സോണി പുതിയ SRS-RA5000, SRS-RA3000 വയർലെസ് ഹോം സ്പീക്കറുകൾ അവതരിപ്പിച്ചു: വില, സവിശേഷതകൾ

|

സോണി പുതിയ SRS-RA5000, SRS-RA3000 മോഡലുകളിൽ വരുന്ന വയർലെസ് ഹോം സ്പീക്കറുകൾ അവതരിപ്പിച്ചു. പുതിയ സ്പീക്കറുകൾ കമ്പനിയുടെ പ്രൊപൈറ്ററി 360 റിയാലിറ്റി ഓഡിയോ, ഇമ്മേഴ്‌സീവ് ഓഡിയോ എൻഹാൻസ്‌മെന്റ് സാങ്കേതികവിദ്യകൾ എന്നിവ ഉൾപ്പെടുത്തിയാണ് പുതിയ വയർലെസ് ഹോം സ്പീക്കറുകൾ പുറത്തിറക്കിയിരിക്കുന്നത്. ഈ ശ്രേണിയിൽ, സോണി SRS-RA5000, ഹായ്-റെസ് ഓഡിയോ സർട്ടിഫിക്കേഷനും അപ്-ഫയറിംഗ് സ്പീക്കറുകളുടെ ഫീച്ചറും ഉൾപ്പെടുന്നു. മുറിയിലുടനീളം സൗണ്ട് വ്യാപിപ്പിക്കുമെന്ന് പറയപ്പെടുന്ന സംയോജിത ഓമ്‌നി-ഡിഫ്യൂസറിനൊപ്പം ഓമ്‌നിഡയറക്ഷണൽ സൗണ്ട് നൽകുന്നതിനാണ് SRS-RA3000 സ്‌പീക്കർ മോഡൽ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

സോണി SRS-RA5000, SRS-RA3000: വില
 

സോണി SRS-RA5000, SRS-RA3000: വില

സോണി SRS-RA5000 മോഡലിന് 599 യൂറോയും (ഏകദേശം 53,500 രൂപ), സോണി SRS-RA3000 മോഡലിന് 359 യൂറോയും (ഏകദേശം 31,200 രൂപ) വില വരുന്നു. ഈ രണ്ട് സ്പീക്കറുകളും ഫെബ്രുവരി മുതൽ യുകെയിലും യൂറോപ്പിലുമായി ലഭ്യമാകും. എന്നാൽ, ഇന്ത്യയിൽ ഈ വയർലെസ് ഹോം സ്പീക്കറുകൾ എപ്പോൾ ലോഞ്ച് ചെയ്യുമെന്നതിനെ കുറിച്ചുള്ള വിശദാംശങ്ങൾ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

സോണി SRS-RA5000: സവിശേഷതകൾ

സോണി SRS-RA5000: സവിശേഷതകൾ

മൂന്ന് അപ്-ഫയറിംഗ് 46 എംഎം സ്പീക്കറുകൾ, മൂന്ന് 46 എംഎം മിഡ് സ്പീക്കറുകൾ, 70 എംഎം സബ് വൂഫർ എന്നിവ സോണി എസ്ആർഎസ്-ആർ‌എ 5000 മോഡലിൻറെ പ്രധാന സവിശേഷതകളാണ്. തിരശ്ചീനമായും ലംബമായും ശബ്‌ദം നിറയ്ക്കാൻ സോണിയുടെ 360 റിയാലിറ്റി ഓഡിയോ സാങ്കേതികവിദ്യ ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു. 360 റിയാലിറ്റി ഓഡിയോ ക്രിയേറ്റീവ് സ്യൂട്ട് കൊണ്ടുവരുന്നതിനായി 360 റിയാലിറ്റി ഓഡിയോ ക്രിയേറ്റീവ് സ്യൂട്ട് കൊണ്ടുവരാൻ സോണി കിർക്ക്‌ലാന്റ്, വാഷിംഗ്ടൺ ആസ്ഥാനമായുള്ള വെർച്വൽ സോണിക്‌സുമായി സഹകരിച്ചുകഴിഞ്ഞു. 2 ചാനൽ സ്റ്റീരിയോ ട്രാക്കുകളിൽ പോലും സറൗണ്ട് സൗണ്ട് എക്സ്‌പീരിയൻസ് വാഗ്ദാനം ചെയ്യുന്നതിന് ഒരു സോഫ്റ്റ്വെയർ അൽഗോരിതം ഉപയോഗിക്കുന്ന ഇമ്മേഴ്‌സീവ് ഓഡിയോ എൻഹാൻസ്‌മെന്റും ഈ സ്പീക്കറിൽ ഉണ്ട്. കൂടാതെ, സൗണ്ട് പെർഫോമൻസ് ഒപ്റ്റിമൈസ് ചെയ്യുന്നതിന് സൗണ്ട് കാലിബ്രേഷൻ സാങ്കേതികവിദ്യയുമുണ്ട്. SRS-RA5000 ലെ സ്പീക്കർ യൂണിറ്റിൽ ഉയർന്ന മാഗ്നെറ്റിക് നിയോഡീമിയം മാഗ്നറ്റുകളും മൈക്ക റീഇൻഫോഴ്സ്ഡ് സെല്ലുലാർ ഡയഫ്രമും ഉൾപ്പെടുന്നു. മുറിയുടെ പരിസ്ഥിതി സ്വഭാവം അനുസരിച്ച് ശബ്‌ദം കാലിബ്രേറ്റ് ചെയ്യുന്നതിനായി നിങ്ങൾ SRS-RA5000 മോഡലിൽ ഡെഡിക്കേറ്റഡ് ഇമ്മേഴ്‌സീവ് എൻഹാൻസ്‌മെന്റ് ബട്ടൺ അമർത്തിയാൽ മതിയാകും.

ഓട്ടോ വോളിയം സവിശേഷത

SRS-RA5000 മോഡലിൽ സോണി ഒരു ഓട്ടോ വോളിയം സവിശേഷത നൽകിയിട്ടുണ്ട്. ഇത് ഓരോ ട്രാക്കിനും അനുയോജ്യമായ വോളിയം ലെവൽ നിർദ്ദേശിക്കുന്നതിന് സൗണ്ട് ട്രാക്ക്-ബൈ-ട്രാക്ക് ഓട്ടോമാറ്റിക്കായി സ്‌പീക്കറിൽ ക്രമീകരിക്കുന്നു. ആമസോൺ അലക്സ, ഗൂഗിൾ അസിസ്റ്റന്റ് ഡിവൈസുകളുമായി ജോഡിയാക്കാൻ ഈ സ്പീക്കർ അനുയോജ്യമാണ്. കൂടാതെ, ഉപയോക്താക്കൾക്ക് അവരുടെ സ്മാർട്ട്‌ഫോണുകളിൽ നിന്നുള്ള സോണി മ്യൂസിക് സെന്റർ അപ്ലിക്കേഷൻ ഉപയോഗിച്ച് സ്‌പീക്കറിൻറെ ഔട്ട്‌പുട്ട് നിയന്ത്രിക്കാൻ കഴിയും.

'ക്രോംകാസ്റ്റ്', 'സ്പോട്ടിഫൈ കണക്ട് സപ്പോർട്ട്'
 

സ്പീക്കറിന് വൈ-ഫൈ 802.11 എ / ബി / ജി / എൻ, ബ്ലൂടൂത്ത്, എൻ‌എഫ്‌സി, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നിവ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ വരുന്നു. അനുയോജ്യമായ ഡിവൈസുകളിൽ നിന്ന് ഓഡിയോ ബന്ധിപ്പിക്കാനുള്ള 'ക്രോംകാസ്റ്റ്', 'സ്പോട്ടിഫൈ കണക്ട് സപ്പോർട്ട്' എന്നിവ ഇതിൽ ഉൾപ്പെടുന്നു. സോണി SRS-RA5000 സ്പീക്കർ 329x235x225 മില്ലിമീറ്റർ അളവിൽ 4.9 കിലോഗ്രാം ഭാരം വരുന്നു.

സോണി SRS-RA3000: സവിശേഷതകൾ

സോണി SRS-RA3000: സവിശേഷതകൾ

രണ്ട് 17 എംഎം ട്വീറ്റർ യൂണിറ്റുകൾ, ഒരു 80 എംഎം ഫുൾ റേഞ്ച് ഡ്രൈവർ, 103x37 മില്ലിമീറ്റർ വീതമുള്ള രണ്ട് പാസ്സീവ് റേഡിയറുകൾ എന്നിവ സോണി എസ്ആർ‌എസ്-ആർ‌എ 3000 മോഡലിൽ ലഭ്യമാണ്. RA5000 പോലെ, 360 റിയാലിറ്റി ഓഡിയോ, ഇമ്മേഴ്‌സീവ് ഓഡിയോ എൻഹാൻസ്‌മെന്റ് സാങ്കേതികവിദ്യകളുമായാണ് സോണി RA3000 മോഡലും വരുന്നത്. സൗണ്ട് കാലിബ്രേഷൻ സാങ്കേതികവിദ്യയും കമ്പനിയുടെ ഓട്ടോ വോള്യവും ഇതിൽ ഉൾപ്പെടുന്നു. അതുപോലെ, ആമസോൺ അലക്സാ ഗൂഗിൾ അസിസ്റ്റന്റ് ഡിവൈസുകളുമായി ഈ സ്പീക്കർ ജോടിയാക്കുവാൻ സാധിക്കും, ഒപ്പം സ്‌പോട്ടിഫൈ കണക്റ്റും ക്രോംകാസ്റ്റ് സപ്പോർട്ടും ഉൾപ്പെടുന്നു.

 SRS-RA3000

സോണി SRS-RA3000 നിങ്ങളുടെ വീട്ടിൽ എവിടെ വേണമെങ്കിലും സ്ഥാപിക്കാവുന്നതാണ്. 'ഹ്യൂമിഡിറ്റി റെസിസ്റ്റൻസ്' ഉൾപ്പെടുത്തിക്കൊണ്ട് രൂപകൽപ്പന ചെയ്തിട്ടുള്ളതാണ് ഈ സ്‌പീക്കർ. മുറിക്ക് അനുസൃതമായി ഓഡിയോ പെർഫോമൻസ് സ്വപ്രേരിതമായി കാലിബ്രേറ്റ് ചെയ്യുന്നതിന് സ്പീക്കറിന് ഒരു ഓട്ടോമാറ്റിക്ക് ക്രമീകരണമുണ്ട്. സോണി SRS-RA3000, വൈ-ഫൈ, ബ്ലൂടൂത്ത് സപ്പോർട്ട്, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നിവയുമായാണ് വരുന്നത്. സ്പീക്കർ 247x146x155 മില്ലിമീറ്റർ അളവും 2.5 കിലോഗ്രാം ഭാരവും വരുന്നു.

Most Read Articles
Best Mobiles in India

English summary
The new speakers are fitted with the company's patented 360 Reality Audio and Immersive Audio Enhancement technologies that claim to provide a spatial audio experience that is "room-filled."

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X