാറ്റുകളെ സപ്പോർട്ട് ചെയ്യുന്നുണ്ട്. വിശദാംശങ്ങൾ കാണിക്കുന്ന ഒരു ബാക്ക്ലിറ്റ് എൽസിഡി സ്ക്രീനും ഇതിന് നൽകിയിട്ടുണ്ട്. സോണി പിസിഎം-എ 10 വോയ്‌സ് റെക്കോർഡറും 'ഫ്ലാക് ലോസ്ലെസ്സ്' ഓഡിയോ പ്ലേബാക്കിനെയും ഇവിടെ ഫീച്ചർ ചെയ്യുന്നു.

സോണി പിസിഎം-എ 10: ഇന്ത്യയിലെ വില

സോണി പിസിഎം-എ 10: ഇന്ത്യയിലെ വില

18,990 രൂപ വില വരുന്ന സോണി പിസിഎം-എ 10 വിപണിയിൽ നിന്നും നിങ്ങൾക്ക് ഒരൊറ്റ ബ്ലാക്ക് കളർ ഓപ്ഷനിൽ ലഭ്യമാണ്. വോയ്‌സ് റെക്കോർഡർ സോണി സെന്റർ, സോണി എക്‌സ്‌ക്ലൂസീവ്, ഷോപത് എസ് സി.കോം, ആമസോൺ എന്നിവയിൽ നിന്നും സ്വന്തമാക്കാവുന്നതാണ്. ഇന്ത്യയുടെ സോണി വെബ്‌സൈറ്റിൽ 19,990 രൂപയ്ക്ക് പിസിഎം-എ 10 ലഭ്യമാണ്.

കൂടുതൽ വായിക്കുക: റെഡ്മി നോട്ട് 10 പ്രോ പുറത്തിറങ്ങുക 108 എംപി ക്യാമറയും 120 ഹെർട്സ് ഡിസ്പ്ലേയുമായികൂടുതൽ വായിക്കുക: റെഡ്മി നോട്ട് 10 പ്രോ പുറത്തിറങ്ങുക 108 എംപി ക്യാമറയും 120 ഹെർട്സ് ഡിസ്പ്ലേയുമായി

സോണി പിസിഎം-എ 10 സവിശേഷതകൾ

സോണി പിസിഎം-എ 10 സവിശേഷതകൾ

മൂന്ന് രീതിയിൽ ക്രമീകരിക്കാവുന്ന ഇൻബിൽറ്റ് സ്റ്റീരിയോ മൈക്രോഫോണുള്ള ഒരു പ്രൊഫഷണൽ വോയ്‌സ് റെക്കോർഡറാണ് സോണി പിസിഎം-എ 10. മൈക്രോ എസ്ഡി കാർഡ് വഴി 16 ജിബി ഇന്റേണൽ സ്റ്റോറേജാണ് എക്സ്പാൻഡ് ചെയ്യുവാൻ ഇതിൽ കഴിയും. പരമാവധി 5,000 ഫയലുകൾ സ്റ്റോർ ചെയ്യുവാനും എം‌പി 3, എ‌എസി, ഡബ്ല്യുഎം‌എ, ഡബ്ല്യു‌എ‌വി, എഫ്‌എൽ‌സി ഫോർമാറ്റുകൾ സപ്പോർട്ട് ചെയ്യുന്നുവെന്നും കമ്പനി പറയുന്നു. യുഎസ്ബി വഴി ചാർജ് ചെയ്യാവുന്ന ഇത് ലീനിയർ പിസിഎം ഓഡിയോ 96KHz, 24 ബിറ്റ് എന്നിവയിൽ റെക്കോർഡ് ചെയ്യുമ്പോൾ 15 മണിക്കൂർ ബാറ്ററി ലൈഫ് നൽകുന്നു. സോണി പിസിഎം-എ 10 ൻറെ പരമാവധി റെക്കോർഡിംഗ് സമയം ആറ് മണിക്കൂർ 35 മിനിറ്റാണ്.

മാനുവൽ റെക്കോർഡിംഗ് ലെവൽ

മാനുവൽ റെക്കോർഡിംഗ് ലെവൽ അഡ്ജസ്റ്റ്മെന്റ്, സീൻ സെലക്ഷൻ, ക്രോസ് മെമ്മറി റെക്കോർഡിംഗ്, പ്രീ-റെക്കോർഡിംഗ്, ലിമിറ്റർ, നോയ്സ് കട്ട് ഫിൽട്ടർ, സിങ്ക് റെക്കോർഡിംഗ് ഫംഗ്ഷൻ തുടങ്ങിയ സവിശേഷതകളുമായാണ് ഇത് വരുന്നത്. നിങ്ങളുടെ സ്മാർട്ട്‌ഫോണിൽ വരുന്ന ഒരു അപ്ലിക്കേഷനിൽ നിന്നും ഇത് നിയന്ത്രിക്കുവാൻ സാധിക്കുന്നതാണ്. സോണി പിസിഎം-എ 10 ഡിജിറ്റൽ പിച്ച് കൺട്രോൾ, ഡിജിറ്റൽ വോയ്‌സ് അപ്പ്, ഗ്രാഫിക് ഇക്വലൈസർ, ഫുൾ ഡിജിറ്റൽ ആംപ്ലിഫയർ എന്നിവയും വാഗ്ദാനം ചെയ്യുന്നു.

മൂന്ന് രീതിയിൽ ക്രമീകരിക്കാവുന്ന മൈക്രോഫോണുള്ള സോണി പിസിഎം-എ 10 വോയ്‌സ് റെക്കോർഡർ

ബ്ലൂടൂത്ത് 4.0, എൻ‌എഫ്‌സി, മൈക്രോഫോൺ / ബാഹ്യ ഇൻപുട്ട് ജാക്ക്, ഹെഡ്‌ഫോൺ ജാക്ക്, യുഎസ്ബി ടൈപ്പ്-എ പോർട്ട്, മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് എന്നിവ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. സോണി പിസിഎം-എ 10 വോയ്‌സ് റെക്കോർഡർ ഒരു ട്രൈപോഡിൽ മൗണ്ട് ചെയ്യാൻ കഴിയും. കൂടാതെ, കേബിൾ ഫ്രീ ഫയൽ കൈമാറ്റത്തിനും റീചാർജിംഗ് എക്സ്‌പീരിയൻസിനും റെക്കോർഡർ നിങ്ങളുടെ കമ്പ്യൂട്ടറിലേക്ക് നേരിട്ട് പ്ലഗ് ചെയ്യാൻ യുഎസ്ബി ഡയറക്റ്റ് അനുവദിക്കുന്നു.

Best Mobiles in India

English summary
In India, Sony has announced the PCM-A10 voice recorder. It records high-quality audio and can be managed with a smartphone. It is lightweight and has flexible microphones to accommodate a range of recording circumstances.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X